"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:
പ്രമാണം:44055 PTA-hhh.resized.jpg
പ്രമാണം:44055 PTA-hhh.resized.jpg
പ്രമാണം:44055 staff meetingpta.resized.jpg
പ്രമാണം:44055 staff meetingpta.resized.jpg
പ്രമാണം:44055 pപിടി എഎ.jpg
പ്രമാണം:44055 PTAPresidentinauguration agri.png
പ്രമാണം:44055 LP veedoru Inauguration.jpg
</gallery>
</gallery>

23:41, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ

2022 ൽ തിരഞ്ഞെടുക്കപ്പെട്ടവർ

പി.ടി.എ യുടെ അംഗങ്ങളായി ശ്രീ.വീരണകാവ് ശിവകുമാർ,ശ്രീ.സലാഹുദ്ദീൻ,ശ്രീ.ശശികുമാർ.എ,ശ്രീ.ശിവകുമാർ,ശ്രീമതി.സിന്ധു,ശ്രീമതി.രജിത, ശ്രീമതി.ഗ്രീഷ്മ.യു, ശ്രീ.ബിജു.ജെ, ശ്രീമതി.ഷീബ.ഒ, എന്നീ ഒമ്പതുപേർ രക്ഷകർതൃപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു.[1]

തുടർന്ന് അടുത്ത രണ്ടു വർഷത്തേയ്ക്ക് ശ്രീ.മുഹമ്മദ് റാഫി എസ്.എം.സി ചെയർമാനായും ശ്രീ.വീരണകാവ് ശിവകുമാർ പി.ടി.എ പ്രസിഡന്റായും ശ്രീ.സലാഹുദ്ദീൻ വൈസ് പ്രസിഡന്റായും മദർ പി.ടി.എ പ്രസിഡന്റായി ശ്രീമതി.ബിന്ദുവിനെയും തിരഞ്ഞെടുത്തു.

അധ്യാപക പ്രതിനിധികളായി ശ്രീമതി.സൂസൻ വിൽഫ്രഡ്(പ്രിൻസിപ്പൽ),ശ്രീമതി.സന്ധ്യ.സി(ഹെഡ്മിസ്ട്രസ്),ശ്രീമതി.മജ്ജുഷ,ശ്രീ.ബിജുകുമാർ.വി.എൻ,ശ്രീജ.എസ്(സീനിയർ അസിസന്റന്റ്),ശ്രീ.സുരേഷ്‍കുമാർ.ജെ,ശ്രീ.ബിജു.ഇ.ആർ(സ്റ്റാഫ് സെക്രട്ടറി),ശ്രീ.ജോർജ്ജ് വിൽസൻ,ശ്രീമതി.ബിന്ദു.കെ.വി,ശ്രീമതി.ആശ.എസ്.എസ് എന്നിവരെയും തിരഞ്ഞെടുത്തു.[2]

പി.ടി.എ യും കൊവിഡ് കാലവും

പി.ടി.എ ഈ കൊവിഡ് കാലത്ത് തങ്ങളാൽ കഴിയും വിധം പ്രയത്നിച്ചു വരുന്നു.

അണുനശീകരണം

  • പി.ടി.എഅംഗങ്ങൾ പ്രസിഡന്റിന്റെ നേതൃത്വത്തിൽ കാനുകളിൽ കൃത്യമായ ആളവിൽ സാനിറ്റൈസർ നിറയ്ക്കുകയും സ്പ്രേയർ ഉപയോഗിച്ച് എല്ലാ കെട്ടിടങ്ങളും ഫർണിച്ചറുകളും അണുവിമുക്തമാക്കുകയും ചെയ്യുന്നു.സ്റ്റാഫും പി.ടി.എ ഒത്തൊരുമിച്ച് ആവശ്യകമായ മുൻകരുതൽ എടുക്കുകയും കുട്ടികളെയും മറ്റുള്ളവരെയും സഹായിച്ച് സാമൂഹിക വ്യാപനം തടയുകയും ചെയ്യുന്നു.

മാസ്ക് നിർമാണം

പി.ടി.എയുടെ നേതൃത്വത്തിൽ മാതൃവേദിയിലെ ദീപാവാര്യരാണ് കുട്ടികൾക്കായി മാസ്ക് തയ്യാറാക്കിയത്.തുണി വാങ്ങിച്ച് പല അളവുകളിൽ തയ്ച്ച് എടുത്തു.സ്കൂളിൽ വരുന്ന് കുട്ടികൾക്ക് നൽകാനായിട്ടാണ് 2020 ൽ ഈ മാസ്കുകൾ നിർമിച്ചത്.

അച്ചടക്കപരിപാലനം

കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്നത് ശ്രദ്ധിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യുന്നു.സ്കൂൾ വിടുന്ന സമയങ്ങളിൽ സ്കൂളിലും പരിസരങ്ങളിലും സാമൂഹികവിരുദ്ധരില്ലെന്ന് പ്രത്യേകം ഉറപ്പുവരുത്തുകയും കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.

  • വിദ്യാജ്യോതി ക്ലാസുകൾക്ക് സഹായം നൽകുന്നു.
  • അച്ചടക്കപരിപാലനത്തിന് സാമൂഹികസഹായം ഉറപ്പുവരുത്തുന്നു.

മുൻ പി.ടിഎ യുടെ റിപ്പോർട്ടിൽ നിന്നുള്ള അറിവുകൾ

  • 3/1/2020 ലെ വാർഷികപൊതുയോഗത്തിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.
  • ശ്രീ.ശബരിനാഥൻ എം എൽ എയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് ഓഡിറ്റോറിയം ഇന്റർലോക്ക് [3]ചെയ്യാൻ മുൻകൈയെടുത്തു.
  • 10/12/2021 ലെ വാർഷികപൊതുയോഗത്തിൽ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.പി.ടി.എ പ്രസിഡന്റായി [4]അഡ്വ.ശിവകുമാറും,എസ്.എം.സി ചെയർമാനായി ശ്രീ.മുഹമ്മദ് റാഫിയും മദർ പി.ടി.എ പ്രസിഡന്റായി ശ്രീമതി.ബിന്ദുവും തിരഞ്ഞെടുക്കപ്പെട്ടു
  • എസ്.എസ്.എ മന്ദിര ഉദ്ഘാടനം 2007 ഒക്ടോബർ 11 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആനാവൂർ നാഗപ്പൻ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.ഐ.ബി.സതീഷ് അധ്യക്ഷം വഹിച്ചു.
  • കലോത്സവം ഒക്ടോബർ 18,19 തീയതികളിൽ നടന്നു.എൽ.എം.എസ്,ചെമ്പൂർ വച്ച് നടന്ന സബ്‍ജില്ലാ കലോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു.
  • ബെറ്റർ അച്ചീവ്‍മെന്റ് പ്രോഗ്രാം -പത്ത്,പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്താനായുള്ള പരിപാടി(സ്കൂൾ ക്യാമ്പ് നടത്തി).പി.ടി.എ ചെലവ് നിർവഹിച്ചു.
  • 2008 ഫെബ്രുവരി 1 ന് ഫോറസ്ട്രി ക്ലബിന്റെ നേതൃത്വത്തിൽ വനയാത്ര നടത്തി.
  • റിപ്പബ്ലിക് ദിനത്തിന് സ്വാതന്ത്ര്യസമരസേനാനിയായിരുന്ന കാർത്തികപ്പറമ്പിൽ ശ്രീ.സുകുമാരൻനായർ പതാകയുയർത്തി.
  • ശ്രീ.സുകുമാരൻ വൈദ്യർ ഏർപ്പെടുത്തിയ എൻഡോവ്മെന്റിന്റെ പലിശ ഉപയോഗിച്ച് നിർധനരായ വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി.
  • പി.ടി.എ പ്രസിഡന്റ്- ശ്രീമതി.പ്രേമലത
  • പി.ടി.എ ജനറൽ ബോഡി യോഗം 08/03/2008 ൽ കൂടുകയുണ്ടായി.110 പേർ പങ്കെടുത്തു.
  • സ്കൂൾ മാഗസിൻ
  • സ്കൂളിന് അച്ചടിച്ച ഒരു നല്ല മാഗസിൻ വേണമെന്ന ആഗ്രഹം പൂർത്തികരിക്കാൻ പി.ടി.എ പ്രയത്നിച്ചു.കൂടുതലറിയാൻ ക്ലിക്ക് ചെയ്യുക

പ്രവർത്തനറിപ്പോർട്ടിൽ നിന്നും (മുൻവർഷങ്ങളിലെ)

നമ്മുടെ സ്കൂളിന് 66 വർഷത്തെ പ്രവർത്തന പാരമ്പര്യമാണുള്ളത്. 1951 യുപി വിഭാഗവും 1980- 81ൽ എച്ച്എസ് വിഭാഗവും 1990 ൽ വിഎച്ച്എസ്ഇ വിഭാഗവും പ്രവർത്തനം ആരംഭിച്ചു. റിപ്പോർട്ട് വർഷത്തിൽ 1030 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. അധ്യാപക-അനധ്യാപകരായി 53 പേർ ജോലി നോക്കുന്നു. പ്രീപ്രൈമറി മുതൽ വിഎച്ച്എസ്ഇ വരെ പ്രവർത്തിക്കുന്ന നമ്മുടെ സ്കൂൾ പൂവച്ചൽ പഞ്ചായത്തിലെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയമാണ്. പഠന പഠനാനുബന്ധ പ്രവർത്തനം ചിട്ടയായി നടന്നുവരുന്നു. 2017 ഡിസംബർ 7 ന് എസ് എം സി പ്രസിഡണ്ട് ആയിരുന്ന എസ് സുദർശനന്റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ 2016- 17 വർഷത്തെ പി ടി എ ക്ക് രൂപം നൽകി. ശ്രീ കെ ബാലകൃഷ്ണൻ ചെയർമാനായും ശ്രീമതി ദീപാ വാരിയർ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ പ്രസന്നൻ, ശ്രീ തങ്കരാജൻ ,ശ്രീ അനിൽകുമാർ, ശ്രീ രാജേഷ്, ശ്രീ വേണു ,ശ്രീ ദീപ ,ശ്രീമതി രാജലക്ഷ്മി ,ശ്രീജ, റാണി, ശ്രീദേവി ,ഉഷാദേവി, രതി വാര്യർ സിന്ധു എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്നു. മദർ പിടിഎ ചെയർപേഴ്സണായി ശ്രീമതി. പ്രസന്ന കുമാരിയെ തിരഞ്ഞെടുത്തു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സർക്കാർ ഫണ്ടുകൾ യഥാസമയം ലഭ്യമാക്കുന്നതിനും എസ്എംസി പരിശ്രമിക്കുന്നു. റിപ്പോർട്ട് വർഷത്തിൽ പത്തോളം എക്സിക്യൂട്ടീവ് കമ്മിറ്റികൾ കൂട്ടിയിട്ടുണ്ട്.സമര രഹിതമായ സ്കൂൾ അന്തരീക്ഷം [5]നിലനിർത്താൻ എസ്.എം സി യുടെ നേതൃത്വപരമായ പങ്ക് ശ്ലാഘനീയം ആണ്.

എസ്എസ്എൽസി വിജയശതമാനം വർധിപ്പിക്കാനായി എല്ലാദിവസവും രാവിലെയും വൈകുന്നേരവും ക്ലാസുകൾ നടത്തുന്നു. ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും വിജയിപ്പിക്കാൻ ആയി. അഞ്ചു കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആദിത്യ അനിൽ ,ജിസ്ന ബി എസ് ,അഞ്ജന ജെ എസ്, അജിൻ എം ,ജ്യോതി യു എന്നീ വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഈ പ്രതിഭകൾക്ക് പ്രത്യേകം അഭിനന്ദനങ്ങൾ. വിഎച്ച്എസ്ഇ ലും മികച്ച വിജയശതമാനം (89%)നമുക്കുണ്ട്. വിഎച്ച്എസ്ഇ യിൽ അഗ്രികൾച്ചർ ,ഇലക്ട്രോണിക്സ് ,നഴ്സിംഗ് എന്നീ വിഭാഗങ്ങളിലായി നാലു കോഴ്സുകൾ ഉണ്ട്.

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും എസ് എസ് എ ഫണ്ട് ഉപയോഗിച്ച് യൂണിഫോം നൽകാൻ സാധിച്ചു. എസ് എം സി യുടെ നേതൃത്വത്തിൽ ആണ് പ്രസ്തുത ഫണ്ട് വിനിയോഗിച്ചത് .സ്കൂൾ യൂണിഫോം വാങ്ങാൻ സാധിക്കാത്ത മറ്റു കുട്ടികൾക്കും യൂണിഫോം വാങ്ങി നൽകാൻ കമ്മറ്റിയുടെ പ്രവർത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിക്കുന്ന ഫണ്ട് ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയിൽ എല്ലാ കുട്ടികൾക്കും ഉച്ച ഭക്ഷണം നൽകാനും സാധിക്കുന്നു പൂവച്ചൽ പഞ്ചായത്ത് ഗ്രന്ഥപുര പരിപാടി യുപി വിഭാഗം കുട്ടികളുടെ വായനാ പരിപോഷണത്തിന് സഹായിക്കുന്നു ആറ്റിങ്ങൽ ലോക്സഭാംഗം ശ്രീ.സമ്പത്ത് എം.പി നൽകിയ സ്കൂൾ വാഹനം കൃത്യമായി ഓടിക്കുന്നതിനു തീവ്രമായി പരിശ്രമിക്കുന്നു. ഈ വർഷം നമ്മുടെ പ്രിൻസിപ്പലായിരുന്ന ശ്രീമതി രൂപ നായർ ടീച്ചറും വിഎച്ച്എസ്ഇ മറ്റ് അധ്യാപകരും സ്ഥലം മാറിപ്പോയി പകരം പ്രിൻസിപ്പലായി ചാർജെടുത്ത ചിത്ര ടീച്ചറും മറ്റ് അധ്യാപകരും വിഎച്ച് എസ് എസ് വിഭാഗത്തിന് ഫലപ്രദമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു ഹെഡ്മിസ്ട്രസ് ടീച്ചറും അധ്യാപകരും അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനായി കൂട്ടായി പരിശ്രമിക്കുന്നു. നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും ഇനിയുമേറെ മുന്നേറാനുണ്ട്

മുൻ പി.ടി.എ പ്രസിഡന്റുുമാരും എസ്.എം.സി ചെയർമാൻമാരും,പ്രവർത്തനങ്ങളും ചിത്രങ്ങളിലൂടെ

  1. പി.ടി.എ റിപ്പോർട്ട് ബുക്ക് ന്യൂ.പേജ്.77
  2. പി.ടി.എ റിപ്പോർട്ട് ബുക്ക് ന്യൂ.പേജ്.78
  3. പി.ടി.എ,മിനിട്ട്സ് ബുക്ക്,പേജ് 2
  4. പി.ടി.എ മിനിട്ട്സ് ബുക്ക്,പേജ്15
  5. പോലീസ്,മറ്റ് അധികാരികൾ,വിവിധ രാഷ്ട്രീയകക്ഷിപ്രതിനിധികൾ എന്നിവരുടെയും എസ്.എം.സിയുടെയും സ്റ്റാഫിന്റെയും നേതൃത്തിലുള്ള സർവ്വകക്ഷിയോഗം തീരുമാനമെടുത്തു.