"ഗവൺമെന്റ് വി.എച്ച്.എസ്.എസ് മലയിൻകീഴ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇംഗ്ലീഷ് ക്ലബ് 2019 സെപ്റ്റംബർ മുതൽ ഇംഗ്ലീഷ് ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

10:19, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഇംഗ്ലീഷ് ക്ലബ്

2019 സെപ്റ്റംബർ മുതൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു വരികയാണ് . സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തിന് കുട്ടികളെ അധ്യാപകർ ആക്കി കൊണ്ട് ക്ലാസ് എടുപ്പിച്ചു. ഒക്ടോബർ 1 വൃദ്ധ ദിനത്തിൽ ഉപന്യാസ മത്സരം സംഘടിപ്പിച്ചു. നവംബർ 1 കേരളപ്പിറവി ദിനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി. ജനുവരി 26 റിപ്പബ്ലിക് ദിനം ആചരിച്ചു.

2020-ലെ പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 5 പരിസ്ഥിതി ദിനത്തിന് പോസ്റ്റർ നിർമ്മിച്ചു. ജൂൺ 19 വായനാദിനത്തിന് ആസ്വാദനക്കുറിപ്പ് മത്സരമായി ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിന് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മിച്ചു. ജൂൺ 27 ഹെലൻകെല്ലർ ഡേ ആഘോഷിച്ചു.

ഹിന്ദി ക്ലബ്

ജൂൺ 5 പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് നൽകുകയും അതുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കുകയും ജൂലൈ 31 പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് പോസ്റ്റർ രചന,പ്രസംഗ മത്സരം എന്നിവ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾ ഡിജിറ്റൽ പോസ്റ്ററുകൾ തയ്യാറാക്കി. സെപ്റ്റംബർ 14 ഹിന്ദി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ഹിന്ദി വായന, പോസ്റ്റർ, ഹിന്ദി കവിതചൊല്ലൽ ,ദേശഭക്തിഗാനം എന്നിവ കുട്ടികൾ അവതരിപ്പിച്ചു.