"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' സാമോദം-വിവിധ ദിനാചരണങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സാമോദം-വിവിധ ദിനാചരണങ്ങൾ) |
|||
വരി 272: | വരി 272: | ||
ലോകസഞ്ചാരദിനത്തോടനുബന്ധിച്ച് നാട്ടിലെ അറിയപ്പെടാത്ത മനോഹരമായ സഥലങ്ങളെ കണ്ടെത്താൻ കുട്ടികൾ ശ്രമിച്ചു. | ലോകസഞ്ചാരദിനത്തോടനുബന്ധിച്ച് നാട്ടിലെ അറിയപ്പെടാത്ത മനോഹരമായ സഥലങ്ങളെ കണ്ടെത്താൻ കുട്ടികൾ ശ്രമിച്ചു. | ||
<u>നാടുകാണിമല</u> | <u>നാടുകാണിമല</u>[[പ്രമാണം:നാടുകാണി.jpeg|ചട്ടരഹിതം|267x267ബിന്ദു]] | ||
* പ്രകൃതി സൗന്ദര്യം തുളുമ്പിനിൽക്കുന്ന നാടുകാണിമല സാംസ്കാരികപ്രാധാന്യമുള്ള സ്ഥലമാണ്.ഇവിടെ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു.ലോകവിനോദസഞ്ചാരദിനത്തിൽ കുട്ടികൾ ഈ സ്ഥലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ടൂറിസം സാധ്യത വിലയിരുത്തി. | * പ്രകൃതി സൗന്ദര്യം തുളുമ്പിനിൽക്കുന്ന നാടുകാണിമല സാംസ്കാരികപ്രാധാന്യമുള്ള സ്ഥലമാണ്.ഇവിടെ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു.ലോകവിനോദസഞ്ചാരദിനത്തിൽ കുട്ടികൾ ഈ സ്ഥലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ടൂറിസം സാധ്യത വിലയിരുത്തി. |
00:21, 8 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സാമോദം-വിവിധ ദിനാചരണങ്ങൾ
ഒ.ചന്തുമേനോൻ ജന്മദിനം - ജനുവരി 9,2022

ഇന്ദുലേഖ എന്നത് മലയാളത്തിലെ ആദ്യലക്ഷണമൊത്ത നോവലാണ്.ഇതിന്റെ രചയിതാവാണ് ഓ.ചന്തുമേനോൻ.വായനാക്ലബ് ഈ ദിനാചരണത്തിന്റെ ഭാഗമായി ഇന്ദുലേഖ മലയാളത്തിന്റെ വനിത വിഷയത്തിൽ ഹൈസ്കൂളുകാർക്കായി പ്രസംഗം നടത്തി.
റിപ്പബ്ലിക് ദിനം - ജനുവരി 26,2022

ജനങ്ങൾക്ക് പരമാധികാരം ഉള്ള രാജ്യമാണ് സ്വതന്ത്രറിപ്പബ്ലിക്.ഇന്ത്യ ഇത്തരത്തിൽ സ്വതന്ത്ര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണല്ലോ!സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്,ഇംഗ്ലീഷ് ക്ലബ് ,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയവർ സംയുക്തമായി ഇതാചരിച്ചു.
ഡോക്കുമെന്റേഷൻ - ദയാനന്ദ് പത്ത് ബി
പ്രസംഗമത്സരം - വിജയി(യു.പി തലം) -ശബരിനാഥ് അഞ്ച് എ,
(ഹൈസ്കൂൾ തലം) അനുഷ.പി.വൈ ഒമ്പത് എ
ഇംഗ്ലീഷ് ക്ലബ് നടത്തിയ റിപ്പബ്ലിക് ദിന ക്രാഫ്റ്റിലെ തിരഞ്ഞെടുക്കപ്പെട്ട ക്രാഫ്റ്റ്
ലോകതണ്ണീർത്തടദിനം - ഫെബ്രുവരി 2,2022

മത്സ്യങ്ങളുടെയും വന്യജീവികളുടെയും നിലനിൽപ്പിന് അന്ത്യന്താപേക്ഷികമായ തണ്ണീർത്തടങ്ങൾ മനുഷ്യവംശത്തെ ഭൂമിയിൽ നിലനിർത്തുന്ന ഭൂഗർഭജലം റീച്ചാർജ് ചെയ്യുന്നു.തണ്ണീർത്തടങ്ങൾ നികത്തിയാലുള്ള ഭവിഷ്യത്തുകൾ ചർച്ച ചെയ്യാനും കുഞ്ഞുങ്ങളിൽ പ്രകൃതിസ്നേഹം വളർത്താനുമായി പരിസ്ഥിതി ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഫോറസ്റ്റ് ക്ലബ്,ഊർജ്ജക്ലബ്,സയൻസ് ക്ലബ് തുടങ്ങിയവർ സംയുക്തമായി ആചരിച്ചു.സെമിനാർ അവതരിപ്പിച്ചത് അനുഷ നെൽസനും ഹരികൃഷ്ണയും.
കാരൂർ നീലകണ്ഠപിള്ള ജന്മദിനം - ഫെബ്രുവരി 22,2021

അധ്യാപകകഥകളുടെ ആശാൻ എന്ന് വിശേഷണമുള്ള കാരൂരിന്റെ ജന്മദിനം വായനാക്ലബും വിദ്യാരംഗം ക്ലബു സംയുക്തമായി ആചരിച്ചു.കാരൂരിന്റെ
കഥകൾ വായനാവാരമായി നടത്തുകയും
വായനാകുറിപ്പുകൾ തയ്യാറാക്കിക്കുകയും ചെയ്തു.ഒന്നാം സമ്മാനം - ആൻസി മോഹൻ പത്ത് എ
ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28,2021

തിരുച്ചിറപ്പള്ളിക്കാരനായ ചന്ദ്രശേഖര വെങ്കിട്ടരാമൻ എന്ന സി.വി.രാമനാണ് ശാസ്ത്രരംഗത്തെ പരമോന്നതബഹുമതിയായ നൊബേൽ ആദ്യമായി
ഇന്ത്യയിലെത്തിച്ചത്.സയൻസ് ക്ലബും ഊർജ്ജ
ക്ലബും സംയുക്തമായി ദിനാചരണം നടത്തി.ഈ ദിവസത്തിലാണ് സി.വി.രാമൻ ആദ്യമായി തന്റെ രാമൻ ഇഫക്ട് ലോകത്തിനു മുന്നിൽ സമർപ്പിച്ചത്
എന്നതിനാൽ സയൻസ് പ്രോജക്ട് മത്സരം
സംഘടിപ്പിച്ചു.ദേവനന്ദയും ഗോപികയും പ്രോജക്ട് തുടങ്ങി.
അന്താരാഷ്ട്രവനിതാദിനം മാർച്ച് 8,2021

സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായിട്ട് ആചരിക്കുന്ന ഈ ദിനം എല്ലാ ക്ലബുകളും സംയുക്തമായിട്ടാണ് ആചരിച്ചത്. കുഞ്ഞുങ്ങളോട് അവരുടെ
അമ്മ,സഹോദരി,അമ്മൂമ്മ തുടങ്ങിയ സ്ത്രീകളുടെ ഇഷ്ടങ്ങൾ അറിയാനുള്ള ടാസ്ക് ആണ് നൽകിയത്.നല്ല പ്രതികരണമാണ് ലഭിച്ചത്.
ലോകവനദിനം മാർച്ച് - 21,2021

നമ്മുടെ പ്രാണവായുവും ഭക്ഷണവുമെല്ലാം വനങ്ങളുടെ ദാനമാണ് എന്ന ആശയം കുട്ടികളിൽ ഉറപ്പിക്കാനായിട്ടാണ് ഇത്ആചരിച്ചത്.സോഷ്യൽസയൻസ് ക്ലബ് എന്റെ മരം
എന്ന മത്സരം സംഘടിപ്പിച്ചു.
ലോകജലദിനം - മാർച്ച് 22,2021
ശുദ്ധജലത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനായിട്ടാണ് ഈ ദിനം വിവിധ ക്ലബുകൾ ചേർന്ന് ആചരിച്ചത്.ഇതിന്റെ ഭാഗമായി പ്രോജക്ട് മത്സരം നടത്തി.സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ പെരുംകുളം എങ്ങനെ പട്ടകുളമായി എന്നതിനെകുറിച്ച് പഠിക്കുകയും അത് പ്രാദേശിക ചരിത്രത്തിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.
കാലാവസ്ഥാദിനം - മാർച്ച് 23,2021
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് സുരേഷ് സാർ ക്ലാസ് നയിച്ചു.കാലാവസ്ഥയെ ദോഷകരമായി ബാധിക്കുന്ന എന്തെല്ലാം പ്രവർത്തികൾ നാം ചെയ്യുന്നുണ്ട്എന്ന് ചോദിച്ചുകൊണ്ട് കുട്ടികളെ കാലാവസ്ഥവ്യതിയാനത്തിന്റെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തികൊടുക്കുന്നതിലും അവരെ ഇന്ധനവാഹനങ്ങൾക്ക് പകരം സൈക്കിൾ യാത്രയ്ക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു.
-
ശ്രീ.സുരേഷ്കുമാർ സാർ ക്ലാസ് നയിക്കുന്നു
-
സൈക്കിൾ സവാരി
ലോകസമുദ്രദിനം - ജൂൺ 8,2021
സകല ജീവജാലങ്ങളുടെയും നിലനിൽപ്പിന് ഹേതുവായ സമുദ്രങ്ങൾ ഇന്ന് മലിനീകരണഭീഷണിയിലാണ് എന്നതാണ് ദിനാചരണത്തിന്റെ പ്രത്യേകത.സോഷ്യൽ സയൻസ് ക്ലബ് ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ സമുദ്രങ്ങൾ എന്ന ഡോക്കുമെന്ററി ചെയ്തു.
വായനാദിനം - ജൂൺ 19,2021

വായിച്ചു വളരുക എന്ന സന്ദേശവുമായി വീടുവീടാന്തരം കയറിയിറങ്ങിയ പുസ്തകസ്നേഹിയായ പി.എൻ പണിക്കരുടെ
ചരമദിനമായ ജൂൺ 19
വായനാക്ലബിന്റെയും വിദ്യാരംഗം ക്ലബിന്റെയും ആഭിമുഖ്യത്തിൽ നടത്തി.
പ്രതിജ്ഞ
ഒരു ദിവസത്തിൽ കുറഞ്ഞത് അരമണിക്കൂർ എങ്കിലും പുസ്തകങ്ങളോടൊപ്പം ചെലവഴിക്കാമെന്ന് കുട്ടികൾ ഓൺലൈൻ
പ്രതിജ്ഞയെടുത്തു.
വായനാകുറിപ്പ് മത്സരം നടത്തി.അശ്വതികൃഷ്ണ ഒന്നാം സ്ഥാനം നേടി.
അന്താരാഷ്ട്രമയക്കുമരുന്ന് വിരുദ്ധദിനം - ജൂൺ 26,2021
സമൂഹത്തിന്റെ അടിത്തട്ടിലേയ്ക്ക് പോലും ആഴ്ന്നിറങ്ങിയ തരത്തിൽ വ്യാപിക്കുന്ന മയക്കുമരുന്നുപയോഗത്തിൽപെടാതെ സൂക്ഷിക്കാനുള്ള ബോധവത്ക്കരണം നൽകുന്നതാണ് ഈ ദിനാചരണത്തിന്റെ ഉദ്ദേശ്യം.എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം - ജൂലൈ 5,2021
മലയാളത്തിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന ബഷീറിന്റെ ദിനം വായനാക്ലബും വിദ്യാരംഗം ക്ലബും സംയുക്തമായി ആചരിച്ചു.ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം സംഘടിപ്പിച്ചു.യു.പിയിലെ കുട്ടികൾക്കായി ഒരു നാടകമത്സരം നടത്തി.പ്രണയപ്രദീപും പ്രണവി പ്രദീപും ചേർന്ന് എഴുതി സംവിധാനം ചെയ്ത നാടകം എല്ലാവരുടെയും പ്രശംസ പിടിച്ചുപ്പറ്റി.
-
ബഷീറായി പ്രണവ് പ്രദീപ്
-
പാത്തുമ്മയായി പ്രണയ പ്രദീപ്
-
പാത്തുമ്മയുടെ ആട്
ലോകജനസംഖ്യാദിനം ജൂലൈ 11,2021
ജനസംഖ്യാവർധനവ് കാരണം ലോകത്തിലുണ്ടാകാവുന്ന പ്രശ്നങ്ങളെ കറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി.അതിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സിലെ അർച്ചനയും ദേവകിയും ആണ്.
ചാന്ദ്രദിനം - ജൂലൈ 21,2021
മനുഷ്യന് അത്ഭുതം സമ്മാനിച്ച ആദ്യ ചാന്ദ്രയാത്രയുടെ അനുസ്മരണം സയൻസ് ക്ലബും സോഷ്യൽ സയൻസ് ക്ലബും ചേർന്ന് ആചരിച്ചു.സോഷ്യൽ സയൻസ് ക്ലബ് ക്വിസ് മത്സരം നടത്തി.അതിനുള്ള ഗൂഗിൾ ഫോം തയ്യാറാക്കിയത് ലിറ്റിൽ കൈറ്റ്സിലെ അൽഫിയയും ആദിത്യയുമാണ്.
ഹിരോഷിമ - നാഗസാക്കി ദിനങ്ങൾ ഓഗസ്റ്റ് 6,9,2021
വിശദാംശങ്ങൾ സോഷ്യൽ സയൻസ് ക്ലബിൽ

മലയാള ദിനം -ചിങ്ങം ഒന്ന്,2021
സ്കൂൾ സംയുക്തമായി കാർഷികമേള സംഘടിപ്പിച്ചു. ജൈവകൃഷി നടത്തിയ കുട്ടികൾ ഉത്പ്പന്നങ്ങൾ കൊണ്ടു വരുകയും വിപണനം നടത്തുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സുകാർ ഫോട്ടോഗ്രഫി നടത്തി.
ഓണം,2021

വിപുലമായ ഓൺലൈൻ ഓണാഘോഷമാണ് നടന്നത്.എല്ലാ വിഭാഗവും
സജീവമായി പങ്കെടുത്തു.ലിറ്റിൽ
കൈറ്റ്സിലെ കുട്ടികൾ ഇ-സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകി.
2019 ലെ ഓണം കാണാനായി ക്ലിക്ക് ചെയ്യുക
2020 ലെ ഓണാഘോഷം കാണാനായി ക്ലിക്ക് ചെയ്യുക
സ്വാതന്ത്ര്യദിനം - ഓഗസ്റ്റ് 15,2021

സ്വാതന്ത്ര്യത്തിന്റെ മഹത്തായ സന്ദേശം നൽകി കൊണ്ട് ദിനാഘോഷം സമുചിതമായിആഘോഷിച്ചു.കൂടുതൽ വിവരങ്ങൾക്കായി
2020 ലെ സ്വാതന്ത്ര്യദിനാഘോഷം എൽ.പി വിഭാഗം യു.പി എച്ച്.എസ് വിഭാഗം
അധ്യാപകദിനം - സെപ്റ്റംബർ 5,2021

എൻ.എസ്.എസ്,സോഷ്യൽ സയൻസ്,ഇംഗ്ലീഷ് ക്ലബുകൾ സംയുക്തമായി ആചരിച്ചു.വിശദവിവരങ്ങൾക്കായി
ക്ലിക്ക് ചെയ്യുക.
ഓസോൺ സംരക്ഷണ ദിനം - സെപ്റ്റംബർ 16,2021
സൂര്യനിൽ നിന്നുള്ള മാരകരശ്മികളെ തടുക്കുന്ന ഓസോണിന്റെ സംരക്ഷണത്തെകുറിച്ച് അവബോധമുണ്ടാക്കാനായുള്ള പ്രവർത്തനങ്ങളാണ് ഊർജ്ജ ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ് എന്നിവ ചേർന്ന് ആസൂത്രണം ചെയ്തത്.പോസ്റ്റർ മത്സരത്തിൽ അൻസൽ പത്ത് എ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഗാന്ധിജയന്തി - ഒക്ടോബർ 2,2021

മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ട്
അഹംസാദിനമായിട്ടാണ് ആചരിക്കുന്നത്.വർഷങ്ങളിൽ
ക്ലിക്ക് ചെയ്ത് പ്രവർത്തനങ്ങൾ കാണുമല്ലോ?
കേരളപ്പിറവിദിനം നവംബർ 1,2021
കേരളപ്പിറവിയോടനുബന്ധിച്ച് കവിതകളുടെ ആലാപനം നടത്തി.
2021 ൽ പ്രവേശനോത്സവമായിരുന്നു.പ്രവേശനോത്സവം കാണണേ.
ശിശുദിനം - നവംബർ 14,2021
നെഹ്റുവിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു.

ഓസോൺദിനം - സെപ്റ്റംബർ 16,2021
സൂര്യനിൽനിന്നുള്ള മാരകരശ്മികളിൽനിന്നും ഭൂമിയെ രക്ഷിക്കുന്ന ഓസോൺപാളിയുടെ സംരക്ഷണത്തിനായി നമുക്കെന്ത് ചെയ്യാനാകും എന്ന ചർച്ച നടത്തി.കുട്ടികൾ ഓസോൺ പാളിയെസംരക്ഷിക്കാനായി തങ്ങളാൽ കഴിയും വിധം പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് തീരുമാനങ്ങൾ എഴുതി സൂക്ഷിക്കുകയും പ്രാവർത്തികമാക്കാൻ പ്രയത്നിക്കുമെന്ന് അസംബ്ലിയിൽ പ്രതിജ്ഞയെടുക്കുകയും ചെയ്തു.സയൻസ് ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ലിറ്റിൽ കൈറ്റ്സ്,ഇംഗ്ലീഷ് ക്ലബ് തുടങ്ങിയവർ പങ്കെടുത്തു.
തീരുമാനങ്ങൾ
- പരമാവധി മരങ്ങൾ വച്ചു പിടിപ്പിക്കും.
- മരങ്ങൾ വെട്ടാൻ അനുവദിക്കുകയില്ല.
- മരങ്ങളെ സംരക്ഷിക്കും.
- റെഫ്രിജറേറ്റർ ഉപയോഗം കുറയ്ക്കും.
- പ്ലാസ്റ്റിക് കത്തിക്കില്ല.
- പേപ്പർ പാഴാക്കില്ല.
ലോകവിനോദസഞ്ചാരദിനം - സെപ്റ്റംബർ 27,2021
ലോകസഞ്ചാരദിനത്തോടനുബന്ധിച്ച് നാട്ടിലെ അറിയപ്പെടാത്ത മനോഹരമായ സഥലങ്ങളെ കണ്ടെത്താൻ കുട്ടികൾ ശ്രമിച്ചു.
- പ്രകൃതി സൗന്ദര്യം തുളുമ്പിനിൽക്കുന്ന നാടുകാണിമല സാംസ്കാരികപ്രാധാന്യമുള്ള സ്ഥലമാണ്.ഇവിടെ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നു.ലോകവിനോദസഞ്ചാരദിനത്തിൽ കുട്ടികൾ ഈ സ്ഥലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ടൂറിസം സാധ്യത വിലയിരുത്തി.
- ടൂറിസം സാധ്യതകൾ
- പൂവച്ചൽ പഞ്ചായത്തിലെ ശിലായുഗശേഷിപ്പുകൾ ഉണ്ടായിരുന്ന ഒരു പ്രദേശമെന്ന നിലയിലുള്ള ചരിത്രപ്രാധാന്യം.
- ഉയർന്ന പ്രദേശമെന്ന നിലയിൽ ആസ്വദിക്കാൻ സാധിക്കുന്ന പ്രകൃതിഭംഗി.
- (മലകയറ്റ)മൗണ്ടനീയറിംഗ് സാധ്യതകൾ
ലോകഭക്ഷ്യദിനം - ഒക്ടോബർ 16,2021
ലോകഭക്ഷ്യദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നൽകിയ പ്രവർത്തനം-ഓരോരുത്തരും ദിവസവും എത്ര ഭക്ഷണം പാഴാക്കുന്നുവെന്ന് കണ്ടെത്തുക.ലോകരാജ്യങ്ങളിൽ നടക്കുന്ന പട്ടിണിമരണങ്ങൾ നോട്ടീസ് ബോർഡിലൂടെ കണ്ടശേഷം ഭക്ഷണം പാഴാക്കുന്ന ശീലം ഉപേക്ഷിക്കുക എന്നതാണ്.ഈ ദിനാചരണത്തിനുശേഷം കുട്ടികൾ പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു.
ഐക്യരാഷ്ട്രദിനം - ഒക്ടോബർ 24,2021
ഐക്യരാഷ്ട്രസംഘടന രൂപീകരിക്കപ്പെട്ട ഒക്ടോബർ 24 ഗൂഗിൾ ഫോം വഴി ക്വിസ് നടത്തി.
സി.വി.രാമൻ ജന്മദിനം നവംബർ 7,2021
സി.വി.രാമന്റെ ജന്മദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ് രാമൻ പ്രഭാവം എന്ന വിഷയത്തിൽ സെമിനാർ നടത്തി.
സാലിം അലി ജന്മദിനം നവംബർ 12,2021
വായനാക്ലബ് സാലിം അലി ജന്മദിനത്തോടനുബന്ധിച്ച് പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ വായന സംഘടിപ്പിച്ചു.