"ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/എന്റെ കോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂൾ, മാവേലിക്കര/അക്ഷരവൃക്ഷം/എന്റെ കോവിഡ് കാലം എന്ന താൾ ബി എച്ച് എച്ച് എസ് എസ് മാവേലിക്കര/അക്ഷരവൃക്ഷം/എന്റെ കോവിഡ് കാലം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:12, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
എന്റെ കോവിഡ് കാലം
ലോകമെങ്ങും യുദ്ധഭൂമിക്ക് സമാനമായി നിന്ന കാലഘട്ടമാണ് ഈ കോവിഡ് കാലം. അകലം പാലിച്ചുകൊണ്ടുതന്നെ നാടിന്റെ ഐക്യം നമ്മൾ തെളിയിച്ചു കൊണ്ടിരിക്കുന്നു. ഈ സമയം നമ്മുടെ രാഷ്ട്രത്തിന്റെ ഭരണാധി കാരികളുടെ ഉത്തരവുകൾ മാനിച്ച് നമ്മുടെ രാജ്യത്ത് വീട്ടിലിരിക്കുന്ന കോടിക്കണക്കിന് ജനങ്ങളെപ്പോലെ ഞാനും എന്റെ വീട്ടിലിരിക്കുന്നു . ദിവസങ്ങളോളം വീട്ടിലിരിക്കുന്നതിന്റെ പിരിമുറുക്കം ആദ്യമൊക്കെ എന്നെയും അലിട്ടിയിരുന്നു . പിന്നെപ്പിന്നെ ഞാൻ അതിനോട് പൊരുത്തപ്പെട്ടു. വീട്ടിലുള്ളവരുമായുള്ള ബന്ധം ദൃഢമാക്കാൻ എനിക്കു കഴിഞ്ഞു. ജോലികളിൽ അമ്മയെ ഞാൻ സഹായിച്ചു. എനിക്കു ചെയ്യാവുന്ന ചെറിയ ചെറിയ ജോലികളും ചെറിയ കൃഷിപ്പണികളും ചെടികളുടെ പരിപാലനവും നടത്തി. ഒഴിഞ്ഞു കിടക്കണ ഞങ്ങളുടെ മൈതാനം എന്നെ വേദനിപ്പിച്ച ഒരു കാര്യമാണ്. എന്നാൽ നമ്മുടെ നാടിനു വേണ്ടി ഇങ്ങനെയുള്ള ചില സന്തോഷങ്ങൾ ത്യജികുന്നത് ഒരു നല്ല കാര്യമാണെന്ന് മനസ്സിലാക്കുന്നു. സാധാരണ ദിവസങ്ങളിൽ കൂടുതൽ സമയവും സ്കൂളിൽ അല്ലെങ്കിൽ ട്യൂഷൻ സെന'്ററിൽ ചെലവഴിക്കുകയോ അവധി ദിവസങ്ങളിൽ കൂടുതൽ സമയവും കളിസ്ഥലങ്ങളിൽ ചെലവഴിക്കുകയോ ചെയ്തിരുന്ന എനിക്ക് വീട്ടിലെ ദൈനംദിന കാര്യങ്ങൾ എങ്ങനെയാണെന്ന് മനസ്സിലാക്കാൻ ഈ കോവിഡ് കാലത്ത് എനിക്ക് കഴിഞ്ഞു. ഇതു വരെ വായിക്കാത്ത പുസ്തകങ്ങൾ വായിക്കാനും ഇതുവരെ കാണാൻ കഴിയാതിരുന്ന നല്ല സിനിമകൾ കാണാനും കഴിഞ്ഞു . .ലോകമെങ്ങുമുള്ള മനുഷ്യർ ഒരു കൊച്ചു വൈറസിനു മുമ്പിൽ കീഴടങ്ങി നിൽക്കുമ്പോൾ മനുഷ്യൻ എത്ര നിസ്സാരനും നിസ്സഹായനുമാണെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു . മനുഷ്യന്റെ ഇനിയുള്ള ജീവിതം മുൻപത്തേതുപോലെ ആയിരിക്കുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ലാത്ത അവസ്ഥയാണ്. രാജ്യങ്ങളും വ്യക്തികളും സംഘടനകളും എല്ലാം അവരുടെ മുൻഗണനകൾ, നയങ്ങൾ ,വീക്ഷണങ്ങൾ എന്നിവയിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നേക്കാം. മഹാമാരികൾക്ക് മനുഷ്യൻ സൃഷ്ടിച്ച അതിർത്തികൾ വിഷയമല്ലാത്ത സ്ഥിതിക്ക് എല്ലാ മാനുഷിക പ്രശ്ന ങ്ങളും പരിഹരിക്കുന്നതിനായി എല്ലാവവർക്കും വേണ്ടി ഒരു ആഗോള സർക്കാർ ഉണ്ടാകുമായിരിക്കും. എന്റെ ഇത്തരം വന്യമായ സ്വപ്നങ്ങൾ നടക്കണമെങ്കിൽ എല്ലാവരും ,രാഷ്ട്രത്തലവൻമാർ ഉൾപ്പെടെ , സ്വാർത്ഥത കൈ വെടിയേണ്ടി വരും
ഇനി എന്റെ ചില എളിയ ചെയ്തികളെപ്പറ്റി പറയട്ടെ - എന്റെ വീടിന് അടുത്തു താമസിക്കുന്ന ആരും ആശ്രയത്തിനില്ലാത്ത ഒരു അമ്മയ്ക്ക് അരിയും പച്ചക്കറികളും മറ്റും വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് എനിക്ക് വളരെ സന്തോഷം നൽകി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം