"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് നായർ സമാജം ബോയ് സ് ഹയർ സെക്കന്ററി സ്കൂൾ, മാന്നാർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം എന്ന താൾ എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:01, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണം മനുഷ്യൻറെ നിലനിൽപ്പിന്
മനുഷ്യൻറെ ഭൗതിക പുരോഗതിക്ക് വേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും നമ്മുടെ പുതുതലമുറ തൻറെ ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ വേണ്ടിയും ആഡംബര പൂർണ്ണമാക്കാൻ വേണ്ടിയും അതിക്രൂരമായി പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നാൽ നമ്മുടെ ഈ പ്രവർത്തിയുടെ ദോഷഫലം അനുഭവിക്കേണ്ടിവരുന്നത് നാമും നമ്മുടെ വരും തലമുറയും ആണ് നമ്മുടെ മുൻ തലമുറ പരിസ്ഥിതിയെ ചൂഷണം ചെയ്യാതെ പരിസ്ഥിതിയെ സ്വന്തം മക്കളെപ്പോലെ കാത്തുസൂക്ഷിച്ചു അതിൻറെ ഫലം ആണ് നാമിന്ന് കുറച്ചെങ്കിലും അനുഭവിക്കുന്ന സൗകര്യങ്ങൾ .പണ്ടുള്ളവർ അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പച്ചക്കറികളും മറ്റും അവരുടെ തൊടിയിൽ തന്നെ കൃഷി ചെയ്യുമായിരുന്നു അതുമാത്രമല്ല തങ്ങൾ വിളവെടുക്കുന്ന വിളകൾ മറ്റുള്ളവർക്ക് കൂടി കൊടുത്ത് സഹായിക്കാനുള്ള മഹാമനസ്കതയും ആ ജനതയ്ക്ക് ഉണ്ടായിരുന്നു എന്നാൽ ഇന്ന് കാലം മാറി എല്ലാവരും അവരവരുടെ വീടുകളിൽ ഒതുങ്ങുകയും അവരുടെ സുഖസൗകര്യങ്ങളിൽ മുഴുകി കഴിയുകയും ചെയ്യുന്നു അതിനു തിരിച്ചടിയായി പ്രകൃതി പ്രളയത്തെ കൊണ്ടുവന്നു അതിലൂടെ മനുഷ്യർ വീണ്ടും പരസ്പര സഹായ സഹകരണങ്ങളും ആയി ആ അവസ്ഥയിൽ ഒത്തുചേർന്നു എന്നാൽ പ്രളയം കഴിഞ്ഞപ്പോൾ മനുഷ്യൻ എല്ലാം മറന്നു. എന്നാൽ ഇന്ന് നാം അനുഭവിക്കുന്ന കൊറോണ വന്നപ്പോൾ മനുഷ്യർ പരസ്പരം സംസാരിക്കാനോ സഹായ ഹസ്തം ചെയ്യാനോ പറ്റാത്ത ഒരു അവസ്ഥയായി ഇതെല്ലാം ഇനിയെങ്കിലും നാം മനസ്സിലാക്കണം നമുക്ക് കായലുകൾ നികത്തിയത് കാരണമാണ് ചെറിയ ഒരു മഴയിൽ പോലും പ്രളയം ഉണ്ടായത് . നമ്മുടെ കേരളത്തിൽ കുറച്ചുനാളുകൾക്ക് മുണ്ടായ നിപ്പയും ഇപ്പോൾ ലോകത്തെ മൊത്തം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുന്ന കൊറോണ യും എല്ലാം ഉണ്ടാവാനുള്ള കാരണംപ്രകൃതിയിൽ നിന്ന് നമുക്ക് സാധാരണ ലഭിക്കേണ്ടിയിരുന്ന രോഗപ്രതിരോധ ശേഷിയുടെ അഭാവമാണ് ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയാറുണ്ട് എന്നാൽ ഇപ്പോൾ ലഭിക്കുന്ന കൊടുംവിഷം നിറച്ച് ആപ്പിൾ കഴിച്ചാൽ ഉള്ള അവസ്ഥയോ??? സ്ഥിതി നേരെ വിപരീതമായിരിക്കും.ഇതുതന്നെയാണ് ഇപ്പോൾ നമ്മുടെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന തും ആപ്പിൾ ഇൻറെ കാര്യം ഒരുദാഹരണം മാത്രമാണ് ഇപ്പോൾ നമുക്ക് ലഭിച്ചിരിക്കുന്ന ഈ ലോക്ക് ഡൗൺ കാലം ഇതെല്ലാം തിരിച്ചറിയാനുള്ള വഴിത്തിരിവായി നാം മാറ്റണം.ഇല്ലെങ്കിൽ ഇനി ഉണ്ടാവുന്ന വിപത്ത് എന്താണെന്ന് നമുക്ക് പറയാൻ പറ്റില്ല
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം