"സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/നന്മയുടെ വിജയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സി എം എസ് ഹൈസ്കൂൾ, കറ്റാനം/അക്ഷരവൃക്ഷം/നന്മയുടെ വിജയം എന്ന താൾ സി എം എസ് എച്ച് എസ് കറ്റാനം/അക്ഷരവൃക്ഷം/നന്മയുടെ വിജയം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
19:24, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
നന്മയുടെ വിജയം
അവൾക്കൊന്നും മനസ്സിലാവുന്നില്ല. തന്റെ ചുറ്റും എന്താണ് സംഭവിക്കുന്നത്. പണ്ട് കളിയും ചിരിയും തിങ്ങി നിറഞ്ഞിരുന്ന സ്ഥലമായിരുന്നു വുഹാൻ. എന്നാൽ ഇപ്പോൾ ചീറിപ്പായുന്ന ആബുലൻസിന്റെ ഘോരമായ ശബ്ദവും കൂട്ടക്കരച്ചിലുമാണ്. ഇപ്പോൾ അവിടെ വീശുന്ന കാറ്റിനു പോലും മരണത്തിന്റെ ഗന്ധമാണ്. ഒന്നു കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് തന്റെ മുമ്പിൽ മനുഷ്യർ മരിച്ചു വീഴുന്നത്. അവളുടെ മാതാപിതാക്കൾ ഡോക്ടർമാരാണ്. അവളുടെ മനസ്സ് നിറയെ ഭയമാണ്, തന്റെ മാതാപിതാക്കളുടെ അവസ്ഥ ഓർത്ത് ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ട്. ചൈന എന്ന രാജ്യത്ത് ആയിരങ്ങൾ മരിച്ചു വീഴുന്നു. ഗവൺമെന്റ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. അവൾ അച്ഛനെയും അമ്മയെയും ഓർത്ത് കരയുകയാണ്, പ്രാർത്ഥിക്കുകയാണ്. അവളുടെ അച്ഛനമ്മമാർ അവളെ മുത്തശ്ശിയുടെ അടുക്കൽ നിർത്തിയിട്ട് പോയിരിക്കുകയാണ്. മുത്തശ്ശി അവളുടെ കരച്ചിൽ കണ്ട് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. അങ്ങനെ ദിവസങ്ങൾ പോയി മറഞ്ഞു. . . അങ്ങനെ കൊറോണയെന്ന വ്യാധി ആ സ്ഥലത്തെ വിട്ടുപോയി. വുഹാനിൽ പഴയ കളിയും ചിരിയും എപ്പോൾ വരുമെന്നും എല്ലാം എപ്പോൾ പഴയതുപോലെ ആകുമെന്നും ആർക്കുമറിയില്ല. എന്നാൽ ഒരു കാര്യം അറിയാം. സന്തോഷം കൊറോമയെന്ന ഭീതി മാറിയ സന്തോഷം അവൾക്കുണ്ടെന്ന്. അങ്ങനെ അവളുടെ മനസ്സിലെ വലിയ ഒരു ഭയം മാറി കിട്ടി. എന്നാൽ പൂർണ്ണമായും ഇല്ല. തന്റെ അച്ഛനേയും അമ്മയേയും പറ്റിയുള്ള വിവരങ്ങൾ അറിയാത്തതുകൊണ്ട് ഉള്ള ഭയം മാറിയിട്ടില്ല. അത് ചിന്തിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവൾ കണ്ടത്, തന്റെ അച്ഛനും അമ്മയും അത് വന്നിരിക്കുന്നു. അച്ഛാ ! അമ്മേ ! എവിടെയായിരുന്നു നിങ്ങൾ, അവൾ ചോദിച്ചു. അവർ പറഞ്ഞു, മോളെ, ഇതുവരെ ഞങ്ങൾ നിന്നെ വിട്ടുനിന്നു. എന്നാൽ അതുകൊണ്ട് ആയിരങ്ങളുടെ ജീവനാണ് രക്ഷപ്പെട്ടത്. അപ്പോൾ ഞങ്ങൾ ചെയ്തതല്ലേ മോളേ ശരി. അതു കേട്ടതും അവൾ അവരെ ആലിംഗനം ചെയ്തു. അതേ ! നല്ല മനസ്സുകളെ തോൽപ്പിക്കാൻ ഒരു വൈറസിനേയും കൊണ്ട് സാധിക്കില്ല.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 07/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ