"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 1 }} <p> പണ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
| color=      1
| color=      1
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

19:21, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

പണ്ട് തൊട്ടേ ഒരു പഴംചൊല്ലുണ്ട് ഞാൻ നന്നായാൽ എന്റെ വീട് നന്നാവും വീട് നന്നായാൽ എന്റെ നാട് നന്നാവും നാട് നന്നായാൽ ഈ ലോകംതന്നെ നന്നാവും. ഈ സമയത്ത് നമ്മൾ ഇത് ഓർക്കേണ്ടതുണ്ട്. അസുഖങ്ങൾ പടർന്നുപിടിക്കുന്നത് പരിസ്ഥിതി സംരക്ഷണം നമ്മളിൽ ഇല്ലാത്തതുകൊണ്ടാണ്. അതാണ് നമ്മുടെ തോൽവി. ആരോഗ്യമുള്ള ശരീരത്തിന് അധ്വാനിക്കാൻ ആകുകയുള്ളു.അധ്വാനിക്കാൻ ആയാലേ സമ്പത്തും സമൃദ്ധിയും ഉണ്ടാവുകയുള്ളൂ. മലിനീകരണത്തിലൂടെയുള്ള അണുബാധകൾ നമ്മളെ അടിമുടി നശിപ്പിക്കുന്നു. ശുചിത്വത്തിന് നമ്മൾ പ്രാധാന്യം കൊടുത്തേ മതിയാവു. കണ്ടറിയാത്തവൻ കൊണ്ടറിയും എന്ന പഴംചൊല്ല് ഇപ്പോൾ ഓർമ്മവരുന്നു. കൊറോണ പോലെയുള്ള മഹാമാരികൾ ശുചിത്വത്തിന് വില കല്പിക്കാത്തവർക്കു മാത്രമല്ല എല്ലാവരിലേക്കും പടർന്നു പിടിക്കുന്നു. അതിലൂടെ നിരപരാധികളും ബലിയാടാവുന്നു. ഇങ്ങനെ ഒരവസ്ഥ വരാതിരിക്കാൻ നേരത്തെ ജാഗ്രതഎടുത്തു ശുചിത്വം പാലിക്കണം. അവരാണ് ബുദ്ധിമാൻമാർ. അവരുടെ കുടുംബം സുരക്ഷിതമാവുകയും അതിലൂടെ നമ്മുടെ ലോകവും സുരക്ഷിതമാവും. വ്യക്തിശുചിത്വം എല്ലാവരും മാതൃക ആക്കണം. ഒരാൾ ചെയ്യുന്ന ചെറിയതെറ്റുകൊണ്ട് ഒരു രാജ്യംമുഴുവനും ബലിയാടാകാൻ ഇടയാകരുത്. ആ ഒരാൾ നമ്മൾ ആകരുത്. നമുക്ക് ഒരുമിച്ചു മുന്നേറാം. ഈ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി. അതാകാം നമ്മുടെ ലക്ഷ്യം.

സൗന്ദര്യ സുരേഷ്
7 E പോപ്പ് പയസ് XI എച് എസ് എസ് കറ്റാനം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം