"ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/അക്ഷരവൃക്ഷം/covid19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. മുഹമ്മദൻസ് ഹൈസ്കൂൾ, കൊല്ലകടവ്/അക്ഷരവൃക്ഷം/covid19 എന്ന താൾ ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/അക്ഷരവൃക്ഷം/covid19 എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(വ്യത്യാസം ഇല്ല)
|
14:03, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
covid 19
മനുഷ്യരാശിയെ കിടിലം കൊള്ളിപ്പിച്ചു ലോകരാജ്യങ്ങളെ മുൾമുനയിൽ നിർത്തിയ ലക്ഷകണക്കിന് ആളുകളെ കർന്നുതിന്ന ഭയാനകമായ കൊറോണ എന്ന വൈറസ് നമ്മുടെ നാട്ടിലും എത്തിയിരിക്കുന്നു മരണം വിതയ്ക്കുന്ന തോക്കുകൾ കൊണ്ടും തീതുപ്പുന്ന പീരങ്കികൾ കൊണ്ടും മൂന്നാംലോകമഹായുദ്ധത്തെ നേരിടാൻ ഒരുങ്ങിയ ലോക രാജ്യങ്ങൾക്കു മുന്നിലേക്ക് കടന്നു വന്നത് കൊറോണ എന്ന ഭീകരനായിരുന്നു. ചൈനയിലെ വുഹാനിൽ നിന്ന് രൂപം കൊണ്ട ആ വൈറസ് പിന്നീട് ലോകരാജ്യങ്ങളെ ആകെ വിഴുങ്ങുകയായിരുന്നു . ഇന്ത്യയും, അമേരിക്കയും, ഇറ്റലിയും, സ്പെയിനും, ഫ്രാൻസും, ബ്രിട്ടനും. ഉൾപ്പെടെ 185 ൽ അധികം രാജ്യങ്ങൾ കൊറോണയുടെ വായിൽ അകപ്പെട്ടിരിക്കുകയാണ് . ലോക ജനതയുടെ ഭൂരിഭാഗവും വീടുകളിൽ തളയ്ക്കപ്പെട്ടിരുന്നു . രോഗത്തിന്റെ തീവ്രത മനസിലാക്കാത്ത ലോകരാജ്യങ്ങൾക്കൊക്കെയും പകരം വയ്ക്കേണ്ടി വന്നത് ലക്ഷ കണക്കിന് ജീവനുകളാണ് . സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ട ഭീതിപെടുത്തുന്ന കാഴ്ചകൾ ലോകത്തിലെ മറ്റൊരു കോണിന്റെ നേർചിത്രങ്ങളായിരുന്നു . നൂറ്റാണ്ടിന്റെ മഹാമാരി എന്ന് വിശേഷണമുള്ള ആ വൈറസ് ലോകരാജ്യങ്ങളെ ആകെ വിറങ്ങലിപ്പിച്ചു ഇന്നും തുടരുകയാണ് . കോറോണയ്ക്കു മുൻപിൽ ശാസ്ത്രലോകം പോലും പകച്ചു നിൽക്കുകയാണ് . എത്രയും പെട്ടെന്ന് ഇതിനു പ്രതിവിധി നിപ്പയെയും, ഓഖിയെയും, മഹാപ്രളയത്തെയും അതിജീവിച്ചു ലോകജനതയ്ക്കു മാതൃകയായി മാറിയ മലയാളികൾക്ക് ഇതിനെയും അതിജീവിക്കാൻ കഴിയും . ഡോക്ടർമാരും ,നഴ്സുമാരും , മറ്റു ആരോഗ്യപ്രവർത്തകരും രാപ്പകൽ നമുക്ക് വേണ്ടി കഷ്ടപ്പെടുമ്പോൾ അവർ തരുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ നമ്മൾ തയ്യാറാകണം . ലോക്ക് ഡൌൺ നിയമങ്ങൾ പാലിക്കുന്നതിലൂടെയും ,മാസ്ക് ധരിക്കുന്നതിലൂടെയും , സംമൂഹിക അകലവും വ്യകതി ശുചിത്വവും പാലിക്കുന്നതിലൂടെയും കൊറോണ വ്യാപനത്തെ നമുക്ക് തടുത്തു നിർത്താം BREAK THE CHAIN
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം