"ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിലൂടെ എന്ന താൾ ഗവ. വി എച്ച് എസ് എസ് ചുനക്കര/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാതയിലൂടെ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്) |
||
(വ്യത്യാസം ഇല്ല)
|
13:03, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അതിജീവനത്തിന്റെ പാതയിലൂടെ
അതിജീവനത്തിന്റെ പാതയിലൂടെ
'അ'യ്യപ്പൻ ചുറ്റിലും നോക്കി. അദ്ദേഹത്തിന് വളരെയധികം അത്ഭുതം തോന്നി. പഴയതുപോലെ റോഡിലും തെരുവോരങ്ങളിലും ഒന്നും ആൾ അനക്കമില്ല. അയാൾ റോഡിലൂടെ വളരെ പതിയെ നടന്നുനീങ്ങുന്നു.ഒരു ഉറുമ്പ് പോകുന്നതിനേക്കാളും വളരെ പതിയെയായിരുന്നു അയ്യപ്പന്റെ നടത്തം.ഈ സമയം അയാളുടെ അടുത്തുകൂടി ഒരു ആംബുലൻസ് കടന്നുപോയി.കുറച്ചു സമയം കഴിഞ്ഞപ്പോൾ വീണ്ടും ഒരു ആംബുലൻസ് പോയി. അപ്പോഴാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ കേശവൻ നായർ അതുവഴി മുഖം മൂടിക്കട്ടി നടന്നു പോകുന്നത്. അത് കണ്ടപ്പോൾ അയ്യപ്പൻ ചോദിച്ചു ; "എന്താ കേശവാ ഇന്നൊരു പുതുമ?"
കേശവൻ നായർ അയ്യപ്പന്റെ മുഖത്തു നോക്കാ ചെയ്തതിനുള്ള കൂലിയാണിന്നീ ദിനങ്ങൾ എണ്ണി കഴിയുന്നത്..... മണ്ണിനോടു ചെയ്ത പാപങ്ങൾക്ക്
അവർ എണ്ണിയെണ്ണി പകരം ചോദിക്കുന്നത് കണ്ടു കേട്ട് മടുത്ത് ലോകം തെ മറുപടി പറഞ്ഞു ;
"ഇനി കുറച്ചു നാളത്തേക്ക് ഇങ്ങനാ" അയ്യപ്പൻ ആശ്ചര്യ ത്തോടെ ചോദിച്ചു; "അതെന്താ" കേശവൻ നായർ വിമൂകഥയോടെ പറഞ്ഞു ; "അപ്പോൾ ഒന്നും അറിഞ്ഞില്ലേ." ഇത്രയും പറഞ്ഞു കേശവൻ നായർ കടന്നു പോയി.അയ്യപ്പൻ സമൂഹത്തിൽ നടക്കുന്ന ഒരു തരത്തിൽ ഉള്ള കാര്യങ്ങളും അറിയുന്നില്ലാ യിരുന്നു. അദ്ദേഹം തന്റെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിന് മൂന്ന് പെൺ മക്കൾ ഉണ്ടായിരുന്നു. അവർ മൂന്ന്പേരും വിവാഹത്തിന് ശേഷം അവരവരുടെ ഭർതൃവീട്ടിൽ താമസിക്കുകയാണ്. അവർ വല്ലപ്പോഴും തങ്ങളുടെ അച്ഛനെ കാണാൻ വരും. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്തോടെയാണ് അയാൾ ഒറ്റയ്ക്കായത്. അയാളുടെ വീട്ടിൽ ടീവിയോ മറ്റ് മാധ്യമ ഉപകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അതിനാൽത്തന്നെ സമൂഹത്തിൽ നടക്കുന്ന ഒന്നും അറിഞ്ഞിരുന്നില്ല. ചായ കുടിക്കാൻ പോകുമ്പോൾ ആൾക്കാർ പറഞ്ഞറിയുന്നത് മാത്രമായിരുന്നു അദ്ദേഹം അറിഞ്ഞിരുന്നത്. അയ്യപ്പൻ കേശവൻ നായർ പോയതിനുശേഷം വീണ്ടും നടക്കാൻ തുടങ്ങി. നടന്ന്നടന്ന് അദ്ദേഹം ചായകടയുടെ മുൻപിൽ എത്തി. എന്നാൽ ചായക്കട തുറന്നിട്ടില്ലായിരുന്നു. ചായക്കട മാത്രമല്ല പച്ചക്കറിക്കടയും, പലചരക്കുകടയും, മെഡിക്കൽസ്റ്റോറും ഒഴികെ ബാക്കിയെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. അയ്യപ്പന് വളരെ അത്ഭുതം തോന്നി. അയാൾ പച്ചക്കറിക്കടയിലെ രവിയോട് കാര്യം തിരക്കി, "എന്താ രവി കടയെല്ലാം അടച്ചിട്ടിരിക്കുന്നത്?" രവി ആ ചോദ്യത്തിന് അല്പം പുഞ്ചിരിയോടെ മറുപടി പറഞ്ഞു; "അപ്പോൾ അയ്യപ്പൻ ചേട്ടൻ ഒന്നും അറിഞ്ഞില്ലേ? ഇന്ന് തൊട്ട് 21 ദിവസത്തേക്ക് പ്രധാന മന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിചിരിക്കുകയാണ്." അയ്യപ്പൻ നിഷ്കളങ്കതയോടെ ചോദിച്ചു ; "ലോക്ക് ഡൌണോ അതെന്താ സാധനം?" രവി പുഞ്ചിരിയോടെ പറഞ്ഞു;"അയ്യോ!ചേട്ടാ അത് സാധനം ഒന്നുമല്ലാ.അതെന്നുവച്ചാൽ 21 ദിവസത്തേക്ക് ആവശ്യസാധനങ്ങൾ വാങ്ങിക്കാൻ അല്ലാതെ ആരും വീടിനുപുറത്തേക്ക് ഇറങ്ങരുത്." അയ്യപ്പൻ വീണ്ടും ചോദിച്ചു ; "അതെന്താ അങ്ങനെ!" രവി വളരെ പ്രയാസത്തോടെ പറഞ്ഞു ; "അത് നമ്മുടെ ഇന്ത്യയിൽ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും കൊറോണ എന്ന മാരകരോഗം ബാധിച്ചിരിക്കുകയാണ്." "എന്ത് കൊണോറയോ?"അയ്യപ്പൻ ചോദിച്ചു. രവി അല്പം വാത്സല്യത്തോടെ പറഞ്ഞു ;
"കൊണോറ അല്ല ചേട്ടാ കൊറോണ.അത് മനുഷ്യന്മാർ തമ്മിലുള്ള സമ്പർക്കം മൂലമാണ് പടർന്നു പിടിക്കുന്നതെന്നാ ണ് പറയുന്നത്. അത് കൊണ്ടാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചി രിക്കുന്നത്." "ഇത് കൊണ്ട് എന്ത് പ്രയോജനം?"അയ്യപ്പൻ ചോദിച്ചു. "ഇങ്ങനെ ചെയ്യുമ്പോൾ സാമൂഹ്യവ്യാപനം തടയാൻ സാധിക്കുകയും ആളുകളെ മരണത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കുകയും ചെയ്യും."രവി മറുപടി പറഞ്ഞു. "ഓ! അതാണോ രവി മൂക്കും വായുമെല്ലാം മൂടിക്കെട്ടി വച്ചിരിക്കുന്നത്"അയ്യപ്പൻ സാധാരണ രീതിയിൽ ചോദിച്ചു. "അതെ"രവി അല്പം അഭിമാനത്തോടെ ഉത്തരം പറഞ്ഞു.
അയ്യപ്പൻ അല്പം സംശയത്തോടെ ചോദിച്ചു. "നമ്മുടെ കേരളത്തിലും ഇത് ഉണ്ടോ?" "ഉണ്ടന്നാണ് വാർത്തയിൽ പറയുന്നത്."രവി പറഞ്ഞു "ഉം"അയ്യപ്പൻ മൂളി.ഇത്രയും അറിഞ്ഞ ശേഷം അയ്യപ്പൻ അവിടം വിട്ട് തന്റെ വീട്ടിലേക്കു നടന്നു. നടന്ന്നടന്ന് തന്റെ വീടിനടുത്തെത്തി. വളരെ ഇരുട്ടിയിരുന്നു. അപ്പോഴാണ് തന്റെ അയൽവാസിയായ രാജിയുടെ വീട്ടിൽ നിന്നും ടീവിയുടെ ശബ്ദം കേൾക്കുന്നത്. ഈ സമയം അയ്യപ്പൻ നിശ്ചലനായി. വാർത്തയായിരുന്നു ടീവിയിൽ കേൾക്കുന്നത്. അയ്യപ്പൻ ശ്രദ്ധിച്ചു നിന്ന് അത് കേട്ടു. കേരളത്തിൽ 2 പേർ കൊറോണ ബാധിച്ചു മരിച്ചു എന്നായിരുന്നു ആ വാർത്തയിൽ ഉള്ളത്. ഇത് കേട്ടു അയ്യപ്പൻ ഭയന്നു . തനിക്കും ഈ രോഗം ഉണ്ടോ. താനും മരിച്ചു പോകുമോ എന്നൊക്കെയായി അയാളുടെ ചിന്ത. അയാൾ തന്റെ വീടിനുള്ളിൽ പ്രവേശിച്ചു. മെഴുകുതിരി കത്തിച്ചു എന്നിട്ട് അയാൾ കിടന്നു. അയ്യപ്പന് ഉറക്കം വരുന്നില്ല.ഭക്ഷണം കഴിക്കാനും തോന്നുന്നില്ല. ഒരു പേടി സ്വപ്നം പോലെ അയ്യപ്പനെ ആ രോഗം വലം വയ്ക്കുന്നതായി അയ്യപ്പന് തോന്നി.ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചു അയാൾ നിദ്രയിലേക്ക് മറഞ്ഞു. പിറ്റേദിവസം രാവിലെ വീട്ടിലെ കതകിൽ മുട്ടുന്ന ശബ്ദം കേട്ടാണ് അയൽ ഉണർന്നത്. അയ്യപ്പൻ എഴുന്നേറ്റ് വാതിൽ തുറന്നു.തന്റെ ഇളയ മകൾ അമൃതയായിരുന്നു അത്. അയാൾക്ക് അത് കണ്ടു സന്തോഷം തോന്നി. അയാൾ തന്റെ മകളോട് കാര്യങ്ങൾ എല്ലാം ചോദിച്ച റിഞ്ഞു. എന്നിട്ട് മകളോട് പറഞ്ഞു.; "മോളെ" "എന്താ അച്ഛാ?"അവൾ സ്നേഹത്തോടെ ചോദിച്ചു. "എനിക്കും ആ അസുഖം ആണെന്നാ തോന്നണേ."അയ്യപ്പൻ പറഞ്ഞു. "എന്താ അച്ഛാ അങ്ങനെ പറയണേ?" "എനിക്ക് ഈ കൊറോണയുടെ വാർത്തകൾ കേട്ടണക്ക പിന്നീട് സുഖമില്ല, ഭയങ്കര പേടിയാ"അയ്യപ്പൻ പറഞ്ഞു. "എന്നാ നമുക്കൊന്ന് ആശുപത്രിയിൽ വരെ പോയിട്ട് വരാം"അമൃത പറഞ്ഞു അവർ രണ്ട് പേരും കൂടി അമൃതയുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പോയി, എന്നിട്ട് ബ്ലഡ് ടെസ്റ്റ് ചെയ്തു. കുഴപ്പമൊന്നുമില്ലെന്നു ഡോക്ടർ പറഞ്ഞു അതിനുശേഷം അമൃത അയ്യപ്പനെയും കൂട്ടി വീട്ടിൽ എത്തി. എന്നിട്ട് അയ്യപ്പനോട് ചോദിച്ചു. "അച്ഛാ അച്ഛനിപ്പോൾ സുഖം തോന്നുന്നോ?" അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു ; "ഉം" എന്നിട്ട് അമൃത തന്റെ അച്ഛന്റെ അടുത്ത് ചെന്നിരുന്നിട്ട് പറഞ്ഞു; "അച്ഛാ, അച്ഛന്റെ കൂടെ കുറച്ചു ദിവസത്തേക്ക് ഞാൻ ഉണ്ടാകും, അച്ഛൻ പുറത്തേക്കോന്നും ഇറങ്ങേണ്ട.പിന്നേ അച്ഛാ, നമുക്ക് പേടിയല്ല ജാഗ്രതയാണ് വേണ്ടത്. ജാഗ്രത ഉണ്ടങ്കിൽ നമുക്ക് ഒരു തരത്തിൽ ഉള്ള രോഗങ്ങളും ഉണ്ടാകില്ല." അയ്യപ്പൻ സന്തോഷത്തോടെ അത് അംഗീകരിച്ചു. എന്നിട്ട് വരാന്തയിൽ ദീർഘനിശ്വാസത്തോടെ ചെന്നിരുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 06/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ