"ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം)
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ഗവ. ബോയ് സ് ഹൈസ്കൂൾ, ചെങ്ങന്നൂർ/ചരിത്രം എന്ന താൾ ഗവ. ബോയ്സ് എച്ച് എസ് ചെങ്ങന്നൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(വ്യത്യാസം ഇല്ല)

12:55, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മദ്ധ്യ തിരുവിതാംകൂറിൽ വിദ്യാഭ്യാസ രംഗത്ത് തനതായ പ്രവർത്തന പാരമ്പര്യമുള്ള ഒരു വിദ്യാലയം ആണ് ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ. 1878 ൽ സ്ഥിപിതമായ ഈ സരസ്വതീ ക്ഷേത്രം ചെങ്ങന്നൂരിന്റ് വിദ്യാഭ്യാസ സാംസ്കാരിക മണ്ഡലത്തിൽ എന്നും പ്രമുഖ സ്ഥാനം അലങ്കരിക്കുന്നു. 8 മുതൽ 10 വരെയുള്ള ക്ലാസുകൾ ആണ് ഉള്ളത്. നിലവിലിരുന്ന കെട്ടിടം ഐ എച്ച് ആർ ഡി യുടെ എഞ്ചിനീയറിംഗ് കോളേജിന് കൈമാറിയപ്പോൾ ഈ വിദ്യാലയം ചെങ്ങന്നൂർ ഗേൾസ് ഹൈസ്കൂളിന് സമീപത്തുള്ള ഇരുനില കെട്ടിടത്തിൽ പ്രവർത്തനം  തുടർന്നു. 2020 ൽ ഈ കെട്ടിടം ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കു വേണ്ടി നൽകി. തദവസരത്തിൽ ഈ വിദ്യാലയം ചെങ്ങന്നൂർ ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന്റ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തനം തുടരുന്നു. ഇപ്പോൾ ഗവൺമെന്റ് ഗേൾസ്, ബോയ്സ്,വി എച്ച് എസ് എസ് എന്നീ മൂന്നു സരസ്വതീ ക്ഷേത്രങ്ങളും ഒരു മതിൽ കെട്ടിനുള്ളിൽ ചെങ്ങന്നൂരിന്റ് തിലകക്കുറിയായി  നിലകൊള്ളുന്നു. തനതായ പ്രവർത്തന ശൈലികൾ ക്ക് ദീപശിഖ പകർന്നു നൽകുന്ന സർക്കാർ വിദ്യാലയം ആണ് ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ