"ഗവ. യു പി എസ് അമ്പലത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചരിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ.   10 കിലോമീറ്റർ തെക്കോട്ടു മാറിയാണ് പ്രദേശം. 1910 ഇൽ  തുടങ്ങിയ ഗവ൪മെ൯റ്  യു.പി സ്കൂൾ അമ്പലത്തറയിൽ തന്നെയാണ്.
{{PSchoolFrame/Pages}}സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം  ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു.  സൗജന്യ വിദ്യാഭ്യാസം  സാർവത്രികമല്ലാതിരുന്ന  കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള  എന്ന  ദീർഘദർശിക്ക് ,  മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ്  തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും  വിളങ്ങി നിൽക്കുന്ന ഈ വിദ്യാലയം .
 
23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 18 / 09/19 25-ൽ അമ്പലത്തറ മലയാളം ഗ്രാന്റ് സ്കൂൾ എന്ന പേരിൽ അംഗീകാരമുള്ള ഒരു വിദ്യാലയമായി പ്രവർത്തന ശൈലി മാറ്റി . ആദ്യ കാലഘട്ടത്തിൽ നാലാം ക്ലാസുവരെ മാത്രമേ പഠനം ഉണ്ടായിരുന്നുള്ളൂ
 
1947 -ൽ തിരുവിതാംകൂറിലെ കുടിപ്പള്ളിക്കൂടങ്ങൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതിൻ പ്രകാരം 19/05/1947 ( കൊല്ലവർഷം 5/10/1122 -ൽ ഈ സ്കൂൾ ഗവ . പ്രൈമറി സ്കൂൾ ആയി മാറി.
 
1956-ൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും അമ്പലത്തറ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് വരികയും ചെയ്തു.
 
18/09/1961-ൽ അമരിവിള വീട്ടിൽ സത്യഭാമയെ പ്രവേശിപ്പിച്ചു കൊണ്ട് അന്നത്തെ അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫിസർ ശ്രീമതി എൽ. നളിനി ആറാം ക്ലാസിന് തുടക്കം കുറിച്ചു. 05/10/1961-ലാണ് ഏഴാം ക്ലാസ് പ്രവർത്തനം തുടങ്ങിയത്. എങ്കിലും 12/10/1961- ലാണ്   ബഹുമാന്യ മുഖ്യമന്ത്രി  ശ്രീ പട്ടം താണുപ്പിള്ള  അപ്പർ പ്രൈമറി സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചത്. ഒരു വെങ്കല മണിയും സ്കൂളിന്റെ പേരുകൊത്തിയ സീലും സംഭാവന നൽകി കൊണ്ട് നാട്ടുകാരും തങ്ങളുടെ സന്തോഷം പങ്കുവെച്ചു.  കാലഘട്ടത്തിലും സ്കൂൾ ഇൻസ്പെക്ഷൻ , ശിശുദിനാഘോഷം , സ്വാതന്ത്ര്യ ദിനാഘോഷം എന്നിവ സമുചിതമായി ആഘോഷിച്ചിരുന്നതായി പഴമക്കാർ പറയുന്നു. തയ്യൽ,  ഡ്രോയിംഗ്, ഡ്രിൽ എന്നീ വിഷയങ്ങൾക്ക് പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു.
 
12/07/1989 -ൽ  പ്രീ പ്രൈമറി വിഭാഗത്തിന്റെ ഉത്ഘാടനം ബഹു .ഡി.പി.ഐ ശ്രീ. മദനൻ നിർവഹിച്ചു. 28/07/1990-ൽ കളക്ടറുടെ നിർദ്ദേശപ്രകാരം അനൗപചാരിക വിദ്യാഭ്യാസ കേന്ദ്രവും പ്രവർത്തനം തുടങ്ങി.  ഈ കാലയളവിൽ തന്നെ ജില്ലയിലെ പ്രധാന വിദ്യാലയം എന്ന പേര് സമ്പാദിച്ചു.

11:57, 5 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന്റെ പേര് അന്വർത്ഥമാക്കും വിധം  ഇവിടുത്തെ ചരിത്രവും അമ്പലത്തറയിൽ നിന്നും തുടങ്ങുന്നു.  സൗജന്യ വിദ്യാഭ്യാസം  സാർവത്രികമല്ലാതിരുന്ന  കാലഘട്ടത്തിൽ ശ്രീ . കേശവപ്പിള്ള  എന്ന  ദീർഘദർശിക്ക് ,  മെട്രിക്കുലേഷനിലൂടെ തനിക്ക് ലഭിച്ച അറിവ്  തന്റെ നാട്ടുകാർക്കും പകർന്ന് നൽകണമെന്ന ആഗ്രഹത്തിന്റെ ഫലമാണ് 100 വർഷങ്ങൾക്കിപ്പുറവും ഇന്നും  വിളങ്ങി നിൽക്കുന്ന ഈ വിദ്യാലയം .

23/05/1916 - ൽ കുടിപ്പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 18 / 09/19 25-ൽ അമ്പലത്തറ മലയാളം ഗ്രാന്റ് സ്കൂൾ എന്ന പേരിൽ അംഗീകാരമുള്ള ഒരു വിദ്യാലയമായി പ്രവർത്തന ശൈലി മാറ്റി . ആദ്യ കാലഘട്ടത്തിൽ നാലാം ക്ലാസുവരെ മാത്രമേ പഠനം ഉണ്ടായിരുന്നുള്ളൂ

1947 -ൽ തിരുവിതാംകൂറിലെ കുടിപ്പള്ളിക്കൂടങ്ങൾ സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതിൻ പ്രകാരം 19/05/1947 ( കൊല്ലവർഷം 5/10/1122 -ൽ ഈ സ്കൂൾ ഗവ . പ്രൈമറി സ്കൂൾ ആയി മാറി.

1956-ൽ അഞ്ചാം ക്ലാസ് ആരംഭിക്കുകയും അമ്പലത്തറ ലോവർ പ്രൈമറി സ്കൂൾ എന്ന പേര് വരികയും ചെയ്തു.

18/09/1961-ൽ അമരിവിള വീട്ടിൽ സത്യഭാമയെ പ്രവേശിപ്പിച്ചു കൊണ്ട് അന്നത്തെ അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫിസർ ശ്രീമതി എൽ. നളിനി ആറാം ക്ലാസിന് തുടക്കം കുറിച്ചു. 05/10/1961-ലാണ് ഏഴാം ക്ലാസ് പ്രവർത്തനം തുടങ്ങിയത്. എങ്കിലും 12/10/1961- ലാണ്   ബഹുമാന്യ മുഖ്യമന്ത്രി  ശ്രീ പട്ടം താണുപ്പിള്ള  അപ്പർ പ്രൈമറി സ്കൂളിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചത്. ഒരു വെങ്കല മണിയും സ്കൂളിന്റെ പേരുകൊത്തിയ സീലും സംഭാവന നൽകി കൊണ്ട് നാട്ടുകാരും തങ്ങളുടെ സന്തോഷം പങ്കുവെച്ചു.  ഈ കാലഘട്ടത്തിലും സ്കൂൾ ഇൻസ്പെക്ഷൻ , ശിശുദിനാഘോഷം , സ്വാതന്ത്ര്യ ദിനാഘോഷം എന്നിവ സമുചിതമായി ആഘോഷിച്ചിരുന്നതായി പഴമക്കാർ പറയുന്നു. തയ്യൽ,  ഡ്രോയിംഗ്, ഡ്രിൽ എന്നീ വിഷയങ്ങൾക്ക് പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു.