"സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(വ്യത്യാസം ഇല്ല)

22:24, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

left‎ ഈ ലേഖനം നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. സഹായ നിർദ്ദേശങ്ങൾ കാണുക

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം


സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

നിയമത്തോടുള്ള ആദരവ്, നാഗരിക ബോധം, സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി, സാമൂഹിക തിന്മകളോടുള്ള ചെറുത്തുനിൽപ്പ് എന്നിവ ആജീവനാന്ത വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരായി വിദ്യാർത്ഥികളെ വികസിപ്പിക്കുന്നതിനുള്ള ഘടനാപരമായ രണ്ട് വർഷത്തെ പരിശീലന പരിപാടി ഉൾക്കൊള്ളുന്നതാണ് പദ്ധതി. നിയമങ്ങൾ അനുസരിക്കുന്നതിലൂടെയല്ല, മറിച്ച് പ്രകൃതിദത്തവും യുക്തിസഹവുമായ ഒരു പ്രവൃത്തിയായി നിയമങ്ങൾ അനുസരിക്കുന്ന പ്രബുദ്ധരായ പൗരന്മാരിലേക്ക് യുവമനസ്സുകളെ പരിണമിച്ചുകൊണ്ട് സമുദായങ്ങളുടെ സാമൂഹിക ജനാധിപത്യ രൂപത്തെ കൂടുതൽ ആഴത്തിലാക്കാൻ എസ്‌പി‌സി പദ്ധതി ശ്രമിക്കുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റ് കൂടുതൽ പോലീസുകാരെ സൃഷ്ടിക്കുന്നില്ല, പകരം അവരുടെ സമുദായത്തിലെ ഓരോ യുവ അംഗങ്ങൾക്കുള്ളിലും പോലീസുകാരനെ വളർത്താൻ ശ്രമിക്കുന്നു. കൂടുതൽ ആഭ്യന്തര സുരക്ഷ, ആരോഗ്യമുള്ളതും സുരക്ഷിതവുമായ കമ്മ്യൂണിറ്റികൾ, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്‌പി‌സി പദ്ധതി പ്രതീക്ഷിക്കുന്നു.

സെൻ്റ് ജോൺ ഡി ബ്രിട്ടോസ് എ.ഐ.എച്ച്.എസ് ,ഫോർട്ടുകൊച്ചിയിൽ 2021 സെപ്റ്റംബർ 17 ന് എസ് .പി .സി യുണിറ്റ് ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ എച്ച് .എം ശ്രീമതി ഷേർളി ആഞ്ചലോസ് ,ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷൻ എസ് .എച്ച്. ഓ ശ്രീ. വി .എസ് ബിജു എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രോജക്ടിൻ്റെ സുഗമമായ പ്രവർത്തനത്തിന് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ അധ്യാപകരായ ശ്രീമതി റിജി കെ.ജെ, ശ്രീമതി മേരി ഗ്രേസ് വർഗീസ് എന്നിവരെ നിയോഗിച്ചു.44 വിദ്യാർത്ഥികളെ എഴുത്ത് പരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിൽ പ്രവേശിപ്പിച്ചു. പോലീസ് ട്രെയിനിംഗ് കോളജിൽ 10 ദിവസത്തെ ട്രെയിനിംഗ് കഴിഞ്ഞ അധ്യാപകരുടെയും ഡ്രിൽ ഇൻസ്ട്രക്ടർമാർ ആയ പോലീസ് ഓഫീസർമാരുടെയും ചിട്ടയായ പരിശീലനം,ഇൻഡോർ, ഔട്ട്‌ഡോർ ആക്ടിവിറ്റി തുടങ്ങിയവയിലൂടെ 2 വർഷക്കാലം കൊണ്ട് ഉത്തരവാദിത്വമുള്ള പൗരന്മാരായി കേഡറ്റുകളുടെ വാർത്തെടുക്കുന്നു.