"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 24: | വരി 24: | ||
=='''മനുഷ്യാവകാശ ദിനം'''== | =='''മനുഷ്യാവകാശ ദിനം'''== | ||
ഡിസംബർ 10, മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് വലിയൊരു വിഭാഗം ജനത അരികുവത്കരണത്തിന്റെ ഇരകളാണ്. ഭരണ ഘടന ഉറപ്പാക്കുന്ന അവകാശങ്ങളിൽ നിന്ന് അവർ അകറ്റി നിരത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ എല്ലാ മേഖലകളിൽ നിന്നും തിരസ്കാരങ്ങൾ ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന ഈ ജനതയുടെയും അവകാശങ്ങളെ ഉറപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ടു തന്നെ മനുഷ്യാവകാശ ദിനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് നമ്മുടെ വിദ്യാലയം ഈ ദിനം കൊണ്ടാടി. എസ് ആർ ജി കൺവീനർ രാധാകൃഷ്ണൻ കെ 'മനുഷ്യഷ്യാവകാശവും മാറുന്ന സമൂഹവും' എന്ന വിഷയത്തിൽ സംസാരിച്ചു. | <p style="text-align:justify"> <big>ഡിസംബർ 10, മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് വലിയൊരു വിഭാഗം ജനത അരികുവത്കരണത്തിന്റെ ഇരകളാണ്. ഭരണ ഘടന ഉറപ്പാക്കുന്ന അവകാശങ്ങളിൽ നിന്ന് അവർ അകറ്റി നിരത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ എല്ലാ മേഖലകളിൽ നിന്നും തിരസ്കാരങ്ങൾ ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന ഈ ജനതയുടെയും അവകാശങ്ങളെ ഉറപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ടു തന്നെ മനുഷ്യാവകാശ ദിനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് നമ്മുടെ വിദ്യാലയം ഈ ദിനം കൊണ്ടാടി. എസ് ആർ ജി കൺവീനർ രാധാകൃഷ്ണൻ കെ 'മനുഷ്യഷ്യാവകാശവും മാറുന്ന സമൂഹവും' എന്ന വിഷയത്തിൽ സംസാരിച്ചു.</big> </p> | ||
=='''വിജിലൻസ് ബോധവത്കരണ വാരാഘോഷം'''== | =='''വിജിലൻസ് ബോധവത്കരണ വാരാഘോഷം'''== |
15:02, 4 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.പി.സി
2020-21 അധ്യയനവർഷം കെ കെ എം ജി വി എച്ച് എസ് ന് എസ്.പി.സി അനുവദിച്ചെങ്കിലും 2021-22 അധ്യയനവർഷത്തിൽ എട്ടാംക്ലാസിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾ മുതൽക്കെ പ്രവേശനാനുമതി ലഭിച്ചുള്ളൂ. വളരെ കുറഞ്ഞ കാലപരിധിക്കുള്ളിൽ തന്നെ മികവാർന്ന പരിപാടികൾ സംഘടിപ്പിക്കാൻ എസ്.പി.സി ക്ക് കഴിഞ്ഞു. നന്മയും കർത്തവ്യ ബോധവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ വിദ്യാലയത്തിലെ എസ്.പി.സി യൂണിറ്റ് പ്രയാണം തുടർന്നുകൊണ്ടിരിക്കുന്നു.
ദ്വിദിന വെക്കേഷൻ ക്യാമ്പ്
എസ്.പി.സി യുടെ ദ്വിദിന വെക്കേഷൻ ക്യാമ്പ് 28/12/2021, 29/12/2021 തിയ്യതികളിൽ സ്കൂളിൽ വെച്ച് നടന്നു. പ്രധാനാധ്യാപകൻ ശ്രീ. വാസുദേവൻ കെ. യുടെ അധ്യക്ഷതയിൽ എടച്ചേരി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ. അബ്ദുൾ സമദ് ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. എസ്.പി.സി യുടെ പി.ടി.എ പ്രസിഡന്റ് ശ്രീ. ടി. സന്തോഷ് കുമാർ, ഡബ്ലൂ.ഡി.ഐ ആയ ശ്രീമതി. വസന്ത കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ഡി.ഐ ശ്രീ. രാംദാസ് ക്യാമ്പിന് ആവശ്യമായ നിർദേശങ്ങൾ നൽകി. എ.സി.പി.ഓ അനുപമ ചടങ്ങിനു സ്വാഗതവും കേഡറ്റായ അനുഷ്ക ഇ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഒന്നാം ദിവസം കുട്ടികളിൽ നേതൃപാടവം വികസിപ്പിക്കാനുള്ള ക്ലാസും പരേഡും നടന്നു. എടചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ സുനിൽ കുമാർ ക്ലാസ് നയിച്ചു. രണ്ടാം ദിവസം സതീശൻ മാസ്റ്ററുടെ നേതൃത്വത്തിൽ യോഗ ക്ലാസും, സ്കൂൾ കൗൺസിലറുടെ നേതൃത്വത്തിൽ 'കൗമാരക്കാലത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന വിഷയത്തിലും സ്കൂൾ ജീവശാസ്ത്രം അധ്യാപകനായ സുനിൽ കുമാർ മാസ്റ്ററുടെ നേതൃത്വത്തിൽ 'ശാരീരിക വ്യായാമം, ആരോഗ്യ പരിപാലനം' എന്ന വിഷയത്തിലും ക്ലാസുകൾ നടന്നു.
മനുഷ്യാവകാശ ദിനം
ഡിസംബർ 10, മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും വിവിധ പരിപാടികൾ നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇന്ന് വലിയൊരു വിഭാഗം ജനത അരികുവത്കരണത്തിന്റെ ഇരകളാണ്. ഭരണ ഘടന ഉറപ്പാക്കുന്ന അവകാശങ്ങളിൽ നിന്ന് അവർ അകറ്റി നിരത്തപ്പെട്ടുകൊണ്ടേയിരിക്കുന്നു. സാമൂഹികവും, സാംസ്കാരികവും, സാമ്പത്തികവുമായ എല്ലാ മേഖലകളിൽ നിന്നും തിരസ്കാരങ്ങൾ ഏറ്റു വാങ്ങികൊണ്ടിരിക്കുന്ന ഈ ജനതയുടെയും അവകാശങ്ങളെ ഉറപ്പിക്കേണ്ടത് നമ്മുടെ കടമയാണ്. അതുകൊണ്ടു തന്നെ മനുഷ്യാവകാശ ദിനത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് നമ്മുടെ വിദ്യാലയം ഈ ദിനം കൊണ്ടാടി. എസ് ആർ ജി കൺവീനർ രാധാകൃഷ്ണൻ കെ 'മനുഷ്യഷ്യാവകാശവും മാറുന്ന സമൂഹവും' എന്ന വിഷയത്തിൽ സംസാരിച്ചു.
വിജിലൻസ് ബോധവത്കരണ വാരാഘോഷം
വിജിലൻസിന്റെ പ്രവർത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയും അതിലൂടെ സമൂഹത്തിലെ അഴിമതി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഒക്ടോബർ 26 മുതൽ നവംബർ 1 വരെ വിജിലൻസ് ബോധവത്കരണ വരമായി ആഘോഷിച്ചുവരുന്നു. ഇതോടനുബന്ധിച്ച് നമ്മുടെ വിദ്യാലയത്തിലും എസ് പി സി യുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടന്നു. 'അഴിമതി വിരുദ്ധ സമൂഹം' എന്ന വിഷയത്തിൽ നടന്ന സ്ലോഗൻ മത്സരത്തിൽ 8 ഇ യിൽ പഠിക്കുന്ന ശ്രീവൈഷ്ണവ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പോലീസ് സ്മൃതി ദിനം
ഒക്ടോബർ 21, സർവീസിലിരിക്കെ മരണപ്പെട്ട പോലീസുകാരോടുള്ള ആദരവോടുകൂടി സ്മരിക്കുന്ന ദിനമാണ് പോലീസ് സ്മൃതി ദിനം. പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് എസ് പി സി വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു. ഉപന്യാസ മത്സരത്തിൽ കോഴിക്കോട് റൂറൽ ജില്ലാ തലത്തിൽ ജൂനിയർ എസ് പി സി കേഡറ്റ് 8 ഇ യിലെ നന്ദിജ എം കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അധ്യാപക ദിനാഘോഷം
സെപ്റ്റംബർ 5, അധ്യാപക ദിനത്തോടനുബന്ധിച്ച് എസ് പി സി യുടെ നേതൃത്വത്തിൽ 'എന്റെ അദ്ധ്യാപകൻ' എന്ന വിഷയത്തിൽ ഓർമ്മക്കുറിപ്പ് മത്സരം നടത്തപ്പെട്ടു. 8 സി യിലെ ആഷ്മി ഒന്നാം സ്ഥാനവും 8 ബി യിലെ അനുഷ്ക ഇ രണ്ടാം സ്ഥാനവും നേടി.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ വരാൻ കഴിയാത്ത സാഹചര്യത്തിൽ എല്ലാ എസ്.പി.സി കേഡറ്റുകളും അവരവരുടെ വീടുകളിൽ കുടുംബത്തോടൊപ്പം പതാക ഉയർത്തി. അന്നേ ദിവസം പ്രസംഗ മത്സരം നടത്തി. സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. കെ വി നാരായണൻ നായരെ ആദരിച്ചു.
എസ്.പി.സി വാർഷികാഘോഷം
ആഗസ്ത് 2, എസ്.പി.സിയുടെ പന്ത്രണ്ടാം വാർഷികത്തിൽ സ്കൂൾ അങ്കണത്തിൽ എടച്ചേരി എസ് ഐ ശ്രീ ഷിജു ടി കെ, എസ് പി സി യുടെ പതാക ഉയർത്തി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ക്വിസ് മത്സരം നടത്തപ്പെട്ടു. വീടുകളിൽ ഫലവൃക്ഷത്തൈകൾ നടുന്ന പരിപാടിയും നടന്നു.