"ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. ജി.എച്ച്.എസ്.എസ്. ആലുവ/അക്ഷരവൃക്ഷം എന്ന താൾ ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/അക്ഷരവൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
12:03, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
☆☆☆ഈ കാലവും കടന്നു പോകും☆☆☆ ഈ കൊറോണക്കാലത്ത് നമ്മൾ അറിഞ്ഞോ അറിയാതെയോ ഒരു പാട് ആത്മപരിശോധനയ്ക്ക് വിധേയരായിരിക്കുന്നു. നിസ്സാരമെന്ന് വിചാരിച്ച പല കാര്യങ്ങളും ഏറെ വിലപ്പെട്ടതാണെന്ന നമ്മുടെ മനസിൽ കൈയൊപ്പിട്ട് പതിച്ചു വയ്ക്കുകയാണ് പ്രകൃതി യാകുന്ന നിരീക്ഷകൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.പണത്തിനു മേലേ പരുന്തും പറക്കുകയില്ല എന്നത് അനുഭവങ്ങളിലൂടെ മനുഷ്യൻ മനസിലാക്കിയ കാര്യമാണ്. പക്ഷേ ആ പണം മനുഷ്യനെ മനുഷ്യത്വത്തിൽ നിന്നകറ്റുമ്പോൾ അത്യാർത്തിയും സ്വാർത്ഥതയും വർദ്ധിക്കുമ്പോൾ കൂടെ നടക്കാൻ, നിലയ്ക്ക് നിർത്താൻ പ്രകൃതിയുടെ താണ്ഡവ താളം ഉണ്ടാകുക തന്നെ ചെയ്യും വിശപ്പും രോഗവും ആരോഗ്യവും വിദ്യാഭ്യാസവും പാർപ്പിടവുമാണ് ജീവിതത്തിൻ്റെ അജണ്ടയിൽ ചർച്ച ചെയ്യപ്പെടേണ്ടതും തീരുമാനമാക്കപ്പെടേണ്ടതുമെന്നും ഇവയുടെ സ്വത്വ പാലനം സമൂഹത്തിൻ്റെ സമ്പത്തായി മാറുന്ന കാഴ്ചകളാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. പുത്തൻ ഉണർവുകളും പ്രതീക്ഷകളുമായി ഒരു നവഭൂമിയ്ക്കായി നമുക്ക് കാത്തിരിക്കാം...