ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ് ആലുവ/അക്ഷരവൃക്ഷം/വായനാക്കുറിപ്പ്-ചാൾസ് ഡാർവിൻ

Schoolwiki സംരംഭത്തിൽ നിന്ന്
വായനാക്കുറിപ്പ്-ചാൾസ് ഡാർവിൻ -ഡോ.കെ ബാബു ജോസഫ്


ഈ കൊറോണക്കാലത്ത് ഞാൻ വായിച്ച ഒരു പുസ്തകമാണ് ചാൾസ് ഡാർവിൻ . കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നിന്നും വാങ്ങിയതായിരുന്നു ഈ പുസ്തകം. പ്രകൃതിനിർധാരണം അടിസ്ഥാനമാക്കിയുള്ള പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിന്റെ ജീവചരിത്രം, ഡാർവിൻ എന്ന പരിണാമ ശാസ്ത്രജ്ഞൻ ,ഡാർവിൻ എന്ന മനുഷ്യസ്നേഹി എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന നമ്മോട് പറയുന്ന പുസ്തകമാണിത് . ഇതു തന്നെയാണ് ഡാർവിനെ കുറിച്ച് ഇതുവരെ എഴുതപ്പെട്ട ജീവചരിത്രങ്ങളിൽ നിന്നും ഡോക്ടർ കെ ബാബു ജോസഫ് തയ്യാറാക്കിയ ഈ ജീവചരിത്രത്തെ വ്യത്യസ്തമാക്കുന്നതും. പാഠ്യപദ്ധതിയുടെ ഭാഗമായി വായിക്കാവുന്നതും സൂക്ഷിച്ചുവെയ്ക്കാവുന്നതുമായ അമൂല്യമായ ഒരു റഫറൻസ് ഗ്രന്ഥമാണിത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരി ക്കുന്ന പുസ്തകമാണിത് .


ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും നല്ല പുസ്തകമാണിത്. ആദ്യം ഞാൻ വായിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല .വായിച്ചു തുടങ്ങിയപ്പോൾ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ആ പുസ്തകം വളരെ താല്പര്യത്തോടെ മുഴുവനും വായിച്ചു. വായിച്ചപ്പോൾ പ്രകൃതിയേയും ജീവജാലങ്ങളേയും കുറിച്ച് എനിക്ക് കൂടുതൽ അറിവുകൾ ലഭിച്ചു. ഇതിൽ അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെ പറ്റി സവിസ്തരം പ്രതിപാദിക്കുന്നു. പഠിക്കുന്ന കാലത്ത് പ്രകൃതിയെ കൂടുതൽ നേരിട്ട് കണ്ടു മനസ്സിലാക്കിയും സസ്യങ്ങളേയും പ്രാണികളേയും ഒക്കെ സസൂക്ഷ്മം നിരീക്ഷിക്കുകയും അവ ശേഖരിക്കുകയും ചെയ്തിരുന്നു . വണ്ടുകളെ ശേഖരിക്കുക എന്നത് അദ്ദേഹത്തിൻറെ ഇഷ്ട വിനോദമായിരുന്നു. അതുപോലെതന്നെ ഇരപിടിയൻ സസ്യങ്ങളെ ശേഖരിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടവിനോദം ആയിരുന്നു. അദ്ദേഹം ശേഖരിച്ച വണ്ടുകൾ ഇന്നും കേംബ്രിഡ്ജ് സർവകലാശാലയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട് .


അദ്ദേഹത്തിൻറെ ജീവിതത്തെ ആകെ മാറ്റി മറിച്ച സംഭവമായിരുന്നു ബീഗിൾ യാത്ര. ഗാലപ്പഗോസ് ദ്വീപിലെത്തി അവിടുത്തെ ജീവികളെപറ്റി പഠിക്കാൻ തുടങ്ങിയതാണ് പരിണാമസിദ്ധാന്തത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. സസ്യശാസ്ത്രത്തിലും അദ്ദേഹം പുതിയ പല കണ്ടെത്തലുകളും നടത്തിയിരുന്നു. 1870 മുതൽ അദ്ദേഹം പരിണാമസിദ്ധാന്തത്തിൽ എത്തിച്ചേരാനുള്ള പുസ്തകങ്ങൾ എഴുതി തുടങ്ങി .1859 ൽ ഒറിജിൻ ഓഫ് സ്പീഷീസ് പ്രസിദ്ധീകരിച്ചു. 1882 അദ്ദേഹം എഴുപത്തിമൂന്നാം വയസ്സിൽ ഈ ലോകത്തോട് വിട വാങ്ങി.


ഡോക്ടർ ബാബു ജോസഫ് സാധാരണ ഒരു ജീവചരിത്ര രചനാ ശൈലിയിലല്ല ഈ പുസ്തകം എഴുതിയിരിക്കുന്നത് . ഒരു കഥാ പുസ്തകം വായിക്കുന്നത് പോലെ നമുക്ക് വായിച്ചു പോകാൻ കഴിയും. ഒട്ടേറെ ശാസ്ത്രസത്യങ്ങൾ അനാവരണം ചെയ്യുന്ന ഈ പുസ്തകം വളരെ ആസ്വാദ്യകരമാണ്.


ഇത് കൂടാതെ ഞാൻ രണ്ടു പുസ്തകം കൂടി വായിച്ചു പ്രൊഫസർ എസ് ശിവദാസ് എഴുതിയ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകമാണിത് .കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഇത് പ്രസിദ്ധീകരിച്ചത്. കൃതിയിൽ നിന്ന് വാങ്ങിയ ദ എൻവിയോൺമെൻറ് എന്ന ഇംഗ്ലീഷ് പുസ്തകവും ഞാൻ വായിച്ചു. പ്രകൃതിയെപ്പറ്റി ഈ പുസ്തകം വിവരിക്കുന്നുണ്ട്. ഈ കൊറോണ കാലം നമുക്ക് വെറുതെയിരിക്കുവാൻ കഴിയില്ല. വായിക്കുക ,കളിക്കുക ഇങ്ങനെ എന്തെല്ലാം ചെയ്യാം .എന്തായാലും ഈ മഹാമാരിയെ നമുക്ക് ഒന്നിച്ചു തന്നെ നേരിടാം.

ഗൗരി സിജ
6 എ ജിജിഎച്ച്എസ്എസ് ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം