"ജി.എം.എൽ.പി.എസ് പാറപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഒരു നാടിനു മുഴുവൻ അക്ഷരങ്ങളുടെ അത്താണിയായി വർത്തിച്ച പതിറ്റാണ്ടുകളുടെ ചരിത്രമാണ് പാറപ്പുറം ജി.എം.എൽ.പി സ്കൂൾ എന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് പറയാനുള്ളത്.മലബാറിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും പോലെ ഒരു ഓത്തുപള്ളിക്കൂടത്തിൽ നിന്നു തന്നെയാണ് ഈ സ്കൂളിൻെറയും പിറവി.
 
1920 കളുടെ തുടക്കത്തിൽ ഇരുമ്പിൾ മൊല്ല എന്ന വ്യക്തി ആരംഭിച്ച ഓത്തുപള്ളിക്കൂടം വിദ്യാഭ്യാസ പരമായി വളരെയധികം പിന്നോട്ടു നിന്നിരുന്ന പാറപ്പുറം ദേശത്തിനാകെ  ഉണർവ്വ് നൽകി.നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ രീതികൾക്ക് പുതായൊരു ദിശാബോധം നൽകിക്കൊണ്ട് 1926 ൽ പ്രസ്തുത ഓത്തുപള്ളിക്കൂടം "ബോർഡ് മാപ്പിള സ്കൂൾ പാറപ്പുറം" എന്ന പേരിൽ ഒരു സർക്കാർ വിദ്യാലയമായി ഉയർത്തപ്പെട്ടു. ജാതി മത വർണ വർഗ്ഗ വ്യത്യാസമില്ലാതെ ഒരു ജനതയെ മുഴുവൻ അജ്ഞതയുടെ പടുകുണ്ടിൽ നിന്ന്  കൈ പിടിച്ചു കയറ്റുന്ന ഒരു കൈത്തിരിയായി മാറാൻ ഈ സ്കൂളിന് അധിക സമയം വേണ്ടി വന്നില്ല. കേരള സംസ്ഥാനം രൂപം കൊണ്ടിട്ടില്ലാത്ത ആ കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
 
വിദ്യാഭ്യാസ മേഖലയിൽ അക്കാഡമികവും ഭൗതികവുമായ ഒരു പാട് മുന്നേറ്റങ്ങൾക്ക് തുടർ വർഷങ്ങളിൽ കേരളം സാക്ഷ്യം വഹിച്ചു.അക്കാഡമിക പ്രവർത്തനങ്ങളിൽ മുഖ്യധാരയ്ക്കൊപ്പം സഞ്ചരിച്ചെങ്കിലും ഭൗതിക സൗകര്യങ്ങൾ വേണ്ടത്ര വികസിപ്പിച്ചെടുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞില്ല.മാറി മാറി വന്ന  പി.ടി.എ യും അധ്യാപകരും, സ്കൂളിന് സ്വന്തമായി കെട്ടിടം എന്ന ലക്ഷ്യം നേടുന്നതിനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരുന്നു.താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന സ്കൂളിൽ കുടിവെള്ളം എത്തിക്കുന്നതിനും വളരെയധികം ബുുദ്ധിമുട്ട് നേരിട്ടിരുന്നു.ദീർഘകാലം ഇതേ വിദ്യാലയത്തിൽ അധ്യാപികയായിരുന്ന ഖദീജ ടീച്ചർ HM ആയി ചാർജ്ജ് എടുത്തതിനു ശേഷമാണ് സ്കൂളിന് സ്വന്തമായി കിണർ നിർമ്മിക്കുന്നത്.ശ്രീ.ആനക്കല്ലൻ ഹുസൈൻ എന്ന വ്യകതിയാണ് കിണർ നിർമമ്മാണത്തിനാവശ്യമായ തുക നൽകിയത്.തുടർന്ന് പി.ടി.എ യു ടെ നിരന്തരഇടപെടലുകളിലൂടെ വൈദ്യുതി കണക്ഷൻ ലഭിക്കുകയും ആനപ്പടിയ്ക്കൽ ചാരിറ്റബിൾ സൊസൈറ്റി സ്കൂളിലേക്ക് പമ്പ് സെറ്റ് വാങ്ങി നൽകുകയും ചെയ്തു.ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത മൂലം കുട്ടികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയപ്പോൾ ഒരു വെൽഫെയർ കമ്മറ്റി രൂപീകരിക്കുകയും നാട്ടുകാരുടെ സഹകരണത്തോടെ അടച്ചുറപ്പുള്ള ഒരു താൽക്കാലിക കെട്ടിടം പണിയുകയും ചെയതു.
 
ശ്രീമതി .ചിന്നമ്മു ടീച്ചർ HM ആയതിനു ശേഷം സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ കൂടുതൽ സജീവമായി. സ്ഥലം ഉടമകളായ മച്ചിഞ്ചേരി കുടുംബവുമായി ചർച്ചകൾ നടത്തുകയും ഫണ്ട് സ്വരൂപീകരണത്തിന് തുടക്കമിടുകയും ചെയ്തു. എന്നാൽ പദ്ധതികൾക്ക് അപ്രതീക്ഷിതമായ ചില തടസ്സങ്ങൾ നേരിട്ടു. സ്വന്തമായ സ്കൂൾ കെട്ടിടം എന്ന സ്വപ്നം പൂർത്തീകരിക്കാൻ ഈ നാടിന്  2021 വരെ കാത്തിരിക്കേണ്ടി വന്നു.2021 ൽ സ്കൂളിന് ലഭിച്ച 14 സെൻറ് സ്ഥലത്ത് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഇരുനിലക്കെട്ടിടം പണിതുയർത്തിയപ്പോൾ അവിടെ സാക്ഷാത്ക്കരിക്കപ്പെട്ടത് ഒരു നാടിൻെറ ചിരകാലസ്വപ്നമാണ്. മരണാസന്ന നിലയിൽ എത്തിയേക്കാമായിരുന്ന ഒരു പൊതു വിദ്യാലയത്തിന് കാവലിരുന്ന് അവശ്യ സന്ദർഭങ്ങളിലെല്ലാം താങ്ങും തണലുമായി മാറിയ "പ്രവാസി കൂട്ടായ്മ "അടക്കം അനേകം സംഘടനകൾ,നാട്ടുകാർ,പൂർവ്വ വിദ്യാർത്ഥികൾ, മുൻ അധ്യാപകർ തുടങ്ങി ഓരോരുത്തരെയും ഈയവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

20:17, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒരു നാടിനു മുഴുവൻ അക്ഷരങ്ങളുടെ അത്താണിയായി വർത്തിച്ച പതിറ്റാണ്ടുകളുടെ ചരിത്രമാണ് പാറപ്പുറം ജി.എം.എൽ.പി സ്കൂൾ എന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് പറയാനുള്ളത്.മലബാറിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെയും പോലെ ഒരു ഓത്തുപള്ളിക്കൂടത്തിൽ നിന്നു തന്നെയാണ് ഈ സ്കൂളിൻെറയും പിറവി.