"ജി എച്ച് എസ് എസ് വയക്കര/അക്ഷരവൃക്ഷം/ പ്രിയപ്പെട്ട മാഷിന്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

21:21, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്നേഹപൂർവ്വം മിനിക്കുട്ടി

പ്രിയപ്പെട്ട മാഷിന്, എത്ര നാളായി മാഷേ കണ്ടിട്ട്, മാഷ് സുഖമായിരിക്കുന്നോ? കുഞ്ഞ് മോള് എന്ത് ചെയ്യുന്നു? കൂട്ടുകാരെയും മാഷിനെയും എല്ലാം കാണാൻ ഒരുപാട് കൊതിയാകുന്നു. ഇങ്ങനെ സ്കൂളടച്ചിടുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. മാഷിനറിയാലോ എന്റെ അച്ഛൻ പോലീസിലും, അമ്മ ആശുപത്രിയിലുമാണ് ജോലി ചെയ്യുന്നത്. വൈകുന്നേരം അമ്മ വരുമ്പോൾ കഥ പുസ്തകവുംകൊണ്ടാണ് മിക്കവാറും വരിക. കിട്ടിയ ഉടനെ ഞാൻ അത് അനിയനുമായി അടി കൂടി(തമാശയ്ക്കാണ് മാഷേ ) ആദ്യം വായിക്കാൻ തുടങ്ങുമായിരുന്നു.അച്ഛൻ എത്തിയാൽ ഞങ്ങൾ കുറച്ച് നേരം ഷട്ടിലെല്ലാം കളിക്കും.എന്നാലിപ്പോൾ അതൊന്നും പറ്റുന്നില്ല .അമ്മ ആശുപത്രിയിൽ നിന്ന് വന്നാലും ഇപ്പോൾ ഞങ്ങളുടെ അടുത്തേക്ക് വരാറില്ല. എനിക്ക് സങ്കടം വരും. അച്ഛൻ ഒരാഴ്ചയൊക്കെ കഴിഞ്ഞാലേ വരൂ.. വന്നാലും കളിക്കാൻ കൂടില്ല. എന്റെ സങ്കടം വീണ്ടും കൂടി.

ഒരു ദിവസം എന്റെ അച്ഛനുമമ്മയും ഒന്നിച്ചാണ് വൈകുന്നേരം ജോലി കഴിഞ്ഞെത്തിയത്. എന്റെ അയൽക്കാരെല്ലാം കൈ കൊട്ടിയാണ് അവരെ സ്വീകരിച്ചത്. അപ്പോൾ എനിക്ക് സന്തോഷവും, അഭിമാനവും തോന്നി. എത്ര നല്ല കാര്യമാ എന്റെ മാതാപിതാക്കൾ ചെയ്യുന്നതല്ലേ, ഈ കൊറോണക്കാലത്ത് അവര് മറ്റുള്ളവർക്ക് വേണ്ടി ,അവർക്ക് അസുഖമൊന്നും വരാതിരിക്കാനല്ലേ ജോലി ചെയ്യുന്നത്. എനിക്കിപ്പോൾ നല്ല സന്തോഷമുണ്ട്.

   സ്നേഹപൂർവ്വം മിനിക്കുട്ടി

മിനിക്കുട്ടി കത്ത് പൂർത്തിയാക്കിയപ്പോൾ അവളുടെ കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു .മുഖത്ത് ഒരു പുഞ്ചിരിയും..

തന്മയ നിഷാന്ത്
4 C ജി.എച്ച്.എസ്.വയക്കര
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ