"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color=  1   
| color=  1   
}}
}}
{{Verified|name=Latheefkp}}
{{Verification|name=Latheefkp | തരം= ലേഖനം  }}

11:20, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

കൊറോണ എന്ന വൈറസിനെ ഇന്ന് എല്ലാവരും ഭയക്കുകയാണ്.എന്നാൽ ഭയക്കുകയല്ല വേണ്ടത് ജാഗ്രതയോടെ ഇതിനെ പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്.ഇത് പടരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ പാലിക്കണം.ഈ വൈറസ് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളെ ബാധിക്കുന്നു.ഈ വൈറസ് ശ്വസന സംവിധാനത്തെ ബാധിക്കുകയും ചെയ്യുന്നു. സ്രവങ്ങളിലൂടെയും,സ്പർശനങ്ങളിലൂടെയും ,ഈ വൈറസ് പകരും.വിസർജ്യങ്ങളിലൂടെയും ഇത് മറ്റുള്ളവർക്ക് ബാധിക്കും.പനി ,അസാധാരണമായ ക്ഷീണം,തലവേദന,തൊണ്ടവേദന തുടങ്ങിയവ അനുഭവപ്പെടും.ഉടനെ ആശുപത്രയിൽ ചികിത്സ തേടിയില്ലെങ്കിൽ ഈ വൈറസ് നമ്മുടെ ശരീരത്തിൽ മുഴുവൻ ബാധിക്കും.ഇത് ന്യൂമോണിയയ്ക്ക് കാരണമാകും.ഹൃദ്രോഗം,ക്യാൻസർ ,പ്രമേഹം തുടങ്ങിയ രോഗമുള്ളവർ ഈ വൈറസിനെ ശ്രദ്ധിക്കണം.

കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുകയും,യാത്രകൾ ചെയ്യുന്നതും,ചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കുക .പുറത്തിറങ്ങുമ്പോൾ മാസ്ക്കോ,തൂവാലയോ ഉപയോഗിച്ച് മൂക്കും,വായയും പൊതിയുക.

കോവിഡ് പത്തൊമ്പത് എന്ന വൈറസ് ഇന്ന് ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്.ലക്ഷക്കണക്കിനാളുകലാണ് ഇതുമൂലം മരണപെട്ടുപോയത്.ഒരുപാട് ആളുകൾ ചികിത്സയിലും,നിരീക്ഷണത്തിലുമായി കഴിയുന്നു.ഡോക്ടർമാരുടെയും,നഴ്‌സുമാരുടെയും,ആരോഗ്യപ്രവർത്തകരുടെയും നിരന്തരമായ പരിശ്രമത്താൽ ഒരുപാടുപേർ രോഗമുക്തി നേടി.മരിച്ചവരെ ഉറ്റവർക്ക് പോലും കാണാൻ പറ്റാതെ ശവസംസ്ക്കാരം നടത്തുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ലോകജനതയെ മുഴുവൻ ഭീതിയിലാക്കിയ ഈ മഹാമാരിക്കെതിരി നമുക്ക് ഒന്നിച്ചുനിന്ന് പോരാടാം, രോഗമുക്തമായ നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം...

നന്ദിത ആർ
5 ബി കെ. എ. യു. പി. എസ് എലമ്പുലാശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം