"സെന്റ്. മേരീസ് എൽ.പി. സ്കൂൾ അച്ഛനാംകോട്/അക്ഷരവൃക്ഷം/ഒത്തുപിടിച്ചാൽ മലയും പോരും....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൽ.പി.എസ്.അച്ചനംകോട്/അക്ഷരവൃക്ഷം/ഒത്തുപിടിച്ചാൽ മലയും പോരും..... എന്ന താൾ സെന്റ്. മേരീസ് എൽ.പി. സ്കൂൾ അച്ഛനാംകോട്/അക്ഷരവൃക്ഷം/ഒത്തുപിടിച്ചാൽ മലയും പോരും..... എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
09:52, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഒത്തുപിടിച്ചാൽ മലയും പോരും.....
ഒരിടത്ത് ഒരിടത്ത് ഒരു സുന്ദരമായ നാടുണ്ടായിരുന്നു...കേരളമെന്നായിരുന്നു അതിന്റെ പേര്.ആ നാട്ടിൽ എല്ലാവരും പരസ്പരം സ്നേഹിച്ചും സഹായിച്ചും വളരെ സന്തോഷത്തോടെ ജീവിച്ചിരുന്നു.അങ്ങനെയിരിക്കെ മറ്റൊരു രാജ്യത്തിൽ നിന്നും ഒരു വൈറസ് വരികയുണ്ടായി...അതിന്റെ പേര് കൊറോണ എന്നായിരുന്നു.ചൈനയിലെ വുഹാനിൽ നിന്നുമാണ് ഉത്ഭവം.കൊറോണ വൈറസ് ഒരുപാട് പേർക്ക് പകരുകയും അനേകം പേർ രോഗ ബാധിതരാവുകയും ചെയ്തു...തുടർന്ന് അത് വൈകാതെ കേരളക്കരയിലുമെത്തി..എല്ലാവർക്കും മനസ്സിലായി ഇതൊരു മഹാമാരിയാണെന്ന്...മരുന്ന് കണ്ടുപിടിക്കാത്ത ഈ രോഗത്തിന് പ്രതിരോധമാണ് പ്രതിവിധിയെന്നു ലോക ജനത തിരിച്ചറിഞ്ഞു.കോവിഡ് 19 എന്നു പേരു വീണ ഈ മഹാമാരിയെ തുരത്താൻ ലോകം..ലോക്ഡൗൺ ആയി..... അനാവശ്യമായി പുറത്തിറങ്ങാതെ ആവശ്യത്തിനു മാത്രം പുറത്തിറങ്ങുക, ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ കഴുകുക,കഴുകാത്ത കൈകൾ കൊണ്ട് വായ,മൂക്ക്,കണ്ണ്, എന്നിവയിൽ തൊടരുത്, വ്യക്തികളിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായയും മൂക്കും അടച്ചു പിടിക്കുക.ചുമ,തുമ്മൽ,പനി,വയറിളക്കം,തലവേദന,ശ്വാസംമുട്ടൽ, എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക.പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുക..സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക...തുടങ്ങിയ ചിട്ടയോടു കൂടിയ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾ കൊറോണയെ തുരത്താൻ ശ്രമങ്ങൾ തുടങ്ങി...അവർക്ക് കൂട്ടായി ആ രാജ്യത്തെ അധികാരികളും അണിചേർന്നു....ഒത്തു പിടിച്ചാൽ മലയും പോരുമെന്ന വിശ്വാസത്തോടെ......ഇന്നും അതിനായുള്ള ശ്രമങ്ങൾ തുടരുന്നു...ഒരു നാൾ ലക്ഷ്യം കാണുമെന്ന വിശ്വാസത്തോടെ..........
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 02/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ