"ഗവ .യു .പി .എസ് .ഉഴുവ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 13: വരി 13:




[[പ്രമാണം:IMG-20220201-WA0053.jpg|ഇടത്ത്‌|ലഘുചിത്രം|666x666ബിന്ദു]]




വരി 25: വരി 26:




<gallery mode="packed" widths="300" heights="300">
പ്രമാണം:IMG-20220201-WA0066.jpg
പ്രമാണം:IMG-20220201-WA0065.jpg
പ്രമാണം:IMG-20220201-WA0064.jpg
പ്രമാണം:IMG-20220201-WA0063.jpg
പ്രമാണം:IMG-20220201-WA0068.jpg
പ്രമാണം:IMG-20220201-WA0067.jpg
</gallery>


<gallery widths="250" heights="250" mode="packed">
<gallery widths="250" heights="250" mode="packed">

00:48, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഉഴുവ ഗവൺമെന്റ് യു.പി സ്കൂളിനെക്കുറിച്ചുള്ള കേട്ടറിവുകൾ ചുവടെ കുറിക്കുന്നു.


ആലപ്പുഴ ജില്ലയിൽ തുറവൂർ ഉപജില്ലയിൽ ഉൾപ്പെട്ട ഉഴുവ ഗവൺമെന്റ്‌ യു.പി.സ്കൂൾ പട്ടണക്കാട്‌ പഞ്ചായത്തിലെ 8-ാ൦ വാർഡിൽ ദേശീയപാതയുടെ പടിഞ്ഞാറു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. മറ്റെല്ലായിടത്തും എന്ന പോലെ ഈ വിദ്യാലയവും കുടിപ്പള്ളിക്കൂടങ്ങൾ ആയിരുന്നു. ആശാന്മാർ അധ്യാപകരും, പനയോല പാഠപുസ്തകങ്ങളും, നാരായം പെൻസിലുമായിരുന്നു അക്കാലത്ത്‌. ശതാബ്ദി പിന്നിട്ട ഈ സ്കൂളിന്‌ സ്ഥലം നൽകിയത്‌ ഇടവനാട്ട്‌ ശ്രീ. ബാലകൃഷ്ണമേനോനാണ്‌. അന്ന്‌ ലോവർ പ്രൈമറി സ്കൂളായിട്ടാണ്‌ തുടങ്ങിയത്‌. 1915ൽ ഉഴുക്കരയിലെ പ്രമാണിമാരായ ഇടവനാട്ട് കുടുംബാംഗങ്ങൾ നമ്മുടെ നാട്ടിലെ പെൺകുട്ടികൾക്ക് പഠനത്തിനായി നാട്ടിൽത്തന്നെ ഒരു സ്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയും അന്നത്തെ ദിവാനെ കാണുകയും ഇതിനാവശ്യമായ അനുമതി സമ്പാദിക്കുകയും ആയതിലേക്ക് ഉഴുവ പുതിയകാവ് ദേവീക്ഷേത്രത്തിന് മുൻവശം ഇടവനാട്ട് കുടുംബാംഗമായ ശ്രീ. ബാലകൃഷ്ണമേനോന്റെ പുരയിടത്തിന്റെ വടക്കേ അറ്റത്ത് നിലവാട്ടുവഴിക്കും(ആനകളെ എഴുന്നള്ളിക്കുന്ന വഴി) നിലവാട്ടുതറക്കും തെക്കുമാറി ഒരേക്കർ പുരയിടം വിട്ടുകൊടുക്കുന്നതിനുള്ള അനുമതിപത്രം രജിസ്റ്റർ ചെയ്തു കൊടുക്കുകയും ചെയ്തു. ആ പുരയിടത്തിന്റെ തെക്കുകിഴക്കു ഭാഗത്തായി  ഒരു ഓലമേഞ്ഞ കെട്ടിടം നിർമ്മിക്കുകയും അവിടെ ഒരു പെൺപള്ളിക്കൂടം 1916ൽ ആരംഭിച്ചു. താമസിയാതെ തന്നെ പുരയിടത്തിന്റെ കിഴക്കരികിൽ മറ്റൊരുകെട്ടിടവും അതിനുമുന്നിൽ ഒരുകിണറും നിർമ്മിച്ചു. പെൺപള്ളിക്കൂടം എന്നതുമാറ്റി മറ്റു കുട്ടികൾക്കും പഠനസൗകര്യം ഒരുക്കുകയും പുതിയകാവ് ദേവീക്ഷേത്രത്തിന് വടക്കുവശത്തുള്ള കുളത്തിനു പടിഞ്ഞാറു ഭാഗത്തായി മീനപ്പെള്ളി കുടുംബക്കാരുടെ പുരയിടത്തിൽ താൽക്കാലികമായി പെൺപള്ളിക്കൂടം ആരംഭിച്ചു.അത് പിൽക്കാലത്ത് കൈത്തറി നെയ്തു പഠിപ്പിക്കുന്നതിനുള്ള വീവിംഗ്സ്കൂളാക്കുകയും ചെയ്തു.  ആ കെട്ടിടം പിന്നീട് ദേശീയപാതവികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കി. ഉഴുവസ്കൂളിൽ പിന്നീട് നിർമ്മിച്ച കെട്ടിടമാണ് ഇപ്പോഴത്തെ ഓഫീസ് കെട്ടിടം. താമസിയാതെ കിഴക്കു ഭാഗത്തുണ്ടായിരുന്ന കെട്ടിടം പൊളിച്ചുമാറ്റി വടക്കുകിഴക്കരികിൽ ഒരു കെട്ടിടവും പഴയകിണർമൂടി ഇന്നുകാണുന്ന കിണറും അതിനു കിഴക്കായി വോളീബോൾ- ബാഡ്മിന്റൻ കോർട്ടും നിർമ്മിച്ചിരുന്നു. പുരയിടത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളിൽ കൈതവാടയാണുണ്ടായിരുന്നത്. ആദ്യ പ്രഥമാദ്ധ്യാപകൻ ഇടവനാട്ട് പുത്തൻവീട്ടിൽ വാസുദേവമേനോൻ ആയിരുന്നു.

1916ൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീട്‌ യു.പി.സ്കൂളായി ഉയർത്തുന്നതിന്‌ നേതൃത്വം നൽകിയത്‌ ഇടവനാട്ട്‌ തോപ്പിൽ അഡ്വ.എസ്. ‌പത്മനാഭമേനോനാണ്‌. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പൂലർത്തി വരുന്ന ഈ വിദ്യാലയത്തിൽ പ്രഗത്ഭരായ നിരവധി അധ്യാപകർ സേവനം അനുഷ്ഠിച്ചിരുന്നു. പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ സംഭാവനകളാണ്‌.