"ജി എച്ച് എസ് എസ് കാരാകുറിശ്ശി/അക്ഷരവൃക്ഷം/വറ്റാത്ത വെളിച്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വറ്റാത്ത വെളിച്ചം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

20:35, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വറ്റാത്ത വെളിച്ചം

എനിക്ക് രാഷ്ട്രീയമായ ചിന്തകൾ ഇല്ലായിരുന്നു. ജാതി മത ഭേദ ചിന്തകളില്ലായിരുന്നു. സാമൂഹിക പ്രതിബദ്ധതയും ഇല്ലായിരുന്നു. സമൂഹത്തിൽ നടക്കുന്ന തിന്മകൾക്കും, നന്മകൾക്കും മറുവശമുണ്ടെന്നു ചിന്തിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായിയാണ് അതു സംഭവിച്ചത്. അന്നൊരു ചൊവ്വാഴ്ചയായിരുന്നു. പതിവുപോലെ അമ്മമ്മയുടെ കൂടെ പ്രേമേഹത്തിന്റെ മരുന്നു വാങ്ങുവാനാണ് ആശുപത്രിയിൽ പോയത്. വൈറസ് ബാധയെ തുടർന്ന് എല്ലാവരും മാസ്ക് ധരിക്കലും, സോപ്പിട്ടു കൈകഴുകലും ആരംഭിച്ചിരുന്നു.സ്വന്തo ഉടയടയുടെ അറ്റം കൊണ്ട് മൂക്കും, വായയും പൊതിയ അമ്മമ്മയെ ഞാൻ ശ്രെദ്ധിച്ചു. അപ്പോൾ എന്റെ കൈയിൽ ഉണ്ടായിരുന്ന തൂവാല കൊണ്ട് ഞാൻ മുഖം മറിച്ചുകൊണ്ടു ചുറ്റുപാടും നോക്കി. തിരക്കിനിടയിൽ എന്റെ തൊട്ടടുത്ത് അയാൾ നിന്നിരുന്നു. ശുഭ്രവസ്ത്രധാരിയായ് ഒരു ചെറുപുഞ്ചിരിയോടെ. കൂടുതൽ സമയം നിൽക്കാതെ ഡോക്ടറെ കാണാൻ അമ്മമ്മയുടെ ഊഴം വന്നു. തിരിച്ചു വരുമ്പോൾ അയാളെ കണ്ടതുമില്ല. ദിവസങ്ങൾക്കു ശേഷമാണ് അയാളുടെ ചിത്രം മാധ്യമങ്ങളിൽ വന്നത്. കൊറോണ വൈറസുമായി നാടുചുറ്റിയ മഹാമനസ്ക്കൻ. പൊതു ജനം മോശമായി ചിത്രീകരിച്ചപ്പോൾ എന്റെ മനസ്സൊന്നു പിടഞ്ഞു വോ? എനിക്കും വൈറസ് ബാധിച്ചുവോ? പിന്നീട് തൊണ്ട വേദനയും, തുമ്മലും, അസ്വസ്ഥതകളുമായി സ്വയം നിരീക്ഷണത്തിലിരുന്നപ്പോൾ ഒരേ ഒരു പ്രാത്ഥനയെ ഉണ്ടായിരുന്നുള്ളു. ഞാൻ മൂലം മറ്റാർക്കും ഇതു വരരുതേ... ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ അസ്വസതതകൾ അസ്ഥാനത്താണെന്നു മനസ്സിലായി. ദൈവത്തിന്റെ അദൃശ്യകാരങ്ങൾ വറ്റാത്ത വെളിച്ചവുമായി എന്റെ കൂടെ ഉണ്ടായിരുന്നു. സമൂഹത്തിലെ നന്മയുള്ളവരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ എന്റെ മനസ്സിലും വെളിച്ചം നിറച്ചു. ഞാനും ഒരു സാമൂഹ്യ നന്മയുടെ പ്രതീകമായി. നാടിന്റെ അഭിമാനമായി നിലനിൽക്കുന്ന രാഷ്ട്രീയത്തിന്റെ, ചെങ്കൊടിയുടെ ചുമപ്പിൽ തരളിതയായി. വറ്റാത്ത വെളിച്ചത്തിന്റെ പ്രതിബിംബമായി.

ABHISHA. K.S .
10 C ജി.വി.എച്ച്.എസ്. കാരാക്കുറുശ്ശി
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ