"ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ധീരനായ പോരാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.യു. പി. എസ്. കടമ്പഴിപ്പുറം/G.U.P.S. KATAMBAZHIPURAM/അക്ഷരവൃക്ഷം/ധീരനായ പോരാളി എന്ന താൾ ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ധീരനായ പോരാളി എന്ന താളിനു മുകളിലേയ്ക്ക്, Gups20352 മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
11:59, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ധീരനായ പോരാളി
മതിനാപുരവും അയനാപുരവും രണ്ടു വ്യത്യസ്ത രാജ്യങ്ങളാണ്.ഈ രാജ്യങ്ങളിൽ പരമ്പരാഗതമായി രാജകുടുംബങ്ങളിൽ മുതിർന്നവർ ആരാണോ അവരാണ് ഭരണം നടത്തിയിരുന്നത്. പ്രജകളുടെ ആരോഗ്യവും അറിവും ആണ് രാജ്യത്തിന്റെ സമ്പത്ത് എന്നതിൽ ഉറച്ചു നിന്നു കൊണ്ടുള്ള ഭരണമായിരുന്നു മതിനാപുരം രാജാവായ വിക്രമൻ രാജാവിന്റെ . അതിനായി അദ്ദേഹം ശുചിത്വം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകി.എന്നാൽ അയനാപുരം ഭരണാധികാരിയായ നരസിംഹ വർമൻ രാജാവാകട്ടെ പ്രജകളെയെല്ലാം സമ്പന്നൻമാരാക്കുന്നതിൽ കൂടുതൽ പ്രാധാന്യം നൽകി. അതിലൂടെ ഇരു രാജ്യങ്ങളിലും രണ്ടു രീതിയിലുള്ള പ്രജാ സമൂഹം ഉടലെടുത്തു മതിനാപുരത്തെ ജനങ്ങൾ അറിവുള്ളവരും ആരോഗ്യമുള്ളവരും ശുചിത്വ ബോധമുള്ളവരും ആയി.എന്നാൽ അയനാപുരത്തെ പ്രജകൾ സമ്പന്നരും അഹങ്കാരികളും ശുചിത്വ ബോധമില്ലാത്തവരും ആയി മാറി. അങ്ങനെയിരിക്കെ സർവ രാജ്യങ്ങൾക്കും ദോഷകരമായി ബാധിക്കുന്ന ഒരു പകർച്ചവ്യാധി ലോകമൊട്ടാകെ വ്യാപിച്ചു.ഈ പകർച്ചവ്യാധിയിൽ മിക്ക രാജ്യങ്ങളിലെയും ജനങ്ങൾ ഓരോരുത്തരായി മരിച്ചുവീഴാൻ തുടങ്ങി.എന്നാൽ മതിനാപുരത്തേക്ക് ഈ പകർച്ചവ്യാധി ക്ക് കടന്നു ചെല്ലാൻ പറ്റിയില്ല. രാജാവും പ്രജകളുമെല്ലാം ശുചിത്വ ബോധമുള്ളവരായതിനാൽ അവരെല്ലാം ഒന്നിച്ചു പ്രവർത്തിച്ചു. പ്രതിരോധ ശക്തി കുറഞ്ഞ അയനാപുരത്തെ ജനങ്ങൾ മിക്കവരും മരിച്ചു പോയി.പകർച്ചവ്യാധിയെ കരുത്തുറ്റ രീതിയിൽ പ്രതിരോധിച്ച മതിനാപുരി ലോകത്തിലെല്ലാവർക്കും മാതൃകയായി. ഒരു രാജ്യത്തിന്റെ സമ്പത്ത് അവിടുത്തെ ജനങ്ങളുടെ അറിവും ആരോഗ്യവും ആണെന്ന് എല്ലാവർക്കും മനസിലായി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 01/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ