"ടി ഡി ഗേൾസ് എൽ പി എസ്, കൊച്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(include school history) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കൊച്ചി കോർപ്പറേഷനിലെ നാലാം ഡിവിഷനിലാണ് സ്ഥിതി ചെയ്യുന്നത്. മട്ടാഞ്ചേരി വില്ലേജിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിലെ മുൻ വശത്തുകൂടി പാലസ് റോഡ്, വലത് ഭാഗത്ത് ജി.എച്ച്.എസ് റോഡ് കടന്നുപോകുന്നു. മട്ടാഞ്ചേരി ടൗൺഹാൾ, വില്ലേജ് ഓഫീസ്, പുരാവസ്തു വകുപ്പിന്റെ ഒരു കെട്ടിടം, ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂൾ, എൽ പി സ്ക്കൂൾ, ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവയും സമീപത്തായി സ്ഥിതി ചെയ്യുന്നു. | ||
ടി.ഡി.ഗേൾസ്.എൽ.പി.സ്ക്കൂളിന്റെ കോമ്പൗണ്ടിനടുത്ത് ടി. ഡി.ടി.ടി.ഐ, ടി.ഡി. ഹൈസ്ക്കൂൾ എന്നിവ പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ എയ്ഡഡ് തലത്തിൽ പ്രവർത്തിച്ചു വരുന്നു. | |||
ഗൗഡ സാരസ്വത സമുദായത്തിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി കൊച്ചി തിരുമല ദേവസ്വത്തിന്റെ നേതൃത്വത്തിൽ സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും നൽകി ആരംഭിച്ച സ്ഥാപനമാണ് ടി.ഡി. ഗേൾസ്.എൽ.പി.സ്ക്കൂൾ . | |||
വിദ്യാഭ്യാസ പരമായി ഒരു നല്ല സംസ്ക്കാരം ഗൗഡസാരസ്വത സമുദായത്തിന് ഉണ്ടാകണം എന്ന് ഉൾക്കാഴ്ചയോടെ ക്ഷേത്ര ത്തോടനുബന്ധിച്ച് ധർമ്മശാലയായി നടത്തിയ സ്ഥാപനമാണ് ഇത്. എ.ഡി.1908 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്നു ശ്രീപത്മനാഭ ബാലിഗ . | |||
സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി തൊഴിലധിഷ്ഠിതമാല വിദ്യാഭ്യാസം ആവശ്യമെന്ന് മനസ്സിലാക്കിക്കൊണ്ട് തുന്നൽ, പ്രവർത്തിപരിചയം, ചിത്രരചന, നൃത്തം, സംഗീതം, എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വന്നിരുന്നു. ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയ ജി.എസ്.ബി. സമുദായത്തിലെ ആദ്യത്തെ വനിതാ അധ്യാപികയായിരുന്നു ശ്രീമതി എൻ.എം. സരസ്വതി ഭായ്. |
11:22, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുമല ദേവസ്വം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കൊച്ചി കോർപ്പറേഷനിലെ നാലാം ഡിവിഷനിലാണ് സ്ഥിതി ചെയ്യുന്നത്. മട്ടാഞ്ചേരി വില്ലേജിൽ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിലെ മുൻ വശത്തുകൂടി പാലസ് റോഡ്, വലത് ഭാഗത്ത് ജി.എച്ച്.എസ് റോഡ് കടന്നുപോകുന്നു. മട്ടാഞ്ചേരി ടൗൺഹാൾ, വില്ലേജ് ഓഫീസ്, പുരാവസ്തു വകുപ്പിന്റെ ഒരു കെട്ടിടം, ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂൾ, എൽ പി സ്ക്കൂൾ, ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവയും സമീപത്തായി സ്ഥിതി ചെയ്യുന്നു.
ടി.ഡി.ഗേൾസ്.എൽ.പി.സ്ക്കൂളിന്റെ കോമ്പൗണ്ടിനടുത്ത് ടി. ഡി.ടി.ടി.ഐ, ടി.ഡി. ഹൈസ്ക്കൂൾ എന്നിവ പ്രവർത്തിച്ചു വരുന്നു. ഈ വിദ്യാലയത്തിൽ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ എയ്ഡഡ് തലത്തിൽ പ്രവർത്തിച്ചു വരുന്നു.
ഗൗഡ സാരസ്വത സമുദായത്തിലെ പെൺകുട്ടികളുടെ ഉന്നമനത്തിനായി കൊച്ചി തിരുമല ദേവസ്വത്തിന്റെ നേതൃത്വത്തിൽ സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും നൽകി ആരംഭിച്ച സ്ഥാപനമാണ് ടി.ഡി. ഗേൾസ്.എൽ.പി.സ്ക്കൂൾ .
വിദ്യാഭ്യാസ പരമായി ഒരു നല്ല സംസ്ക്കാരം ഗൗഡസാരസ്വത സമുദായത്തിന് ഉണ്ടാകണം എന്ന് ഉൾക്കാഴ്ചയോടെ ക്ഷേത്ര ത്തോടനുബന്ധിച്ച് ധർമ്മശാലയായി നടത്തിയ സ്ഥാപനമാണ് ഇത്. എ.ഡി.1908 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാദ്ധ്യാപകനായിരുന്നു ശ്രീപത്മനാഭ ബാലിഗ .
സ്ത്രീകളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി തൊഴിലധിഷ്ഠിതമാല വിദ്യാഭ്യാസം ആവശ്യമെന്ന് മനസ്സിലാക്കിക്കൊണ്ട് തുന്നൽ, പ്രവർത്തിപരിചയം, ചിത്രരചന, നൃത്തം, സംഗീതം, എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി വന്നിരുന്നു. ഇതിനു വേണ്ടി മുന്നിട്ടിറങ്ങിയ ജി.എസ്.ബി. സമുദായത്തിലെ ആദ്യത്തെ വനിതാ അധ്യാപികയായിരുന്നു ശ്രീമതി എൻ.എം. സരസ്വതി ഭായ്.