ടി ഡി ഗേൾസ് എൽ പി എസ്, കൊച്ചി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലയാളത്തിളക്കം

മലയാള ഭാഷാപഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠനലിലവാരം ഉയർത്തുന്നതിനായി ബി ആർ സി യിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഈ സ്കൂളിൽ "മലയാളത്തിളക്കം" പഠന പദ്ധതി നടപ്പിലാക്കി.മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ പ്രി-ടെസ്റ്റ് ന്റെ അടിസ്ഥാനത്തിൽ മലയാളഭാഷാ പഠന നിലവാരം വളരെ മോശമായ കുട്ടികളെ കണ്ടെത്തി ക്ലാസ് അടിസ്ഥാനത്തിൽ കൃത്യമായ മൊഡ്യൂളിലൂടെ ഭാഷാപഠനം സുഗമമാക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഒരു പദ്ധതിയാണിത്. ഏകദേശം ഇരുപത് കുട്ടികളടങ്ങുന്നതായിരുന്നു ക്ലാസ്സ്. അവരിൽനിന്നും കുറച്ച് കുട്ടികൾ മികവുനേടി മലയാളത്തിളക്കം പ്രവർത്തനങ്ങളിൽ നിന്നും ഒഴിവായി.ബാക്കിയുള്ളവർക്ക് ക്ലാസ്സ് അദ്ധ്യാപകർ തുടർപ്രവർത്തനങ്ങൾ ചെയ്യിച്ചുകൊണ്ടിരിക്കുന്നു.

ഹെലോ ഇംഗ്ലീഷ്

പ്രൈമറി ക്ലാസ്സുകളിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കണമെന്നത് രക്ഷിതാക്കളുടെ ഒരു പൊതുവായ

ആവശ്യമായിരുന്നു.ഇതിന്റെ വെളിച്ചത്തിൽ ഈ സ്കൂളിലെ അധ്യാപകർ ഹെലോ ഇംഗ്ലീഷ് പരിശീലനത്തിൽ പങ്കെടു

ക്കുകയും അതിൽ നിർദ്ദേശിച്ചിരുന്ന രീതിയിൽ പല പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഹെലോ ഇംഗ്ലീഷ് മൂന്ന്, നാല് ക്ലാസ്സുകളിൽ

ഭംഗിയായി നടത്തുകയും ചെയ്തു.നേടിയ കഴിവുകൾ പ്രദർശിപ്പിക്കുവാൻ ക്ലാസ് പിടിഎ സംഘടിപ്പിച്ച് പരിപാടികൾ അവതരിപ്പിക്കുകയും രക്ഷിതാക്കളുടെ നല്ല പ്രതികരണം

നേടിയെടുക്കുകയും ചെയ്തു.ഹെലോ ഇംഗ്ലിഷ് മൊഡ്യൂൾ അനുസരിച്ച് ക്ലാസുകൾ തുടർന്നുകൊണ്ടിരിക്കുന്നു.