"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവ.എൽ.പി.എസ്സ്.ചെമ്പൂർ/അക്ഷരവൃക്ഷം/മഹാമാരി എന്ന താൾ ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

15:32, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

മഹാമാരി

രണ്ടു പ്രളയകാലത്തിനു ശേഷം നമ്മൾ ഇന്നുവരെ കണ്ടിട്ടോ, കേട്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ലാത്ത ഒരവസ്ഥയിൽ കൂടിയാണ് ഇപ്പോൾ കടന്നുപോകുന്നത്. നമ്മൾ മാത്രമല്ല ഈ ലോകവും . ഓരോ ദിവസം കഴിയുംതോറും ടി വി യിലും മൊബൈലിലുമെല്ലാം വരുന്നത് പേടിപ്പിക്കുന്നതും കണ്ണു നനയിപ്പിക്കുന്നതുമായ വാർത്തകളും ചിത്രങ്ങളുമാണ്. അതിൽ എന്നെ ഏറെ വിഷമിപ്പിച്ച ഒരു വാർത്ത ഇന്നലെ എന്റെ അച്ഛന്റെ മൊബൈലിൽ കണ്ട ഒരു പടമാണ്. ഇറ്റലിയിൽ കൊറോണ ബാധിച്ച് മരിക്കാറായി കിടക്കുന്ന ഒരമ്മയ്ക്ക് തന്റെ 10 മാസം പ്രായമുള്ള കുഞ്ഞിനെ അവസാനമായൊന്ന് കാണണമെന്നും, അവനെ തന്റെ നെഞ്ചോടു ചേർത്ത് കെട്ടിപിടിച്ച് ഒരു മുത്തം കൊടുക്കണമെന്നുമുള്ള ആഗ്രഹം. ഡോക്ടർമാർ ആദ്യം സമ്മതിച്ചില്ല എങ്കിലും അവസാനം ആ അമ്മയുടെ ആഗ്രഹത്തിന് അവർ സമ്മതം മൂളി . വളരെ രോഗം മൂർച്ചിച്ച അവസ്ഥയായതിനാൽ പ്രത്യേകമായ വസ്ത്രങ്ങൾ ആ അമ്മയ്ക്ക് ധരിപ്പിച്ച് ആ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കിടത്തി. ആ അമ്മ സ്നേഹത്തോടെ അവനെ ചേർത്ത് പിടിച്ചു. അതുവരെ കരഞ്ഞു കൊണ്ടിരുന്ന അവൻ അപ്പോൾ കരച്ചിൽ നിർത്തി.. കുറച്ച് സമയത്തിനുള്ളിൽ ആ അമ്മയും ഈ കോവിഡ് 19 ന് കീഴടങ്ങി ഈ ലോകത്തോട് വിട പറഞ്ഞു. അപ്പോഴും ആ അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ വീഴുന്നുണ്ടായിരുന്നു.
നമുക്ക് എല്ലാപേർക്കും ഒരുമിച്ച് നിന്ന് ഈ മഹാമാരിയെ നേരിടാം.
ലോക : സമസ്ത :സുഖിനോ :ഭവന്തു :
 

അർജുൻ ഹരി. ജെ
4A ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം