"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം കോവിഡ് -19 ന്റെ വീക്ഷണത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

ആരോഗ്യസംരക്ഷണം കോവിഡ് -19 ന്റെ വീക്ഷണത്തിൽ

ആരോഗ്യമുള്ള ശരീരവും മനസ്സും ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടോ? വ്യക്തിത്വത്തെ പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിക്കുന്ന ഘടകങ്ങളാണിവ. ഒന്നിനും സമയമില്ലായെന്നു പരാതിപ്പെടുന്ന ആധുനികമനുഷ്യൻ ദിവസം അൽപനേരമെങ്കിലും തൻെറ  ആരോഗ്യത്തെപ്പറ്റി ചിന്തിച്ചില്ലായെങ്കിൽ ഭാവിയിൽ വന്നുചേരുന്ന അതിഥിരോഗങ്ങളുടെ നിരയെ സ്വീകരിച്ചെ മതിയാകൂ.
           മാറ്റത്തിൽ നിന്ന് മാറ്റത്തിലേക്ക് പറന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്തിൽ ആരോഗ്യസംരക്ഷണമെന്നത് സവിശേഷപ്രാധാന്യമർഹിക്കുന്ന വിഷയമാണ്. പത്തുവർഷങ്ങൾക്കു മുൻപുള്ള ജീവിതരീതികളിൽ നിന്നും വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുള്ളതാണ് ഇന്നത്തെ ജീവിതചര്യകൾ. പല കോളേജുകുമാരികളും പോഷകാഹാരക്കുറവിൻെറ സാക്ഷ്യപ്പത്രങ്ങളായിമാറുകയാണ്. മാനസികപ്പിരിമുറുക്കത്തിൻെറയും മൽസരയോട്ടത്തിൻെറയും ഫലമായി പല യുവതിയുവാക്കളും അകാലവാർദ്ധക്യത്തിൻെറ കരങ്ങളിൽ ഞെരിഞ്ഞമരുകയാണ്. 
           ഭാരതീയസംസ്കാരത്തിൻെറ പ്രധാനഘടകങ്ങളായ യോഗ, ധ്യാനം എന്നിവ ജീവിതചര്യയുടെ ഭാഗമായി സ്വീകരിക്കുന്നത് ആരോഗ്യകരമായ വ്യക്തിത്വത്തിൻെറ വളർച്ചയിലേക്കുള്ള വീഥിയാണ്. ആരോഗ്യകരമായ മനസ്സും ശരീരവും ഒരു നാണയത്തിൻെറ രണ്ടുവശങ്ങൾ പോലെയാണ്. ഒരു ഭാഗം ദുർബലമായാൽ മറ്റെ ഭാഗവും ദുർബലമാകും.       
           ലോകം വലിയൊരു യുദ്ധമുഖത്താണ്. വികസിതരാഷ്ട്രങ്ങൾ പോലും  ആശങ്കയിലും ഭീതിയിലുമാണ്. കോവിഡ് നമ്മെ പിടിച്ചുലച്ചിരിക്കുന്നു. വൈറസുകളുടേയും മഹാമാരികളുടേയും കാര്യത്തിൽ കോവിഡ് ഒരു പുതിയ കടന്നുവരവുമാത്രമാണ്. അടുത്തകാലത്ത് ഇത്രയേറെ കഠിനമായ വൈറസ് ബാധകൾ ലോകത്ത് ഉണ്ടായിട്ടില്ലയെന്നതു ശരി. എന്നാൽ പഴയകാലത്തെ പല അനുഭവങ്ങളും ഓർത്താൽ പോലും ഞെട്ടലുണ്ടാക്കുന്നവയാണ്. അടുത്തകാലത്ത് ലോകത്തു പടർന്ന രണ്ടു പ്രധാന പകർച്ചവ്യാധികളായ സാർസ്, മെർസ് എന്നിവയെ അപേക്ഷിച്ച് മരണനിരക്ക് കുറഞ്ഞതാണ് കോവിഡ്. എന്നാൽ മറ്റു രണ്ടു രോഗങ്ങളും ഒരു രോഗിയിൽ നിന്നും ശരാശരി 1.4 ആളുകളിലേക്കാണ് പടരാൻ സാധ്യതയെങ്കിൽ കോവിഡ് -19 ഒരാളിൽ നിന്നും നാലുപേരിലേക്ക് പടരാൻ സാധ്യതയുണ്ട്. ഈ പകർച്ചാനിരക്കാണ് കോവിഡിൻെറ പ്രധാനവെല്ലുവിളി. കൊറോണ ബാധ 146 രാജ്യങ്ങൾ പിന്നിട്ടതായാണ് ലോകാരോഗ്യസംഘടനയുടെ പുതിയ കണക്ക്. 
          കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയ പ്രാഥമികകാര്യങ്ങളാണ് ആവശ്യപ്പെടുന്നത്. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി എല്ലാ ജനങ്ങളും മുൻവിധികളില്ലാതെ ഒത്തുചേർന്ന് ഒറ്റലക്ഷ്യത്തിനായി പ്രവർത്തിക്കേണ്ടതാണീ അവസരം. അതിനു നമുക്ക് കഴിയുകതന്നെ വേണം. 
                                                             ആഷ്ലി സോണി
ആഷ് ലി സോണി
10 എ ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം