"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/അവർ വിചാരിക്കുന്നത് ..............." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
| color=2     
| color=2     
}}
}}
{{Verified1|name=Mohankumar S S| തരം=   കഥ   }}
{{Verification4|name=Mohankumar.S.S| തരം= കഥ}}

12:20, 31 ജനുവരി 2022-നു നിലവിലുള്ള രൂപം

അവർ വിചാരിക്കുന്നത് ..

പതിവുപോലെ മനോഹരമായ പ്രഭാതം. കുറിഞ്ഞിപ്പൂച്ച പതിയെ വീടിനു പുറത്തേക്കിറങ്ങി. വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിലെ വീട്ടിലാണ് അവളുടെ താമസം. വീട്ടുകാരുടെ പൊന്നോമനയാണവൾ.

ഏറെ താമസിയാതെ അവളുടെ കൂട്ടുകാരായ കുറുമ്പിക്കാക്കയും ജിമ്മിപ്പട്ടിയും ചില്ലു അണ്ണാനും അവിടെയെത്തി . കളിചിരികളുമായി ഇരുന്ന അവർക്കിടയിൽ സംശയത്തിന്റെ വിത്തിട്ടത് ചില്ലുവായിരുന്നു. "ഇന്നെന്താ പതിവിൽ കവിഞ്ഞ് ചുറ്റുപാടും ഒരു നിശബ്ദത ....?"
"അതെ, അതെ, ... റോഡിൽ വാഹനങ്ങളും ആളുകളും ഇല്ല..." കുറുമ്പി കൂട്ടിച്ചേർത്തു. "അപ്പോൾ നിങ്ങളൊന്നും അറിഞ്ഞില്ലേ..? മനുഷ്യരെല്ലാം വലിയ പ്രശ്നത്തിലാ... "
"എന്ത്..? ഭൂമി അടക്കി ഭരിക്കുന്ന മനുഷ്യന് പ്രശ്നമോ..?" ചില്ലുവിന് വിശ്വസിക്കാനായില്ല.
"കുറിഞ്ഞീ... നീയൊന്നു തെളിച്ചു പറ.... എന്താ കാര്യം...?"
"അതുപിന്നെ.. കുറുമ്പീ... കൊറോണ വൈറസ് ലോകമെങ്ങും പരക്കുകയാ ..."
"കൊരയോണയോ ...?"
"അയ്യോ ... ജിമ്മീ... കൊരയോണയല്ല . കൊറോണ."
"എന്താ..ഈ കൊറോണാ ..? വല്ല അന്യ ഗ്രഹ ജീവിയോ മറ്റോ ആണോ...?"
"അല്ല കുറുമ്പീ... നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മജീവി അഥവാ ഒരു വൈറസാണ് ഈ കൊറോണ. മനുഷ്യരെ അടിതെറ്റിച്ച വില്ലാളിവീരൻ..."
"ആട്ടെ കാണാൻ കഴിയാത്ത ഈ സാധനം എങ്ങനെയാ മനുഷ്യനെ വിരട്ടിയത് ..?" ചില്ലു ചോദിച്ചു .
"ഈ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പകരും. പനിയും ചുമയും തൊണ്ടവേദനയുമാണ് ലക്ഷണങ്ങൾ. ദിവസങ്ങൾ കഴിയും തോറും ഇവൻ ശ്വാസകോശത്തെ ബാധിച്ച് ശ്വസിക്കാൻ തടസ്സം സൃഷ്ടിക്കും . അങ്ങനെ മരണം വരെ സംഭവിക്കാം . ലോകത്താകെ പതിനായിരക്കണക്കിനാളുകൾ കൊറോണ ബാധിച്ച് മരിച്ചു. രോഗം പകരാതിരിക്കാൻ ആളുകൾ വീട്ടിൽ തന്നെ ഇരിക്കണം. അതുകൊണ്ട് നമ്മുടെ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാ.... അനാവശ്യമായി പുറത്തിറങ്ങാനോ ദൂരയാത്ര നടത്താനോ പാടില്ല.. വളരെ അത്യാവശ്യമാണെങ്കിൽ വീട്ടിലെ ഒരാൾക്ക് പുറത്തു പോകാം . ജനങ്ങളെ നിയന്ത്രിക്കാൻ മിക്ക സ്ഥലത്തും പോലീസും നില്പുണ്ട്. “
“അതു ശരി .. അപ്പൊ ഇതുകൊണ്ടാണ് പുറത്തെങ്ങും ആരേയും കാണാത്തത് ." കുറുമ്പി പറഞ്ഞു.
"കുറിഞ്ഞീ ഇതെല്ലം നിനക്കെങ്ങനെ അറിയാം..?"
"അതു പിന്നെ ജിമ്മീ , വീട്ടുകാർ പറയുന്നതിലൂടെയും ടി.വി. യിലൂടെയും ഞാനിതൊക്കെ മനസ്സിലാക്കി . ജിമ്മീടെ വീട്ടുകാർ ടി.വി.യൊന്നും കാണില്ലേ?"
“പിന്നേ കാണുമല്ലോ ചില്ലു . പക്ഷേ ഞാനിതൊന്നും ശ്രദ്ധിക്കാറില്ല."
"കൊള്ളാം ജിമ്മീ നിന്റെ കാര്യം... പക്ഷേ ..... മനുഷ്യന് ഈയൊരു തകർച്ച അത്യാവശ്യമായിരുന്നു."
"അതെന്താ കുറുമ്പി നീയങ്ങനെ പറയുന്നത്?..."
"പ്രകൃതിയെ ഈ മനുഷ്യർ അനാവശ്യമായി ചുഷണം ചെയ്യുകയല്ലേ കുറിഞ്ഞീ...?"
"അതേ... മറ്റു ജീവജാലങ്ങൾ കൂടിയുണ്ടെങ്കിൽ മാത്രമേ തനിക്കും ഇവിടെ കഴിയാനാകൂയെന്നും മനുഷ്യനു മാത്രമായി ഇവിടെ ഒന്നും ഇല്ലെന്നും അവർക്കറിയാഞ്ഞിട്ടല്ല, അത്യാഗ്രഹവും പണത്തിനോടുള്ള കൊതിയും അവനെ മത്തുപിടിപ്പിച്ചിരിക്കുകയാ..." ജിമ്മി കൂട്ടിച്ചേർത്തു.
"ക്രൂരന്മാർ... ഇങ്ങനെ തന്നേ വേണം..."
"അയ്യോ... ചെല്ലൂ... അങ്ങനെ പറയരുതേ.. എല്ലാ മനുഷ്യരും ക്രൂരന്മാരല്ല..."
"ശരിയാണ് കുറിഞ്ഞീ... നിന്റെ വീട്ടുകാരും അക്കൂട്ടത്തിൽപ്പെടും. ഞാനിന്ന് ഒരു കാഴ്ച കണ്ടു. തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്ക് ഒരു കൂട്ടം ആളുകൾ ഭക്ഷണം കൊടുക്കുന്നു. ഇത് മനുഷ്യ മനസ്സിലെ നന്മയെയാണ് ചൂണ്ടിക്കാട്ടുന്നത്. എന്തൊക്കെയായാലും, നമ്മുടെ പ്രകൃതി ഇപ്പോൾ പതിവിലും ഉന്മേഷത്തോടെ നിൽക്കുന്നതായി എനിക്കു തോന്നുന്നു ."
“ശരിയാ കുറിഞ്ഞീ...വാഹനങ്ങളുടെ ചീറിപ്പായുന്ന ശബ്ദവും മലിനീകരണവുമൊന്നുമില്ല... ഇതുവരെ കേൾക്കാത്ത പക്ഷികളുടെ പാട്ടും നമുക്ക് ആസ്വദിക്കാൻ കഴിയുന്നില്ലേ...?"
"ശരിയാ ജിമ്മീ... സുന്ദരികളായ എത്രയെത്ര ശലഭങ്ങളാ അവിടെയൊക്കെ പാറി നടക്കുന്നത്...? മനോഹരമായ കാഴ്ച തന്നെ.."
“അതേ ചില്ലു..പക്ഷേ മനുഷ്യന്റെ കാര്യം പോയാൽ കഷ്ടമാ..... ഒരുപാട് പേർക്ക് തൊഴിൽ നഷ്ടമായി . ഒരുപാട് പേർ കഷ്ടത്തിലുമായി. അതുകൊണ്ട് മാനവരാശി എത്രയും വേഗം മോചിതരാകട്ടേ..."
"നീ പറഞ്ഞത് ശരിയാ ജിമ്മീ. മാറ്റി നിർത്താൻ കഴിയാത്തവരാണ് മനുഷ്യർ.....
അപ്പോൾ കൂട്ടുകാരേ നമുക്ക് പിന്നെ കാണാം.... വീട്ടിൽ തന്നെയായിരുന്നുകൊണ്ട് കുറച്ചു ദിവസം ചിലവഴിക്കാം.... ശുചിത്വം പാലിച്ച് വൃത്തിയോടെ ആയിരിക്കാം... മാനവർ ഈ കാലത്തേയും അതിജീവിക്കും... അതിജീവിക്കുക തന്നെ ചെയ്യും.. "
"ശരിയാ കുറിഞ്ഞീ... നമുക്കപ്പോൾ പിന്നേ കാണാം... ടാറ്റാ ....ബൈ ...ബൈ ......"
മനുഷ്യർ എത്രയും വേഗം മോചിതരാകട്ടെ എന്നും സഹജീവികളെക്കുറിച്ചുള്ള അനുകമ്പ അവരുടെ ഉള്ളിൽ ഇനിയുണ്ടാകട്ടെ എന്നും ആശിച്ചുകൊണ്ട് ആ നാൽവർ സംഘം പലവഴിക്കായി പിരിഞ്ഞു........

ഐറിൻ കെ ആർ
9 A ഗവൺമെന്റ് ഹൈസ്ക്കൂൾ കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കഥ