"ജി.എച്ച്.എസ്.എസ്. പനമറ്റം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
===പനമറ്റം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ - ഉദയവും വളർച്ചയും=== | ===പനമറ്റം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ - ഉദയവും വളർച്ചയും=== | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികൾ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളർച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാൽ ഗ്രാമാന്തരങ്ങളിൽ പോലും വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കർത്താക്കൾ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളിൽ ചിലതാണ് തമ്പലക്കാട് ഗവ.എൽ.പി. സ്ക്കൂൾ, ഇളങ്ങുളം കെ.വി.എൽ.പി. സ്ക്കൂൾ, കപ്പാട് ഗവ. എൽ.പി. സ്ക്കൂൾ, കാഞ്ഞിരപ്പള്ളി ഗവ. എൽ.പി. സ്ക്കൂൾ, എലിക്കുളം സെന്റ് മാത്യൂസ് എൽ.പി. സ്ക്കൂൾ, പനമറ്റം ബി.വി.എം.പി. സ്ക്കൂൾ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂൾ ) എന്നിവ. അക്കാലത്ത് | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികൾ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളർച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാൽ ഗ്രാമാന്തരങ്ങളിൽ പോലും വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കർത്താക്കൾ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളിൽ ചിലതാണ് തമ്പലക്കാട് ഗവ.എൽ.പി. സ്ക്കൂൾ, ഇളങ്ങുളം കെ.വി.എൽ.പി. സ്ക്കൂൾ, കപ്പാട് ഗവ. എൽ.പി. സ്ക്കൂൾ, കാഞ്ഞിരപ്പള്ളി ഗവ. എൽ.പി. സ്ക്കൂൾ, എലിക്കുളം സെന്റ് മാത്യൂസ് എൽ.പി. സ്ക്കൂൾ, പനമറ്റം ബി.വി.എം.പി. സ്ക്കൂൾ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂൾ ) എന്നിവ. അക്കാലത്ത്ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുകയും, നേതൃത്വം വഹിക്കുകയും ചെയ്തിരുന്നത് അതത് പ്രദേശത്ത് പ്രാമുഖ്യമുണ്ടായിരുന്ന സാമുദായിക സംഘടനകളായിരുന്നു. അതിന്റെ ഭാഗമെന്നോണം പനമറ്റത്ത് ഒരു വിദ്യാലയം ആരംഭിക്കുവാൻ നേതൃത്വം നൽകിയതും, മുൻകൈ എടുത്തതും, പനമറ്റം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമതിയായിരുന്നു. ഈ സ്ഥാപനം സ്ഥലത്തെ പ്രമുഖ സമുദായമായിരുന്ന നായർ സമുദായ അംഗങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു. ഇവരുടെ ശ്രമഫലമായി 1915 മെയ് 25 ന് പനമറ്റം ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂൾ എന്ന പേരിൽ ഈ സ്ക്കൂൾ ആരംഭിച്ചു. കൊല്ലവർഷം 1091 ആണ്ട് ഇടവമാസം 9 ന് പാടശ്ശേരിൽ ശ്രീ കേശവൻ കർത്തായുടെ മകൾ പി.കെ. ജാനകയമ്മയെ പ്രഥമ വിദ്യാർത്ഥിനിയായി ചേർത്തു കൊണ്ട് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു. ക്ഷേത്ര മതിൽ കെട്ടിന് വെളിയിൽ ഒരു താത്ക്കാലിക ഷെഡ് കെട്ടിയുണ്ടാക്കി അതിലായിരുന്നു സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്ക്കൂളിന്റെ ഭരണം ക്ഷേത്ര ഭരണ സമിതിയുടെ നിയന്ത്രണത്തിലും, സ്ക്കൂൾ മാനേജർ ക്ഷേത്ര ഭരണ സമിതിയുടെ മാനേജരും ആയിരുന്നു. അന്നത്തെ ദേവസ്വം മാനേജരായിരുന്ന എലുവന്താനത്ത് മാന്യ രാജശ്രി കുഞ്ഞുകുഞ്ഞു കർത്താ സ്ക്കൂളിന്റെ ആദ്യത്തെ മാനേജരും, ആദ്യത്തെ ഹെഡ് മാസ്റ്റർ വടവാതൂർ സ്വദേശി ശ്രീ നാരായണപിള്ളയും ആയിരുന്നു. അതേ വർഷം കർക്കിടകം 23 ന് സ്ക്കൂൾ നിർമ്മാണത്തിന്റെ ആവശ്യത്തിന് 90 സെന്റ് സ്ഥലം സർവ്വശ്രീ. പാടശ്ശേരിൽ കേശവൻ കർത്താ, പാച്ചു കർത്താ, ദാമോദരൻ കർത്താ എന്നിവർ ചേർന്ന് സ്ക്കൂൾ നിർമ്മാണ ഫണ്ടിൽ വക കൊള്ളിച്ച് സംഭാവന ചെയ്തു. സംഭാവന ചെയ്ത സ്ഥലത്തിന്റെ തീറാധാരം സ്ക്കൂളിനു വേണ്ടി സ്ക്കൂൾ ഭരണ സമിതി അംഗങ്ങളായിരുന്ന സർവ്വശ്രീ. എലുവന്താനത്ത് മാന്യ രാജശ്രി കുഞ്ഞുകുഞ്ഞു കർത്താ, പാലാക്കുന്നേൽ നാരായണൻ നായർ, മാടപ്പള്ളിൽ പത്മനാഭൻ നായർ, വാരിക്കാട്ട് കൃഷ്ണൻ നായർ, കൂഴിക്കാട്ട് നാരായണൻ നായർ എന്നിവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്തു. അദ്ധ്വാനശീലരും, ഉദാരമതികളുമായ നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ ഭരണ സമിതി അംഗങ്ങളുടെ നേതൃത്തത്തിൽ മേൽ വസ്തുവിൽ 90 അടി നീളവും, 18 അടി വീതിയും 5 അടി വീതിയിൽ വരാന്തയുമുള്ള ഒരു സ്ഥിരം കെട്ടിടം നിർമ്മിച്ച് സ്ക്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് താമസംവിനാ മാറ്റുന്നതിനും സാധിച്ചു. തമ്പലക്കാട് കിഴക്കേമുറിയിൽ ശ്രീ. കെ.പി. നാരായണ പിള്ള, പാലപ്പള്ളിൽ ശ്രീ. കൃഷ്ണ പിള്ള, പനമറ്റം മണ്ണിൽ ശ്രീ. എ. നാരായണൻ നായർ, വടക്കേ മുറിയിൽ ശ്രീ. പാച്ചു കർത്താ, വയലിൽ ശ്രീ. കൃഷ്ണ പിള്ള, മാടപ്പിള്ളാത്ത് ശ്രീ. കൃഷ്ണ പിള്ള, പൂവത്തുങ്കൽ ശ്രീ. പി.ഐ. ഗോവിന്ദൻ നായർ തുടങ്ങിയവർ സ്ക്കൂളിലെ ആദ്യ കാല അദ്ധ്യാപകരിൽ ചിലരായിരുന്നു. സ്ക്കൂളിന്റെ ആരംഭം മുതൽ ഏതാണ്ട് നാല്പത് വർഷക്കാലം; 6-12-1955 വരെ സ്ക്കൂളിന്റെ ഹെഡ് മാസ്റ്റർ ആയിരുന്ന കിഴക്കേ മുറിയിൽ ശ്രീ. കെ.പി. നാരായണ പിള്ള സാർസമർത്ഥനായ ഒരു ഭിഷഗ്വരനും, കവിയും, നാടക കൃത്തും, നടനും ആയിരുന്നു. “നിഴൽകുത്ത് ” എന്ന പേരിൽ ഒരു പുരാണ നാടകം എഴുതിയുണ്ടാക്കി നാട്ടുകാരെ സംഘടിപ്പിച്ച് സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ച് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്നത്തെ പോലെ സ്ക്കൂൾ നടത്തിപ്പ് അക്കാലത്ത് ആദായകരമായ ഒരു പ്രവർത്തനമായിരുന്നില്ല. അദ്ധ്യാപക നിയമനത്തിന് കോഴയോ, വിദ്യാർത്ഥി പ്രവേശനത്തിന് പകിടിയോ, ഉണ്ടായിരുന്നില്ല. മാത്രമല്ല, അദ്ധ്യാപകരുടെ ശമ്പളം, സ്ക്കൂളിന്റെ വാർഷിക അറ്റകുറ്റ പണികൾ, മറ്റു ദൈനംദിന ചെലവുകൾ എന്നീ ചെലവുകളുടെ സിംഹഭാഗവും വഹിക്കേണ്ടിയിരുന്നത് മാനേജ്മെന്റ് ആയിരുന്നു. ഒരാശ്വാസമെന്ന നിലയിൽ വർഷാവസാനം ഒരു ചെറിയ തുക മാനേജർക്ക് നൽകുക മാത്രമാണ് സർക്കാർ ചെയ്തിരുന്നത്. പലപ്പോഴും ഈ ഗ്രാന്റ് കിട്ടുമ്പോൾ മാത്രമായിരുന്നു അദ്ധ്യാപകർക്ക് ശമ്പളമെന്ന നിലയിൽ എന്തെങ്കിലും ലഭിച്ചിരുന്നത്. ഈ സാഹചര്യത്തിൽ സ്ക്കൂളിന്റെ ദൈനംദിന ചെലവുകളുടെ ഭാരം സ്ഥലത്തെ രണ്ട് എൻ.എസ്.എസ്. കരയോഗങ്ങളുടെ ചുമലിൽ ആയിരുന്നു. ഇക്കാലത്ത് വളർന്ന് വന്നിരുന്ന ദേശീയബോധവും, മാനേജ്മെന്റിന് ഉണ്ടായിരുന്ന ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകളും സർവ്വോപരി അദ്ധ്യാപകർക്ക് സേവന വേതന വ്യവസ്ഥകളിലുണ്ടാകാവുന്ന സുരക്ഷിതത്വവും സ്ക്കൂൾ സർക്കാരിനു വിട്ടുകൊടുക്കുന്നതിനേപ്പറ്റി ചിന്തിപ്പിക്കുവാൻ മാനേജുമെന്റിനെ പ്രേരിപ്പിച്ചു. തത്ഫലമായി കൊല്ലവർഷം 1121 ആണ്ട് തുലാമാസം ചേർന്ന 299 - നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗ തീരുമാനത്തിന്റേയും, അതേ വർഷം കുംഭമാസത്തിൽ ചേർന്ന 265- നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗ തീരുമാനത്തിന്റേയും, അടിസ്ഥാനത്തിൽ 1948 ഫെബ്രുവരി 18 തീയതി സ്ക്കൂൾ വക 90 സെന്റ് സ്ഥലവും, രണ്ട് കെട്ടിടങ്ങളും, ഉപകരണങ്ങളും, തുടങ്ങി സർവ്വ സ്ഥാവര – ജംഗമ വസ്തുക്കളും അന്നത്തെ തിരുവിതാംകൂർ സർക്കാർ സെക്രട്ടറി പേർക്ക് സ്ക്കൂൾ മാനേജരായിരുന്ന പുതുപ്പള്ളിൽ ശ്രീ. കെ.എൻ. ശിവരാമൻ നായർ കൈമാറി ആധാരം രജിസ്റ്റർ ചെയ്തു കൊടുത്തു. അന്നു മുതൽ ബി.വി.എം.പി. സ്ക്കൂൾ പനമറ്റം ഗവ.എൽ.പി. സ്ക്കൂളായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്നു നിലവിൽ സ്ക്കൂളിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരേയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഇക്കാലത്ത് സ്ക്കൂളുകളുടെ നിലവിലിരുന്ന ഘടന പരിഷ്ക്കരിച്ചു കൊണ്ട് ഒരു ഉത്തരവ് ഉണ്ടായി. പുതിയ രീതി അനുസരിച്ച് ലോവർ പ്രൈമറി സ്ക്കൂളിന്റെ ഭാഗമായി അഞ്ചാം ക്ലാസ്സു കൂടി ചേർക്കുകയും അപ്പർ പ്രൈമറി സ്ക്കൂളുകളിൽ നിലനിന്നിരുന്ന പ്രിപ്പേറട്ടറി ക്ലാസ്സ് നിർത്തലാക്കുകയും ചെയ്തു. മിഡിൽ സ്ക്കൂൾ അഥവാ അപ്പർ പ്രൈമറിയിൽ ഫസ്റ്റ് ഫോം, സെക്കന്റ് ഫോം, തേർഡ് ഫോം എന്നീ മൂന്ന് ക്ലാസ്സുകളും, ഫോർത്ത് ഫോം ഫിഫ്ത് ഫോം സിക്സ്ത് ഫോം എന്നീ ക്ലാസ്സുകളുൾപ്പെടുന്ന ഹൈസ്ക്കൂളും നിലവിൽ വന്നു. പിൽക്കാലത്ത് ഒന്നു മുതൽ നാലു വരെ സ്റ്റാന്റേർഡുകൾ ഉൾപ്പെടുന്ന എൽ.പി.വിഭാഗവും, അഞ്ച് മുതൽ ഏഴു വരെ സ്റ്റാന്റേർഡുകൾ ഉൾപ്പെടുന്ന യു.പി. വിഭാഗവും, എട്ട് മുതൽ പത്തു വരെ സ്റ്റാന്റേർഡുകൾ ഉൾപ്പെടുന്ന ഹൈസ്ക്കൂൾ വിഭാഗവും, പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ സ്റ്റാന്റേർഡുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ററി വിഭാഗവും എന്ന നിലവിലുള്ള സമ്പ്രദായം നിലവിൽ വന്നു. മേൽ സുചിപ്പിച്ച പരിഷ്ക്കാരത്തിന്റെ ഫലമായി ഈ സ്ക്കൂളിൽ ആരംഭിച്ച അഞ്ചാം സ്റ്റാന്റേർഡ് നിർത്തലാക്കാൻ സമ്മർദ്ദം ഉണ്ടായെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പു മൂലം ആ ശ്രമം പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. മാത്രമല്ല ഈ സ്ക്കൂൾ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി കിട്ടുന്നതിനുള്ള തീവ്രമായ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അവസാനം സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ 1964 മെയ് 24 ന് ചില വ്യവസ്ഥകൾക്ക് വിധേയമായി ഒരു യു.പി. സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു കൊണ്ട് ഗവണ്മെന്റ് ഉത്തരവായി. യു.പി. സ്ക്കൂളിന് അധികമായി വേണ്ടിയിരുന്ന 60 സെന്റ് സ്ഥലവും, പുതിയ ക്ലാസ്സുകൾ പ്രവർത്തിക്കുവാൻ ആവശ്യമായ മുറികളും, ഉപകരണങ്ങളും നാട്ടുകാർ സൗജന്യമായി സംഭാവന ചെയ്യണം എന്നിവയായിരുന്നു വ്യവസ്ഥകൾ. ഇവ പ്രാവർത്തികമാക്കുന്നതിനായി അവസാനത്തെ മാനേജരായിരുന്ന പുതുപ്പള്ളിൽ ശ്രീ. കെ.എൻ. ശിവരാമൻ നായരുടെ നേതൃത്വത്തിൽ ഒരു അപ്ഗ്രേഡിംഗ് കമ്മറ്റിയ്ക്ക് രൂപം നൽകുകയും, ഉദാരമതികളും, സേവന സന്നദ്ധരുമായ നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്ക്കൂളിനോടു ചേർന്നു കിടന്നിരുന്ന 23 സെന്റ് സ്ഥലം 1600 രൂപ വില നൽകി മുടവനാട്ട് ശ്രീമതി കല്യാണിയമ്മയിൽ നിന്നും, 40 സെന്റ് സ്ഥലം 2800 രൂപ വില നൽകി മുട്ടത്തുകുന്നേൽ ശ്രീ. ഗോപാലൻ നായരിൽ നിന്നു വാങ്ങി മൊത്തം 63 സെന്റ് സ്ഥലം സർക്കാരിലേയ്ക്ക് സംഭാവന ചെയ്തു. 40 അടി നീളവും, 20 അടി വീതിയുമുള്ള ഒരു സെമി പെർമനന്റ് ഷെഡ് നിർമ്മിച്ച് അതിലേയ്ക്ക് ആവശ്യമായ ബെഞ്ച്, ഡെസ്ക്ക്, മേശ, കസേര, ബ്ലാക്ക് ബോർഡ് തുടങ്ങിയ ഉപകരണങ്ങളും നാട്ടുകാർ സംഭാവന ചെയ്തു. ഇതിലേയ്ക്ക് വേണ്ടി വന്ന ഭാരിച്ച ചെലവുകൾ നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത ഫണ്ട് ഉപയോഗിച്ചാണ് വഹിച്ചത്. ശ്രീമതിമാർ എം.ആർ. സരോജനിക്കുട്ടിയമ്മ, പി.എ. ഭാഗീരഥിയമ്മ, എ. ഏലിയാമ്മ, എം.പി. രത്നമ്മ, വയലിൽ ദേവകിയമ്മ, പാലാത്ത് കെ. സരോജനിയമ്മ, ജെ. രാജമ്മ, കെ. രത്നമ്മ, എം.എൻ. സുമതിയമ്മ, ശ്രീമാൻമാർ ആർ. കേശവൻ നായർ, എസ്. ശിവരാമൻ നായർ, എം.എ. ഭാസ്ക്കരൻ നായർ, പി. ചന്ദ്രശേഖരൻ കർത്താ, എ.സി. ഇബ്രാഹിംകുട്ടി, കെ.എം.ഭാസ്ക്കരൻ നായർ, പി.എസ്.അരവിന്ദാക്ഷ പണിക്കർ, എൻ.സി. മറിയംബീവി, പി.പി.നബീസ, തുടങ്ങി ഒട്ടേറെ പേർ ഇക്കാലത്ത് സ്ക്കൂളിലെ അദ്ധ്യാപകരിൽ പെടുന്നു. യു.പി. വിഭാഗത്തിൽ അവസാനത്തെ ഹെഡ് മാസ്റ്റർ ശ്രീ. എ.ആർ. രാമകൃഷ്ണൻ നായർ ആയിരുന്നു. 1970 മുതൽ ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് കിട്ടുന്നതിനുള്ള ശ്രമങ്ങൾ നടത്തി വന്നിരുന്നു.1972 ൽ സംസ്ഥാനത്ത് പുതിയതായി അപ്ഗ്രേഡ് ചെയ്യാനോ, ആരംഭിക്കുവാനോ ഉദ്ദേശിക്കുന്ന ഹൈസ്ക്കൂളുകളുടെ പ്രൈമറി ലിസ്റ്റിലും, സെക്കന്ററി ലിസ്റ്റിലും പനമറ്റം ഗവ. യു.പി. സ്ക്കൂൾ ഉൾപ്പെട്ടിരുന്നെങ്കിലും ഫൈനൽ ലിസ്റ്റ് വന്നപ്പോൾ ഈ സ്ക്കൂളിന്റെ പേരില്ല. ഈ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്തിരുന്നെങ്കിലും ഫലം കിട്ടിയില്ല. 1980 ൽ ഏതേതു സ്ഥലങ്ങളിൽ ഹൈസ്ക്കൂൾ ആരംഭിക്കുവാൻ ആവശ്യമായ സ്ഥലവും, കെട്ടിടവും, ഉപകരണങ്ങളും സൗജന്യമായി നാട്ടുകാർ നൽകുവാൻ സന്നരാകുന്നുവോ അവിടങ്ങളിൽ സർക്കാർ വിദ്യാലയങ്ങൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ നൽകുന്നതാണെന്ന നയപരമായ തീരുമാനം അന്നത്തെ സർക്കാർ സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം റവന്യൂ ജില്ലയിൽ അപ്ഗ്രേഡ് ചെയ്യുവാൻ സാദ്ധ്യതയുള്ള സ്ക്കൂളുകളുടെ പട്ടിക തയ്യാറാക്കാൻ മെയ് മാസത്തിൽ തന്നെ കോട്ടയം കളക്ടറേറ്റിൽ വച്ച് ജനപ്രതിനിധികളുടേയും, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടേയും ഒരു സംയുക്ത യോഗം പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗ വിവരം മുൻകൂട്ടി അറിഞ്ഞിരുന്ന ഏതാനും നാട്ടുകാർ അന്നത്തെ എം.എൽ.എ. ആയിരുന്ന ശ്രീ. തോമസ് കല്ലമ്പള്ളിയെ കണ്ട് ഈ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുന്നപക്ഷം മേൽ വ്യവസ്ഥകൾ അംഗീകരിച്ച് നടപ്പിലാക്കുന്നതാണെന്നും, ആയതിനാൽ ഈ സ്ക്കൂളിനു വേണ്ടി ശുപാർശ ചെയ്യണമെന്നും അപേക്ഷിച്ചിരുന്നു. തദനുസരണം എം.എൽ.എ. മേൽ നിർദ്ദേശം യോഗത്തിൽ വെച്ചപ്പോൾ അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വിയോജിപ്പു പ്രകടിപ്പിക്കുകയും, പനമറ്റത്ത് നാട്ടുകാരുടെ സഹകരണം ലഭിക്കില്ലെന്നും ആകയാൽ നിർദ്ദേശം അപ്രായോഗികമാണെന്നും വാദിച്ചു.യോഗതീരുമാനം അറിയുവാൻ വെളിയിൽ കാത്തു നിന്നിരുന്ന നാട്ടുകാരുടെ പ്രതിനിധികളെ ഡെപ്യൂട്ടി ഡയറക്ടരുടെ പ്രതികരണം അറിയിക്കുകയും, യോഗാവസാനം ഇതു സംബന്ധിച്ച് നാട്ടുകാർക്കുള്ള അഭിപ്രായം അറിയിക്കാൻ അവസരം നൽകുമെന്നും എം.എൽ.എ. അറിയിച്ചു. യോഗാവസാനം നാട്ടുകാരെ പ്രതിനിധീകരിച്ച് ശ്രീ. എൻ.എം. ഭാസ്ക്കരൻ നായർ ഡെപ്യൂട്ടി ഡയറക്ടരുടെ അഭിപ്രായത്തെ ഖണ്ധിച്ചു കൊണ്ട് സ്ക്കൂളിന്റെ അന്നു വരെയുള്ള വളർച്ചയിൽ നാട്ടുകാർ വഹിച്ചിട്ടുള്ള പങ്ക് അക്കമിട്ട് നിരത്തുകയും, അടുത്തനാളിൽ സ്ക്കൂളിന്റെ ഒരു സെമി പെർമനന്റ് ഷെഡ് ഓടു മേഞ്ഞ് നൽകിയ ഉദാഹരണം ചൂണ്ടക്കാണിക്കുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തിൽ സ്ഥലത്തെത്തി നാട്ടുകാരുമായി ബന്ധപ്പെട്ട് സ്ക്കൂൾ നടത്തിപ്പ് സംബന്ധിച്ച് വിശദമായി പഠിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കുവാൻ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശാനുസരണം അന്നത്തെ യു.പി. സ്ക്കൂൾ ഹെഡ് മാസ്റ്റർ ജൂൺ ആദ്യവാരം തന്നെ വിവരങ്ങൾ സൂചിപ്പിച്ച് ഒരു നോട്ടീസ് അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും, പരമാവധി ആളുകളെ പങ്കെടുപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. മുൻ നിശ്ചയമനുസരിച്ച് ജില്ലാ വിദ്യാഭ്യാസഓഫീസർ യോഗത്തിൽ പങ്കെടുത്ത് യോഗോദ്ദേശം വിശദീകരിക്കുകയും അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്തു. യോഗത്തിലെ ജനപങ്കാളിത്തം തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. സമൂഹത്തിന്റെ നാനാ തുറകളിൽ പെടുന്ന നൂറു കണക്കിനാളകൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇക്കാര്യത്തിൽ നാട്ടുകാർക്കുള്ള ഉത്സാഹവും, ആവേശവും വിളംബരം ചെയ്യുന്നതായിരുന്നു നാട്ടുകാരുടെ പ്രതികരണങ്ങൾ. അപ്ഗ്രേഡിംഗ് പ്രവർത്തനങ്ങൾക്ക് വേണ്ടി യോഗത്തിൽ നിന്നും 101 പേർ അടങ്ങുന്ന ഒരു കമ്മറ്റിയും, അതിൽ നിന്നും 41 പേർ അടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയുടെ രക്ഷാധികാരിയായി ശ്രീ. മാടപ്പള്ളിൽ കേശവ പിളളയേയും, സെക്രട്ടറിയായി ശ്രീ.കെ.എസ്. മുരളിയേയും, ട്രഷറർ ആയി ശ്രീ. മുട്ടത്തുകുന്നേൽ എം.കെ. രാമകൃഷ്ണൻ നായരേയും, കമ്മറ്റി അംഗങ്ങളായി ശ്രീമാന്മാർ വാരിക്കാട്ട് വി.എസ്. രാമകൃഷ്ണൻ നായരേയും, പൂവത്തുങ്കൽ അയ്യപ്പൻ നായരേയും, നിരവത്ത് എം.കെ. ഗോപാലൻ നായരേയും, കൊല്ലംകുന്നേൽ പി.ആർ. സനാതനൻ നായരേയും, അമ്പഴത്തിനാൽ പി.ജി. സുധാകരൻ നായരേയും, മാടപ്പളളിൽ എൻ.എം. ഭാസ്ക്കരൻ നായരേയും, മാടത്താനിൽ എം.റ്റി. ഗോപിനാഥൻ നായരേയും തെരഞ്ഞെടുത്തു. പ്രസ്തുത യോഗത്തിൽ വച്ച് സ്ക്കൂൾ അപ്ഗ്രേഡിംഗ് ഫണ്ടിലേയ്ക്ക് അരലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്യപ്പെട്ടു. ഇതെല്ലാം നേരിൽ കണ്ട് തൃപ്തനായി മടങ്ങിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനുകൂലമായ റിപ്പോർട്ട് ഗവണ്മെന്റിലേയ്ക്ക് കൊടുത്തു. ജൂലൈ 15 നു മുമ്പ് ക്ലാസ്സുകൾ തുടങ്ങുവാൻ കഴിയുംവിധം 40 അടി നീളത്തിൽ 20 അടി വീതിയിൽ രണ്ട് ക്ലാസ്സുകൾ നടത്തുവാൻ വിധം ഒരു താത്ക്കാലിക ഷെഡ് നിർമ്മിക്കലായിരുന്നു കമ്മറ്റിയുടെ ആദ്യ ചുമതല. ഇതിലേയ്ക്ക് കൈ-മെയ് മറന്ന് നാടിന്റെ വിവിധ വിഭാഗങ്ങളിലുള്ളവർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി രണ്ടാഴ്ച കൊണ്ട് ഷെഡിന്റെ പണി പൂർത്തിയായി. അതോടൊപ്പം ഹൈസ്ക്കൂളിനു കൂടുതലായി ആവശ്യമായിരുന്ന ഒന്നര ഏക്കർ സ്ഥലം സ്ക്കൂളിനോടു ചേർന്ന് കിടന്നിരുന്ന നിരവത്ത് ശ്രീമതി. ജാനകിയമ്മയുടേയും, ശ്രീ. ദാമോദരൻ നായരുടേയും, തുടിയനാൽ ശ്രീ. കരുണാകരൻ നായരുടേയും വക സ്ഥലം (ഒന്നര ഏക്കർ ) 98000 രൂപ വില നൽകി 1980 ജൂലൈ 11 ന് ദാനാധാരം രജിസ്റ്റർ ചെയ്ത് സർക്കാരിനു സംഭാവന ചെയ്തു. രജിസ്റ്റർ ചെയ്ത ദാനാധാരവും, ഷെഡിന്റെ കംപ്ളീഷൻ റിപ്പോർട്ടും ജൂലൈ 15 ന് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിലെത്തിച്ചു. തുടർന്ന് 1980 ജൂലൈ 19 ന് സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളാക്കിക്കൊണ്ടുള്ള ഗവണ്മെന്റ് ഉത്തരവും ലഭിച്ചു. ഈ സ്ക്കൂളിൽ നിന്നും റ്റി.സി. വാങ്ങി സമീപ പ്രദേശത്തുള്ള ഹൈസ്ക്കൂളുകളിലേയ്ക്ക് പോയിട്ടുള്ളവർക്കും, ഈ സ്ക്കൂളിൽ പഠിക്കുവാൻ ആഗ്രഹിക്കുന്ന മറ്റു കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾ ആവശ്യപ്പെടുന്ന പക്ഷം വിടുതൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് നിർദ്ദേശിച്ചുകൊണ്ട് D.D.E. യുടെ സർക്കുലർ ഇറങ്ങി. അതിൻ പ്രകാരം ആ വർഷം ഈ വിദ്യാലയത്തിലെ ഏഴാം സ്റ്റാന്റേർഡിൽ നിന്നും T.C. വാങ്ങി പ്പോയ 54 വിദ്യാർത്ഥികളും, ഉപരിപഠനം വേണ്ടെന്നു കരുതിയിരുന്ന 2 വിദ്യാർത്ഥികളും ഉൾപ്പെടെ 56 വിദ്യാർത്ഥികൾക്കും എട്ടാം ക്ലാസ്സിൽ പ്രവേശനം കൊടുത്തു. ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതിനും, ഹൈസ്ക്കൂളിന്റെ ഭരണം നടത്തുന്നതിനും നിശ്ചിത യോഗ്യത നേടിയ അദ്ധ്യാപകർ യു.പി. വിഭാഗത്തിൽ ഇല്ലായിരുന്നതിനാൽ കാഞ്ഞിരപ്പള്ളി A.E.O. ആയി സേവനമനുഷ്ടിച്ചു പോന്നിരുന്ന ശ്രീ. രാമചന്ദ്രൻ നായർ സാറിനെ ഈ സ്ക്കൂളിന്റെ ചുമതലക്കാരനായി നിയമിച്ചുകൊണ്ട് D.D.E. ഉത്തരവിറക്കി. ആകസ്മികമായുണ്ടായ അസുഖത്തെ തുടർന്ന് സംസാര ശക്തി നഷ്ടപ്പെട്ട അദ്ദേഹം ക്ലാസ്സെടുക്കുവാൻ കഴിയാത്തതിനാലാണ് A.E.O. തസ്തികയിലേയ്ക്ക് നി.മനം വാങ്ങിയത്. തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാണിച്ച് തന്നെ പുതിയ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്നും പഴയ തസ്തികയിൽ തുടരുവാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു. അതോടൊപ്പം അപ്ഗ്രേഡിംഗ് കമ്മറ്റി അംഗവും, പനമറ്റം സ്വദേശിയും, പൊൻകുന്നം ഗവ.ഹൈസ്ക്കൂൾ അദ്ധ്യാപകനുമായിരുന്ന ശ്രീ. എൻ.എം. ഭാസ്ക്കരൻ നായരെ തൽസ്ഥാനത്ത് നിയമിച്ച് ഉത്തരവുണ്ടാകണമെന്ന അപ്ഗ്രേഡിംഗ് കമ്മറ്റിയുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തെ സ്ക്കൂളിന്റെ ടീച്ചർ ഇൻ ചാർജ്ജ് ആയി നിയമിച്ചുകൊണ്ട് D.D.E. ഉത്തരവിറക്കി. തത് ഫലമായി ഹൈസ്ക്കൂൾ വിഭാഗത്തിലെ ആദ്യ അദ്ധ്യാപകനും, ചുമതലക്കാരനുമായിശ്രീ.എൻ.എം. ഭാസ്ക്കരൻ നായർ ചുമതലയേറ്റു. രണ്ട് ഡിവിഷനുകളുണ്ടായിരുന്ന ഹൈസ്ക്കൂളിൽ ക്ലാസ്സെടുക്കുവാൻ ഒര്റ അദ്ധ്യാപകൻ മാത്രമുണ്ടായിരുന്ന ഈ അവസരത്തിൽ ക്ലാസ്സുകൾ കൃത്യമായും, ചിട്ടയായും നടത്തുവാൻ യു.പി. വിഭാഗത്തിലെ സേവന സന്നദ്ധരും, വിദഗ്ധരുമായ അദ്ധ്യാപകരുടേയും, നാട്ടിലെ യോഗ്യത നേടിയവരും, തൊവിൽ രഹിതരുമായ ഒരു പറ്റം ചെറുപ്പക്കാരുടേയും സേവനം ലഭിച്ചു എന്നത് നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്. ഈ കൂട്ടത്തിൽ ഏതാണ്ട് രണ്ട് വർഷക്കാലം ഹൈസ്ക്കൂളിലെ മലയാളം ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നU.P.S.A. ആയിരുന്ന ശ്രീമതി. പി.എ. ഭാഗീരതിയമ്മ ടീച്ചർ, പ്രതിഫലമൊന്നും വാങ്ങാതെ മൂന്ന് മാസക്കാലം ഹിന്ദി കൈകാര്യം ചെയ്ത ശ്രീ. വി.പി.ഭാസ്ക്കരൻ നായർ, സയൻസ് കൈകാര്യം ചെയ്തിരുന്ന ശ്രീ. എൻ.എം. ശ്രീധർ, ഗണിതം കൈകാര്യം ചെയ്തിരുന്ന ശ്രീമതി. ശ്യാമള പുളിന്താനത്ത്, എന്നിവരുടെ പേരുകൾ എടുത്തു പറയേണ്ടതാണ്. സെപ്റ്റംബർ പകുതിയോടെ ശ്രീ. എം.എൻ. മുഹമ്മദ് കാസിം( സയൻസ് ), ശ്രീമതി. പി.ജി. രാധാമണി (കണക്ക്), ശ്രീമതി. പി. അംബികാദേവി (ഹിന്ദി ), എന്നിവരേക്കൂടി നിയമിച്ചതോടെ സ്ഥലപരിമിതി ഉണ്ടായിരുന്നെങ്കിൽ കൂടി ക്ലാസ്സുകൾ കൃത്യമായും, ഫലപ്രദമായും, കൈകാര്യം ചെയ്യുവാൻ കഴിയുന്ന സ്ഥിതി സംജാതമായി. സ്ക്കൂളിന്റെ ആന്തരിക പ്രശ്നങ്ങൾ ഒട്ടൊന്ന് പരിഹരിച്ചെങ്കിലും അപ്ഗ്രേഡിംഗ് കമ്മറ്റിയുടെ മുമ്പിൽ വമ്പിച്ച ചുമതലകൾ അവശേഷിച്ചിരുന്നു. നേരത്തേ വാങ്ങിയിരുന്ന സ്ഥലത്തിന്റെ കൊടുത്തു തീർക്കുവാനുണ്ടായിരുന്ന വിലയായ 49000 രൂപ, പുതിയ സ്ഥിരം കെട്ടിടം നിർമ്മിക്കുവാൻ ആവശ്യമായ ഫണ്ട്, ഉപകരണങ്ങൾ വാങ്ങാനാവശ്യമായ ചെലവ് ഇവയ്ക്കെല്ലാം ആവശ്യമായ പണം കണ്ടെത്തേണ്ടിയിരുന്നു. ഈ ഘട്ടത്തിൽ എലിക്കുളം ഗ്രാമപഞ്ചായത്തിൽ നിന്ന് 25000 രൂപയും, കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നിന്ന് 5000 രൂപയും സ്ക്കൂൾ അപ്ഗ്രേഡിംഗ് സംബന്ധിച്ച ചെലവിലേയ്ക്കായി ഗ്രാന്റ് അനുവദിച്ചത് വലിയ അനുഗ്രഹമായിരുന്നു. സ്ക്കൂളിനു പറ്റിയ ഒരു പഴയ കെട്ടിടം ( ഒരു പഴയ നെയ്ത്ത് ശാല, 80 അടി നീളവും, 20 അടി വീതിയും, 5 അടി വീതിയുള്ള വരാന്തയോടു കൂടിയത് ) വില്പനയ്ക്ക് ഉണ്ടെന്നറിഞ്ഞ് അതു പോയി നോക്കിയപ്പോൾ തൃപ്തികരമായിരുന്നു. പക്ഷേ കെട്ടിടം തനിച്ച് വിൽക്കുവാൻ കൈവശക്കാരൻ തയ്യാറല്ലാതിരുന്നതിനാൽ സ്ഥലം വാങ്ങാൻ തയ്യാറുള്ള ഒരാളെ കണ്ടെത്തേണ്ടിയിരുന്നു. വസ്തു ആവശ്യമില്ലായിരുന്നെങ്കിലും സ്ക്കൂളിനോടു താല്പര്യം പരിഗണിച്ച് ശ്രീ. പി.എസ്. കൃഷ്ണപിള്ള സ്ഥലം എടുത്തു കൊള്ളാമെന്ന് സമ്മതിക്കുകയും, 25000 രൂപയ്ക്ക് കെട്ടിടം നൽകുവാനും തയ്യാറായി. ടി തുക നൽകി കെട്ടിടം പൊളിച്ചു കൊണ്ടുവന്ന് ഭിത്തി കെട്ടി മേൽക്കൂട് കേറ്റി ഓടു മേഞ്ഞ് വർഷാവസാനമായപ്പോഴേയ്ക്കും നനയാതാക്കി. പിറ്റേ വർഷം സ്ക്കൂൾ തുറന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കെട്ടിടത്തിന്റെ ബാക്കി പണികൾ പൂർത്തിയാക്കി. ഇതോടൊപ്പം ആവശ്യമായ ഡസ്ക്ക്, ബഞ്ച്, മേശ, കസേര, ബ്ലാക്ക് ബോർഡ് എന്നിവയും നിർമ്മിച്ചു നൽകി. ഇക്കാര്യങ്ങളിലെല്ലാം ഒരു സുപ്രധാന പങ്ക് വഹിക്കേണ്ടിയിരുന്നതിനാൽ ശ്രീ. ഭാസ്ക്കരൻ നായർ ടീച്ചർ-ഇൻ-ചാർജ്ജ് പദവി ശ്രീ. എം.എൻ. മുഹമ്മദ് കാസിമിനെ ഏല്പിച്ച് ഫണ്ട് പിരിവ്, നിർമ്മാണ പ്രവർത്തനങ്ങൾ, ക്ലാസ്സുകൾ കൈകാര്യം ചെയ്യൽ എന്നിവയിൽ ശ്രദ്ധ ചെലുത്തി.തുടിയനാൽ ശ്രീ. എം. കരുണാകരൻ നായരുടെ വസ്തുവിന് നൽകേണ്ടിയിരുന്ന 49000 രൂപ പൂർണ്ണമായും കൊടുത്തു തീർക്കാൻ ബാക്കിയായിരുന്നു. സ്ക്കൂളിന്റെ പ്രവർത്തനം പൂർണ്ണമായതോടെ അപ്ഗ്രേഡിംഗ് കമ്മറ്റിയുടെ പ്രവർത്തനം നിർജ്ജീവമായി. ബാദ്ധ്യതകൾ ചുരുക്കം ചിലരുടെ ചുമലുകളിൽ മാത്രമായി ഒതുങ്ങി. വാഗ്ദാനം ചെയ്തിരുന്ന തുകകൾ പരമാവധി സമാകരിച്ചും, സ്ഥലത്തെ സാമൂഹ്യ-സാമുദായിക സംഘടനകളുടെ അകമഴിഞ്ഞ സഹായം കൊണ്ടും (വിശേഷിച്ച് എൻ.എസ്.എസ്. കരയോഗങ്ങൾ, ഭജനയോഗങ്ങൾ, എസ്.എൻ.ഡി.പി. ശാഖായോഗം, വിശ്വകർമ്മ സമാജം, വണിക വൈശ്യ സംഘം തുടങ്ങിയവ ) രണ്ടാം വർഷം അവസാനത്തോടെ ബാദ്ധ്യതകൾ ഏതാണ്ടൊക്കെ പരിഹൃതമായി. 1981 – 82 ൽ ഒൻപതാം സ്റ്റാന്റേർഡിൽ രണ്ടു ഡിവിഷനുകൾ കൂടി അനുവദിച്ചപ്പോൾ ശ്രീ. എം.ആർ. ശ്രീനിവാസൻ നായർ, വി.പി. ഇബ്രാഹിം എന്നീ രണ്ട് ഗ്രാഡുവേറ്റ് അദ്ധ്യാപകരേക്കൂടി നിയമിച്ചു. 1982 - 83 ൽ മൂന്നാം വർഷം പത്താംക്ലാസ് ആരംഭിച്ചപ്പോൾ ശ്രീമതി. എം.എൻ.സരോജനിയമ്മയെയും, ശ്രീ. എൻ.യു. തോമസ്സിനേയും കൂടി നിയമിച്ചു. ഹൈസ്ക്കൂൾ പൂർണ്ണമായതോടെ ഗസ്സറ്റഡ് റാങ്കിലേക്കു മാറിയ ഹെഡ് മിസ്ട്രസ് തസ്തികയിൽ ആദ്യമായി കോട്ടയം സ്വദേശിയായ ശ്രീമതി. വി.എം. സരോജനിയമ്മ ജോയിൻ ചെയ്തു. അതിനും പുറമെ മലയാളത്തിന് ശ്രീ. കെ.ജെ. ജെയിംസ്, ഫിസിക്കൽ എഡ്യൂക്കേഷന് ശ്രീ. ബേബി തോമസ്, ഡ്രോയിംഗിന് ശ്രീ. ബി. വിജയകുമാർ, കെമിസ്ട്രിക്ക് ശ്രീമതി. എം.എൻ. സരോജനിയമ്മ, ബയോളജിക്ക് ശ്രീ. എം.ആർ.ശ്രീനിവാസൻ നായർ, ലോവർ ഡിവിഷൻ ക്ലാർക്ക് പോസ്റ്റിൽ ശ്രീമതി. ആൻസി മാത്യു, പ്യൂൺ പോസ്റ്റിൽ ശ്രീ. പി.കെ. ചെല്ലപ്പൻ, ഫുൾടൈം മീനിയൽ പോസ്റ്റിൽ ശ്രീ. കുട്ടപ്പൻ ആനിക്കാട്, എന്നിവരും ജോയിൻ ചെയ്തു. തുടർന്ന് ശ്രീ. വി.പി. ഇംബ്രാഹിം, ശ്രീ. എൻ.യു. തോമസ്, ശ്രീമതി. പി.എൻ. രത്നമ്മ, എന്നിവരും ജോയിൻ ചെയ്തു. ഹെഡ് മിസ്ട്രസ്സിന്റെ ഉത്സാഹവും, കഴിവും കൊണ്ട് ഈ സ്ക്കൂളിൽ തന്നെ S.S.L.C. പരീക്ഷയ്ക്ക് സെന്റർ അനുവദിപ്പിക്കാൻ കഴിഞ്ഞു എന്നത് ഒരു നേട്ടം തന്നെയാണ്. സ്ക്കൂളിലെ ആദ്യത്തെ S.S.L.C. ബാച്ച് 1983 മാർച്ചിൽ പബ്ലിക്ക് പരീക്ഷ എഴുതി 60 ശതമാനത്തിനു മുകളിൽ വിജയം കൈവരിക്കുകയും ചെയ്തു. ഇത് ജില്ലയിലെ മറ്റു ഗവ.ഹൈസ്ക്കൂളുകളുടെ കൂട്ടത്തിൽ ഒന്നാമതായിരുന്നു. തുടർന്നുള്ള എല്ലാ വർഷവും ഈ സ്ഥാനം നിലനിർത്തുവാനും, കൂടുതൽ നേട്ടങ്ങൾ കൈവരിക്കുവാനും കഴിഞ്ഞു. 2007-08, 2008-09 വർഷങ്ങളിൽ 100 ശതമാനമാണ് വിജയം. തുടക്കം മുതൽ നാളിതുവരെ ഈ സ്ക്കൂളിന് ഒരു നല്ല നിലവാരം നിലനിർത്തി പോരുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് അഭിമാനിക്കാം. 1997- 98 വിദ്യാലയ വർഷാരംഭത്തിൽ ഈ സ്ക്കൂൾ ഒരു ഹയർ സെക്കന്ററി സ്ക്കൂളാക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായി. യു.പി. സ്ക്കൂളിന്റേയും, ഹൈസ്ക്കൂളിന്റേയും കാര്യത്തിൽ നാട്ടുകാരിൽ നിന്നുണ്ടായ സഹകരണം ഹയർ സെക്കന്ററിയുടെ കാര്യത്തിലും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസമാകാം സർക്കാരിനെ ഇതിനു പ്രേരിപ്പിച്ചത്. സർക്കാരിന്റെ വിശ്വാസം അസ്ഥാനത്തായില്ല. പ്രതീക്ഷിച്ചതു പോലെ ഹയർ സെക്കന്ററിക്കു വേണ്ടി വന്ന കെട്ടിട സൗകര്യങ്ങൾ, ഉപകരണങ്ങൾ എന്നിവ നാട്ടുകാരിൽ നിന്ന് ആറു ലക്ഷത്തിലധികം രൂപ സംഭാവന പിരിച്ച് ഉണ്ടാക്കി സർക്കാരിന് സൗജന്യമായി നൽകി. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേർസ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഒരോ ബാച്ചുകളാണ് അനുവദിച്ചത്. ഈ ബാച്ചുകളുടേയും പ്രവർത്തനത്തിൽ പൊതുവെ നല്ല നിലവാരം പുലർത്തിപ്പോരുന്നു. ആരംഭം മുതൽ നാലിതു വരെ 95 ശതമാനത്തിനു മുകളിലാണ് വിജയ ശതമാനം എന്നതിനാൽ ഇവിടെ പ്രവേശനം ലഭിക്കുവാൻ കുട്ടികൾ അതീവ താല്പര്യം കാണിച്ചു വരുന്നു. സമൂഹത്തിലെ ഉന്നത പദവിയിൽ എത്തിയ ഒരു പിടി ഡോക്ടറന്മാർ, എഞ്ചിനീയർമാർ, വക്കീലന്മാർ, രാഷ്ട്രീയ നേതാക്കന്മാർ, പോലീസ് ഓഫീസർമാർ, കലാശാലാ അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ തുടങ്ങിയവരെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ഇതിനെല്ലാം കഴിഞ്ഞു എന്നഭിമാനിക്കുമ്പോഴും ഈ സ്ഥാപനത്തിന്റെ രജത ജൂബിലി മുതൽ നവതി വരെയുള്ള ഒരു ഉത്സവവും ആഘോഷിക്കുവാൻ കഴിഞ്ഞില്ലെന്നത് ഒരു പോരായ്മയായി തോന്നുന്നു. എന്നിരുന്നാലും ഒരു നിയോഗമെന്നവണ്ണം സുവർണ്ണ ജൂബിലി വർഷത്തിൽ യു.പി. പദവിയും, വജ്രജൂബിലി ഘട്ടത്തിൽ ഹൈസ്ക്കൂൾ പദവിയും, നവതി ഘട്ടത്തിൽ ഹയർ സെക്കന്ററി പദവിയും നൽകി നിയതി ഈ മുത്തശ്ശിയെ ആദരിച്ചിട്ടുണ്ട്. ഈ കുറവ് പരിഹരിച്ച് വരാനിരിക്കുന്ന ശതാബ്ദി ഒരു വലിയ ആഘോഷമാക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കാം. പനമററത്തിന്റെ പേരും, പെരുമയും, പ്രശസ്തിയും വിളംബരം ചെയ്യുന്നതിൽ ഇവിടുത്തെ ശ്രീ ഭഗവതി ക്ഷേത്രവും, ദേശീയ വായനശാലയും വഹിക്കുന്ന പങ്കിൽ ഒട്ടും കുറയാത്ത ഒരു പങ്ക് വഹിക്കുന്നതിന് ഈ വിദ്യാലയത്തിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു. |
19:48, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
1983 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വർഷം 100% മായിരുന്നു വിജയം. ഹയർ സെക്കന്ററി വിഭാഗത്തിലെ സയൻസ്, കൊമേഴ്സ് ഗ്രൂപ്പുകൾക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകർത്താക്കളുടേയും ആത്മാർത്ഥമായ പ്രവർത്തനത്തിന്റെ ഫലമാണിത്. തുടർച്ചയായി കോട്ടയം ജില്ലയിലെ മികച്ച സർക്കാർ സ്ക്കൂളുകൾക്കുള്ള ട്രോഫി ഈ സ്ക്കൂൾ നേടിയിരുന്നു. കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോൽസവങ്ങളിൽ ഗവൺമെന്റ് സ്ക്കൂൾ വിഭാഗത്തിൽ മിക്ക വർഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്. യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തിൽ പൂർവ്വവിദ്യാർത്ഥികളുടേയും, രക്ഷകർത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂൾ പി.റ്റി.എ. 2006-ൽ ഒരു ബസ്സ് വാങ്ങി കുട്ടികൾക്കുവേണ്ടി സർവ്വീസ് നടത്തിവരുന്നു.
പനമറ്റം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ - ഉദയവും വളർച്ചയും
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികൾ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളർച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാൽ ഗ്രാമാന്തരങ്ങളിൽ പോലും വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കർത്താക്കൾ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളിൽ ചിലതാണ് തമ്പലക്കാട് ഗവ.എൽ.പി. സ്ക്കൂൾ, ഇളങ്ങുളം കെ.വി.എൽ.പി. സ്ക്കൂൾ, കപ്പാട് ഗവ. എൽ.പി. സ്ക്കൂൾ, കാഞ്ഞിരപ്പള്ളി ഗവ. എൽ.പി. സ്ക്കൂൾ, എലിക്കുളം സെന്റ് മാത്യൂസ് എൽ.പി. സ്ക്കൂൾ, പനമറ്റം ബി.വി.എം.പി. സ്ക്കൂൾ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂൾ ) എന്നിവ. അക്കാലത്ത്ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുകയും, നേതൃത്വം വഹിക്കുകയും ചെയ്തിരുന്നത് അതത് പ്രദേശത്ത് പ്രാമുഖ്യമുണ്ടായിരുന്ന സാമുദായിക സംഘടനകളായിരുന്നു. അതിന്റെ ഭാഗമെന്നോണം പനമറ്റത്ത് ഒരു വിദ്യാലയം ആരംഭിക്കുവാൻ നേതൃത്വം നൽകിയതും, മുൻകൈ എടുത്തതും, പനമറ്റം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമതിയായിരുന്നു. ഈ സ്ഥാപനം സ്ഥലത്തെ പ്രമുഖ സമുദായമായിരുന്ന നായർ സമുദായ അംഗങ്ങളുടെ ഒരു കൂട്ടായ്മയായിരുന്നു. ഇവരുടെ ശ്രമഫലമായി 1915 മെയ് 25 ന് പനമറ്റം ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂൾ എന്ന പേരിൽ ഈ സ്ക്കൂൾ ആരംഭിച്ചു. കൊല്ലവർഷം 1091 ആണ്ട് ഇടവമാസം 9 ന് പാടശ്ശേരിൽ ശ്രീ കേശവൻ കർത്തായുടെ മകൾ പി.കെ. ജാനകയമ്മയെ പ്രഥമ വിദ്യാർത്ഥിനിയായി ചേർത്തു കൊണ്ട് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു. ക്ഷേത്ര മതിൽ കെട്ടിന് വെളിയിൽ ഒരു താത്ക്കാലിക ഷെഡ് കെട്ടിയുണ്ടാക്കി അതിലായിരുന്നു സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്ക്കൂളിന്റെ ഭരണം ക്ഷേത്ര ഭരണ സമിതിയുടെ നിയന്ത്രണത്തിലും, സ്ക്കൂൾ മാനേജർ ക്ഷേത്ര ഭരണ സമിതിയുടെ മാനേജരും ആയിരുന്നു. അന്നത്തെ ദേവസ്വം മാനേജരായിരുന്ന എലുവന്താനത്ത് മാന്യ രാജശ്രി കുഞ്ഞുകുഞ്ഞു കർത്താ സ്ക്കൂളിന്റെ ആദ്യത്തെ മാനേജരും, ആദ്യത്തെ ഹെഡ് മാസ്റ്റർ വടവാതൂർ സ്വദേശി ശ്രീ നാരായണപിള്ളയും ആയിരുന്നു. അതേ വർഷം കർക്കിടകം 23 ന് സ്ക്കൂൾ നിർമ്മാണത്തിന്റെ ആവശ്യത്തിന് 90 സെന്റ് സ്ഥലം സർവ്വശ്രീ. പാടശ്ശേരിൽ കേശവൻ കർത്താ, പാച്ചു കർത്താ, ദാമോദരൻ കർത്താ എന്നിവർ ചേർന്ന് സ്ക്കൂൾ നിർമ്മാണ ഫണ്ടിൽ വക കൊള്ളിച്ച് സംഭാവന ചെയ്തു. സംഭാവന ചെയ്ത സ്ഥലത്തിന്റെ തീറാധാരം സ്ക്കൂളിനു വേണ്ടി സ്ക്കൂൾ ഭരണ സമിതി അംഗങ്ങളായിരുന്ന സർവ്വശ്രീ. എലുവന്താനത്ത് മാന്യ രാജശ്രി കുഞ്ഞുകുഞ്ഞു കർത്താ, പാലാക്കുന്നേൽ നാരായണൻ നായർ, മാടപ്പള്ളിൽ പത്മനാഭൻ നായർ, വാരിക്കാട്ട് കൃഷ്ണൻ നായർ, കൂഴിക്കാട്ട് നാരായണൻ നായർ എന്നിവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകുകയും ചെയ്തു. അദ്ധ്വാനശീലരും, ഉദാരമതികളുമായ നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെ ഭരണ സമിതി അംഗങ്ങളുടെ നേതൃത്തത്തിൽ മേൽ വസ്തുവിൽ 90 അടി നീളവും, 18 അടി വീതിയും 5 അടി വീതിയിൽ വരാന്തയുമുള്ള ഒരു സ്ഥിരം കെട്ടിടം നിർമ്മിച്ച് സ്ക്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേയ്ക്ക് താമസംവിനാ മാറ്റുന്നതിനും സാധിച്ചു. തമ്പലക്കാട് കിഴക്കേമുറിയിൽ ശ്രീ. കെ.പി. നാരായണ പിള്ള, പാലപ്പള്ളിൽ ശ്രീ. കൃഷ്ണ പിള്ള, പനമറ്റം മണ്ണിൽ ശ്രീ. എ. നാരായണൻ നായർ, വടക്കേ മുറിയിൽ ശ്രീ. പാച്ചു കർത്താ, വയലിൽ ശ്രീ. കൃഷ്ണ പിള്ള, മാടപ്പിള്ളാത്ത് ശ്രീ. കൃഷ്ണ പിള്ള, പൂവത്തുങ്കൽ ശ്രീ. പി.ഐ. ഗോവിന്ദൻ നായർ തുടങ്ങിയവർ സ്ക്കൂളിലെ ആദ്യ കാല അദ്ധ്യാപകരിൽ ചിലരായിരുന്നു. സ്ക്കൂളിന്റെ ആരംഭം മുതൽ ഏതാണ്ട് നാല്പത് വർഷക്കാലം; 6-12-1955 വരെ സ്ക്കൂളിന്റെ ഹെഡ് മാസ്റ്റർ ആയിരുന്ന കിഴക്കേ മുറിയിൽ ശ്രീ. കെ.പി. നാരായണ പിള്ള സാർസമർത്ഥനായ ഒരു ഭിഷഗ്വരനും, കവിയും, നാടക കൃത്തും, നടനും ആയിരുന്നു. “നിഴൽകുത്ത് ” എന്ന പേരിൽ ഒരു പുരാണ നാടകം എഴുതിയുണ്ടാക്കി നാട്ടുകാരെ സംഘടിപ്പിച്ച് സംവിധാനം ചെയ്ത് രംഗത്ത് അവതരിപ്പിച്ച് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്നത്തെ പോലെ സ്ക്കൂൾ നടത്തിപ്പ് അക്കാലത്ത് ആദായകരമായ ഒരു പ്രവർത്തനമായിരുന്നില്ല. അദ്ധ്യാപക നിയമനത്തിന് കോഴയോ, വിദ്യാർത്ഥി പ്രവേശനത്തിന് പകിടിയോ, ഉണ്ടായിരുന്നില്ല. മാത്രമല്ല, അദ്ധ്യാപകരുടെ ശമ്പളം, സ്ക്കൂളിന്റെ വാർഷിക അറ്റകുറ്റ പണികൾ, മറ്റു ദൈനംദിന ചെലവുകൾ എന്നീ ചെലവുകളുടെ സിംഹഭാഗവും വഹിക്കേണ്ടിയിരുന്നത് മാനേജ്മെന്റ് ആയിരുന്നു. ഒരാശ്വാസമെന്ന നിലയിൽ വർഷാവസാനം ഒരു ചെറിയ തുക മാനേജർക്ക് നൽകുക മാത്രമാണ് സർക്കാർ ചെയ്തിരുന്നത്. പലപ്പോഴും ഈ ഗ്രാന്റ് കിട്ടുമ്പോൾ മാത്രമായിരുന്നു അദ്ധ്യാപകർക്ക് ശമ്പളമെന്ന നിലയിൽ എന്തെങ്കിലും ലഭിച്ചിരുന്നത്. ഈ സാഹചര്യത്തിൽ സ്ക്കൂളിന്റെ ദൈനംദിന ചെലവുകളുടെ ഭാരം സ്ഥലത്തെ രണ്ട് എൻ.എസ്.എസ്. കരയോഗങ്ങളുടെ ചുമലിൽ ആയിരുന്നു. ഇക്കാലത്ത് വളർന്ന് വന്നിരുന്ന ദേശീയബോധവും, മാനേജ്മെന്റിന് ഉണ്ടായിരുന്ന ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകളും സർവ്വോപരി അദ്ധ്യാപകർക്ക് സേവന വേതന വ്യവസ്ഥകളിലുണ്ടാകാവുന്ന സുരക്ഷിതത്വവും സ്ക്കൂൾ സർക്കാരിനു വിട്ടുകൊടുക്കുന്നതിനേപ്പറ്റി ചിന്തിപ്പിക്കുവാൻ മാനേജുമെന്റിനെ പ്രേരിപ്പിച്ചു. തത്ഫലമായി കൊല്ലവർഷം 1121 ആണ്ട് തുലാമാസം ചേർന്ന 299 - നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗ തീരുമാനത്തിന്റേയും, അതേ വർഷം കുംഭമാസത്തിൽ ചേർന്ന 265- നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ പൊതുയോഗ തീരുമാനത്തിന്റേയും, അടിസ്ഥാനത്തിൽ 1948 ഫെബ്രുവരി 18 തീയതി സ്ക്കൂൾ വക 90 സെന്റ് സ്ഥലവും, രണ്ട് കെട്ടിടങ്ങളും, ഉപകരണങ്ങളും, തുടങ്ങി സർവ്വ സ്ഥാവര – ജംഗമ വസ്തുക്കളും അന്നത്തെ തിരുവിതാംകൂർ സർക്കാർ സെക്രട്ടറി പേർക്ക് സ്ക്കൂൾ മാനേജരായിരുന്ന പുതുപ്പള്ളിൽ ശ്രീ. കെ.എൻ. ശിവരാമൻ നായർ കൈമാറി ആധാരം രജിസ്റ്റർ ചെയ്തു കൊടുത്തു. അന്നു മുതൽ ബി.വി.എം.പി. സ്ക്കൂൾ പനമറ്റം ഗവ.എൽ.പി. സ്ക്കൂളായി പ്രവർത്തിക്കുവാൻ തുടങ്ങി. അന്നു നിലവിൽ സ്ക്കൂളിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരേയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. ഇക്കാലത്ത് സ്ക്കൂളുകളുടെ നിലവിലിരുന്ന ഘടന പരിഷ്ക്കരിച്ചു കൊണ്ട് ഒരു ഉത്തരവ് ഉണ്ടായി. പുതിയ രീതി അനുസരിച്ച് ലോവർ പ്രൈമറി സ്ക്കൂളിന്റെ ഭാഗമായി അഞ്ചാം ക്ലാസ്സു കൂടി ചേർക്കുകയും അപ്പർ പ്രൈമറി സ്ക്കൂളുകളിൽ നിലനിന്നിരുന്ന പ്രിപ്പേറട്ടറി ക്ലാസ്സ് നിർത്തലാക്കുകയും ചെയ്തു. മിഡിൽ സ്ക്കൂൾ അഥവാ അപ്പർ പ്രൈമറിയിൽ ഫസ്റ്റ് ഫോം, സെക്കന്റ് ഫോം, തേർഡ് ഫോം എന്നീ മൂന്ന് ക്ലാസ്സുകളും, ഫോർത്ത് ഫോം ഫിഫ്ത് ഫോം സിക്സ്ത് ഫോം എന്നീ ക്ലാസ്സുകളുൾപ്പെടുന്ന ഹൈസ്ക്കൂളും നിലവിൽ വന്നു. പിൽക്കാലത്ത് ഒന്നു മുതൽ നാലു വരെ സ്റ്റാന്റേർഡുകൾ ഉൾപ്പെടുന്ന എൽ.പി.വിഭാഗവും, അഞ്ച് മുതൽ ഏഴു വരെ സ്റ്റാന്റേർഡുകൾ ഉൾപ്പെടുന്ന യു.പി. വിഭാഗവും, എട്ട് മുതൽ പത്തു വരെ സ്റ്റാന്റേർഡുകൾ ഉൾപ്പെടുന്ന ഹൈസ്ക്കൂൾ വിഭാഗവും, പതിനൊന്ന് മുതൽ പന്ത്രണ്ട് വരെ സ്റ്റാന്റേർഡുകൾ ഉൾപ്പെടുന്ന ഹയർ സെക്കന്ററി വിഭാഗവും എന്ന നിലവിലുള്ള സമ്പ്രദായം നിലവിൽ വന്നു. മേൽ സുചിപ്പിച്ച പരിഷ്ക്കാരത്തിന്റെ ഫലമായി ഈ സ്ക്കൂളിൽ ആരംഭിച്ച അഞ്ചാം സ്റ്റാന്റേർഡ് നിർത്തലാക്കാൻ സമ്മർദ്ദം ഉണ്ടായെങ്കിലും നാട്ടുകാരുടെ ശക്തമായ എതിർപ്പു മൂലം ആ ശ്രമം പിന്നീട് ഉപേക്ഷിക്കേണ്ടി വന്നു. മാത്രമല്ല ഈ സ്ക്കൂൾ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി കിട്ടുന്നതിനുള്ള തീവ്രമായ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അവസാനം സ്ക്കൂളിന്റെ സുവർണ്ണ ജൂബിലി വർഷത്തിൽ 1964 മെയ് 24 ന് ചില വ്യവസ്ഥകൾക്ക് വിധേയമായി ഒരു യു.പി. സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു കൊണ്ട് ഗവണ്മെന്റ് ഉത്തരവായി. യു.പി. സ്ക്കൂളിന് അധികമായി വേണ്ടിയിരുന്ന 60 സെന്റ് സ്ഥലവും, പുതിയ ക്ലാസ്സുകൾ പ്രവർത്തിക്കുവാൻ ആവശ്യമായ മുറികളും, ഉപകരണങ്ങളും നാട്ടുകാർ സൗജന്യമായി സംഭാവന ചെയ്യണം എന്നിവയായിരുന്നു വ്യവസ്ഥകൾ. ഇവ പ്രാവർത്തികമാക്കുന്നതിനായി അവസാനത്തെ മാനേജരായിരുന്ന പുതുപ്പള്ളിൽ ശ്രീ. കെ.എൻ. ശിവരാമൻ നായരുടെ നേതൃത്വത്തിൽ ഒരു അപ്ഗ്രേഡിംഗ് കമ്മറ്റിയ്ക്ക് രൂപം നൽകുകയും, ഉദാരമതികളും, സേവന സന്നദ്ധരുമായ നാട്ടുകാരുടെ സഹായ സഹകരണങ്ങളോടെപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. സ്ക്കൂളിനോടു ചേർന്നു കിടന്നിരുന്ന 23 സെന്റ് സ്ഥലം 1600 രൂപ വില നൽകി മുടവനാട്ട് ശ്രീമതി കല്യാണിയമ്മയിൽ നിന്നും, 40 സെന്റ് സ്ഥലം 2800 രൂപ വില നൽകി മുട്ടത്തുകുന്നേൽ ശ്രീ. ഗോപാലൻ നായരിൽ നിന്നു വാങ്ങി മൊത്തം 63 സെന്റ് സ്ഥലം സർക്കാരിലേയ്ക്ക് സംഭാവന ചെയ്തു. 40 അടി നീളവും, 20 അടി വീതിയുമുള്ള ഒരു സെമി പെർമനന്റ് ഷെഡ് നിർമ്മിച്ച് അതിലേയ്ക്ക് ആവശ്യമായ ബെഞ്ച്, ഡെസ്ക്ക്, മേശ, കസേര, ബ്ലാക്ക് ബോർഡ് തുടങ്ങിയ ഉപകരണങ്ങളും നാട്ടുകാർ സംഭാവന ചെയ്തു. ഇതിലേയ്ക്ക് വേണ്ടി വന്ന ഭാരിച്ച ചെലവുകൾ നാട്ടുകാരിൽ നിന്നും പിരിച്ചെടുത്ത ഫണ്ട് ഉപയോഗിച്ചാണ് വഹിച്ചത്. ശ്രീമതിമാർ എം.ആർ. സരോജനിക്കുട്ടിയമ്മ, പി.എ. ഭാഗീരഥിയമ്മ, എ. ഏലിയാമ്മ, എം.പി. രത്നമ്മ, വയലിൽ ദേവകിയമ്മ, പാലാത്ത് കെ. സരോജനിയമ്മ, ജെ. രാജമ്മ, കെ. രത്നമ്മ, എം.എൻ. സുമതിയമ്മ, ശ്രീമാൻമാർ ആർ. കേശവൻ നായർ, എസ്. ശിവരാമൻ നായർ, എം.എ. ഭാസ്ക്കരൻ നായർ, പി. ചന്ദ്രശേഖരൻ കർത്താ, എ.സി. ഇബ്രാഹിംകുട്ടി, കെ.എം.ഭാസ്ക്കരൻ നായർ, പി.എസ്.അരവിന്ദാക്ഷ പണിക്കർ, എൻ.സി. മറിയംബീവി, പി.പി.നബീസ, തുടങ്ങി ഒട്ടേറെ പേർ ഇക്കാലത്ത് സ്ക്കൂളിലെ അദ്ധ്യാപകരിൽ പെടുന്നു. യു.പി. വിഭാഗത്തിൽ അവസാനത്തെ ഹെഡ് മാസ്റ്റർ ശ്രീ. എ.ആർ. രാമകൃഷ്ണൻ നായർ ആയിരുന്നു. 1970 മുതൽ ഈ സ്ക്കൂൾ ഒരു ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് കിട്ടുന്നതിനുള്ള ശ്രമങ്ങൾ നടത്തി വന്നിരുന്നു.1972 ൽ സംസ്ഥാനത്ത് പുതിയതായി അപ്ഗ്രേഡ് ചെയ്യാനോ, ആരംഭിക്കുവാനോ ഉദ്ദേശിക്കുന്ന ഹൈസ്ക്കൂളുകളുടെ പ്രൈമറി ലിസ്റ്റിലും, സെക്കന്ററി ലിസ്റ്റിലും പനമറ്റം ഗവ. യു.പി. സ്ക്കൂൾ ഉൾപ്പെട്ടിരുന്നെങ്കിലും ഫൈനൽ ലിസ്റ്റ് വന്നപ്പോൾ ഈ സ്ക്കൂളിന്റെ പേരില്ല. ഈ തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്തിരുന്നെങ്കിലും ഫലം കിട്ടിയില്ല. 1980 ൽ ഏതേതു സ്ഥലങ്ങളിൽ ഹൈസ്ക്കൂൾ ആരംഭിക്കുവാൻ ആവശ്യമായ സ്ഥലവും, കെട്ടിടവും, ഉപകരണങ്ങളും സൗജന്യമായി നാട്ടുകാർ നൽകുവാൻ സന്നരാകുന്നുവോ അവിടങ്ങളിൽ സർക്കാർ വിദ്യാലയങ്ങൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂൾ നൽകുന്നതാണെന്ന നയപരമായ തീരുമാനം അന്നത്തെ സർക്കാർ സ്വീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയം റവന്യൂ ജില്ലയിൽ അപ്ഗ്രേഡ് ചെയ്യുവാൻ സാദ്ധ്യതയുള്ള സ്ക്കൂളുകളുടെ പട്ടിക തയ്യാറാക്കാൻ മെയ് മാസത്തിൽ തന്നെ കോട്ടയം കളക്ടറേറ്റിൽ വച്ച് ജനപ്രതിനിധികളുടേയും, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാരുടേയും ഒരു സംയുക്ത യോഗം പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടരുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗ വിവരം മുൻകൂട്ടി അറിഞ്ഞിരുന്ന ഏതാനും നാട്ടുകാർ അന്നത്തെ എം.എൽ.എ. ആയിരുന്ന ശ്രീ. തോമസ് കല്ലമ്പള്ളിയെ കണ്ട് ഈ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്യുന്നപക്ഷം മേൽ വ്യവസ്ഥകൾ അംഗീകരിച്ച് നടപ്പിലാക്കുന്നതാണെന്നും, ആയതിനാൽ ഈ സ്ക്കൂളിനു വേണ്ടി ശുപാർശ ചെയ്യണമെന്നും അപേക്ഷിച്ചിരുന്നു. തദനുസരണം എം.എൽ.എ. മേൽ നിർദ്ദേശം യോഗത്തിൽ വെച്ചപ്പോൾ അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വിയോജിപ്പു പ്രകടിപ്പിക്കുകയും, പനമറ്റത്ത് നാട്ടുകാരുടെ സഹകരണം ലഭിക്കില്ലെന്നും ആകയാൽ നിർദ്ദേശം അപ്രായോഗികമാണെന്നും വാദിച്ചു.യോഗതീരുമാനം അറിയുവാൻ വെളിയിൽ കാത്തു നിന്നിരുന്ന നാട്ടുകാരുടെ പ്രതിനിധികളെ ഡെപ്യൂട്ടി ഡയറക്ടരുടെ പ്രതികരണം അറിയിക്കുകയും, യോഗാവസാനം ഇതു സംബന്ധിച്ച് നാട്ടുകാർക്കുള്ള അഭിപ്രായം അറിയിക്കാൻ അവസരം നൽകുമെന്നും എം.എൽ.എ. അറിയിച്ചു. യോഗാവസാനം നാട്ടുകാരെ പ്രതിനിധീകരിച്ച് ശ്രീ. എൻ.എം. ഭാസ്ക്കരൻ നായർ ഡെപ്യൂട്ടി ഡയറക്ടരുടെ അഭിപ്രായത്തെ ഖണ്ധിച്ചു കൊണ്ട് സ്ക്കൂളിന്റെ അന്നു വരെയുള്ള വളർച്ചയിൽ നാട്ടുകാർ വഹിച്ചിട്ടുള്ള പങ്ക് അക്കമിട്ട് നിരത്തുകയും, അടുത്തനാളിൽ സ്ക്കൂളിന്റെ ഒരു സെമി പെർമനന്റ് ഷെഡ് ഓടു മേഞ്ഞ് നൽകിയ ഉദാഹരണം ചൂണ്ടക്കാണിക്കുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തിൽ സ്ഥലത്തെത്തി നാട്ടുകാരുമായി ബന്ധപ്പെട്ട് സ്ക്കൂൾ നടത്തിപ്പ് സംബന്ധിച്ച് വിശദമായി പഠിച്ച് ഒരു റിപ്പോർട്ട് സമർപ്പിക്കുവാൻ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദ്ദേശാനുസരണം അന്നത്തെ യു.പി. സ്ക്കൂൾ ഹെഡ് മാസ്റ്റർ ജൂൺ ആദ്യവാരം തന്നെ വിവരങ്ങൾ സൂചിപ്പിച്ച് ഒരു നോട്ടീസ് അച്ചടിച്ച് പ്രസിദ്ധീകരിക്കുകയും, പരമാവധി ആളുകളെ പങ്കെടുപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തു. മുൻ നിശ്ചയമനുസരിച്ച് ജില്ലാ വിദ്യാഭ്യാസഓഫീസർ യോഗത്തിൽ പങ്കെടുത്ത് യോഗോദ്ദേശം വിശദീകരിക്കുകയും അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്തു. യോഗത്തിലെ ജനപങ്കാളിത്തം തന്നെ അമ്പരപ്പിക്കുന്നതായിരുന്നു. സമൂഹത്തിന്റെ നാനാ തുറകളിൽ പെടുന്ന നൂറു കണക്കിനാളകൾ യോഗത്തിൽ പങ്കെടുത്തിരുന്നു. ഇക്കാര്യത്തിൽ നാട്ടുകാർക്കുള്ള ഉത്സാഹവും, ആവേശവും വിളംബരം ചെയ്യുന്നതായിരുന്നു നാട്ടുകാരുടെ പ്രതികരണങ്ങൾ. അപ്ഗ്രേഡിംഗ് പ്രവർത്തനങ്ങൾക്ക് വേണ്ടി യോഗത്തിൽ നിന്നും 101 പേർ അടങ്ങുന്ന ഒരു കമ്മറ്റിയും, അതിൽ നിന്നും 41 പേർ അടങ്ങുന്ന ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയും രൂപീകരിച്ചു. എക്സിക്യൂട്ടീവ് കമ്മറ്റിയുടെ രക്ഷാധികാരിയായി ശ്രീ. മാടപ്പള്ളിൽ കേശവ പിളളയേയും, സെക്രട്ടറിയായി ശ്രീ.കെ.എസ്. മുരളിയേയും, ട്രഷറർ ആയി ശ്രീ. മുട്ടത്തുകുന്നേൽ എം.കെ. രാമകൃഷ്ണൻ നായരേയും, കമ്മറ്റി അംഗങ്ങളായി ശ്രീമാന്മാർ വാരിക്കാട്ട് വി.എസ്. രാമകൃഷ്ണൻ നായരേയും, പൂവത്തുങ്കൽ അയ്യപ്പൻ നായരേയും, നിരവത്ത് എം.കെ. ഗോപാലൻ നായരേയും, കൊല്ലംകുന്നേൽ പി.ആർ. സനാതനൻ നായരേയും, അമ്പഴത്തിനാൽ പി.ജി. സുധാകരൻ നായരേയും, മാടപ്പളളിൽ എൻ.എം. ഭാസ്ക്കരൻ നായരേയും, മാടത്താനിൽ എം.റ്റി. ഗോപിനാഥൻ നായരേയും തെരഞ്ഞെടുത്തു. പ്രസ്തുത യോഗത്തിൽ വച്ച് സ്ക്കൂൾ അപ്ഗ്രേഡിംഗ് ഫണ്ടിലേയ്ക്ക് അരലക്ഷം രൂപയുടെ സംഭാവന വാഗ്ദാനം ചെയ്യപ്പെട്ടു. ഇതെല്ലാം നേരിൽ കണ്ട് തൃപ്തനായി മടങ്ങിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനുകൂലമായ റിപ്പോർട്ട് ഗവണ്മെന്റിലേയ്ക്ക് കൊടുത്തു. ജൂലൈ 15 നു മുമ്പ് ക്ലാസ്സുകൾ തുടങ്ങുവാൻ കഴിയുംവിധം 40 അടി നീളത്തിൽ 20 അടി വീതിയിൽ രണ്ട് ക്ലാസ്സുകൾ നടത്തുവാൻ വിധം ഒരു താത്ക്കാലിക ഷെഡ് നിർമ്മിക്കലായിരുന്നു കമ്മറ്റിയുടെ ആദ്യ ചുമതല. ഇതിലേയ്ക്ക് കൈ-മെയ് മറന്ന് നാടിന്റെ വിവിധ വിഭാഗങ്ങളിലുള്ളവർ ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി രണ്ടാഴ്ച കൊണ്ട് ഷെഡിന്റെ പണി പൂർത്തിയായി. അതോടൊപ്പം ഹൈസ്ക്കൂളിനു കൂടുതലായി ആവശ്യമായിരുന്ന ഒന്നര ഏക്കർ സ്ഥലം സ്ക്കൂളിനോടു ചേർന്ന് കിടന്നിരുന്ന നിരവത്ത് ശ്രീമതി. ജാനകിയമ്മയുടേയും, ശ്രീ. ദാമോദരൻ നായരുടേയും, തുടിയനാൽ ശ്രീ. കരുണാകരൻ നായരുടേയും വക സ്ഥലം (ഒന്നര ഏക്കർ ) 98000 രൂപ വില നൽകി 1980 ജൂലൈ 11 ന് ദാനാധാരം രജിസ്റ്റർ ചെയ്ത് സർക്കാരിനു സംഭാവന ചെയ്തു. രജിസ്റ്റർ ചെയ്ത ദാനാധാരവും, ഷെഡിന്റെ കംപ്ളീഷൻ റിപ്പോർട്ടും ജൂലൈ 15 ന് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിലെത്തിച്ചു. തുടർന്ന് 1980 ജൂലൈ 19 ന് സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളാക്കിക്കൊണ്ടുള്ള ഗവണ്മെന്റ് ഉത്തരവും ലഭിച്ചു. ഈ സ്ക്കൂളിൽ നിന്നും റ്റി.സി. വാങ്ങി സമീപ പ്രദേശത്തുള്ള ഹൈസ്ക്കൂളുകളിലേയ്ക്ക് പോയിട്ടുള്ളവർക്കും, ഈ സ്ക്കൂളിൽ പഠിക്കുവാൻ ആഗ്രഹിക്കുന്ന മറ്റു കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾ ആവശ്യപ്പെടുന്ന പക്ഷം വിടുതൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് നിർദ്ദേശിച്ചുകൊണ്ട് D.D.E. യുടെ സർക്കുലർ ഇറങ്ങി. അതിൻ പ്രകാരം ആ വർഷം ഈ വിദ്യാലയത്തിലെ ഏഴാം സ്റ്റാന്റേർഡിൽ നിന്നും T.C. വാങ്ങി പ്പോയ 54 വിദ്യാർത്ഥികളും, ഉപരിപഠനം വേണ്ടെന്നു കരുതിയിരുന്ന 2 വിദ്യാർത്ഥികളും ഉൾപ്പെടെ 56 വിദ്യാർത്ഥികൾക്കും എട്ടാം ക്ലാസ്സിൽ പ്രവേശനം കൊടുത്തു. ഹൈസ്ക്കൂൾ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതിനും, ഹൈസ്ക്കൂളിന്റെ ഭരണം നടത്തുന്നതിനും നിശ്ചിത യോഗ്യത നേടിയ അദ്ധ്യാപകർ യു.പി. വിഭാഗത്തിൽ ഇല്ലായിരുന്നതിനാൽ കാഞ്ഞിരപ്പള്ളി A.E.O. ആയി സേവനമനുഷ്ടിച്ചു പോന്നിരുന്ന ശ്രീ. രാമചന്ദ്രൻ നായർ സാറിനെ ഈ സ്ക്കൂളിന്റെ ചുമതലക്കാരനായി നിയമിച്ചുകൊണ്ട് D.D.E. ഉത്തരവിറക്കി. ആകസ്മികമായുണ്ടായ അസുഖത്തെ തുടർന്ന് സംസാര ശക്തി നഷ്ടപ്പെട്ട അദ്ദേഹം ക്ലാസ്സെടുക്കുവാൻ കഴിയാത്തതിനാലാണ് A.E.O. തസ്തികയിലേയ്ക്ക് നി.മനം വാങ്ങിയത്. തന്റെ നിസ്സഹായാവസ്ഥ ചൂണ്ടിക്കാണിച്ച് തന്നെ പുതിയ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്നും പഴയ തസ്തികയിൽ തുടരുവാൻ അനുവദിക്കണമെന്നും അപേക്ഷിച്ചു. അതോടൊപ്പം അപ്ഗ്രേഡിംഗ് കമ്മറ്റി അംഗവും, പനമറ്റം സ്വദേശിയും, പൊൻകുന്നം ഗവ.ഹൈസ്ക്കൂൾ അദ്ധ്യാപകനുമായിരുന്ന ശ്രീ. എൻ.എം. ഭാസ്ക്കരൻ നായരെ തൽസ്ഥാനത്ത് നിയമിച്ച് ഉത്തരവുണ്ടാകണമെന്ന അപ്ഗ്രേഡിംഗ് കമ്മറ്റിയുടെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തെ സ്ക്കൂളിന്റെ ടീച്ചർ ഇൻ ചാർജ്ജ് ആയി നിയമിച്ചുകൊണ്ട് D.D.E. ഉത്തരവിറക്കി. തത് ഫലമായി ഹൈസ്ക്കൂൾ വിഭാഗത്തിലെ ആദ്യ അദ്ധ്യാപകനും, ചുമതലക്കാരനുമായിശ്രീ.എൻ.എം. ഭാസ്ക്കരൻ നായർ ചുമതലയേറ്റു. രണ്ട് ഡിവിഷനുകളുണ്ടായിരുന്ന ഹൈസ്ക്കൂളിൽ ക്ലാസ്സെടുക്കുവാൻ ഒര്റ അദ്ധ്യാപകൻ മാത്രമുണ്ടായിരുന്ന ഈ അവസരത്തിൽ ക്ലാസ്സുകൾ കൃത്യമായും, ചിട്ടയായും നടത്തുവാൻ യു.പി. വിഭാഗത്തിലെ സേവന സന്നദ്ധരും, വിദഗ്ധരുമായ അദ്ധ്യാപകരുടേയും, നാട്ടിലെ യോഗ്യത നേടിയവരും, തൊവിൽ രഹിതരുമായ ഒരു പറ്റം ചെറുപ്പക്കാരുടേയും സേവനം ലഭിച്ചു എന്നത് നന്ദിപൂർവ്വം സ്മരിക്കേണ്ടതാണ്. ഈ കൂട്ടത്തിൽ ഏതാണ്ട് രണ്ട് വർഷക്കാലം ഹൈസ്ക്കൂളിലെ മലയാളം ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നU.P.S.A. ആയിരുന്ന ശ്രീമതി. പി.എ. ഭാഗീരതിയമ്മ ടീച്ചർ, പ്രതിഫലമൊന്നും വാങ്ങാതെ മൂന്ന് മാസക്കാലം ഹിന്ദി കൈകാര്യം ചെയ്ത ശ്രീ. വി.പി.ഭാസ്ക്കരൻ നായർ, സയൻസ് കൈകാര്യം ചെയ്തിരുന്ന ശ്രീ. എൻ.എം. ശ്രീധർ, ഗണിതം കൈകാര്യം ചെയ്തിരുന്ന ശ്രീമതി. ശ്യാമള പുളിന്താനത്ത്, എന്നിവരുടെ പേരുകൾ എടുത്തു പറയേണ്ടതാണ്. സെപ്റ്റംബർ പകുതിയോടെ ശ്രീ. എം.എൻ. മുഹമ്മദ് കാസിം( സയൻസ് ), ശ്രീമതി. പി.ജി. രാധാമണി (കണക്ക്), ശ്രീമതി. പി. അംബികാദേവി (ഹിന്ദി ), എന്നിവരേക്കൂടി നിയമിച്ചതോടെ സ്ഥലപരിമിതി ഉണ്ടായിരുന്നെങ്കിൽ കൂടി ക്ലാസ്സുകൾ കൃത്യമായും, ഫലപ്രദമായും, കൈകാര്യം ചെയ്യുവാൻ കഴിയുന്ന സ്ഥിതി സംജാതമായി. സ്ക്കൂളിന്റെ ആന്തരിക പ്രശ്നങ്ങൾ ഒട്ടൊന്ന് പരിഹരിച്ചെങ്കിലും അപ്ഗ്രേഡിംഗ് കമ്മറ്റിയുടെ മുമ്പിൽ വമ്പിച്ച ചുമതലകൾ അവശേഷിച്ചിരുന്നു. നേരത്തേ വാങ്ങിയിരുന്ന സ്ഥലത്തിന്റെ കൊടുത്തു തീർക്കുവാനുണ്ടായിരുന്ന വിലയായ 49000 രൂപ, പുതിയ സ്ഥിരം കെട്ടിടം നിർമ്മിക്കുവാൻ ആവശ്യമായ ഫണ്ട്, ഉപകരണങ്ങൾ വാങ്ങാനാവശ്യമായ ചെലവ് ഇവയ്ക്കെല്ലാം ആവശ്യമായ പണം കണ്ടെത്തേണ്ടിയിരുന്നു. ഈ ഘട്ടത്തിൽ എലിക്കുളം ഗ്രാമപഞ്ചായത്തിൽ നിന്ന് 25000 രൂപയും, കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ നിന്ന് 5000 രൂപയും സ്ക്കൂൾ അപ്ഗ്രേഡിംഗ് സംബന്ധിച്ച ചെലവിലേയ്ക്കായി ഗ്രാന്റ് അനുവദിച്ചത് വലിയ അനുഗ്രഹമായിരുന്നു. സ്ക്കൂളിനു പറ്റിയ ഒരു പഴയ കെട്ടിടം ( ഒരു പഴയ നെയ്ത്ത് ശാല, 80 അടി നീളവും, 20 അടി വീതിയും, 5 അടി വീതിയുള്ള വരാന്തയോടു കൂടിയത് ) വില്പനയ്ക്ക് ഉണ്ടെന്നറിഞ്ഞ് അതു പോയി നോക്കിയപ്പോൾ തൃപ്തികരമായിരുന്നു. പക്ഷേ കെട്ടിടം തനിച്ച് വിൽക്കുവാൻ കൈവശക്കാരൻ തയ്യാറല്ലാതിരുന്നതിനാൽ സ്ഥലം വാങ്ങാൻ തയ്യാറുള്ള ഒരാളെ കണ്ടെത്തേണ്ടിയിരുന്നു. വസ്തു ആവശ്യമില്ലായിരുന്നെങ്കിലും സ്ക്കൂളിനോടു താല്പര്യം പരിഗണിച്ച് ശ്രീ. പി.എസ്. കൃഷ്ണപിള്ള സ്ഥലം എടുത്തു കൊള്ളാമെന്ന് സമ്മതിക്കുകയും, 25000 രൂപയ്ക്ക് കെട്ടിടം നൽകുവാനും തയ്യാറായി. ടി തുക നൽകി കെട്ടിടം പൊളിച്ചു കൊണ്ടുവന്ന് ഭിത്തി കെട്ടി മേൽക്കൂട് കേറ്റി ഓടു മേഞ്ഞ് വർഷാവസാനമായപ്പോഴേയ്ക്കും നനയാതാക്കി. പിറ്റേ വർഷം സ്ക്കൂൾ തുറന്ന് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കെട്ടിടത്തിന്റെ ബാക്കി പണികൾ പൂർത്തിയാക്കി. ഇതോടൊപ്പം ആവശ്യമായ ഡസ്ക്ക്, ബഞ്ച്, മേശ, കസേര, ബ്ലാക്ക് ബോർഡ് എന്നിവയും നിർമ്മിച്ചു നൽകി. ഇക്കാര്യങ്ങളിലെല്ലാം ഒരു സുപ്രധാന പങ്ക് വഹിക്കേണ്ടിയിരുന്നതിനാൽ ശ്രീ. ഭാസ്ക്കരൻ നായർ ടീച്ചർ-ഇൻ-ചാർജ്ജ് പദവി ശ്രീ. എം.എൻ. മുഹമ്മദ് കാസിമിനെ ഏല്പിച്ച് ഫണ്ട് പിരിവ്, നിർമ്മാണ പ്രവർത്തനങ്ങൾ, ക്ലാസ്സുകൾ കൈകാര്യം ചെയ്യൽ എന്നിവയിൽ ശ്രദ്ധ ചെലുത്തി.തുടിയനാൽ ശ്രീ. എം. കരുണാകരൻ നായരുടെ വസ്തുവിന് നൽകേണ്ടിയിരുന്ന 49000 രൂപ പൂർണ്ണമായും കൊടുത്തു തീർക്കാൻ ബാക്കിയായിരുന്നു. സ്ക്കൂളിന്റെ പ്രവർത്തനം പൂർണ്ണമായതോടെ അപ്ഗ്രേഡിംഗ് കമ്മറ്റിയുടെ പ്രവർത്തനം നിർജ്ജീവമായി. ബാദ്ധ്യതകൾ ചുരുക്കം ചിലരുടെ ചുമലുകളിൽ മാത്രമായി ഒതുങ്ങി. വാഗ്ദാനം ചെയ്തിരുന്ന തുകകൾ പരമാവധി സമാകരിച്ചും, സ്ഥലത്തെ സാമൂഹ്യ-സാമുദായിക സംഘടനകളുടെ അകമഴിഞ്ഞ സഹായം കൊണ്ടും (വിശേഷിച്ച് എൻ.എസ്.എസ്. കരയോഗങ്ങൾ, ഭജനയോഗങ്ങൾ, എസ്.എൻ.ഡി.പി. ശാഖായോഗം, വിശ്വകർമ്മ സമാജം, വണിക വൈശ്യ സംഘം തുടങ്ങിയവ ) രണ്ടാം വർഷം അവസാനത്തോടെ ബാദ്ധ്യതകൾ ഏതാണ്ടൊക്കെ പരിഹൃതമായി. 1981 – 82 ൽ ഒൻപതാം സ്റ്റാന്റേർഡിൽ രണ്ടു ഡിവിഷനുകൾ കൂടി അനുവദിച്ചപ്പോൾ ശ്രീ. എം.ആർ. ശ്രീനിവാസൻ നായർ, വി.പി. ഇബ്രാഹിം എന്നീ രണ്ട് ഗ്രാഡുവേറ്റ് അദ്ധ്യാപകരേക്കൂടി നിയമിച്ചു. 1982 - 83 ൽ മൂന്നാം വർഷം പത്താംക്ലാസ് ആരംഭിച്ചപ്പോൾ ശ്രീമതി. എം.എൻ.സരോജനിയമ്മയെയും, ശ്രീ. എൻ.യു. തോമസ്സിനേയും കൂടി നിയമിച്ചു. ഹൈസ്ക്കൂൾ പൂർണ്ണമായതോടെ ഗസ്സറ്റഡ് റാങ്കിലേക്കു മാറിയ ഹെഡ് മിസ്ട്രസ് തസ്തികയിൽ ആദ്യമായി കോട്ടയം സ്വദേശിയായ ശ്രീമതി. വി.എം. സരോജനിയമ്മ ജോയിൻ ചെയ്തു. അതിനും പുറമെ മലയാളത്തിന് ശ്രീ. കെ.ജെ. ജെയിംസ്, ഫിസിക്കൽ എഡ്യൂക്കേഷന് ശ്രീ. ബേബി തോമസ്, ഡ്രോയിംഗിന് ശ്രീ. ബി. വിജയകുമാർ, കെമിസ്ട്രിക്ക് ശ്രീമതി. എം.എൻ. സരോജനിയമ്മ, ബയോളജിക്ക് ശ്രീ. എം.ആർ.ശ്രീനിവാസൻ നായർ, ലോവർ ഡിവിഷൻ ക്ലാർക്ക് പോസ്റ്റിൽ ശ്രീമതി. ആൻസി മാത്യു, പ്യൂൺ പോസ്റ്റിൽ ശ്രീ. പി.കെ. ചെല്ലപ്പൻ, ഫുൾടൈം മീനിയൽ പോസ്റ്റിൽ ശ്രീ. കുട്ടപ്പൻ ആനിക്കാട്, എന്നിവരും ജോയിൻ ചെയ്തു. തുടർന്ന് ശ്രീ. വി.പി. ഇംബ്രാഹിം, ശ്രീ. എൻ.യു. തോമസ്, ശ്രീമതി. പി.എൻ. രത്നമ്മ, എന്നിവരും ജോയിൻ ചെയ്തു. ഹെഡ് മിസ്ട്രസ്സിന്റെ ഉത്സാഹവും, കഴിവും കൊണ്ട് ഈ സ്ക്കൂളിൽ തന്നെ S.S.L.C. പരീക്ഷയ്ക്ക് സെന്റർ അനുവദിപ്പിക്കാൻ കഴിഞ്ഞു എന്നത് ഒരു നേട്ടം തന്നെയാണ്. സ്ക്കൂളിലെ ആദ്യത്തെ S.S.L.C. ബാച്ച് 1983 മാർച്ചിൽ പബ്ലിക്ക് പരീക്ഷ എഴുതി 60 ശതമാനത്തിനു മുകളിൽ വിജയം കൈവരിക്കുകയും ചെയ്തു. ഇത് ജില്ലയിലെ മറ്റു ഗവ.ഹൈസ്ക്കൂളുകളുടെ കൂട്ടത്തിൽ ഒന്നാമതായിരുന്നു. തുടർന്നുള്ള എല്ലാ വർഷവും ഈ സ്ഥാനം നിലനിർത്തുവാനും, കൂടുതൽ നേട്ടങ്ങൾ കൈവരിക്കുവാനും കഴിഞ്ഞു. 2007-08, 2008-09 വർഷങ്ങളിൽ 100 ശതമാനമാണ് വിജയം. തുടക്കം മുതൽ നാളിതുവരെ ഈ സ്ക്കൂളിന് ഒരു നല്ല നിലവാരം നിലനിർത്തി പോരുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് അഭിമാനിക്കാം. 1997- 98 വിദ്യാലയ വർഷാരംഭത്തിൽ ഈ സ്ക്കൂൾ ഒരു ഹയർ സെക്കന്ററി സ്ക്കൂളാക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവുണ്ടായി. യു.പി. സ്ക്കൂളിന്റേയും, ഹൈസ്ക്കൂളിന്റേയും കാര്യത്തിൽ നാട്ടുകാരിൽ നിന്നുണ്ടായ സഹകരണം ഹയർ സെക്കന്ററിയുടെ കാര്യത്തിലും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസമാകാം സർക്കാരിനെ ഇതിനു പ്രേരിപ്പിച്ചത്. സർക്കാരിന്റെ വിശ്വാസം അസ്ഥാനത്തായില്ല. പ്രതീക്ഷിച്ചതു പോലെ ഹയർ സെക്കന്ററിക്കു വേണ്ടി വന്ന കെട്ടിട സൗകര്യങ്ങൾ, ഉപകരണങ്ങൾ എന്നിവ നാട്ടുകാരിൽ നിന്ന് ആറു ലക്ഷത്തിലധികം രൂപ സംഭാവന പിരിച്ച് ഉണ്ടാക്കി സർക്കാരിന് സൗജന്യമായി നൽകി. ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേർസ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളിൽ ഒരോ ബാച്ചുകളാണ് അനുവദിച്ചത്. ഈ ബാച്ചുകളുടേയും പ്രവർത്തനത്തിൽ പൊതുവെ നല്ല നിലവാരം പുലർത്തിപ്പോരുന്നു. ആരംഭം മുതൽ നാലിതു വരെ 95 ശതമാനത്തിനു മുകളിലാണ് വിജയ ശതമാനം എന്നതിനാൽ ഇവിടെ പ്രവേശനം ലഭിക്കുവാൻ കുട്ടികൾ അതീവ താല്പര്യം കാണിച്ചു വരുന്നു. സമൂഹത്തിലെ ഉന്നത പദവിയിൽ എത്തിയ ഒരു പിടി ഡോക്ടറന്മാർ, എഞ്ചിനീയർമാർ, വക്കീലന്മാർ, രാഷ്ട്രീയ നേതാക്കന്മാർ, പോലീസ് ഓഫീസർമാർ, കലാശാലാ അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ തുടങ്ങിയവരെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാവുന്നതല്ല. ഇതിനെല്ലാം കഴിഞ്ഞു എന്നഭിമാനിക്കുമ്പോഴും ഈ സ്ഥാപനത്തിന്റെ രജത ജൂബിലി മുതൽ നവതി വരെയുള്ള ഒരു ഉത്സവവും ആഘോഷിക്കുവാൻ കഴിഞ്ഞില്ലെന്നത് ഒരു പോരായ്മയായി തോന്നുന്നു. എന്നിരുന്നാലും ഒരു നിയോഗമെന്നവണ്ണം സുവർണ്ണ ജൂബിലി വർഷത്തിൽ യു.പി. പദവിയും, വജ്രജൂബിലി ഘട്ടത്തിൽ ഹൈസ്ക്കൂൾ പദവിയും, നവതി ഘട്ടത്തിൽ ഹയർ സെക്കന്ററി പദവിയും നൽകി നിയതി ഈ മുത്തശ്ശിയെ ആദരിച്ചിട്ടുണ്ട്. ഈ കുറവ് പരിഹരിച്ച് വരാനിരിക്കുന്ന ശതാബ്ദി ഒരു വലിയ ആഘോഷമാക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കാം. പനമററത്തിന്റെ പേരും, പെരുമയും, പ്രശസ്തിയും വിളംബരം ചെയ്യുന്നതിൽ ഇവിടുത്തെ ശ്രീ ഭഗവതി ക്ഷേത്രവും, ദേശീയ വായനശാലയും വഹിക്കുന്ന പങ്കിൽ ഒട്ടും കുറയാത്ത ഒരു പങ്ക് വഹിക്കുന്നതിന് ഈ വിദ്യാലയത്തിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.