"ജി. വി. എച്ച്. എസ്. എസ് കൊണ്ടോട്ടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ വിവിധ സ്കൂളുകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മികച്ച സൗകര്യങ്ങളോടെയുള്ള സെന്റർ സ്കൂളിൽ ആരംഭിച്ചത്. അക്കാദമിക പിന്തുണയോടൊപ്പം കലാ കായിക പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകാനും ലക്ഷ്യമുണ്ട്.

കഴിഞ്ഞ വർഷത്തെ SSLC, +2 പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു.
കഴിഞ്ഞ വർഷത്തെ SSLC, +2 പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ഭിന്നശേഷി വിദ്യാർത്ഥികളെ ആദരിച്ചു.<gallery>
പ്രമാണം:18008-22.jpeg
</gallery>

16:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

1 അടൽ ടിങ്കറിംഗ് ലാബ് (ATL) :

രാജ്യത്തെ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ ശാസ്ത്ര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ നൂതനാശയങ്ങളും സൃഷ്ടിപരതയും (innovations & creativity) ഉണർത്തുന്നതിനുള്ള സംവിധാനമാണ് Atal Tinkering Labs. നീതി ആയോഗിൻ്റെ കീഴിലുള്ള അടൽ ഇന്നവേഷൻ മിഷൻ (AIM)  ഇത്തരം ലാബ് സ്ഥാപിക്കാനായി 2017ൽ കൊണ്ടോട്ടി ജി.വി.എച്ച്.എസ്. സ്കൂളിനെ തെരഞ്ഞെടുക്കുകയും പിറ്റേവർഷം അനുവദിച്ച പത്ത് ലക്ഷം രൂപയുപയോഗിച്ച് Robokidz Eduventures Pvt Ltd എന്ന സ്ഥാപനം സ്കൂളിൽ ടിങ്കറിംഗ് ലാബ് സജ്ജമാക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെട്ട ATL ആണ് ഇത്. 2018 ജൂലൈ 22 ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ച ലാബിൽ വിവിധ ഇലക്ട്രോണിക്സ് - ഇലക്ട്രിക്കൽ ഉപകരണങ്ങൾക്കു പുറമെ 3D പ്രിൻ്റർ, ഇൻ്റർനെറ്റ് ഓഫ് തിങ്സ് (IoT), റോബോടിക്സ്, ഡ്രോൺ എന്നിവയ്ക്കുള്ള മൊഡ്യൂളുകളും മറ്റും കുട്ടികളെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള പ്രക്രിയാ ശേഷികൾ സ്വായത്തമാക്കാൻ സഹായിക്കുന്നവയാണ്.

ലാബിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി അനുവദിച്ച രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ധാരാളം പ്രാക്ടിക്കൽ ഓറിയൻ്റഡ് വർക്ക്ഷോപ്പുകളും മെൻ്ററിംഗ് സെഷനുകളും പ്രോജക്ട് വർക്കുകളും നടന്നു വരുന്നു. ഇതിനോടകം ചെന്നൈ IIT ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ കൊണ്ടോട്ടി ജി.വി. എച്ച്. എസ്. സ്കൂൾ അടൽ ടിങ്കറിംഗ് ലാബിൽ വെച്ച് പരിശീലനം നേടിയ കുട്ടികൾ പങ്കെടുത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുമുണ്ട്. ദേശീയ പുരസ്കാരം നേടിയ അധ്യാപകൻ റഷീദ് ഓടക്കൽ ആണ് സ്കൂൾ ATL കോർഡിനേറ്റർ.

2 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിചരണ കേന്ദ്രം

സ്കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പാഠ്യ- പാഠ്യാനുബന്ധ മേഖലകളിൽ പിന്തുണ നൽകുന്നതിന് സമഗ്ര ശിക്ഷ കേരള, കൊണ്ടോട്ടി ബി. ആർ. സിക്ക് കീഴിൽ സ്‌പെഷ്യൽ കെയർ സെന്റർ തുറന്നു .