"നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്/അക്ഷരവൃക്ഷം/'''നല്ലൊരു നാളേക്കായി നമുക്കൊരുങ്ങാം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (14444HM എന്ന ഉപയോക്താവ് നിടുമ്പ്രം രാമക്രിഷ്ണ എൽ പി എസ്/അക്ഷരവൃക്ഷം/'''നല്ലൊരു നാളേക്കായി നമുക്കൊരുങ്ങാം''' എന്ന താൾ നിടുമ്പ്രം രാമകൃഷ്ണ എൽ പി എസ്/അക്ഷരവൃക്ഷം/'''നല്ലൊരു നാളേക്കായി നമുക്കൊരുങ്ങാം''' എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:00, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
നല്ലൊരു നാളേക്കായി നമുക്കൊരുങ്ങാം
ഇന്ന് നമ്മുടെ ലോകം വലിയൊരു രോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ് കോവിഡ് -19 എന്ന മഹാമാരി. ഈ വിപത്തിൽ നിന്നും കരകയറേണ്ടത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ്. രോഗങ്ങൾ വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങൾ വരാതെ സൂക്ഷിക്കുകയാണ് . രോഗങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിന് കൃത്രിമമായി കഴിവ് നേടിക്കൊടുക്കുന്ന രീതി ഇന്ന് സർവസാധാരണമാണ്. ഇതിനായി നാം പ്രതിരോധ കുത്തിവയ്പുകൾ ഉപയോഗിച്ചു വരുന്നു .എന്നാൽ കോവിഡ് -19 എന്ന മഹാമാരിക്ക് നാം ഇതു വരെ ഒരു പ്രതിരോധ കുത്തിവയ്പുകളും കണ്ടെത്തിയിട്ടില്ല അതിനാൽ നാം രോഗത്തെ ഭയക്കാതെ ജാഗ്രതയോടെ രോഗത്തോട് പൊരുതി ജയിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് . രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി പരിശ്രമിക്കേണ്ടത് അവിടുത്തെ ജനങ്ങളാണ് . അതു കൊണ്ട് ജനങ്ങളുടെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കും രാജ്യത്തിന്റെ പുരോഗതിയും അതിനാൽ നാം ഓരോ വ്യക്തിയും നല്ല ആരോഗ്യ ശീലങ്ങളും ആഹാരശീലങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണ് . ഇത് ഒരു രോഗവിമുക്ത രാജ്യത്തെ സൃഷ്ടിക്കാൻ സഹായിക്കും എന്ന് നാം ഓർക്കണം. കൊറോണ എന്ന മഹാവിപത്തിനെ പൊട്ടിച്ചെറിയേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ആരോഗ്യമുള്ള ജനങ്ങൾ ആ നാടിന്റെ സമ്പത്ത് രോഗമില്ലാത്ത അവസ്ഥ വീടിനും നാടിനും ഐശ്വര്യമാണ് മരുന്നോ പ്രതിരോധ കുത്തിവെപ്പോ ഇല്ലാത്ത കോവിഡ് - 19 നെ പിടിച്ചുകെട്ടാനുള്ള നെട്ടോട്ടത്തിലാണ് ലോകം. ആയതിനാൽ നാം ഓരോരുത്തരും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ച് മുന്നോട്ട് പോകുക. ഈ പ്രതിസന്ധി ശരിയാംവണ്ണം കൈകാര്യം ചെയ്തില്ലെങ്കിൽ എന്നെപ്പോലെയുള്ള കുട്ടികൾക്ക് പഠിച്ച് മുന്നോട്ട് പോകാൻ കഴിയില്ല .വിദ്യാഭ്യാസ മേഖലയും തൊഴിൽ മേഖലയും മറ്റും എല്ലാം പ്രതിസന്ധിയിലാകും. അത് നമ്മുടെ വീടിനെയും നാടിനെയും സമൂഹത്തേയും ബാധിക്കും ഇത് തുടർന്ന് പോകാൻ നാം സമ്മതിക്കരുത് നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി വരും നാളേകളെ സന്തോഷകരമാക്കാം ............ വീടും പരിസരവും ശുചിയാക്കണം നമ്മുടെ വീട്ടിൽ നിന്നും തുടങ്ങാം ......... നല്ലൊരു നാളെക്കായി നമുക്കൊരുങ്ങാം
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം