"സിഎംഎസ് എൽപിഎസ് മച്ചുകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 1: | വരി 1: | ||
കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം. | കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം. | ||
ഈ വിദ്യാലയത്തിന്റെ തുടക്കം എറികാട് സി എസ് ഐ ദൈവാലയവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എറികാട് സഭയുടെ കീഴിലും പള്ളം ഇടവകയുടെ മേൽനോട്ടത്തിലുമായി 1896 ൽ മച്ചുകാട് സ്കൂൾ ആരംഭിച്ചു. | ഈ വിദ്യാലയത്തിന്റെ തുടക്കം എറികാട് സി എസ് ഐ ദൈവാലയവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എറികാട് സഭയുടെ കീഴിലും പള്ളം ഇടവകയുടെ മേൽനോട്ടത്തിലുമായി 1896 ൽ മച്ചുകാട് സ്കൂൾ ആരംഭിച്ചു. | ||
1901 ൽ തിരു-കൊച്ചിആംഗ്ലിക്കൻ മഹായിടവകയുടെ മിഷൻ ഇൻസ്പെക്ടറുംലാൻഡ് ആൻഡ് ലീഗൽ അഡ്വൈസറുമായ പുളുവേലിപ്പറമ്പിൽ പിഎം ശാമുവൽ | 1901 ൽ തിരു-കൊച്ചിആംഗ്ലിക്കൻ മഹായിടവകയുടെ മിഷൻ ഇൻസ്പെക്ടറുംലാൻഡ് ആൻഡ് ലീഗൽ അഡ്വൈസറുമായ പുളുവേലിപ്പറമ്പിൽ പിഎം ശാമുവൽ എറികാട് സഭയുടെ ചുമതലയേൽക്കുകയും നാലു ഉപസഭ കൾ ചേർത്ത് എറികാട് ഇടവക രൂപീകരിക്കുകയും ചെയ്തു . ഈ വർഷം മുതൽ എറികാട് ഇടവകയുടെ ചുമതലയിൽ മച്ചുകാട് സ്കൂൾ പ്രവർത്തിച്ചു വന്നു. | ||
ചരിത്ര രേഖയിൽ നിന്നും"1910 ൽഎറികാട് ഇടവകയിൽ 3 പള്ളിക്കൂടങ്ങളും 7 ആശാന്മാരും ഉണ്ടായിരുന്നു. അതിൽ നാല് ആശാന്മാരും മച്ചുകാട് സ്കൂളിലായിരുന്നു. കെ.ഇ ഇട്ടി, കെ ഐ അന്ന, പി.പി. ജോൺ , റ്റി.വി. വർഗീസ് എന്നിവർ" | ചരിത്ര രേഖയിൽ നിന്നും"1910 ൽഎറികാട് ഇടവകയിൽ 3 പള്ളിക്കൂടങ്ങളും 7 ആശാന്മാരും ഉണ്ടായിരുന്നു. അതിൽ നാല് ആശാന്മാരും മച്ചുകാട് സ്കൂളിലായിരുന്നു. കെ.ഇ ഇട്ടി, കെ ഐ അന്ന, പി.പി. ജോൺ , റ്റി.വി. വർഗീസ് എന്നിവർ" | ||
" ടി പള്ളിക്കൂടത്തിന് മച്ചുകാട് പള്ളിക്കൂടം എന്ന പേര് പറയുന്നു എങ്കിലും പള്ളിക്കൂടം ഓലയിടം കരയിൽ ആയതുകൊണ്ട് ഓലയിടംസ്കൂൾ എന്ന പേരാകുന്നു യോജിച്ചത്."ആദ്യകാലഘട്ടങ്ങളിൽ സ്കൂളിന്റെ പൂർണ്ണനാമം Lower grade vernagular school, Machukad എന്നായിരുന്നു. 1918 ൽ നാല് ക്ലാസ്സുകൾ ഉണ്ടായിരുന്നു. പി.പി.ഐപ്പ് ഹെഡ്മാസ്റ്ററും പി.സി. മറിയ, വി.ഐ. അന്ന, എം.ജെ ഫിലിപ്പ് എന്നിവർ വാദ്യാന്മാരുമായിരുന്നു. | " ടി പള്ളിക്കൂടത്തിന് മച്ചുകാട് പള്ളിക്കൂടം എന്ന പേര് പറയുന്നു എങ്കിലും പള്ളിക്കൂടം ഓലയിടം കരയിൽ ആയതുകൊണ്ട് ഓലയിടംസ്കൂൾ എന്ന പേരാകുന്നു യോജിച്ചത്."ആദ്യകാലഘട്ടങ്ങളിൽ സ്കൂളിന്റെ പൂർണ്ണനാമം Lower grade vernagular school, Machukad എന്നായിരുന്നു. 1918 ൽ നാല് ക്ലാസ്സുകൾ ഉണ്ടായിരുന്നു. പി.പി.ഐപ്പ് ഹെഡ്മാസ്റ്ററും പി.സി. മറിയ, വി.ഐ. അന്ന, എം.ജെ ഫിലിപ്പ് എന്നിവർ വാദ്യാന്മാരുമായിരുന്നു. |
21:51, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനത്തിന് അടിത്തറ പാകിയത് മധ്യതിരുവിതാംകൂർ കേന്ദ്രമാക്കി സി എം എസ് മിഷനറിമാർ നടത്തിവന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. .സി എം എസ് മിഷനറിമാരുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി 1896 ൽ സ്ഥാപിതമായ മച്ചുകാട് സി എം എസ് എൽ പി സ്കൂൾ 125 വർഷത്തെ തിളക്കമാർന്ന അധ്യായങ്ങൾ പിന്നിടുന്നു. ജാതി മത ചിന്തകൾക്കതീതമായി ചിന്തിച്ച് സമൂഹത്തിന് മുഴുവൻ അറിവ് പകർന്നതിലൂടെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് സജ്ജമാക്കാനുംപക്വതയാർന്ന ജനതയെ രൂപപ്പെടുത്തുവാനും കഴിഞ്ഞുവെന്നതാണ്ഈ വിദ്യാലയത്തിന്റെ വലിയ നേട്ടം.
ഈ വിദ്യാലയത്തിന്റെ തുടക്കം എറികാട് സി എസ് ഐ ദൈവാലയവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. എറികാട് സഭയുടെ കീഴിലും പള്ളം ഇടവകയുടെ മേൽനോട്ടത്തിലുമായി 1896 ൽ മച്ചുകാട് സ്കൂൾ ആരംഭിച്ചു. 1901 ൽ തിരു-കൊച്ചിആംഗ്ലിക്കൻ മഹായിടവകയുടെ മിഷൻ ഇൻസ്പെക്ടറുംലാൻഡ് ആൻഡ് ലീഗൽ അഡ്വൈസറുമായ പുളുവേലിപ്പറമ്പിൽ പിഎം ശാമുവൽ എറികാട് സഭയുടെ ചുമതലയേൽക്കുകയും നാലു ഉപസഭ കൾ ചേർത്ത് എറികാട് ഇടവക രൂപീകരിക്കുകയും ചെയ്തു . ഈ വർഷം മുതൽ എറികാട് ഇടവകയുടെ ചുമതലയിൽ മച്ചുകാട് സ്കൂൾ പ്രവർത്തിച്ചു വന്നു.
ചരിത്ര രേഖയിൽ നിന്നും"1910 ൽഎറികാട് ഇടവകയിൽ 3 പള്ളിക്കൂടങ്ങളും 7 ആശാന്മാരും ഉണ്ടായിരുന്നു. അതിൽ നാല് ആശാന്മാരും മച്ചുകാട് സ്കൂളിലായിരുന്നു. കെ.ഇ ഇട്ടി, കെ ഐ അന്ന, പി.പി. ജോൺ , റ്റി.വി. വർഗീസ് എന്നിവർ" " ടി പള്ളിക്കൂടത്തിന് മച്ചുകാട് പള്ളിക്കൂടം എന്ന പേര് പറയുന്നു എങ്കിലും പള്ളിക്കൂടം ഓലയിടം കരയിൽ ആയതുകൊണ്ട് ഓലയിടംസ്കൂൾ എന്ന പേരാകുന്നു യോജിച്ചത്."ആദ്യകാലഘട്ടങ്ങളിൽ സ്കൂളിന്റെ പൂർണ്ണനാമം Lower grade vernagular school, Machukad എന്നായിരുന്നു. 1918 ൽ നാല് ക്ലാസ്സുകൾ ഉണ്ടായിരുന്നു. പി.പി.ഐപ്പ് ഹെഡ്മാസ്റ്ററും പി.സി. മറിയ, വി.ഐ. അന്ന, എം.ജെ ഫിലിപ്പ് എന്നിവർ വാദ്യാന്മാരുമായിരുന്നു. ചരിത്രരേഖയിൽനിന്നും 1920 May 20, "Machukad School_This is a complete L. G. V. School having 5 Classes with 5 teachers. HM. P. P. Ipe. The others are P. C. Mammen, V. l. Chacko, M. J. Philip, & V. I Anna" 1925 നവംബർ 1 ന് മച്ചുകാട്, എറികാട് ഇടവകയുടെ ഒരു സ്റ്റേഷനായി ബിഷപ്പ് ഗിൽ വേർതിരിച്ചു. അങ്ങനെ മച്ചുകാട് സഭ ആരംഭിക്കുകയും സ്കൂളിൽ ആരാധന ആരംഭിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ പി.പി.ഐപ്പ് സ്റ്റേഷൻ ചാർജ് നോക്കി. "1500 രൂപയോളം ചെലവുചെയ്ത് ഒരു നല്ല സ്കൂൾ കെട്ടിടവും 100 രൂപാ ചിലവിട്ടു മൂന്നാം ക്ലാസ്സിടുന്നതിനു ഒരു ഷെഡും പണികഴിപ്പിച്ചിട്ടുണ്ട്. ഈ സമയം ഹെഡ്മാസ്റ്ററായിരുന്ന പി. പി. ഐപ്പിന്റെ മേൽനോട്ടത്തിലാണ് ഈ കെട്ടിടങ്ങൾ പണികഴിപ്പിച്ചിട്ടുള്ളതു്. ഈ അടുത്ത ഭാഗത്തെങ്ങും ഇത്രയും നല്ല ഒരു സ്കൂൾകെട്ടിടം ഇല്ല എന്നു പറയുന്നതിൽ അതിശയോക്തിയില്ല' എന്നു ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1925 നവംബർ 1മുതൽ 1968 വരെ ഈ വിദ്യാലയത്തിലെ പ്രഥമാധ്യാപകർ തന്നെയായിരുന്നു മച്ചുകാട് സഭയുടെ ഉപദേശിമാരും . 1968 മുതൽ സ്ഥിതിക്ക് മാറ്റം വന്നു.ഇടക്കാലം മുതൽ സ്കൂളിന്റെ പേര് സി എം എസ് എൽ പി സ്കൂൾ എറികാട് എന്നായിരുന്നു എന്നാൽ മത്തായി ഡേവിഡ് പ്രഥമാധ്യാപകനായിരുന്ന കാലയളവിൽ 3/4/1967 ൽ L Dis 12969/67/G4 എന്ന ഗവ.ഉത്തരവിൽ പ്രകാരം വിദ്യാലയത്തിന്റെ പേര് സി എം എസ് എൽ പി സ്കൂൾ മച്ചുകാട് എന്ന് മാറ്റപ്പെട്ടു. ഇന്നും ഈ പേര് നിലനിൽക്കുന്നു. 1952ഡിസംബർ 1 ന് ബിഷപ്പ് സി കെ ജേക്കബ് മച്ചുകാട് പള്ളിക്ക് അടിസ്ഥാനശിലയിടുകയും പണി പൂർത്തിയാക്കി 1958 സെപ്റ്റംബർ 27 ന് ബിഷപ്പ് എം എം.ജോൺ പള്ളി പ്രതിഷ്ഠിക്കുകയും ചെയ്തു. അന്നുമുതൽ സ്കൂൾ കെട്ടിടത്തിൽ നടത്തിവന്നിരുന്ന ആരാധന പള്ളിയിലേക്ക് മാറ്റപ്പെട്ടു.