"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
<p align=justify></p>
<p align=justify></p>
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
[[പ്രമാണം:mkhkite1.jpg||thumb|അനിമേ‍ഷൻ-ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു]]<gallery>
<gallery widths="300" heights="200">
പ്രമാണം:47089 KITE group.jpg
പ്രമാണം:47089 KITE group.jpg
പ്രമാണം:Camaratraining.jpg
പ്രമാണം:Camaratraining.jpg

13:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ് 2019

47089-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47089
യൂണിറ്റ് നമ്പർLK/2018/47089
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർഅജസ്
ഡെപ്യൂട്ടി ലീഡർഫാദി ഇസ്മായിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സൗമ്യ സണ്ണി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സാലിഹ മുഹമ്മദ് ഡിജിറ്റൽ മാഗസിൻ 2019
അവസാനം തിരുത്തിയത്
29-01-202247089
ലിറ്റിൽകൈറ്റ്സ് 2021-22

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കിയ പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു

ആമുഖം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. സാലിഹ മുഹമ്മദ്,സൗമ്യ സണ്ണി പി. എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

ലിറ്റിൽ കൈറ്റ്സ്അഭിരുചി പരീക്ഷ

2021-23 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷനടത്തി. ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായരുന്നു അഭിരുചി പരീക്ഷ നടത്തിയത്. 44 കുട്ടികൾ പങ്കെടുത്തു. ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സുമാരായ സാലിഹ മുഹമ്മദ്,സൗമ്യ സണ്ണി പി എന്നിവർപരീക്ഷ നടത്തിപ്പിൽ ഭാഗഭാക്കായി. പങ്കെടുത്തഎല്ലാ കുട്ടികളും ലിറ്റൽകൈറ്റ്സ് അംഗത്വം നേടുകയുണ്ടായി. ലിറ്റിൽ കൈറ്റ്സ് ലീഡറായി 9 ബി യിലെ അജസ് ഉം ഡെപ്യൂട്ടി ലീഡറായി 9എ യിലെ ഫാദി ഇസ്മായിൽ പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് സാദിഖ്
കൺവീനർ ഹെഡ്മാസ്റ്റർ ജാഫർ എം പി
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് അമ്പിളി
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് മജീദ്
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സാലിഹ മുഹമ്മദ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സൗമ്യ സണ്ണി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ അജസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഫാദി ഇസ്മായിൽ

ലിറ്റിൽ കൈറ്റ്സ്ഒന്നാം ഘട്ട പരിശീലനം

ആനിമേഷൻ വീഡിയോ നിർമ്മാണ പരിശീലനം ആയിരുന്നു ആദ്യ ദിനം. ടൂ പി ട്യൂബ് എന്ന സ്വതന്ത്ര ആനിമേഷൻ സോഫ്റ്റ് വെയറാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിച്ചത്. ഇതിൽ ചിത്രരചനയ്ക്കായി ജിമ്പ് ഇമേജ് എഡിറ്റർ, ഇങ്ക് സ്ക്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ എന്നീ സോഫ്റ്റ് വെയറുകൾ പരിചയപ്പെടുത്തി. അഞ്ച് ഏകദിനപരിശീലനങ്ങളും ഒരു എക്സ്പേർട്ട് ക്ലാസ്സും ഒരു സ്ക്കൂൾ ക്യാമ്പുമായിരുന്നു നടത്തിയത്. കൂടുതൽ പരിശീലനത്തിനായി ഉച്ചയ്ക്കുള്ള ഇടവേളകളും ഉപയോഗിച്ചു.

1.ആനിമേഷൻ

പിരീഡ് 1 , ജനവരി 5, കൈറ്റ്‌ മിസ്ട്രസ്:സാലിഹ മുഹമ്മദ്,സൗമ്യ സണ്ണി

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ക്ലാസ്സ്പ്രധാനാധ്യാപിക സ്മാർട്ട് ക്ലാസ്സ് റുമിൽ വച്ച് ജാഫർ എം പി ഉദ്ഘാടനം ചെയ്തു. ആനിമേഷൻ മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്ന ദ്വിമാന ത്രിമാന ചെറു ആനിമേഷൻ വീഡിയോ വഴി ലിറ്റിൽ കൈറ്റ്സിനെ അനിമേഷൻ ലോകത്ത് എത്തിച്ചു. അവയെപ്പറ്റിയുള്ള ചർച്ചയിലൂടെ ഇതിനാവശ്യമായ അടിസ്ഥാനഘടകങ്ങളായ തീം, കഥാപാത്രങ്ങൾ, ചിത്രങ്ങൾ, ചലനം ,സംഭാഷണം, പശ്ചാത്തല ശബ്ദം ഇവയെപ്പറ്റി മനസ്സിലാക്കി ഓരോ ഗ്രൂപ്പുകളായി ഇതിനാവശ്യമായ സ്റ്റോറി ബോർഡ് തയാറാക്കാനുള്ള ധാരണയിൽ ക്ലാസ് അവസാനിച്ചു

2.ദ്വിമാന ആനിമേഷൻ പരിശീലനം
പിരീഡ് 2 ജനവരി 17 , കൈറ്റ്‌ മിസ്ട്രസ്:സാലിഹ മുഹമ്മദ്,സൗമ്യ സണ്ണി
വിമാനം പറപ്പിക്കുന്ന ദ്വിമാന അനിമേഷൻ പരിശീലനം ആയിരുന്നു ആദ്യയിനം. ടൂപ്പി ട്യൂബ് ടെസ്ക്ക് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തന്നിട്ടുള്ള ചിത്രങ്ങൾ ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് പരിശീലിച്ചു. എഫ് പി എസ്, ട്വീനിങ്, സ്റ്റാറ്റിക്ക് ബി ജി മോഡ് തുടങ്ങിയ സങ്കേതങ്ങൾ പരിചയപ്പെട്ട് ഓരോ ചെറു എംപി4 വീഡിയോ കുട്ടികൾ തയ്യാറാക്കി വളരെ താൽപര്യത്തോടെ എല്ലാവരും ഇതിൽ പങ്കെടുത്തു

3ചെറു അനിമേഷൻ
പിരീഡ് 3 ജനവരി 17, കൈറ്റ്‌ മിസ്ട്രസ്:സാലിഹ മുഹമ്മദ്,സൗമ്യ സണ്ണി

പശ്ചാത്തല ചിത്രം ചലിപ്പിച്ചു ഒബ്ജക്ടുകൾ അനിമേഷൻ നൽകുന്നതാണ് മൂന്നാമത്തെ ക്ലാസിൽ പരിചയപ്പെട്ടത്. വിമാനത്തിന്റെ പശ്ചാത്തല ചിത്രം ചലിപ്പിച്ച് അനിമേഷൻ സാധ്യമാക്കി. തുടർന്ന് റൊട്ടേഷൻ ട്വീന്ംഗ് എന്ന സങ്കേതം ഉപയോഗിച്ച് ജീപ്പ് ഓടിക്കുന്ന അനിമേഷൻ ചെയ്യുന്നു

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ്

ലീഡർ അജസ്

2022 ജനുവരി 21-ന്എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി-ൽ രാവിലെ 10 മണിക്ക് നടന്നലിറ്റിൽകൈറ്റ് 2021-23 ബാച്ചിന്റെ ആദ്യ ഏകാദിനക്യാമ്പ് ശ്രീ. ജാഫർ ഹെഡ്മാസ്റ്റർ ഉദ്ഘടനം ചെയ്തു. സൗമ്യ ടീച്ചരുടെയും സാലിഹടീച്ചറുടെയും നേതൃത്വത്തിൽ ആദ്യം തന്നെ പ്രേഗ്രാമിങ്ങ ടൂൾആയ സ്ക്രാച്ൽ നിർമിച്ച ഒരു ഹാറ്റ് ഉപയോഗിച്ച് ചുവപ്പ് പച്ച നീല എന്നീ ഗ്രൂപ്പുകൾ ആയിതിരിച്ചു. ഓരോ ഗ്രൂപ്പുകളുടെയും നിയന്ത്രണം ഓരോ ഗ്രൂപ്പ്‌ leader- സിനെയും ഏൽപ്പിച്ചു. ബാച്ച് leader ആയി അജസിനെ തിരഞ്ഞെടുത്തു. Scratch tool- ൽ തന്നെ നിർമിച്ച മറ്റൊരു game വിദ്യാർത്ഥികളെ പ്രവർത്തനങ്ങൾ പരിചയപെടുത്താൻ അവതരിപ്പിച്ചു. തുടർന്ന് tupitubdesk എന്ന tool ഉപയോഗിച്ച് scene 1,scene 2... എന്നീ ക്രമങ്ങളിൽ animation നിർമിക്കുന്ന വിധം പരിചയപ്പെടുത്തി. എല്ലാ ഗ്രൂപ്പ്‌ അംഗങ്ങളെയും animation നിർമിച്ചു.അതിനുശേഷം 1 മണിക്കൂർ വിശ്രമം കഴിഞ്ഞു scratch tool ഉപയോഗിച്ച് car game നിർമിക്കുന്ന വിധം mansoor ali സാറും സറിന്റെ മകനും പഠിപ്പിച്ചു. എല്ലാ ഗ്രൂപ്പുകളും തന്റെതായ car game നിർമിച്ചു. ഏകദിനക്യാമ്പിന്റെ അവസാനത്തിൽ  mansoor സാറിന്റെ മകനും ബാച്ച് leader-ഉം ക്യാമ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും ആശംസകളും അറിയിച്ചു.4:30-യ്ക്ക് ക്യാമ്പ് അവസാനിച്ചു.