"എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ശുചിത്വത്തിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം ശുചിത്വത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
<p>തീർച്ചയായും മഹാമാരിയായ ഈ കോവിഡ് കാലഘട്ടത്തേയും നമ്മൾ ഒറ്റക്കെട്ടായി നേരിടും. വ്യക്തിശുചിത്വവും പരിസര ശുചിത്വവും കൈമുതലാക്കി നാം പ്രതിരോധിക്കും. അങ്ങനെ നാം അതിജീവിക്കും, ആരോഗ്യ സമൃദ്ധമായ ഒരു തലമുറയെ വാർത്തെടുക്കാനായ്
<p>തീർച്ചയായും മഹാമാരിയായ ഈ കോവിഡ് കാലഘട്ടത്തേയും നമ്മൾ ഒറ്റക്കെട്ടായി നേരിടും. വ്യക്തിശുചിത്വവും പരിസര ശുചിത്വവും കൈമുതലാക്കി നാം പ്രതിരോധിക്കും. അങ്ങനെ നാം അതിജീവിക്കും, ആരോഗ്യ സമൃദ്ധമായ ഒരു തലമുറയെ വാർത്തെടുക്കാനായ്
.</p>
.</p>
{{BoxBottom1
| പേര്= ആൻ മരിയ ഡെറ്റിസ്
| ക്ലാസ്സ്= 9 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 16076
| ഉപജില്ല= കുന്നുമ്മൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോഴിക്കോട്
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Bmbiju|തരം=ലേഖനം}}

09:44, 29 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം ശുചിത്വത്തിലൂടെ

ആരോഗ്യപ്രധമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് ശുചിത്വം അനിവാര്യമാണ്. നാം ഓരോരുത്തരുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘടകവുമാണത്. ശുചിത്വമില്ലെങ്കിൽ നാം അടിമകളായിത്തീരും, പകർച്ചവ്യാധികളുടെ അടിമകൾ, രോഗങ്ങളുടെ അടിമകൾ ....

ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവർ ആയിരുന്നു നമ്മുടെ പൂർവീകർ. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവ രായിരുന്നു അവർ.വ്യക്തി ശുചിത്വം, പരിസര ശുചിത്വം തുടങ്ങിയവയാണ് ശുചിത്വത്തിന്റ മുഖ്യ ഘടകങ്ങൾ. നാം ഓരോരുത്തരും സ്വന്തമായി പാലിക്കേണ്ട ആരോഗ്യ ശീലങ്ങളാണ് വ്യക്തി ശുചിത്വം.ഇവ കൃത്യമായി പാലിച്ചാൽ നമുക്ക്  നല്ല ഒരു ശതമാനം രോഗങ്ങളേയും ചെറുക്കാൻ സാധിക്കും.വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ നാം വളരെ ഏറെ പ്രാധാന്യം നല്കേണ്ട ഒന്നാണ് പരിസര ശുചിത്വം. നാം നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പകർച്ചവ്യാധികളും മറ്റു രോഗങ്ങളും നമ്മെ വേട്ടയാടാനുള്ള സാധ്യത വളരെ ഏറെയാണ്.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻ പന്തിയിലാണ് നാം നില്ക്കുന്നതെങ്കിലും ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഏറെ പുറകിലാണ്. പകർച്ചവ്യാധികളാൽ മരണമടയുന്നവർ ഇതിനുദാഹരണമാണ്. ആയതിനാൽ ഇത്തരത്തിലുള്ള പകർച്ചവ്യാധികളെ ചെറുക്കാൻ പരിസര ശുചിത്വവും ഒപ്പം വ്യക്തിപരമായ  ശുചിത്വവും അനിവാര്യമാണ്.

 വർത്തമാനലോകത്തിന്റെ സ്ഥിതി ഇന്നു വളരെ യധികം ഗുരുതരമാണ്. നാം ഇന്ന് രോഗങ്ങളുടെ മഹാമാരിയിൽ കുടുങ്ങി കിടക്കുകയാണ്. മഹാ മാരിയായ കോവിഡ്- 19 വൈറസ് വരെ ആ യാത്ര നീണ്ടു നില്ക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന നമ്മുടെ കൊച്ചു കേരളവും ഇന്ന് കോവിഡ്- 19 വൈറസിന്റെ പിടിയിലാണ്. എന്നാൽ ഇവക്കെതിരെയുള്ള പ്രതിരോധന പ്രവർത്തനങ്ങളും ശക്തമാണ്. ഈ കാലഘട്ടത്തിൽ ശുചിത്വത്തിനുള്ള പങ്ക് ചെറുതല്ല. ശുചിത്വത്തിലൂടെയും നമുക്ക് ഇവയെ പിടിച്ചു കെട്ടാൻ സാധിക്കും. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, മുഖത്ത് മാസ്ക്ക് ധരിക്കുക, പരസ്പരം ഒരു മീറ്റർ അകലം പാലിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കാത്തു സൂക്ഷിച്ചു നമ്മൾ ഇതിനേയും അതിജീവിക്കണം.

തീർച്ചയായും മഹാമാരിയായ ഈ കോവിഡ് കാലഘട്ടത്തേയും നമ്മൾ ഒറ്റക്കെട്ടായി നേരിടും. വ്യക്തിശുചിത്വവും പരിസര ശുചിത്വവും കൈമുതലാക്കി നാം പ്രതിരോധിക്കും. അങ്ങനെ നാം അതിജീവിക്കും, ആരോഗ്യ സമൃദ്ധമായ ഒരു തലമുറയെ വാർത്തെടുക്കാനായ് .

ആൻ മരിയ ഡെറ്റിസ്
9 A എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം