"ജി.എൽ.പി.എസ് കരുവാരകുണ്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:


== കുട്ടികളുടെ വർദ്ധനവ് ==
== കുട്ടികളുടെ വർദ്ധനവ് ==
[[പ്രമാണം:48513 78.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|വർഷാടിസ്ഥാനത്തിൽ  സ്കൂളിൽ പ്രേവേശനം തേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന ]]
'''വി'''ഷമതകൾ നിറഞ്ഞ കാലഘട്ടമായിരുന്നു വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമയം ധാരാളം കുട്ടികളുണ്ടായിരുന്നു സുവർണകാലത്ത് നിന്നും കുട്ടികൾ കുറഞ്ഞ് അധ്യാപക തസ്തികകൾ നഷ്ടപ്പെട്ട നിലയിലേക്ക് പതിച്ച അവസ്ഥയിൽ നിന്നാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഉണ്ടായ അസൂയാവഹമായ മാറ്റം തുടങ്ങുന്നത്. ഭൗതിക രംഗത്ത് അനുദിനം ഉണ്ടായ മാറ്റങ്ങൾ അക്കാലത്തെ ഒരു സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ സങ്കൽപ്പിക്കാൻ പോലും ആവാത്തതായിരുന്നു. ആ പുരോഗതി അക്കാദമിക രംഗത്തും പ്രതിഫലിക്കാൻ തുടങ്ങി. തുടർച്ചയായി മിന്നുന്ന എൽ.എസ്. എസ്  വിജയങ്ങളും വൈജ്ഞാനിക മത്സരങ്ങളിലെ അനിഷേധ്യമായ മേൽക്കൈയും  തനതായ ടാലൻറ് പരീക്ഷകളും എല്ലാം പൊതു സമൂഹത്തിൽ ഉണ്ടാക്കിയ അനുരണനങ്ങൾ ഓരോ അക്കാദമിക വർഷത്തെ തുടക്കത്തിലും കുട്ടികളുടെ പ്രവേശനത്തിൽ പ്രതിഫലിക്കാൻ തുടങ്ങി.ഉയരത്തിലേക്ക് ചാരിവെച്ച ഗോവണി പോലെ അത് കുത്തനെ ഉയർന്നു പോകുന്നത് തെളിമയോടെ ദർശിക്കാവുന്നതാണ്. 300, 400 ആയും 500 ആയും അങ്ങനെ അങ്ങനെ 800 ഉം കടന്നു പോകുന്ന കാഴ്ച മറ്റേതൊരു പ്രൈമറി വിദ്യാലയവും ആഗ്രഹിക്കുന്ന തരത്തിലാണ്.
'''വി'''ഷമതകൾ നിറഞ്ഞ കാലഘട്ടമായിരുന്നു വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമയം ധാരാളം കുട്ടികളുണ്ടായിരുന്നു സുവർണകാലത്ത് നിന്നും കുട്ടികൾ കുറഞ്ഞ് അധ്യാപക തസ്തികകൾ നഷ്ടപ്പെട്ട നിലയിലേക്ക് പതിച്ച അവസ്ഥയിൽ നിന്നാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഉണ്ടായ അസൂയാവഹമായ മാറ്റം തുടങ്ങുന്നത്. ഭൗതിക രംഗത്ത് അനുദിനം ഉണ്ടായ മാറ്റങ്ങൾ അക്കാലത്തെ ഒരു സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ സങ്കൽപ്പിക്കാൻ പോലും ആവാത്തതായിരുന്നു. ആ പുരോഗതി അക്കാദമിക രംഗത്തും പ്രതിഫലിക്കാൻ തുടങ്ങി. തുടർച്ചയായി മിന്നുന്ന എൽ.എസ്. എസ്  വിജയങ്ങളും വൈജ്ഞാനിക മത്സരങ്ങളിലെ അനിഷേധ്യമായ മേൽക്കൈയും  തനതായ ടാലൻറ് പരീക്ഷകളും എല്ലാം പൊതു സമൂഹത്തിൽ ഉണ്ടാക്കിയ അനുരണനങ്ങൾ ഓരോ അക്കാദമിക വർഷത്തെ തുടക്കത്തിലും കുട്ടികളുടെ പ്രവേശനത്തിൽ പ്രതിഫലിക്കാൻ തുടങ്ങി.ഉയരത്തിലേക്ക് ചാരിവെച്ച ഗോവണി പോലെ അത് കുത്തനെ ഉയർന്നു പോകുന്നത് തെളിമയോടെ ദർശിക്കാവുന്നതാണ്. 300, 400 ആയും 500 ആയും അങ്ങനെ അങ്ങനെ 800 ഉം കടന്നു പോകുന്ന കാഴ്ച മറ്റേതൊരു പ്രൈമറി വിദ്യാലയവും ആഗ്രഹിക്കുന്ന തരത്തിലാണ്.

22:31, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക രംഗത്തെ മികവിനൊപ്പം അക്കാദമിക രംഗത്തെ മുന്നേറ്റവും ഒരു വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആകർഷണീയമായ വിദ്യാലയന്തരീക്ഷത്തിനൊപ്പം ഗുണപരമായ അക്കാദമിക നേട്ടങ്ങളും ഉൾച്ചേരുമ്പോഴാണ് പൊതു സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്നത്. ഈ വിദ്യാലയത്തിന് ഇവ്വിധം മുന്നേറാൻ കഴിയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ പ്രവേശനത്തിലെ വർദ്ധനവ്. ഒന്നാം ക്ലാസ്സിലും, പ്രി-പ്രൈമറിയിലുംമെത്തുന്ന നവാഗതർക്ക് പുറമേ അനംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‍ക്ക‍ൂളുകളിൽ നിന്നും കുട്ടികൾ കൂട്ടമായി വിവിധ ക്ലാസുകളിൽ പ്രവേശനം നേടുന്നു എന്നതാണ് ഏറ്റവും പ്രധാനം.ഇക്കാലയളവിനുള്ളിൽ പൊതുജന ശ്രദ്ധയിലിടംനേടാൻ ഒട്ടേറെ നേട്ടങ്ങളാണ് വിദ്യാലയത്തിനുണ്ടായിട്ടുള്ളത്. ഗ്രാമപ‍ഞ്ചായത്തിന്റെ മാതൃകാ വിദ്യാലയ പദവി, ആരോഗ്യ വകുപ്പിന്റെ ഹരിത വിദ്യാലയ പദവി എന്നിവയിൽ തുടങ്ങി സംസ്ഥാന തല-ജില്ലാതല-ഉപജില്ലാതല ബെസ്റ്റ് പി.ടി.എ അവാർഡുകൾ വരെ അവയിലുൾപ്പെടുന്നു.ഹരിത വിദ്യാലയം സീസൺ ഒന്നിലെയും, രണ്ടിലെയും തിളക്കമാർന്ന പ്രകടനവും, കാർക്ഷിക പദ്ധതികളും,കൂട്ടിനൊരോമനകുഞ്ഞാടും,ടാലന്റ് പരീക്ഷയും,എൽ.എസ്.എസ് വിജയങ്ങളും,കളിമുറ്റം പാർക്കും,മികച്ച ഐ.ടി ലാബുമെല്ലാം നേട്ടങ്ങളുടെ പട്ടികയിലെ പൊൻതുവ്വലുകളാണ്.അക്കാദമിക രംഗം മികവുറ്റതാക്കാൻ അധ്യാപകർ ആത്മാർത്ഥമായി പരിശ്രമിക്കുമ്പോൾ ഭൗതിക രംഗത്തെ വളർച്ചയ്‍ക്ക് പി.ടി.എ യും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും,ജനപ്രതിനിധികളും രക്ഷിതാക്കളും തോളോടുതോൾ ചേർന്ന് പരിശ്രമിക്കുന്നു എന്നതു തന്നെയാണ് ഇത്തരം മികച്ച നേട്ടങ്ങളുടെ പിന്നിൽ.

ബെസ്റ്റ് പിടിഎ അവാർഡ്

2017-18ലെ മികച്ച പി.ടി.എക്കുള്ള അവാർഡ് നേടിയപ്പോൾ
മികച്ച പി ടി എ ക്കുള്ള അവാർഡ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിൽ നിന്ന് ഏറ്റു  വാങ്ങുന്നു
2012-13 വർഷത്തെമികച്ച പി.ടി.എ ക്കുള്ള അവാർഡ് നേടിയപ്പോൾ 

2012- 13 വർഷത്തെ ബെസ്റ്റ് പിടിഎ അവാർഡ് നേടി പ്രൈമറി വിദ്യാലയത്തിൽ വണ്ടൂർ ജില്ലയിൽ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനമാണ് സ്കൂളിനെ തേടിയെത്തിയത്.SSA, ഗ്രാമപഞ്ചായത്ത് ,എംഎൽഎ ഫണ്ട് എന്നിവയുടെ പിൻബലത്തിൽ മികച്ച പ്രവർത്തനമാണ് സ്കൂൾ പിടിഎ കാഴ്ചവെച്ചത്.ജനകീയ പങ്കാളിത്തത്തോടെ സ്കൂൾ കെട്ടിടം പണിതു പൂർത്തിയാക്കൽ ,സ്വന്തമായി ബസ് വാങ്ങൽ, കുട്ടികളുടെ  എണ്ണത്തിലുണ്ടായ വർധന മൂലം ഉണ്ടായ അധിക തസ്തികയിലേക്കുള്ള അധ്യാപകരെനിയമിക്കൽ, പച്ചക്കറി കൃഷി വ്യാപന പദ്ധതിയായ കളിവിളതോട്ടം ,സ്കൂൾ കുടുംബങ്ങളുടെ സ്വാശ്രയ സമ്പാദ്യ പദ്ധതി ആയ കൂട്ടിനൊരോമനകുഞ്ഞാട്, രുചിഭേദം ഉച്ചഭക്ഷണ പദ്ധതി, ജില്ലയിലെ ആദ്യ എൽ.പി ജെ.ആർ.സി റെഡ്ക്രോസ് യൂണിറ്റ് തുടങ്ങിയ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. അധ്യാപക ദിനത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.ഈ അവാർഡ് തുക ഉപയോഗിച്ച് കുട്ടികളുടെ സർഗാത്മക പ്രകടനങ്ങൾ കാഴ്ച വെക്കുന്നതിനായി സ്റ്റേജ്  നിർമ്മിച്ചു. ഇതു കൂടാതെ 2017- 18 ലും  2019-20 ലും സബ് ജില്ലയിലെ മികച്ച   പി.ടി.എ ക്കുള്ള അവാർഡ് നമ്മുടെ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. 2017 -18 ലെ അവാർഡ് തുക ഉപയോഗിച്ച് ഓഡിറ്റോറിയത്തിൽ ഫാനുകൾ സജ്ജമാക്കാൻ കഴിഞ്ഞു. 2019- 20 ലെ അവാർഡു തുക ഉപയോഗിച്ച്  അടച്ചുറപ്പുള്ള ടീവി സ്റ്റാൻഡ് നിർമിക്കാൻ കഴിഞ്ഞു. സ്കൂളിലെ എല്ലാ വികസന പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ പി.ടി.എയുടെ  ശക്തമായ പിന്തുണയുണ്ടെന്ന് ഈ അംഗീകാരങ്ങൾ എല്ലാം തന്നെ തെളിയിക്കുന്നു. വിദ്യാലയത്തിലെ വളർച്ചയ്ക്ക് അധ്യാപകരോടൊപ്പം തന്നെ ഇറങ്ങി പ്രവർത്തിക്കുന്ന പി.ടി .എ കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ പി സ്കൂളിന്റെ ഒരു മികവ് തന്നെയാണ്.സംസ്ഥാനതലത്തിലും ,ജില്ലാതലത്തിലും, സബ്‍ജില്ലാ തലത്തിലും മൂന്നുതവണ ബെസ്റ്റ് പി.ടി.എ അവാർഡ് കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ അവാർഡ് തുക കൊണ്ട് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി.

ക്ലീൻ ക്യാമ്പസ്

രുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ  ക്യാമ്പസ്  വൃത്തിയുടെ കാര്യത്തിലും നമ്പർ വൺ ആണ്. സ്കൂൾ പരിസരത്തു  ചപ്പുചവറുകളോ പ്ലാസ്റ്റിക്  മാലിന്യങ്ങളോ ഇല്ല. നല്ല വൃത്തിയുള്ള  അന്തരീക്ഷമാണ്.അതിനുള്ള ദൃഷ്ടാന്തമാണ് ഹരിതകേരളം മിഷന്റെ ഈ സാക്ഷ്യപത്രം.സ്കൂളിൽ കുട്ടികൾ പ്ലാസ്റ്റിക് കൊണ്ടുവരാറില്ല.മാലിന്യം തരംതിരിച്ചു സംസ്‌കരിക്കുന്നു. കുട്ടികൾ ഭക്ഷണം പാഴാക്കാതെയും വലിച്ചെറിയാതെയും നോക്കുന്നത് ശുചിത്വസേനയാണ്. സ്റ്റീൽ പ്ലേറ്റ്, സ്റ്റീൽ ഗ്ലാസ് എന്നിവയിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത് .മികച്ച ക്ലാസിനു മാസാവസാനം പ്രോത്സാഹന സമ്മാനം നൽകി വരുന്നു .

LS S വിജയം

തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ L.S.S നേടുന്ന സ്‍ക്കൂളെന്ന ഖ്യാതി നിലനിർത്തി പോരാൻ കഴിയുന്നു.അവധി ദിവസങ്ങളിലേയും , അധിക സമയങ്ങളിലേയും പ്രത്യേക പരിശീലനങ്ങൾ, ടാലന്റ് പരീക്ഷ, പുത്തനറിവ് -വാരാന്ത്യ ക്വിസ് മത്സരം തുടങ്ങിയവയും, താഴ്‍ന്ന ക്ലാസുകളിലെ പ്രീ .എൽ.എസ്.എസ് .പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന് ഏറെ സഹായകരമാവുന്നു. കുട്ടികൾക്കു നൽകുന്ന പ്രത്യേക പരിശീലനത്തോടൊപ്പം രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ് നൽകുകയും അവരുടെ പിന്തുണ കൂടി ഉറപ്പാക്കുകയും ചെയ്യുന്നു .

L.S.S വിജയം നേടിയവർ
അക്കാദമിക വർഷം L.S.S വിജയികളുടെ എണ്ണം L.S.S വിജയികളുടെ പേര്
2010-11 2 1. ഷഹാന. പി, 2. മൃദുല. പി
2011-12 2 1. സിനാര. എച്ച്, 2. ശ്രീജിത്ത്.പി.
2012-13 5 1. മുഹമ്മദ് ഇൻതിഷാം. പി, 2. മുഹമ്മദ് മിശാൽ ഒ.പി, 3. ഹുസ്ന എം, 4. നബ്‍ഹാൻ പി., 5.മുഹമ്മദ് ഫർഷാദ് ഇ.പി.
2014-15 2 1. ജാസിർ.സി.കെ, 2. നുസൈബ. പി
2015-16 2 1. ജിയാദ്. പി, 2. സായൂജ്. കെ.എസ്.
2016-17 7 1. നിരഞ്ജൻ കെ.കെ, 2. മുഹമ്മദ് അദ്‍നാൻൻ പി, 3. മുഹമ്മദ് ഫുആദ്, 4. മുഹമ്മദ് റിയാൻ കെ. 5. ശ്രീന കെ.പി., 6. ആത്തിഫ് ഹംസ. 7. അൻഷിദ.പി
2017-18 14 1. ആഹിൽ.കെ, 2. ഫാത്തിമ നിദ. സി.കെ, 3. ദിയ മെഹറിൻ, 4. ഫാത്തിമ ഹിദ.കെ, 5. ഫാത്തിമ സ്വബ.വി, 6. നിഹ്മ ജാഫർ, 7. അജിൽഷതസ്‍നി

8. മുഫീദ ടി.കെ, 9. പുണ്യ കെ. ജെ , 10. നിശ്മ ഓ.പി ,11. ഹെന്ന ഫാത്തിമ.കെ, 12. ജവാദ എം.പി ,13. ഫാത്തിമ ഷദ സി.പി ,14. മുഹമ്മദ് ഇസ്ഹാഖ് പി.പി.

2018-19 17 1. നിദ ഫാത്തിമ 2. അൽഫിയ.പി , 3. ലിൻഷ മെഹറിൻ, 4. അഭിൻഷ .എ, 5. ഇഷ.സി , 6. നഷ.സി 7. ഫർഹ.ഇ, 8. ആയിഷ ജനീഫർ

9. അൽ സാബിത്ത് , 10. നീരജ് കെ. പി , 11. ലിൻഹ .എ, 12. ലിയാന. ഇ, 13. ഫാത്തിമ ഹിബ 14. അഭിഷേക് 15. വൈഗ കെ. പി ,

16. ഇഷ സിയാൻ 17. മുഈന പർവീൺ

2019- 20 21 1.ഷഹാന, 2. അംന കെ, 3. ശിഫ്‍ന സി. കെ, 4. ഫാത്തിമ ശിഫ, 5. അലീഷ ഫാത്തിമ, 6 .അൽഷ, 7. ഹംന ജബിൻ, 8.ഷഫാന.പി.

9. സന ഫാത്തിമ, 10. മിൻഹ റഹ്മാൻ, 11. ഫാത്തിമ ഹന്ന, 12. ഫാത്തിമ സഫ, 13. ഷിംന ഷെറിൻ, 14. ലിയ ഫാത്തിമ, 15. മുഹമ്മദ് നിഷാദ്.കെ, 16. മുഹമ്മദ് ഇർഫാൻ.കെ, 17. മുഹമ്മദ് ഷഹ്‍ബിൻ, 18 രോഹിൻ വി.പി, 19. മുഹമ്മദ് ദീഷാൻ, 20. ഷാദിൻ മുഹമ്മദ് 21. അവന്തിക ബാബു.

കുട്ടികളുടെ വർദ്ധനവ്

വർഷാടിസ്ഥാനത്തിൽ  സ്കൂളിൽ പ്രേവേശനം തേടുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായ വർധന

വിഷമതകൾ നിറഞ്ഞ കാലഘട്ടമായിരുന്നു വിദ്യാലയം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സമയം ധാരാളം കുട്ടികളുണ്ടായിരുന്നു സുവർണകാലത്ത് നിന്നും കുട്ടികൾ കുറഞ്ഞ് അധ്യാപക തസ്തികകൾ നഷ്ടപ്പെട്ട നിലയിലേക്ക് പതിച്ച അവസ്ഥയിൽ നിന്നാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയപ്പോൾ ഉണ്ടായ അസൂയാവഹമായ മാറ്റം തുടങ്ങുന്നത്. ഭൗതിക രംഗത്ത് അനുദിനം ഉണ്ടായ മാറ്റങ്ങൾ അക്കാലത്തെ ഒരു സർക്കാർ പ്രാഥമിക വിദ്യാലയത്തിൽ സങ്കൽപ്പിക്കാൻ പോലും ആവാത്തതായിരുന്നു. ആ പുരോഗതി അക്കാദമിക രംഗത്തും പ്രതിഫലിക്കാൻ തുടങ്ങി. തുടർച്ചയായി മിന്നുന്ന എൽ.എസ്. എസ് വിജയങ്ങളും വൈജ്ഞാനിക മത്സരങ്ങളിലെ അനിഷേധ്യമായ മേൽക്കൈയും തനതായ ടാലൻറ് പരീക്ഷകളും എല്ലാം പൊതു സമൂഹത്തിൽ ഉണ്ടാക്കിയ അനുരണനങ്ങൾ ഓരോ അക്കാദമിക വർഷത്തെ തുടക്കത്തിലും കുട്ടികളുടെ പ്രവേശനത്തിൽ പ്രതിഫലിക്കാൻ തുടങ്ങി.ഉയരത്തിലേക്ക് ചാരിവെച്ച ഗോവണി പോലെ അത് കുത്തനെ ഉയർന്നു പോകുന്നത് തെളിമയോടെ ദർശിക്കാവുന്നതാണ്. 300, 400 ആയും 500 ആയും അങ്ങനെ അങ്ങനെ 800 ഉം കടന്നു പോകുന്ന കാഴ്ച മറ്റേതൊരു പ്രൈമറി വിദ്യാലയവും ആഗ്രഹിക്കുന്ന തരത്തിലാണ്.