"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Readingroom.jpg|പകരം=Readingroom|ലഘുചിത്രം|Readingroom]] | |||
[[പ്രമാണം:18017-readingroom.JPG|ലഘുചിത്രം|Readingroom]] | |||
2021-22 അധ്യയന വർഷത്തിലെ മലയാള സാഹിത്യവേദി പ്രവർത്തനങ്ങളുടെ റിപ്പോർട്ട് | 2021-22 അധ്യയന വർഷത്തിലെ മലയാള സാഹിത്യവേദി പ്രവർത്തനങ്ങളുടെ റിപ്പോർട്ട് | ||
14:09, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
2021-22 അധ്യയന വർഷത്തിലെ മലയാള സാഹിത്യവേദി പ്രവർത്തനങ്ങളുടെ റിപ്പോർട്ട്
2021-22 അധ്യയന വർഷത്തെ വായനാ ദിനാചരണം ഭാഷാധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈനിലൂടെ നടന്നു. തൃശൂർ സെന്റ് മേരീസ് കോളേജ് മലയാള വിഭാഗം HOD ശ്രീമതി ഡോക്ടർ ഹേമമാലിനി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രതിനിധി ആഷാ മരിയ വായനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിട്ടയേർഡ് മലയാളം അധ്യാപിക ശ്രീമതി ലൂസി സി.ഡി. റിട്ടയേർഡ് ഇം ഗ്ലീഷ് അധ്യാപിക സിസ്റ്റർ ജാൻസി എന്നിവർ വായനാ ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ശ്രീ. സുനിൽകുമാർ ആശംസകൾ അർപ്പിക്കുകയും കുട്ടികൾ തയ്യാറാക്കിയ E Magazine പ്രകാശനം ചെയ്യുകയും ചെയ്തു.
ജൂലൈ 5 ബഷീർ അനുസ്മരണം സാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു. പോസ്റ്റർ നിർമാണം കൃതിപരിചയം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
വിദ്യാരംഗം സാഹിത്യവേദിയുടെ ഉദ്ഘാടനവും ലൈബ്രറി പുസ്തക വിതരണവും ( പുസ്തക കൂട്ട് ) 200 m meet വഴി 14/7/2021 ന് നടന്നു. ഉദ്ഘാടനം DIET Faculty ഡോ. മിനി ചെറിയാനും കുട്ടികൾക്കുള്ള പുസ്തക വിതരണം പി.ടി.എ. പ്രസ്സിന്റ് ശ്രീ. സുനിൽകുമാറും നിർവഹിച്ചു.
2021-22 അധ്യയന വർഷത്തെ മലയാളം ക്ലബിന്റെ ഉദ്ഘാടനം 02/09/2021 ന് സൂം മീറ്റ് വഴി DEO ശ്രീ.എൻ.ഡി.സുരേഷ് നിർവഹിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
കവി കുഞ്ഞുണ്ണിമാഷ് അനുസ്മരണം 11/09/2021 ന് മലയാളം ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. കവിപരിചയം, കവിത ചൊല്ലൽ, കൃതി പരിചയം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
നവംബർ ഒന്നിന് കേരള പിറവി ദിനവും ഭാഷാ ദിനവും മലയാള അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു. വാർഡ് കൗൺസിലർ നീത പോൾ ഉദ്ഘാടനം നിർവഹിച്ചു. BRC കോഡിനേറ്റർ ശ്രീമതി രമണി ടീച്ചർ, ശ്രീമതി ഷിജ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
പത്മഭൂഷണം വൈദ്യദൂഷണം കെ.രാഘവൻ തിരുമുൽപ്പാട് അനുസ്മരണ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ചാലക്കുടി നഗരസഭ നടത്തിയ മലയാളം ഉപന്യാസ മത്സരത്തിൽ വർഷ എസ് നായർക്ക് ഒന്നാം സ്ഥാനവും ദിയാൻ ജോളിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.