"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 124: | വരി 124: | ||
'''ശിശുദിനം''' | '''ശിശുദിനം''' | ||
[[പ്രമാണം:42054ശിശുദിനം.jpg|ലഘുചിത്രം|42054ശിശുദിനം]] | |||
ശിശുദിനം അവധിയായതിനാൽ (ഞായറാഴ്ച) പിറ്റേ ദിവസം (15) സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു എല്ലാ പരിപാടികളും സംഘടിപ്പിച്ചത്. ശിശുദിന ഗാനങ്ങൾ, പ്രസംഗ മത്സരം, വേഷപകർച്ച എന്നിവ നടത്തി. | ശിശുദിനം അവധിയായതിനാൽ (ഞായറാഴ്ച) പിറ്റേ ദിവസം (15) സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു എല്ലാ പരിപാടികളും സംഘടിപ്പിച്ചത്. ശിശുദിന ഗാനങ്ങൾ, പ്രസംഗ മത്സരം, വേഷപകർച്ച എന്നിവ നടത്തി. |
13:55, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
![](/images/thumb/d/d9/%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82.jpeg/300px-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82.jpeg)
![](/images/thumb/7/72/42054_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A6%E0%B5%BC%E0%B4%B6%E0%B5%BB.jpg/300px-42054_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF%E0%B4%A6%E0%B5%BC%E0%B4%B6%E0%B5%BB.jpg)
എൽ.പി.വിഭാഗം
1 മുതൽ 4 വരെ ക്ലാസ്സുകളിലായി 341 കുട്ടികൾ പഠിക്കുന്നു. 14 അധ്യാപകർ LP വിഭാഗത്തിലുണ്ട്. ശിശു കേന്ദ്രീകൃതമായതും വൈവിധ്യമാർന്നതുമായ നിരവധി പ്രവർത്തനങ്ങൾ ഇവിടെ ചെയ്തു വരുന്നു.
വീടൊരു വിദ്യാലയം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ പദ്ധതിയാണ് വീടൊരു വിദ്യാലയം.പാളയംകുന്ന് സ്കൂളിലെ LP വിഭാഗത്തിലെ വീടൊരു വിദ്യാലയം പദ്ധതി 2021 സെപ്തംബർ 30 ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി.ഗീതാ നസീർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻറ്, വാർഡ് മെമ്പർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നിരവധി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.കുട്ടികളുടെ വീടുകൾ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി.
കുട്ടികളുടെ വീടും പരിസരവും പരമാവധി പ്രയോജനപ്പെടുത്തി രക്ഷകർത്താക്കളുടെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്ന പദ്ധതിയാണിത്.
സയൻസ് ക്ലബ്
![](/images/thumb/c/c8/42054_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg/300px-42054_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg)
ശ്രീമതി സുലേഖടീച്ചറിന്റെ അധ്യക്ഷതയിൽ കൂടിയമീറ്റിംഗിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷീജടീച്ചർ ഈവർഷത്തെ സയൻസ്ക്ലബ് ഉദ്ഘാടനംചെയ്തു.കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താനും നൈപുണികൾ കണ്ടെത്തി പരിപോഷിപ്പിക്കാനും സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് കഴിയും. പ്രവൃത്തിയിലൂടെ പഠനം എന്നതിനാണ് ഇതിൽ മുൻതൂക്കം നൽകുന്നത്. വിവര സാങ്കേതിക വിദ്യയുടെ വളർച്ച വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും വിരൽത്തുമ്പിലാണ്.ഈ സാഹചര്യത്തിൽ സയൻസ് ക്ലബ് വളരെയധികം പ്രാധാന്യമർഹിക്കുന്നു. സയൻസ് ക്ലബിൻ്റെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ എൽ.പി വിഭാഗത്തിൽ നടന്നു.
ലോക പരിസ്ഥിതി ദിനം ജൂൺ 5
പരിസ്ഥിതി ദിനമായ ജൂൺ 5 ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായ ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, പരിസ്ഥിതി കവിതകൾ, പരിസ്ഥിതിദിന പ്രസംഗം ഇവ നടത്തി. ധാരാളം കുട്ടികൾ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ക്ലാസ് ഗ്രൂപ്പുകളിൽ ബോധവൽക്കരണം നടത്തി. വീട്ടുവളപ്പിൽ വൃക്ഷ തൈകൾ നട്ടു പിടിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ചർച്ച ചെയ്തു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ജൂൺ 26
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളിൽ എത്തിച്ചു. പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശവുമായി ബന്ധപ്പെട്ട ബോധവൽക്കരണം ഗ്രൂപ്പുകളിൽ നടത്തി
ജൂലൈ 21- ചാന്ദ്രദിനം
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന ക്വിസ് നടത്തി, പോസ്റ്റർ നിർമ്മിച്ചു.ഫോട്ടോസ്, വീഡിയോസ്, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തിഗതമായി കണ്ടെത്തി.പ്രദർശിപ്പിച്ചു. ലഘുകുറിപ്പ് തയ്യാറാക്കി, പ്രസംഗ മത്സരം നടത്തി.
ഗാന്ധിദർശൻ
2021 വർഷത്തിലെ ഗാന്ധിജയന്തിയോടനുബന്ധിച്ച് എൽ.പി വിഭാഗത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അഹിംസാ മാർഗത്തിലൂടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാവിൻ്റെ വേഷപ്പകർച്ച ഒരു പരിപാടിയായിരുന്നു.
ഗാന്ധിജിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന രഘുപതി രാഘവ് രാജാറാം, വൈഷ്ണവ് ജ നതോ ഈ ഗാനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ ഇത് ആലപിക്കുകയും ചെയ്തു.മോഹൻദാസ് കരംചന്ദ് ഗാന്ധിയിൽ നിന്ന് രാഷ്ട്രപിതാവിലേക്കുള്ള മാറ്റം എങ്ങനെയെന്ന് ലഘു ക്ലിപ്പിങ്ങിലൂടെ പരിചയപ്പെടുത്തി.
ശുചിത്വത്തിന് മുൻതൂക്കം കൊടുത്ത ഗാന്ധിജിയുടെ ജീവിതം മാതൃകയാക്കിയ കുട്ടികൾ വീടും പരിസരവും ഗാന്ധിജയന്തി വാരാഘോഷത്തിൽ വ്യത്തിയാക്കി.
ലോഷൻ നിർമ്മാണം പരിചയപ്പെടുത്തി.അതിനാവശ്യമായ സാധനങ്ങൾ ലഭ്യമാക്കി. കുട്ടികൾ ലോഷൻ നിർമ്മിക്കുകയും ചെയ്തു.
ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു
വിദ്യാരംഗം
ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ, പാളയംകുന്ന്.
2021-22 വർഷത്തിലെ ഭാഷാ സാഹിത്യ ക്ലബ്ബായ വിദ്യാരംഗം വിവിധ പരിപാടികൾ നടത്തുകയുണ്ടായി..ശ്രീമതി സുജ ടീച്ചർവിദ്യാരംഗം സബ് ജില്ലാ കൺവീനറിന്റെഅധ്യക്ഷതയിൽ കൂടിയ ഗൂഗിൾ മീറ്റിൽ ഏകദേശം 65 കുട്ടികളും, രക്ഷിതാക്കളും, ബഹുമാനപ്പെട്ട ഹെഡ് മിസ്ട്രസ് സിനി ടീച്ചർ, ഹൈസ്ക്കൂൾ വിദ്യാരംഗം കൺവീനറായ ജയശ്രീ ടീച്ചർ എന്നിവർ പങ്കെടുക്കുകയുണ്ടായി. കുട്ടികൾ കവിതകൾ ആലപിച്ചു. വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് മുൻ അധ്യാപകനും, കവിയുമായ ശ്രീ. പ്രിയദർശൻ സാർ ആയിരുന്നു.
വിദ്യാരംഗത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ ചരമദിനം,വായന ദിനം എന്നിവ ആഘോഷിച്ചു. കുട്ടികളുടെ കലാ മത്സരങ്ങൾ നടത്തി.സബ് ജില്ലാ തല മത്സരങ്ങൾ വിജയികളായി. കുട്ടികളിൽ കഥാരചനാ കവിതാ രചനാ, നാടൻപാട്ട് ആലാപനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ വിദ്യാരംഗം കലാ സാഹിത്യ വേദി സഹായിക്കുന്നു.
വായനദിനം
![](/images/thumb/8/8c/42054%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg/300px-42054%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg)
ജൂൺ 19 പി.എൻ പണിക്കരുടെ ചരമദിനം നാം വായനദിനമായി ആചരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് ധാരാളം പ്രവർത്തനങ്ങൾ ഓൺ ലൈൻ ആയി നടത്തി.ചിത്രരചന, പോസ്റ്റർനിർമ്മാണം,ക്വിസ്, വായനക്കാർഡുകൾ ഇവ നൽകി. വായനദിനത്തിൻ്റെ പ്രാധാന്യം കുട്ടികളെ ബോധവൽക്കരിച്ചു. കുട്ടികൾ ഓൺലൈനായി അയച്ച് തന്ന പ്രവർത്തനങ്ങൾ വളരെ ആകർഷകമായിരുന്നു
ബഷീർ ദിനം
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമാണ് ജൂലൈ 5. വളരെ വിപുലമായ പരിപാടികളാണ് എൽ.പി വിഭാഗത്തിൽ ഓൺലൈനായി നടത്തിയത് .ബഷീറിനെ കുട്ടികൾക്ക് പരിചയപ്പെടുത്തി.മലയാള സാഹിത്യത്തിന് അദ്ദേഹത്തിൻ്റെ സംഭാവനകൾ വളരെ വിലപ്പെട്ടതാണ്.അദ്ദേഹത്തിൻ്റെ രചനകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. നർമ്മത്തിൽ ചാലിച്ച അദ്ദേഹത്തിൻ്റെ കഥകളിലെ സംഭാഷണശൈലി കുട്ടികളെ വളരെയേറെ ആകർഷിച്ചു. കുട്ടികൾ അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച നടത്തി ഓൺലൈനായി അയച്ച് തന്നു. അദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചു.അതിൽ വിശ്വവിഖ്യാതമായ മൂക്കിൻ്റെ ചിത്രം ആകർഷകമായി.ക്വിസ് മത്സരം, ചിത്രരചന, കഥാരചന തുടങ്ങി വിവിധ മത്സരയിനങ്ങൾ ഓൺലൈനായി നടത്തി.
![42054ബഷീർദിനം](/images/thumb/3/30/42054_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg/300px-42054_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg)
യുറീക്കാ വിജ്ഞാനോത്സവം 2021
![42054യുറീക്ക](/images/thumb/2/24/42054%E0%B4%AF%E0%B5%81%E0%B4%B1%E0%B5%80%E0%B4%95%E0%B5%8D%E0%B4%95.jpg/300px-42054%E0%B4%AF%E0%B5%81%E0%B4%B1%E0%B5%80%E0%B4%95%E0%B5%8D%E0%B4%95.jpg)
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിജ്ഞാനോത്സവമാണ് യുറീക്കാ വിജ്ഞാനോത്സവം. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾ വീട്ടിലിരുന്നാണ് അറിവുത്സവത്തിൽ പങ്കെടുത്തത്. കളിക്കാനും പാടാനും നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ളൊരു വേദിയാണിത് വീടും പരിസരവുമായിരുന്നു ഈ വർഷത്തെ വേദി. ഡിസംബർ- ജനുവരി മാസങ്ങളിലാണ് അറിവുത്സവം നടക്കുന്നത്. ധാരാളം കുട്ടികളും കഴിവും അറിവും ഇതിൽ പങ്കുവച്ചു.
സോഷ്യൽ സയൻസ് ക്ലബ്
ഹിരോഷിമ - നാഗസാക്കി ദിനം - ആഗസ്റ്റ് 6,9.
![](/images/thumb/f/f2/42054%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE.jpg/300px-42054%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE.jpg)
2021-22 അധ്യയന വർഷത്തെ സോഷ്യൽ സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ - നാഗസാക്കി ദിനം സമുചിതമായി ആചരിച്ചു. ചിത്രരചന, ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. കുട്ടികൾ വളരെ താൽപര്യത്തോടെ പങ്കെടുത്തു. ക്വിസ് മത്സരവിജയി - നേഹ റെജി std IV. ദിനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗ മത്സരം നടത്തി.
ക്വിറ്റ് ഇന്ത്യാ ദിനം - ആഗസ്റ്റ് 9.
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട പ്രക്ഷോഭങ്ങളിൽ ഒന്നായ ക്വിറ്റ് ഇന്ത്യാ ദിനം സമുചിതമായി ആചരിച്ചു. പോസ്റ്റർ നിർമ്മാണം, പങ്കെടുത്ത പ്രമുഖ വ്യക്തികളുടെ പേരുകളും ചിത്രങ്ങളും ശേഖരിച്ച് ആൽബം തയ്യാറാക്കൽ എന്നിവ നടന്നു.
സ്വാതന്ത്ര്യദിനാഘോഷം.
![](/images/thumb/2/22/42054%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg/300px-42054%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg)
എല്ലാ വർഷത്തെയും പോലെ സ്വാതന്ത്ര്യ ദിനവും വളരെ മികച്ച പരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യ ഗീതികൾ, ദേശീയ ഗാനാലാപം, ചിത്ര രചന, പോസ്റ്റർ രചന എന്നിവ നടത്തി. വേഷപകർച്ചയിൽ ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി.
ശിശുദിനം
![](/images/thumb/1/14/42054%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg/300px-42054%E0%B4%B6%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82.jpg)
ശിശുദിനം അവധിയായതിനാൽ (ഞായറാഴ്ച) പിറ്റേ ദിവസം (15) സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു എല്ലാ പരിപാടികളും സംഘടിപ്പിച്ചത്. ശിശുദിന ഗാനങ്ങൾ, പ്രസംഗ മത്സരം, വേഷപകർച്ച എന്നിവ നടത്തി.