"സെന്റ്. മേരീസ് എൽ പി എസ് കൃഷ്ണൻകോട്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സ്ഥാപിത വര്ഷം വിദ്യാലയത്തിൽ രേഖപെടുത്തിയിക്കുന്നതു പ്രകാരം 1921 ആണ്. പക്ഷെ 1887 മുതൽക്കേ ഈ പ്രദേശത്ത്‌  അധ്യയനം നടന്നിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.
 
ആദ്യകാലത്തെ കുടുംബങ്ങളിൽ  ഒന്നായ വടക്കേ പൊക്കത്ത് തറവാട്ടിൽ കല്ലറക്കൽ പാപ്പുവിന്റെ വീട്ടിൽ തണ്ടികപോലെ പോലെ വച്ചുകെട്ടിയ താൽക്കാലിക പള്ളിക്കൂടത്തിൽ അധ്യായനം നടത്തിയിരുന്നു. ഈ ആശാൻ പള്ളിക്കൂടത്തിൽ പഠിച്ചവരാണ് ഇന്നത്തെ കാരണവന്മാരിൽ പലരും. മൂന്ന് ക്ലാസുകളിലുള്ള ഈ പള്ളിക്കൂടത്തിൽ തിരുത്തിപ്പുറം, പൊയ്യ, തിരുത്തൂർ,ആനാപ്പുഴ ചാപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾ പഠനത്തിനായി എത്തിയിരുന്നു. ഫ്രാൻസിസ് മാഷ്, പട്ടരുമാഷ്, ഇട്ട്യാതിമാഷ്, അന്നംകുട്ടി ടീച്ചർ (പാട്ട്) തുടങ്ങിയവർ പഠിപ്പിച്ചിരുന്നു. ചിക്കു ആശാൻ, ചാക്കു ആശാൻ തുടങ്ങിയവർ ഇവിടെ മതബോധനം നടത്തിയിരുന്നു. അതിനെതുടർന്ന് 1921 ൽ ഇപ്പോൾ വിദ്യാലയം ഇരിക്കുന്ന സ്ഥലത്ത് റവ.ഫാ. ഇഗ്നേഷ്യസ് അരൂ ജ ഒന്നാം ക്ലാസ് മാത്രമായി സ്കൂൾ ആരംഭിച്ചു. അദ്ദേഹമാണ് ഈ വിദ്യാലയത്തിന് സ്ഥാപകനും ആദ്യ മാനേജരും.
 
ഓലമേഞ്ഞ ഒരു താൽക്കാലിക കെട്ടിടത്തിൽ ആയിരുന്നു അത്. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ബഹുമാനപ്പെട്ട ജോൺ മത്തായി അവർകൾ ഈ വിദ്യാലയം സന്ദർശിക്കുകയും ഒരു ഉപദ്വീപായ ഈ പ്രദേശത്ത് ഒരു വിദ്യാലയം അത്യന്താപേക്ഷിതമാണെന്ന് ബോധ്യപ്പെടുകയും വിദ്യാലയത്തിന് നിയമപരമായി അംഗീകാരം നൽകുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട കൃഷ്ണ അയ്യർ സാർ ആയിരുന്നു. കല്ലറക്കൽ ചീക്കുട്ടി ജൂസ, കല്ലറക്കൽ പാപ്പു, ചിക്കു എന്നിവർ ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർഥികളാണ്. വിലപ്പെട്ട വിവരങ്ങൾ നൽകി ഈ അന്വേഷണ യാത്രയ്ക്ക് വഴിതെളിച്ചവരാണ് ഇവർ.
 
തുടർന്ന് ത്യാഗികളായ പൂർവികരുടെയും ബഹു വൈദികരുടെയും ശ്രമഫലമായി 2,3, 4 മലയാളം അഞ്ചുക്ലാസ്സുകൾ ആരംഭിച്ചു. തുടക്കത്തിൽ തിരുത്തിപ്പുറം പള്ളിയുടെ കീഴിലായിരുന്ന വിദ്യാലയം 1945 ൽ കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയം സ്ഥാപിതമായപ്പോൾ ദേവാലയത്തിൻ കീഴിലായി. വർഷങ്ങളോളം സ്കൂൾ വരാപ്പുഴ അതിരൂപതയുടെ കീഴിലായിരുന്നു പ്രവർത്തിച്ചുവന്നിരുന്നത്. 1987 ൽ കോട്ടപ്പുറം രൂപത രൂപീകൃതമായി. 3-4-90 മുതൽ സ്കൂൾ കോട്ടപ്പുറം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്നു.
 
1968 നുശേഷം അന്നത്തെഅധ്യാപകരായിരുന്ന നാൻസി ടീച്ചർ, മറിയം ടീച്ചർ എന്നിവർ ചാപ്പാറ, പുല്ലൂറ്റ് ഭാഗത്ത് നിന്നും അന്ന് ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.പി പൈലി മാസ്റ്റർ അവർകൾ സ്വദേശമായ തുരൂത്തൂരുനിന്നും തുരുത്തിപുറത്തുനിന്നും വളരെ ത്യാഗം സഹിച്ച് വള്ളത്തിൽ പുഴകടത്തി കുട്ടികളെ വിദ്യാലയത്തിലേക്ക് കൊണ്ടുവന്നിരുന്നു. അവർ സർവീസിൽ നിന്നും വിരമിച്ചതോടെ വിദ്യാർത്ഥികളുടെ വരവും നിലച്ചു. വിദ്യാർത്ഥികളുടെ കുറവും നിമിത്തം 1992-93 അധ്യായന വർഷത്തിൽ ഈ വിദ്യാലയം 'അൺ എക്കണോമിക് ' ആയി പ്രഖ്യാപിച്ചു. ഇപ്പോഴും ഈ നില തുടരുന്നു ഏകദേശം നാപ്പതോളം കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നത്. പ്രധാന അധ്യാപിക അടക്കം നാലു അധ്യാപകന്മാർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.
 
ഇരുനൂറ്റിഅമ്പതിൽ താഴെ കുടുംബങ്ങളെ  ഈ പ്രദേശത്തുള്ളൂ.അതിനാൽത്തന്നെ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ കുറവാണ്.ഭൗതിക സാഹചര്യങ്ങൾ തീരെ കുറവാണ്.കുടിവെള്ള സൗകര്യം അത്യാവിശ്യത്തിനുണ്ട്. 4 ഡിവിഷനുകൾ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത് അധ്യാപനത്തിൽ വിദ്യാലയം നല്ല നിലവാരം പുലർത്തിവരുന്നു വർഷം തോറും വിദ്യാർത്ഥികൾക്ക് പാഠനയാത്രകൾ, ദിനാഘോഷങ്ങൾ എന്നിവ സമുചിതമായി കൊണ്ടാടാറുണ്ട്. വർഷം തോറും വിദ്യാർത്ഥികൾക്ക് അധ്യാപകരക്ഷാകർതൃസമിതിയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ നൽകുകയും പൂക്കളമത്സരം നടത്തുകയും ചെയ്യാറുണ്ട്.
 
സ്വാതന്ത്രദിനം, റിപ്പബ്ലിക്ക്ദിനം, ശിശുദിനം, അധ്യാപകദിനം തുടങ്ങിയ ദിനാഘോഷങ്ങൾ വളരെ ഭംഗിയായി കൊണ്ടാ ടിവരുന്നു. സ്കൂൾ വാർഷികം വളരെ മോഡിയായി നടത്തപ്പെടുന്നു. ശ്രീമതി ഗീമ ഷൈസൺ പ്രസിഡന്റായുള്ള അധ്യാപകരക്ഷാകർതൃ സമിതിയും, ശ്രീമതി നിഷ കെ എം പ്രസിഡന്റായുള്ളമാതൃസംഘടനയും മറ്റു ക്ലാസ് പി ടി എ കളും സജീവമായിട്ടുള്ള പ്രവർത്തനമാണ് കാഴ്ച വയ്ക്കുന്നത്. സ്കൂൾതല ബാലകലോത്സവം, കായികോത്സവം ഇവയും വർഷം തോറും സമുചിതമായി നടത്തിവരുന്നു. സബ്ജില്ലാതല കലാകായിക പ്രവർത്തി പരിചയ മേളകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു വരുന്നു. എൽ.എസ്.എസ്‌ സ്കോളർഷിപ്പ്, രൂപതാതല സ്കോളർഷിപ്പ് എന്നീ പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികച്ച വിജയം കരസ്ഥമാക്കുന്ന. എസ് എസ് ജി, വിദ്യാലയ വികസന സമിതി, ഒ എസ് എ തുടങ്ങിയ സംഘടനകളും ആത്മാർത്ഥമായി പ്രവർത്തിച്ചു വരുന്നു. റവ.ഫാ. ലിജോ താണിപ്പിള്ളി ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരാണ്. അഡ്വ. റവ.ഫാ. ഷിജു കല്ലറക്കൽ ആണ് ഇപ്പോഴത്തെ ജനറൽ മാനേജർ. ആരംഭ കാലഘട്ടത്തിൽ ഉച്ചഭക്ഷണം പാകം ചെയ്തിരുന്നത് കല്ലറക്കൽ ഔസോ അന്നംകുട്ടി, വേലിക്കകത്തോട്ട് തൊമ്മൻ റോസക്കുട്ടി ,വേലിക്കകത്തോട്ട്  പൈലി കൊച്ചുത്രേസ്യ എന്നിവരാണ്.

12:12, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ഥാപിത വര്ഷം വിദ്യാലയത്തിൽ രേഖപെടുത്തിയിക്കുന്നതു പ്രകാരം 1921 ആണ്. പക്ഷെ 1887 മുതൽക്കേ ഈ പ്രദേശത്ത്‌ അധ്യയനം നടന്നിരുന്നതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.