"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 41: വരി 41:
== കളിസ്‍ഥലം ==
== കളിസ്‍ഥലം ==
ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്ക് കായിക മേളകളും കായിക പരിശീലനം നടത്തുവാൻ ഈ മൈതാനം ഉപകരിക്കുന്നു. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ കളിസ്ഥലങ്ങൾ ആയി ഉപയോഗിക്കാവുന്ന ഈ മൈതാനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊ ന്നാണ്  വിശാലമായ ഗാലറി. കുട്ടികൾക്ക് കായിക പരിശീലനം നടത്തുവാനും പ്രദേശവാസികൾക്ക് കായികപരിശീലനവും ഒറ്റ ഫുട്ബോൾ മേളകളും നടത്തുവാനും ഈ മൈതാനം പ്രയോജനപ്പെടുത്തുന്നു. വർഷംതോറുമുള്ള കരുളായി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേളകൾ ഈ മൈതാനത്തിൽ ആണ് അരങ്ങേറാറുള്ളത്  

[[പ്രമാണം:48482vedikablnk.jpeg|വലത്ത്‌|ചട്ടരഹിതം|110x110ബിന്ദു]]
== സ്‍ക‍ൂൾ ഓഡിറ്റോറിയം ==
 
ഏകദേശം 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയം ഈ വിദ്യാലയത്തിലെ മറ്റൊരു ഭൗതിക നേട്ടമാണ്. 1984ൽ ക്ലാസ് മുറികൾക്കായി അന്നത്തെ പി ടി എ പണിത ഈ കെട്ടിടമാണ് 2021ഇൽ പുള്ളിയിൽ ഗവ.യു. പി സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറിയത്.[[പ്രമാണം:48482vedikablnk.jpeg|വലത്ത്‌|ചട്ടരഹിതം|110x110ബിന്ദു]][[പ്രമാണം:48482vedika.jpeg|ചട്ടരഹിതം|151x151ബിന്ദു]].
== [[പ്രമാണം:48482vedika.jpeg|ചട്ടരഹിതം|151x151ബിന്ദു]]  സ്‍ക‍ൂൾ ഓഡിറ്റോറിയം ==
ഏകദേശം 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയം ഈ വിദ്യാലയത്തിലെ മറ്റൊരു ഭൗതിക നേട്ടമാണ്. 1984ൽ ക്ലാസ് മുറികൾക്കായി അന്നത്തെ പി ടി എ പണിത ഈ കെട്ടിടമാണ് 2021ഇൽ പുള്ളിയിൽ ഗവ.യു. പി സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറിയത്.

== ഷി-ടോയ്‍ലറ്റ് ==
== ഷി-ടോയ്‍ലറ്റ് ==

11:48, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശന കവാടം

പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്.

സ്‍ക‍ൂൾ ബസ്

ഏതൊരു സ്ഥാപനത്തിന്റെയും അടിസ്ഥാന സൗകര്യത്തിൽ ഒന്നാണ് വാഹനസൗകര്യം അഥവാ യാത്രാസൗകര്യം. കരുളായി ഗ്രാമപഞ്ചായത്ത് ഒരു മലയോര പ്രദേശമായ അതുകൊണ്ടുതന്നെ പല കുട്ടികൾക്കും യാത്രാ ക്ലേശങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരം എന്നപോലെ 2019-ൽ ബഹുമാനപ്പെട്ട നിലമ്പൂർ എം.എൽ.എ ശ്രീ പി.വി അൻവർ സ്കൂളിന് സ്വന്തമായി ഒരു ബസ് എം.എൽ.എ ഫണ്ടിൽ നിന്നും നൽകി. കരുളായിയിലെ എല്ലാ പ്രാന്ത പ്രദേശങ്ങളിലൂടെയും ഈ ബസ് സഞ്ചരിക്കുന്നു. അർഹരായ വിദ്യാർഥികൾക്ക് സൗജന്യ യാത്രയും സ്കൂൾ ബസ്സിൽ ലഭ്യമാണ്.

ലാബ്

അതിവിശാലമായ സയൻസ് ലാബ് ഗണിതലാബ് സാമൂഹ്യ ശാസ്ത്ര ലാബ് എന്നിവ സ്കൂളിൽ പ്രവർത്തിക്കുന്നു. മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ പഠനം ഉറപ്പാക്കുന്നതിൽ ഈ ലാബുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല.

ലൈബ്രറി

കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു.

ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ്സിൽ പുസ്തകങ്ങൾ വിതരണം നടത്തുകയും ചെയ്‌തു.  സ്കൂൾതലത്തിൽ വായന ക്വിസ് മത്സരം നടത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ പഞ്ചായത്തുതലത്തിൽ മത്സരിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുവാൻ സാധിക്കുകയും ചെയ്തു.

ശാസ്‍ത്ര പാർക്ക്

ഈ സ്കൂളിലെ ശാസ്ത്ര പാർക്ക് അറിയപ്പെടുന്നത് ശാസ്ത്ര കൂടാരം എന്നാണ്. മലപ്പുറം ജില്ലയിലെ ശാസ്ത്ര വിഭാഗത്തിലെ ലേണിങ് ടീച്ചേഴ്സ് കൂട്ടായ്മയുടെ ഇത്തരമൊരു ആശയം ഉടലെടുത്തത്. ശാസ്ത്ര പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികൾ സ്വയം ചെയ്യുന്നതോടൊപ്പം അതിന്റെ ഒരു അധ്യാപക മാതൃക കുട്ടിയെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതുമൂലം കുട്ടികൾക്ക് അവർ ചെയ്ത പ്രവർത്തനങ്ങളിലെ വൈവിധ്യം തിരിച്ചറിയുന്നതിനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ നികത്തുന്നതിനും സാധിക്കുന്നു. ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രവർത്തനങ്ങൾ ഈ ശാസ്ത്ര കൂടാരത്തിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്. തദ്വാര കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രപഠനത്തിന് അടിത്തറ പാകുന്നതിനും ശാസ്ത്ര പാർക്കുകൾ ഉപകരിക്കുന്നു.

കമ്പ്യ‍ൂട്ടർ ലാബ്

ജൈവവൈവിധ്യ ഉദ്ദ്യാനം

സംസ്ഥാനതല അവാർഡിനർഹമായ പുള്ളിയിൽ ഗവൺമെന്റ് യു. പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം

കുട്ടികളിൽ പരിസ്ഥിതി ബന്ധിത പഠനം, പ്രകൃതി സൗഹൃദ പഠനം എന്നിവ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ നിർമിച്ചിട്ടുള്ളത്. നിരവധി ഔഷധ സസ്യങ്ങളും വിവിധ ചെടികളും കൊണ്ട് അനുഗ്രഹീതമാണ് ഈ ജൈവ വൈവിധ്യ ഉദ്യാനം. ഇത് സ്കൂളിന് ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജിയുപിഎസ് പുള്ളിയിൽ യൂണിറ്റിന്റെയും ഹരിതസേനയുടേയും മേൽനോട്ടത്തിലാണ് ആണ് ഈ ജൈവവൈ. 2019ൽ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല അവാർഡ് (' എ' ഗ്രേഡോടെ മൂന്നാം സ്ഥാനം) ഈ ഉദ്യാനം കരസ്തമാക്കി.

പ്രഭാതഭക്ഷണം

നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.  ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു.

സ്‍ക‍ൂൾ ഉച്ചഭക്ഷണ പദ്ധതി

സർക്കാർ നിർദ്ദേശമനുസരിച്ചുള്ള  ഉച്ചഭക്ഷണം   വളരെ വിഭവസമൃദ്ധമായി തന്നെ കുട്ടികൾക്ക് നൽകാൻ പ്രതിജ്ഞാബദ്ധരായ ഉച്ചഭക്ഷണ കമ്മിറ്റി എക്കാലവും പുള്ളിയിൽ ജിയുപി സ്കൂളിൻറെ മുതൽക്കൂട്ടു കളിൽ ഒന്നാണ്.   എല്ലാ ദിവസവും  ചോറും കറിയും കൂടാതെ രണ്ട് വിഭവങ്ങളും അടങ്ങുന്നതാണ് ഈ സ്കൂളിലെ ഉച്ചഭക്ഷണം.

വളർച്ചാ ഘട്ടങ്ങളിൽ കുട്ടികൾക്ക് അനിവാര്യമായ പോഷക ഘടകങ്ങൾ   ഭക്ഷണത്തിൽ ഉൾപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനായി  കമ്മിറ്റി അംഗങ്ങൾ മാസത്തിലൊരിക്കൽ

കൂടുകയും  സ്ഥിതിഗതികൾ വിലയിരുത്തി ഉചിതമായ  തീരുമാനങ്ങൾ  കൈക്കൊള്ളുകയും  ചെയ്യാറുണ്ട്..സർക്കാർ നിർദേശപ്രകാരം തന്നെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ടു തവണ പാലും ഒരു ദിവസം മുട്ടയും  നൽകി വരുന്നു. കൂടാതെ മാസത്തിലൊരിക്കൽ  ഒരു സ്പെഷ്യൽ ഭക്ഷണം കുട്ടികൾക്ക്  നൽകിവരുന്നു. സ്കൂൾ പച്ചക്കറി കൃഷിയിൽ നിന്നു മുള്ള വിളവുകളും കുട്ടികൾക്ക് വേണ്ടി വിഭവങ്ങൾ ആവാറുണ്ട്.

സ്‍റ്റേജ്

കളിസ്‍ഥലം

ചുറ്റും തണൽ മരങ്ങൾ നിറഞ്ഞ വിശാലമായ കളിസ്ഥലം ഈ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികൾക്ക് കായിക മേളകളും കായിക പരിശീലനം നടത്തുവാൻ ഈ മൈതാനം ഉപകരിക്കുന്നു. ഫുട്ബോൾ ബാസ്ക്കറ്റ് ബോൾ കളിസ്ഥലങ്ങൾ ആയി ഉപയോഗിക്കാവുന്ന ഈ മൈതാനത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊ ന്നാണ് വിശാലമായ ഗാലറി. കുട്ടികൾക്ക് കായിക പരിശീലനം നടത്തുവാനും പ്രദേശവാസികൾക്ക് കായികപരിശീലനവും ഒറ്റ ഫുട്ബോൾ മേളകളും നടത്തുവാനും ഈ മൈതാനം പ്രയോജനപ്പെടുത്തുന്നു. വർഷംതോറുമുള്ള കരുളായി ഗ്രാമപഞ്ചായത്തിലെ ഫുട്ബോൾ മേളകൾ ഈ മൈതാനത്തിൽ ആണ് അരങ്ങേറാറുള്ളത്

സ്‍ക‍ൂൾ ഓഡിറ്റോറിയം

ഏകദേശം 600 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള സ്കൂളിന്റെ സ്വന്തം ഓഡിറ്റോറിയം ഈ വിദ്യാലയത്തിലെ മറ്റൊരു ഭൗതിക നേട്ടമാണ്. 1984ൽ ക്ലാസ് മുറികൾക്കായി അന്നത്തെ പി ടി എ പണിത ഈ കെട്ടിടമാണ് 2021ഇൽ പുള്ളിയിൽ ഗവ.യു. പി സ്കൂളിന്റെ സ്വന്തം വേദിക ഓഡിറ്റോറിയമായി മാറിയത്.

.

ഷി-ടോയ്‍ലറ്റ്

ശുചിത്വമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ വിദ്യാലയത്തിലെ ഭൗതികസാഹചര്യങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. കുട്ടികളിലെ വ്യക്തി ശുചിത്വം പരിപാലിക്കുക എന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്. പ്രത്യേകിച്ചും പെൺകുട്ടികളുടെ വ്യക്തിശുചിത്വം. ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടാണ് പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിൽ ഷീ ടോയ്‌ലറ്റുകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്

ഫിൽറ്റർ ചെയ്ത കുടിവെള്ളം

എല്ലാ കുട്ടികൾക്കും അണുവിമുക്ത കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്നതിന്റെ ശുദ്ധീകരിച്ച കുടിവെള്ളം സ്കൂളിൽ ലഭ്യമാണ്.