"ജയമാത യു പി എസ് മാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജയ് മാതാ യു പി എസ്സ് മാനൂർ/ചരിത്രം എന്ന താൾ ജയമാത യു പി എസ് മാനൂർ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

11:12, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് മേരീസ് പള്ളിയുടെ പൂർണ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1964 മുതൽ 65 വരെ ശ്രീമതി . ആനി സിറിയക് ആദ്യത്തെ പ്രഥമാദ്ധ്യാപികയും ശ്രീമതി. പൊന്നമ്മാൾ രാമൻപിള്ള ,ശ്രീമതി.കെ ലീല എന്നിവർ സഹ അധ്യാപികമാരായും തുടങ്ങിയ സ്ഥാപനത്തിൽ വൈ ,സരോജം പട്ടംതലക്കൽ , ബി .ശിവകുമാർ പുതുവൽ പുത്തൻവീട് , വി .നാരായണൻ നായർ മേക്കുംകര പുത്തൻവീട് , സുകുമാരൻ നായർ സുകുമാരവിലാസം , വിക്രമൻ നായർ കാഞ്ഞിരംകോണം, സദാശിവൻ നായർ.ടി കാഞ്ഞിരംകോണം ,സത്യദാസ് കെ അയ്യപ്പൻകൊണം ,മേരി ജി ഒഴുകുപാറ ,രങ്കൻ എൻ ഒഴുകുപാറ ,ഇന്ദിര എസ് കാഞ്ഞിരംകോണം എന്നീ 10 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി പ്രവർത്തനം ആരംഭിച്ചു .

ചങ്ങനാശേരി അതിരൂപതയുടെ ഭാഗമായി സ്കൂളിനെ മാറ്റിയാൽ കൂടുതൽ വികസനം ഉണ്ടാകുമെന്ന വിശ്വാസത്തിൽ സാമ്പത്തിക ബുദ്ധിമുട്ടു കാരണം 1980 -81 കാലഘട്ടത്തിൽ പള്ളി വികാരി ആയിരുന്ന റവ ,ഫാ .പോൾ കുഴിവേലിക്കളം സ്കൂളിനെ പള്ളിക്കമ്മിറ്റി തീരുമാനപ്രകാരം ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാക്കി മാറ്റി .1983 -84 ൽ സ്കൂൾ മാനേജർ ആയിരുന്ന റവ. ഫാ .വര്ഗീസ് കാലായിലിന്റെ പരിശ്രമഫലമായി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ പഴയ കെട്ടിടം പൊളിച്ചു കരിങ്കൽ ഭിത്തികൊണ്ടുള്ള പുതിയ കെട്ടിടം പണിയിച്ചു ഒരു ചെറിയ ചെടിയായി മൊട്ടിട്ടു വളർന്ന ജയ്മാതാ  യൂ .പി .എസ് 57 വർഷംകൊണ്ട് പടർന്നു പന്തലിച്ചു ആയിരങ്ങൾക്ക് അക്ഷരജ്ഞാനം പകരുന്ന ഒരു വട വൃക്ഷമായി ഗ്രാമത്തിൻെ്റ നേർകാഴ്ചയായി പരിലസിക്കുന്നു .