"എ.എൽ.പി.എസ്. കൊഴിക്കോട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൽ.പി.എസ്.കോഴിക്കാട്ടിരി എന്ന താൾ എ.എൽ.പി.എസ്. കൊഴിക്കോട്ടിരി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|A. L. P. S. Kozhikkottiri }} | |||
{{Infobox School | |||
|സ്ഥലപ്പേര്=കൊഴിക്കോട്ടിരി | |സ്ഥലപ്പേര്=കൊഴിക്കോട്ടിരി | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
വരി 59: | വരി 62: | ||
|box_width=380px | |box_width=380px | ||
}} | }} | ||
ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ പട്ടാമ്പി സബ്‌ജില്ലയിലാണ് | |||
== ചരിത്രം == | == ചരിത്രം == | ||
കൊഴിക്കോട്ടിരി എന്ന ഈ കൊച്ചുഗ്രാമം പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുതുതല പഞ്ചായത്തിൽ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. സാമ്പത്തികപരമായും, സാമൂഹിക സാംസ്കാരിക മേഘലകളിലും വളരെയേറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ 1930ൽ സാധാരണ കൃഷിക്കാരനായ മേലേ കരേക്കാട് രാമൻ നായർ ഈ വിദ്യാലയം ആരംഭിച്ചു. വിദ്യാലയം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം അദ്ദേഹം അന്ന് മുതുതല സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന അഴകത്ത് മന അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന് ഈ വിദ്യാലയം കൈമാറി. തുടർന്ന് അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിൻ്റെ മാനേജറും പ്രഥമ പ്രധാനാധ്യാപകനുമായി ചുമതലയേറ്റു. | കൊഴിക്കോട്ടിരി എന്ന ഈ കൊച്ചുഗ്രാമം പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുതുതല പഞ്ചായത്തിൽ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. സാമ്പത്തികപരമായും, സാമൂഹിക സാംസ്കാരിക മേഘലകളിലും വളരെയേറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ 1930ൽ സാധാരണ കൃഷിക്കാരനായ മേലേ കരേക്കാട് രാമൻ നായർ ഈ വിദ്യാലയം ആരംഭിച്ചു. വിദ്യാലയം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം അദ്ദേഹം അന്ന് മുതുതല സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന അഴകത്ത് മന അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന് ഈ വിദ്യാലയം കൈമാറി. തുടർന്ന് അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിൻ്റെ മാനേജറും പ്രഥമ പ്രധാനാധ്യാപകനുമായി ചുമതലയേറ്റു. |
10:19, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. കൊഴിക്കോട്ടിരി | |
---|---|
വിലാസം | |
കൊഴിക്കോട്ടിരി കൊഴിക്കോട്ടിരി , കൊഴിക്കോട്ടിരി പി.ഒ. , 679303 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1930 |
വിവരങ്ങൾ | |
ഫോൺ | 0466 2211882 |
ഇമെയിൽ | alpskozhikkottiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20627 (സമേതം) |
യുഡൈസ് കോഡ് | 32061100204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതുതല പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 31 |
ആകെ വിദ്യാർത്ഥികൾ | 72 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടി. ശ്രീദേവി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ അസീസ്.കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
അവസാനം തിരുത്തിയത് | |
28-01-2022 | Schoolwikihelpdesk |
ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ പട്ടാമ്പി സബ്‌ജില്ലയിലാണ്
ചരിത്രം
കൊഴിക്കോട്ടിരി എന്ന ഈ കൊച്ചുഗ്രാമം പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ മുതുതല പഞ്ചായത്തിൽ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. സാമ്പത്തികപരമായും, സാമൂഹിക സാംസ്കാരിക മേഘലകളിലും വളരെയേറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ നിവാസികളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ 1930ൽ സാധാരണ കൃഷിക്കാരനായ മേലേ കരേക്കാട് രാമൻ നായർ ഈ വിദ്യാലയം ആരംഭിച്ചു. വിദ്യാലയം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക പ്രയാസങ്ങൾ കാരണം അദ്ദേഹം അന്ന് മുതുതല സ്കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന അഴകത്ത് മന അഷ്ടമൂർത്തി നമ്പൂതിരിപ്പാടിന് ഈ വിദ്യാലയം കൈമാറി. തുടർന്ന് അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിൻ്റെ മാനേജറും പ്രഥമ പ്രധാനാധ്യാപകനുമായി ചുമതലയേറ്റു.
അഷ്ടമൂർത്തി നമ്പൂതിരിപ്പാടിൻ്റെ നിര്യാണത്തോടെ അദ്ദേഹത്തിൻ്റെ പത്നി ആ സ്ഥാനം ഏറ്റെടുത്തു. തുടർന്ന് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടാണ് മാനേജർ സ്ഥാനം വഹിച്ചിരുന്നത്. ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം ആ സ്ഥാനം ഇപ്പോഴത്തെ മാനേജരായ എ. രവീന്ദ്രന് കൈമാറ്റം ചെയ്യപ്പെട്ടു.
രണ്ട് കെട്ടിടങ്ങളിലായി അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം, 1940 കളുടെ തുടക്കത്തിലുണ്ടായ ശക്തമായ കാറ്റും മഴയിലും പൂർണ്ണമായും നിലംപൊത്തുകയും അഞ്ചാം തരം വേർപെടുത്തേണ്ടി വരികയും ചെയ്തു.
ഗോവിന്ദൻ കുട്ടി നായർ, കൃഷ്ണൻ നായർ, കുന്നുമ്മൽ നാരായണൻ, പത്മ കോമളം എന്നിവരാണ് ആദ്യകാല അധ്യാപകരിൽ വിരമിക്കുന്നതു വരെ ഇവിടെ സേവനമനുഷ്ഠിച്ചവർ. സാഹിത്യകാരനായ പി.ജി. പട്ടാമ്പി, രാവുണ്ണി മേനോൻ, മേലേപ്പാട്ട് ഗോവിന്ദൻ നായർ, കെ.പി. നാരായണൻ നായർ, മീനാക്ഷിയമ്മ, മാധവൻ നായർ, രാമൻ നമ്പീശൻ, പത്മനാഭ മേനോൻ, പരമേശ്വരൻ നമ്പൂതിരിപ്പാട് എന്ന കുഞ്ഞൻ നമ്പൂതിരി, കൃഷ്ണൻകുട്ടി നായർ എന്നിവരും ഈ വിദ്യാലയത്തിൽ പല കാലഘട്ടങ്ങളിലായി കുറച്ചു കാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അറബിക് പഠനം തുടങ്ങിവെച്ച അധ്യാപകൻ അബൂബക്കർ ആണ്. പിന്നീട് കെ. ബീയ്യക്കുട്ടി, കെ.ടി. നൗഷാദ് തുടങ്ങിയവരിലൂടെ പഠനം തുടർന്നു കൊണ്ടിരിക്കുന്നു. എ. പരമേശ്വരൻ, എം. രതി, കെ.ടി. അയിഷ എന്നിവരും ഈ സ്ഥാപനത്തിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചവരാണ്.
ടി. ശ്രീദേവിയുടെ നേതൃത്വത്തിൽ എ.പി. അഷ്ടമൂർത്തി, അശ്വതി. ടി, മുഹമ്മദ് റാഫി. ഇ, കെ.ടി. നൗഷാദ് എന്നിവരുടെ കൂട്ടുകെട്ടിൽ ഈ വിദ്യാലയം ഇന്നും നല്ല നിലയിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു.
പ്രി-കെ.ഇ.ആർ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്ലാസുകൾ 2012 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പഴയ കെട്ടിടത്തിൽ പ്രീ - പ്രൈമറി ക്ലാസുകൾ ആരംഭിച്ചു. നിഷയും, സന്ധ്യയും പ്രീ പ്രൈമറി ക്ലാസുകൾ നല്ല നിലയിൽ കൈകാര്യം ചെയ്യുന്നു. നിരവധി വർഷം ഉച്ചഭക്ഷണം പാകം ചെയ്തിരുന്ന അമ്മുക്കുട്ടിയമ്മ വിരമിച്ചതോടെ സജിത ആ സ്ഥാനം ഏറ്റെടുത്ത് മികച്ച രീതിയിൽ ആ പ്രവർത്തനം തുടർന്നുകൊണ്ടിരിക്കുന്നു.
2018ൽ പുതിയ ഓഫീസ് മുറി ഉദ്ഘാടനം ചെയ്യപ്പെട്ടു. പുതിയ അടുക്കളയുടെ പണികൾ ഏകദേശം പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിക്കൊണ്ടിരിക്കുന്നു. മികച്ച കമ്പ്യൂട്ടർ ലാബ്, ഔഷധോദ്യാനം, ജൈവ വൈവിധ്യ ഉദ്യാനം, കുട്ടികളുടെ ഉല്ലാസനത്തിനായുള്ള പാർക്ക് എന്നിവ ഈ വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്. ഡിജിറ്റലൈസ് ചെയ്ത ജൈവ വൈവിധ്യ ഉദ്യാനം വിദ്യാലയത്തിന് സമർപ്പിച്ചത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന പ്രൊഫസർ സി. രവീന്ദ്രനാഥ് ആണ്.
മാനേജ്മെൻ്റിന്റേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹായ സഹകരണത്തോടെ ഇനിയും ഈ വിദ്യാലയം മുന്നോട്ട് കുതിക്കട്ടെ.
ഭൗതികസൗകര്യങ്ങൾ
- കളിസ്ഥലം
- സ്മാർട്ട്‍റൂം
- കമ്പ്യൂട്ടർ ലാബ്
- ശാസ്ത്ര ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കൊഴിക്കോട്ടിരിയിലെ സാധാരണ കുടുംബത്തിലെ അംഗമായ മേലേകരേക്കാട്ട് രാമൻ നായർ ആണ് 1930 ൽ ഈ സ്ഥാപനം ആരംഭിച്ചത്. സാമ്പത്തിക ബാധ്യത മൂലം അദ്ദേഹത്തിന് ഈ വിദ്യാലയം നടത്തിക്കൊണ്ടു പോകാൻ പ്രയാസം അനുഭവപ്പെട്ടു. അങ്ങിനെ യാണ് അഴകത്ത് മനയിലെ അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ സ്ഥാപനം ഏറ്റെടുത്തത്.
അഷ്ടമൂർത്തി നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനായും ചുമതല വഹിച്ചു. അദ്ദേഹത്തിൻ്റെ മരണശേഷം സഹധർമ്മിണി ശ്രീദേവി അന്തർജ്ജനം മാനേജരുടെ ചുമതല നിർവ്വഹിച്ചു.
ശ്രീദേവി അന്തർജ്ജനത്തിൻ്റെ കാലശേഷം മൂന്നാമത്തെ മകനായ ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിനെയാണ് മാനേജർ സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയത്. ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം മറ്റു സഹോദരങ്ങളുടെ സമ്മതപ്രകാരം ഇളയ അനുജനായ എ. രവീന്ദ്രനെ മാനേജർ ചുമതല ഏൽപ്പിച്ചു.
ഇപ്പോൾ എ. രവീന്ദ്രനാണ് മാനേജരായി തുടരുന്നത്. മാനേജ്മെൻ്റിൻ്റേയും, പൂർവ്വ വിദ്യാർത്ഥികളുടേയും, നാട്ടുകാരുടേയും സഹായ സഹകരണത്തോടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും, തുടക്കം കുറിക്കാനും സാധിച്ചിട്ടുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | കാലഘട്ടം | |
---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പത്രവാർത്തകൾ
വഴികാട്ടി
പട്ടാമ്പി റെയിൽവേ സ്‌റ്റേഷൻ / ബസ് സ്റ്റാൻ്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അഞ്ച് കിലോമീറ്റർ) പട്ടാമ്പി കൊപ്പം പാതയിലെ ശങ്കരമംഗലത്തു നിന്നും മുതുതല പോകുന്ന പാത വഴി സ്കൂളിൽ എത്താം. (രണ്ട് കിലോമീറ്റർ)
{{#multimaps:10.828581487226716, 76.16813760335214|zoom=20}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20627
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ