"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കോവിഡ് | color= 2 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ കോവിഡ് എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ കോവിഡ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Padmakumar g|തരം=കവിത}}

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ്

 

യുദ്ധം ആണുമഹായുദ്ധം
യുദ്ധകെടുതി പുകയുന്ന കാലം
 യുദ്ധത്തിൽ ദൃശ്യനായെത്താത്ത ശത്രു, നിൻ
യുദ്ധപ്പകിയിൽ പൊലിയുമോ ഈ ലോകം ....?

എത്രയോ യുദ്ധക്കൊതിയരെ വീഴ്ത്തിയ
എത്രയോ യുദ്ധമുന്നേറ്റം തടുത്തൊരാ
എത്രയോ കാലം കോട്ടയായ് കാത്തൊരാ
ഏകനാം വൻമതിൽ ആദ്യം തകർത്തു നീ

ശക്തരെ വീഴ്ത്തി നീ ശക്തിയെ ചോർത്തി നീ
ശക്തിയ്ക്കു സൈന്യം പോരെന്നു കാട്ടി നീ
ശക്തമാം സമ്പത്തു നിഷ്പ്രഭമാക്കുവാൻ
ശസ്ത്രമായ് അണുബാധയുദ്ധത്തിനെത്തി നീ

മരണം മണക്കുന്ന പുകയില്ല പകയില്ല
മരണം വിതയ്ക്കും ശകടപ്പാച്ചിലില്ല
മരണ വക്കത്തു സാഹസം മോന്തുന്ന
മരണ കാംക്ഷിയാം ലഹരിക്കൂട്ടമില്ല

രോഗശാന്തിയ്ക്കായി ധ്യാനകേന്ദ്രങ്ങളിൽ
രോഗ ശുശ്രൂഷയേകുന്ന വീരൻമാർ
രോഗം ഭയന്നോടിയെങ്ങോ ഒളിയ്ക്കുന്നു
രോഗാണു സാത്തനായ് ശാന്തിയ്ക്കണയുമ്പോൾ

മത ജാതി ചിന്തകളെല്ലാം കെടുത്തിയ
മാനവ ദൈവത്തെയെല്ലാം തുരത്തിയ
മണിമേട തടവറയാക്കിപ്പഠിപ്പിച്ചു
മന്നനെ ഖിന്നനാക്കി തളർത്തിയ
കൂട്ടിൽ കുടുംബത്തിനിമ്പം
 മുഴക്കിയ
'കോവിഡേ' നീ ദൈവജന്മമോ കാലനോ ? !


വൈഷ്‌ണവ്
3 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത