"ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('=== വിദ്യാരംഗം === പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(photo) |
||
വരി 35: | വരി 35: | ||
എന്നിവർ സമ്മാനാർഹരായി | എന്നിവർ സമ്മാനാർഹരായി | ||
[[പ്രമാണം:3500549.jpg|ലഘുചിത്രം]] |
12:19, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം
പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭമായ 'വിദ്യാരംഗം കലാസാഹിത്യ വേദി' കുട്ടികളിലെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്.
മനുഷ്യത്വം വളർത്തിയെടുക്കുക എന്നതാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ലക്ഷ്യം. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാ ദിനാചരണവും ,വായനാവാരവും ആചരിക്കുക, വായനാ മൽസരം നടത്തുക ,നല്ല വായനക്കാരെ തെരഞ്ഞെടുക്കുക ,വായനയുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രബന്ധ മൽസരം ,പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക ,ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങളാണ്.
ലിയോ തേർട്ടീന്ത് ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഈ വർഷത്തെ [2021-22] വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങൾ 29/7/21 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ഷീലാ ആൻ്റോയുടെ അധ്യക്ഷതയിൽ ഗൂഗിൾ പ്ലാറ്റ്ഫോമിൽ ചേരുകയുണ്ടായി. ഈ യോഗത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് വിദ്യാരംഗം ഉപജില്ലാ കോഡിനേറ്റർ ശ്രീമതി ശ്രീലേഖ ടീച്ചറായിരുന്നു.
2021 ജൂൺ 19 മുതൽ 24 വരെയുള്ള ദിനങ്ങൾ വായനാ വാരമായി ആഘോഷിച്ചു.HS ,Up വിദ്യാർത്ഥികൾക്കായി പ്രസംഗ മൽസരം, ഉപന്യാസ മൽസരം ,Posterരചന, കവിതാപാരായണം, പത്രവായന തുടങ്ങിയ മൽസരങ്ങൾ online ആയി നടത്തി .വിജയികൾക്ക് E- certificate സമ്മാനിച്ചു.
വായനാ ദിനത്തോടനുബന്ധിച്ച് വായനാ പക്ഷാചരണവും സംഘടിപ്പിക്കുകയുണ്ടായി.
ജൂൺ 22-ജി.ശങ്കരപ്പിള്ള ദിനം
ജൂൺ 30-പൊൻകുന്നം വർക്കി ജൻമദിനം
ജൂലൈ 1- കേശവദേവ് ചരമദിനം, NP മുഹമ്മദ് ജൻമദിനം
ജൂലൈ 4 - V. സാoബ ശിവൻ ജൻമദിനം
ജൂലൈ 5-വൈക്കം മുഹമ്മദ് ബഷീർ ചരമദിനം
തുടങ്ങി മലയാളത്തിലെ പ്രശസ്തരായ വ്യക്തികളുടെ സ്മരണ പുതുക്കുകയും അവരോടുള്ള ആദരസൂചകമായി ഈ മഹത് വ്യക്തികളുടെ ജീവിതത്തെ പശ്ചാത്തലമാക്കി വീഡിയോ നിർമ്മിച്ച് കുട്ടികൾക്ക് നൽകി.
ജൂലൈ 5- ബഷീർ ചരമദിനത്തോടനുബന്ധിച്ച് 'ബഷീർ അനുസ്മരണ ക്വിസ്സ് ' (HS, UP) മൽസരങ്ങൾ നടത്തി ,വിജയികൾക്ക് E-certificate വിതരണം ചെയ്തു.
വിദ്യാരംഗം സ്കൂൾ തലത്തിൽ നടത്തിയ മൽസരത്തിൽ 8-)o ക്ലാസ് വിദ്യാർത്ഥി വരുൺ ഡെന്നി ആൻറണിയുടെ 'മുല്ലമൊട്ടുകൾ 'എന്ന കവിത ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ പ്രശംസ നേടുകയുണ്ടായി.
ആലപ്പുഴ ഉപജില്ല നടത്തിയ വിദ്യാരംഗം സർഗോത്സവം 2021 ൽ
Al - Ameen .R [HS]
Rameez Rahim [HS]
Sreedev E M [UP]
എന്നിവർ സമ്മാനാർഹരായി