"ജി.എച്ച്. എസ്.എസ്. കക്കാട്ട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 47: | വരി 47: | ||
12024_childrensday.jpeg | 12024_childrensday.jpeg | ||
sisudinam1.jpg | sisudinam1.jpg | ||
sisudinam2.jpg | |||
sisudinam3.jpg | |||
sisudinam4.jpg | |||
sisudinam5.jpg | |||
</gallery> | </gallery> |
22:01, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഊണിന്റെ മേളം
ഊണിന്റെ മേളം എന്ന പാഠഭാഗവുമായി ബന്ധപെട്ട് കുട്ടികൾ ക്ലാസ്സ് മുറിയിൽ സദ്യയൊരുക്കി. വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങളും പഴം പപ്പടം, പായസം എന്നിവയും സദ്യയ്ക്ക് മാറ്റ് കൂട്ടി. കൂടാതെ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപെട്ട് പലഹാര പ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ കെ ഗോവർദ്ധനൻ, ഹെഡ്മാസ്റ്രർ പി വിജയൻ , വിജയലക്ഷ്മി, സറീന ബിവി, ഹേമ , യശോദ , ശ്രീജ, ചിത്ര എന്നിവർ നേതൃത്വം നല്കി.
ശാസ്ത്രകൗതുകം
എൽ പി ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപരീക്ഷണങ്ങൾ ഉൾപെടുത്തി നടത്തിയ ശാസ്ത്രകൗതുകത്തിൽ നിന്ന്
ക്ലാസ്സ് ലൈബ്രറി
യൂ പി വിഭാഗം കുട്ടികള ക്ലാസ്സുകളിൽ ആരംഭിച്ച ലൈബ്രറി. ഇതിലേക്കുള്ള പുസ്തകങ്ങൾ കുട്ടികൾ തന്നെ സംഭാവന ചെയ്യുന്നു. പിറന്നാൾ സമ്മാനമായി കുട്ടികൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്ന പുസ്തകങ്ങൾ ഉപയോഗിച്ചാണ് ക്ലാസ്സ് ലൈബ്രറികൾ പ്രവർത്തിക്കുന്നത്.
ബോധവൽക്കരണ ക്ലാസ്സ്
ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.
ശിശുദിനം
സോഷ്യൽ സയൻസ് ക്ലബ്ബ് ശിശുദിനത്തോട് അനുബന്ധിച്ച് കുട്ടികൾക്കായി ശിശുദിന ഗാനാലാപനം, പ്രസംഗം, റോസാപ്പൂ നിർമ്മാണം, നെഹ്റു തൊപ്പി നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.