"ജി.വി.എൽ.പി.എസ് ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
നമ്മുടെ [http://ml.wikipedia.org/wiki/ഗവൺമെന്റ്_കോളേജ്_ചിറ്റൂർ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ] കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.

  ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
===ചരിത്രസ്മാരകം- തുഞ്ചൻമഠം===
ചിറ്റൂരിൽ  ഭാരതപ്പുഴയുടെ തീരത്താണ് തുഞ്ചൻമഠം സ്ഥിതി ചെയ്യുന്നത്. ആധുനിക മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധി സ്ഥലമാണ് തുഞ്ചൻമഠം. എഴുത്തച്ഛന്റെ അവസാന നാളുകൾ അദ്ദേഹം ഇവിടെ ചെലവഴിച്ചുവെന്നും പിന്നീട് സമാധിയായി എന്നും വിശ്വസിച്ച് വരുന്നു. തുഞ്ചൻ മഠത്തിൽ ഭാഷാ പിതാവ് ഉപയോഗിച്ച എഴുത്താണിയും താളിയോലകളും ഇന്നും ചരിത്ര ശേഷിപ്പായി സൂക്ഷിച്ച് വരുന്നു. തമിഴ് നാടിന്റെ അതിർത്തി പ്രദേശമായതു കൊണ്ടു തന്നെ സംഘകാല തമിഴിന്റെ സ്വാധീനം ഇവിടുത്തെ പ്രാദേശിക ഭാഷയിൽ കാണാൻ സാധിക്കും. ചിറ്റൂരിൽ ഇപ്പോഴുള്ള തുഞ്ചൻ മഠത്തിൽ വച്ചാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതെന്ന് വിശ്വസിച്ച് വരുന്നു.  ഭാരതപ്പുഴയിൽ കുളിച്ചാൽ ശോകം നശിക്കും എന്നുള്ള ഒരു ഐതിഹ്യം ഉള്ളത് കൊണ്ടാണ് ഭാരതപ്പുഴയ്ക്ക് ശോകനാശിനിപ്പുഴ  എന്ന് പേര് ഭാഷാപിതാവ് നൽകിയത്. ഇന്നും ചരിത്രനാളുകളിൽ ചിറ്റൂരിന്റെ ഒരു ശേഷിപ്പുകളായി തുഞ്ചൻമഠം നിലനിൽക്കുന്നു.

===ചിറ്റൂരിന്റെ ജീവിതശൈലിയും തൊഴിലുകളും===
ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
തമിഴ്നാട് അതിർത്തി പ്രദേശമായ ചിറ്റൂരും പരിസര പ്രദേശങ്ങളും ഗ്രാമീണ ജീവിത ശൈലിയാണ് ഇന്നും പിന്തുടർന്ന് വരുന്നത്. കാർഷിക സമൃദ്ധിയുടെ ഉത്തമ മാതൃകയായ ചിറ്റൂർ നെൽക്കൃഷിയുടെ  പ്രഭവ കേന്ദ്രം കൂടിയാണ്. ആയതു കൊണ്ട് തന്നെ സാധാരണ ജീവിതം നയിക്കുന്ന ജനങ്ങളാണ് ഭൂരിഭാഗവും ഉള്ളത്. കൂടുതലും ഗ്രാമീണ പ്രദേശങ്ങളായതു കൊണ്ട് തന്നെ കൃഷിയും മറ്റും കൈത്തൊഴിലുകളിൽ ഏർപ്പെട്ട് ജീവിക്കുന്ന ജനങ്ങളാണ് കൂടുതലും ഉള്ളത്. പാലക്കാട് ജില്ലയിലെ ക്ഷീരോദ്‌പാതനത്തിൽ വലിയൊരു സംഭാവന ചിറ്റൂരിൽ നിന്നാണ്. പണ്ട് മുതൽ പശു വളർത്തൽ ഒരു മുഖ്യ തൊഴിലായി തുടർന്ന് വന്നിരുന്നു. കന്നുകാലി വളർത്തൽ കൂടുതലായും നിലനിൽക്കുന്ന ഒരു പ്രദേശമാണ് ചിറ്റൂർ.
 
ചിറ്റൂരിന്റെ തന്നെ മുഖമുദ്രയായ നെയ്ത്ത് ഗ്രാമം ദേവാങ്കപുരം ഉണ്ട്. ഇവിടെ നെയ്ത്ത് ഒരു കൈത്തൊഴിലായി ഇന്നും ചെയ്തു വരുന്നുണ്ട്. കാലങ്ങൾ കടന്നു ചെല്ലുമ്പോൾ പല മാറ്റങ്ങൾക്കും വിധേയരായെങ്കിലും ഇത്തരം ജീവിത ശൈലികളുടെയും കൈത്തൊഴിലുകളുടെയും പിന്തുടർച്ചക്കാരാണ് ചിറ്റൂർകാർ. തികച്ചും ഗ്രാമീണ പ്രദേശമായത് കൊണ്ട് തന്നെ കൈത്തൊഴിലുകളുടെ വൈവിധ്യ കേന്ദ്രം കൂടിയാണിത് നെയ്ത്ത്,തെങ്ങ്ചെത്തൽ, ആശാരിപ്പണി, കെട്ട്പണി, കൃഷിപ്പണി, പണിയാധുങ്ങൾ ഉണ്ടാക്കൽ, മുറം നിർമ്മിക്കൽ, മൺപാത്ര നിർമ്മാണം തുടങ്ങിയ ഒട്ടേറെ കൈത്തൊഴിലുകളും ഇന്നും തുടർന്നു കൊണ്ടു വരുന്നു.

13:02, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എന്റെ നാട്... എന്റെ ചിറ്റൂർ...

വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ ചിറ്റൂർകാവിൽ പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ കൊങ്ങൻപട ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.

അമ്പാട്ട് തറവാട്, തച്ചാട്ട് തറവാട്, ചമ്പത്ത് തറവാട്, എഴുവത്ത് തറവാട്, പൊറയത്ത് തറവാട് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്ന് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ആകെയൊരു രണോത്സവം കൂടിയാണ് ചിറ്റൂർ കൊങ്ങൻപട. ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛൻറെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഇത് വളരെ പ്രാധാന്യം നിറഞ്ഞ ഒരു ചരിത്രസ്മാരകമാണ്. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.

നമ്മുടെ ഗവൺമെന്റ് ചിറ്റൂർ കോളേജിനെ കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിൻറെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്താൻ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.

ചരിത്രസ്മാരകം- തുഞ്ചൻമഠം