"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ്‍ ആവശ്യകത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
| color=  2
| color=  2
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=ലേഖനം}}

09:10, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണത്തിൻ ആവശ്യകത

ഭൂമി സൗരയുഥത്തിന്റെ ഒരു അംഗമാണ് . സഹോദരഗ്രഹങ്ങളിൽ ജൈവഘടന നിലനിൽക്കുന്ന ഗ്രഹം മാത്രമാണെന്നാണ് അറിയപ്പെടുന്നത് . മണ്ണിന്റെ ഘടനയും അന്തരീക്ഷവും കാലാവസ്ഥയുമാണ് മനുഷ്യന്റെ ജീവൻ നിലനിൽക്കാൻ കാരണമായത് . നിരന്തരപരിണാമത്തിലൂടെ ജൈവഘടനയുടെ ഉന്നതസ്ഥാനത്ത് മനുഷ്യർ എത്തി. മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പ്രകൃതി എന്നു പറയുന്നത് . എല്ലാവിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവികഘടനയാണ് . പരസ്പരാശ്രയത്തിലൂടെയാണ് ജീവിവർഗ്ഗവും സസ്യവർഗ്ഗവും പുലരുന്നത് . ഒറ്റപ്പെട്ട ഒന്നിനും പുലരാനാവില്ല. ഒരു സസ്യത്തിന്റെ നിലനിൽപ്പിന് മറ്റു സസ്യങ്ങളും ജീവികളും ആവശ്യമാണ്. ഇങ്ങനെ അന്യോന്യാശ്രയത്തിലൂടെ പുലരുമ്പോൾ പല മാറ്റങ്ങളും ഉണ്ടാകുന്നു.ഭൗതിക പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങ‍‍ ൾ‍ക്കനുസരിച്ച് ജൈവപരിസ്ഥിതിയിലും മാറ്റമുണ്ടാകുന്നു. ഈ മാറ്റങ്ങൾ ഒരു പ്രതിഭാസമായി തുടരുകയും മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുകയും ചെയ്യുമ്പോൾ പരിസ്ഥിതി തകരാറിലായി എന്നു നാം പറയുന്നു.മനുഷ്യർ കേവലം ഒരു ജീവിയാണ് . വിശേഷബുദ്ധിയുള്ള ഒരു ജീവി. മനുഷ്യ‍ർ പ്രക‍ൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. പ്രകൃതിയിലെ ചൂടും തണുപ്പും ഏൽക്കാതെയും അതുൽക്കൊള്ളാതെയും അവന് പുലരാനെ കഴിയുകയില്ല. എന്നാൽ ആധുനിക ശാസ്ത്രമനുഷ്യർ പ്രകൃതിയെ വരുതിയിലാക്കി എന്നു അവകാശപ്പെട്ടു. തണുപ്പിൽ നിന്ന് രക്ഷനേടുവാൻ ചൂടും ചൂടിൽനിന്നുള്ള മോചനത്തിനു തണുപ്പും അവൻ കൃത്രിമമായി ഉണ്ടാക്കി. സമശീതോഷ്ണമേഖല ചുറ്റും നിലനിറുത്താൻ കഴിഞ്ഞു. പക്ഷേ,എന്നെങ്കിലും പ്രകൃതിയുമായി ബന്ധപ്പെടുമ്പോൾ അല്ലാതെ കഴിയുകയില്ല. രോഗങ്ങളെയും പ്രശ്നങ്ങളുടെ കുന്നിനെത്തന്നെ അവന് അഭിമുഖീകരിക്കേണ്ടിവരും. അണക്കെട്ടി വെള്ളം നിറുത്തുകയും അപ്പാർമെന്റുകൾ ഉയർത്തി പ്രകൃതിക്കും ഭീഷണി സൃഷ്ടിക്കുകയും വനം വെട്ടി വെളുപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിക്കും മാറ്റം വരുകയാണ് . എവിടെ നോക്കിയാലും കോൺക്രീറ്റ് കാടുകൾ പോലെയാണ് കെട്ടിടങ്ങൾ. ഇത് പലപ്പോഴും നമ്മുടെ പ്രകൃതിയുമായി ഇണങ്ങുന്നില്ല. പാറക്വാറികൾ പരിസരപ്രദേശത്തെ ജലസാന്നിധ്യതത്തെ നശിപ്പിക്കുന്നു. കൂടാതെ ചുറ്റുപാടുള്ള മണ്ണിന്റെ ഘടനയ്ക്ക് ചലനമുണ്ടാക്കുകയും മണ്ണിടിച്ചിൽ ഉണ്ടാകുന്നതിനും ഉരുൾപൊട്ടൽ ഉണ്ടാകുന്നതിനും കാരണമാകുകയും ചെയ്യുന്നു. സുനാമിപോലുള്ള വെള്ളപൊക്കവും പ്രളയവും ഒാഖിപോലുള്ള കൊടുങ്കാറ്റും മനുഷ്യർഅഭിമുഖീകരിക്കേണ്ടിവരുന്നു. അവിടെ പ്രകൃതി മനുഷ്യരെ നിഷ്കരുണം കീഴടക്കുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള കടന്നുകയറ്റംസഹിക്കവയ്യാതെ പ്രകൃതി പ്രതികരിക്കുകയാണ് ഇത്തരം പ്രതിഭാസങ്ങളിലൂടെ. കാരണം,വളരെ കോപിഷ്ടനായിരിക്കുകയാണ് പ്രകൃതി. അതുകൊണ്ട് നമ്മുടെ ദുഷ്പ്രവർത്തികൾ മാറ്റിവച്ച് പ്രകൃതിയെ സ്നേഹിക്കുക.മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുക വെട്ടി നശിപ്പിക്കരുത് , നദിയും പുഴയും കുളവുമെല്ലാം നശിപ്പിക്കരുത് . ഇത്തരം പ്രതിഭാസങ്ങളിലൂടെ പ്രകൃതിയെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും നമുക്ക് സാധിക്കും.

ആഭിഷേക് കെ ആർ
6 E ഗവ. എച്ച്. എസ്സ്. പ്ളാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - ലേഖനം