"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (photos) |
(ചെ.) (VIDEO) |
||
വരി 20: | വരി 20: | ||
=== '''വീഡിയാേകൾ''' === | === '''വീഡിയാേകൾ''' === | ||
<ref>[https://youtu.be/iSjqsL3dNas]</ref>[https://youtu.be/iSjqsL3dNas] |
02:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശാസ്‍ത്ര ക്ലബ് പ്രവർത്തനങ്ങൾ
കാവനൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഫ് ലെെനായും ഓൺ ലെെനായും വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. മുൻ വർഷം സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി. സ്ക്കൂളിലെ ശാസ്‍ത്രാധ്യാപിക പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്. ഈ കോവിഡ് മഹാമാരി കാലത്തും വിവിധ മത്സരയിനങ്ങൾ സംഘടിപ്പിച്ചിരുന്നു. ജൂലെെ 21 ചാന്ദ്ര ദിനം സമുചിതമായി ആഘോഷിച്ചു. ജ്യോതി ശാസ്ത്ര വിദഗ്ധനും മികച്ച നാടക സംവിധായകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേന്ദ്രൻ മാസ്റ്ററാണ് ചാന്ദ്ര ദിനാഘോഷങ്ങളുടെ ഔപചാരികമായ ഉത്ഘാടനം നിർവ്വഹിച്ചത്. വീഡിയോ പ്രസന്റേഷൻ, സ്റ്റാറ്റസ് വീഡിയോ, കൊളാഷ് , പ്രസംഗം , ചാന്ദ്രദിനം-ഒരു ഓട്ടൻ തുളളൽ ആവിഷ്‍കാരം, സ്റ്റിൽ മോഡൽ, ഫോട്ടോഗ്രഫി മുതലായ വർണ്ണശബളമായ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ശാസ്‍ത്രാധ്യാപികമാരായ വിജി ടീച്ചർ, പൗളി മാത്യു, ജ്യോതി ടിച്ചർ എന്നിവർ നേതൃത്വം നൽകി. ഈ വർഷം ശാസ്‍ത്ര രംഗം സബ് ജില്ലാ തല മത്സരത്തിൽ ഉജ്വല വിജയമാണ് സ്‍ക്കൂൾ നേടിയത്. പ്രൊജക്ട് അവതരണം, ശാസ്‍ത്ര ഗ്രന്ഥ ആസ്വാദനം എന്നിവയിൽ ഒന്നാം സ്ഥാനവും ഗണിതാശയ അവതരണം, പ്രാദേശിക ചരിത്ര രചന എന്നിവയിൽ രണ്ടാം സ്ഥാനവും എന്റെ ശാസ്‍ത്രജ്ഞൻ - ജീവചരിത്ര ക്കുറിപ്പ്, ശാസ്‍ത്ര പരീക്ഷണം, പ്രവർത്തി പരിചയം എന്നിവയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.