"ജി സി യു പി സ്ക്കൂൾ കുഞ്ഞിമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''വിദ്യാഭ്യാസം മറ്റെന്തിനേക്കാളും വിലമതിക്കപ്പെടുന്ന ഒരു കാലത്താണ് നാം ജിവിക്കുന്നത് ജ്ഞാനസമ്പാദനം കച്ചവടവും സമ്പത്ത് നേടാനുള്ള മാർഗ്ഗവുമായി മാറുന്ന ഇക്കാലത്ത് അറിവിനോടുള്ള പ്രിയം ഒന്നു കൊണ്ടുമാത്രം ഗ്രാമവാസികൾക്ക് അക്ഷരത്തിൻറെ അഗ്നി വെളിച്ചം പകർന്ന് സമൂഹത്തെ ബാധിച്ച ഇരുട്ടകറ്റാൻ ശ്രമിച്ചവർ ഏറെയൊന്നും ആദരിക്കപ്പെടില്ലെന്ന് നമുക്കറിയാം. മറ്റു വിധത്തിൽ തങ്ങൾ നമ്മുടെ ആർജ്ജിച്ച സമ്പത്ത് ലാഭമോഹമില്ലാതെ പള്ളികൂടങ്ങൾ സ്ഥാപിക്കാൻ വിനിയോഗിച്ച ചില മനുഷ്യരുടെ മഹാമനസ്കത ഒരു പ്രദേശത്തിൻറെ ജീവരേഖ തന്നെ മാറ്റി പണിത അനുഭവങ്ങളുണ്ട് നമ്മുടെ ചരിത്രത്തിൽ അതിലൊന്നാണ് കുഞ്ഞിമംഗലം സെൻട്രൽ യു.പി.സ്കൂളിൻറത്.''' | |||
'''1919ൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളോടു കൂടി ശ്രീ കുപ്പാടകത്ത് നാരായണൻ നമ്പ്യാർ ആരംഭിച്ച കണ്ടംകുളങ്ങര സ്കൂൾ നൂറ്റാണ്ടിൻറെ ജ്ഞാന ഭാരം വഹിക്കുന്ന വിശാലമായ ഇരുനിലകെട്ടിടമായി ഇന്ന് ഗ്രാമഹൃദയത്തിൽ ശിരസ്സുയർത്തി നിൽക്കുകയാണ്. ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിറകിൽ നിരവധി ത്യാഗധനരുടെ സമർപ്പിത ജീവിത ഗാഥകൾ ഉണ്ട്.''' | |||
'''തെക്കൻ കേരളത്തിലെ കുടിപ്പള്ളി അതിന്റെ ചുവടുപിടിച്ച് കൂടങ്ങൾക്ക് സമാനമായി വടക്കൻ കേരളത്തിൽ നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള ശിക്ഷണമാണ് നിലനിന്നിരുന്നത്.ക്രിസ്ത്യൻ മിഷണറിമാർ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ആരംഭിച്ചപ്പോൾ ചില നാട്ടു മുഖ്യസ്ഥന്മാരുടെ നേതൃത്വത്തിൽ സ്കൂളുകൾ അങ്ങിങ്ങായി ആരംഭിക്കാൻ തുടങ്ങി.ജാതിവിവേചനവും ആൺ പെൺ വ്യത്യാസവും ശക്തമായിരുന്ന അക്കാലത്ത് ആൺ പള്ളിക്കൂടങ്ങളും പെൺപ്പള്ളിക്കുടങ്ങളും വെവ്വേറെയാണ് ആരംഭിച്ചത്. ആ കാലത്താണ് കുറുവാട്ട് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ തൊട്ടടുത്ത് പടിഞ്ഞാറെ വാരിക്കര വീട്ടുക്കാരുടെ പറമ്പിൽ ഓലമേഞ്ഞ ഷെഡിൽ കുഞ്ഞിമംഗലത്തെ ആദ്യ വിദ്യാലയം രൂപീകൃതമായത്.1919 ഓടുകൂടി കുഞ്ഞിമംഗലത്തിന്റെ മധ്യഭാഗത്തായി കണ്ടംകുളങ്ങരയിൽ കുപ്പാടകത്ത് കുഞ്ഞികൃഷ്ണൻ നമ്പയാരുടെ പിതാവ് കോടോത്ത് നാരായണൻ നമ്പ്യാർ 5ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉള്ള L രൂപത്തിലുള്ള ഒരു നല്ല കെട്ടിടം നിർമ്മിച്ചുകൊണ്ട് സ്കൂളിന്റെ പ്രവർത്തനം ഇങ്ങോട്ട് മാറ്റി. പ്രഗത്ഭരായ എത്രയോ അധ്യാപകരാൽ ധന്യമായിരുന്നു ഈ വിദ്യാലയം.ആരംഭകാലത്ത് ഇവിടെ അധ്യാപകരായിരുന്ന നമ്പൂതിരി മാഷ്,രൈരു മാഷ് പിന്നീട് ഇങ്ങോട്ട് ദേവി ടീച്ചർ ,ഗോപാലൻ നമ്പ്യാർ മാഷ് ,ഗോവിന്ദൻ മാഷ്,കുഞ്ഞിരാമൻ നായനാർ മാഷ്, ചാന്തുക്കുട്ടി നായനാർ മാഷ്,കുഞ്ഞുണ്ണി മാഷ് ,ടി.ജി.മാഷ്,രാമൻകുട്ടി മാഷ്,സ്റ്റാൻലി മാഷ്, പീതാംബരൻ മാഷ് എന്നിവർ പ്രത്യേകം സ്മരണീയരാണ്.''' | |||
'''ശ്രീ.കുപ്പാടകത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും പിന്നീട് ശ്രീമതി.ഒ.രാജലക്ഷ്മിയുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിലാണ് 2015വരെ ഈ സർക്കാർ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അവർ സംഭാവനയായി വിട്ടുനൽകിയ 22സെന്റെ് സ്ഥലത്ത് ശ്രീ.ടി.വി.രാജേഷ് എം.എൽ.എ യുടെയും കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ധനസഹായത്തോടെ നിർമ്മിച്ച ഇരുനില കെട്ടിടത്തിലാണ് ഇന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 406 വിദ്യാർത്ഥികളും 15 അധ്യാപകരും ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ശക്തമായ പ്രചരണത്തിന്റെ ഗുണഫലമാണ് ഇത്. വർദ്ധിച്ച വിദ്യാർത്ഥികളെ ഉൾക്കൊള്ളാനുള്ള സ്ഥല പരിമിതി ശ്രദ്ധയിൽ പെടുത്തിയപ്പോൾ ശ്രീ.പി.കരുണാകരൻ എം.പി.രണ്ടാം നില പണിയുന്നതിന് 29,000,00 രൂപ അനുവദിച്ചിട്ടുണ്ട്.''' | |||
'''അടിസ്ഥാന സൗകര്യ ലഭ്യതയെ പഠനനിലവാര മികവാക്കി മാറ്റിതീർക്കുന്നതിന് സ്വദേശത്തും വിദേശത്തുമുള്ള വിദ്യാർത്ഥികളും നാട്ടുകാരും നൽകുന്ന സഹായസഹകരണങ്ങൾ എടുത്തുപറയേണ്ടതാണ് 2015 ഡിസംബർ 20ന് നടന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ 9 ലക്ഷം രൂപയോളം സഹായമായി വാഗ്ദാനം ചെയ്യപ്പെട്ടു. ആ സഹായം ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത്.''' | |||
'''മികച്ച അക്കാദമിക നിലവാരം ദശകങ്ങൾക്ക് മുമ്പ് തന്നെ നേടിയെടുത്ത ഒരു വിദ്യാലയമാണ് നമ്മുടേത്.1980കളിൽ തന്നെ ശുദ്ധജല വിതരണത്തിന് ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വിദ്യാലയത്തിന് ആയി.കേരളത്തിലെ ആദ്യത്തെ നേച്ച്വർ ക്ലബ്ബായ ഡോൾഫിൻ രൂപികരിക്കപ്പെട്ടത്. വിപുലമായ ശാസ്ത്ര പ്രദർശനങ്ങൾ ഈ വിദ്യാലയത്തിന്റെ പ്രശസ്തിക്ക്മാറ്റ് കൂട്ടി.ഇപ്പോഴും മികച്ച അക്കാദമിക നിലവാരം നിലനിർത്താൻ ഈ വിദ്യാലയത്തിന് കഴിയുന്നു.എൽ.എസ്.എസ്.,യു.എസ്.എസ് സ്കോളർഷിപ്പുകൾ തുടർച്ചയായി നമുക്ക് ലഭിച്ചിട്ടുണ്ട്. വിവിധ ക്വിസ്സ് മത്സരങ്ങളിലും കലാ-കായിക-പ്രവൃത്തിപരിചയ-ഗണിത-ഐ.ടി-ശാസ്ത്ര മേളകളിലും വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ശ്രീ.ടി.വി.രാജേഷ് എം.എൽ.എ അനുവദിച്ച എൽ.ഇ.ഡി ടിവിയിൽ വിൻകിഡ്സ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തി.ഇന്ന് ഇംഗ്ലീഷ് പഠനത്തിന് ഒരു പ്രത്യേക സ്മാർട്ട് ക്ലാസ്സ് റൂം തന്നെ ഏർപ്പെടുത്തി ലാംഗ്വേജ് ലാബ് എന്ന ആശയം ഈ വിദ്യാലയം പ്രവൃത്തിപഥത്തിൽ എ ത്തിച്ചിട്ടുണ്ട്.പാരന്റ് സ്കൂൾ സ്ഥാപിച്ച് രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് ഭാഷാപരിശീലനവും പഠന ആപ്പുകൾ പരിചയപ്പെടുത്തലും ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു വരുന്നു. പാരന്റ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര ക്ലബ് ആരംഭിച്ച് പ്രതിമാസ സിനിമാപ്രദർശനവും ചർച്ചാ ക്ലാസ്സുകളും സംഘടിച്ചു വരുന്നു.''' | |||
'''വിദ്യാലയ പ്രവർത്തനത്തിൽ മികച്ച പൊതുജനപങ്കാളിത്തം നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വികസന സമിതിയുടെ നേതൃത്വത്തിൽ പിടിഎയുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂൾ വരാന്തയും മുഴുവൻ ക്ലാസുകളും ടൈൽ പാകി. ക്ലാസുമുറികൾക്കാവശ്യമായ ഫർണിച്ചറുകൾ നിർമ്മിച്ചു.പതിനൊന്ന് ക്ലാസുകളിലും ഗ്രീൻ ബോർഡ് സ്ഥാപിച്ചു.കമ്പ്യൂട്ടർ ലാബ്,അടുക്കള കുടിവെള്ള സംവിധാനം എന്നിവ പൂർത്തിയാക്കി.പതിനാറ് കമ്പ്യൂട്ടറുകളുള്ള സുസജ്ജമായ കമ്പ്യൂട്ടർ ലാബ് ഇന്റർനെറ്റ് കണക്ഷനോടുകൂടി ഈ അപ്പർപ്രൈമറി വിദ്യാലയത്തിൽ ഉണ്ട്.കളിസ്ഥലത്തിന്റെ പരിമിതിയെ തുടർന്ന് 2019ൽ സ്കൂളിന്റെ കിഴക്ക് വശത്ത് 22 സെന്റ് സ്ഥലം വാങ്ങി. മൈതാനം നിർമ്മിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് ശ്രീ.ടി.വി.രാജേഷ് എം എൽ എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ് അനുവദിച്ചു തന്നു.2019 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ പ്രദർശനം ' റെറ്റിന 2020' സ്കൂൾ ചരിത്രത്തിലെ നാഴികക്കല്ലായി.''' | |||
[[പ്രമാണം:WhatsApp Image 2022-01-16 at 21.20.45.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു|[[പ്രമാണം:WhatsApp Image 2022-01-16 at 21.23.49.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|150x150ബിന്ദു]][[പ്രമാണം:WhatsApp Image 2022-01-16 at 21.22.43.jpg|അതിർവര|ഇടത്ത്|ചട്ടരഹിതം|150x150ബിന്ദു]]Retina2020]] | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
20:22, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാഭ്യാസം മറ്റെന്തിനേക്കാളും വിലമതിക്കപ്പെടുന്ന ഒരു കാലത്താണ് നാം ജിവിക്കുന്നത് ജ്ഞാനസമ്പാദനം കച്ചവടവും സമ്പത്ത് നേടാനുള്ള മാർഗ്ഗവുമായി മാറുന്ന ഇക്കാലത്ത് അറിവിനോടുള്ള പ്രിയം ഒന്നു കൊണ്ടുമാത്രം ഗ്രാമവാസികൾക്ക് അക്ഷരത്തിൻറെ അഗ്നി വെളിച്ചം പകർന്ന് സമൂഹത്തെ ബാധിച്ച ഇരുട്ടകറ്റാൻ ശ്രമിച്ചവർ ഏറെയൊന്നും ആദരിക്കപ്പെടില്ലെന്ന് നമുക്കറിയാം. മറ്റു വിധത്തിൽ തങ്ങൾ നമ്മുടെ ആർജ്ജിച്ച സമ്പത്ത് ലാഭമോഹമില്ലാതെ പള്ളികൂടങ്ങൾ സ്ഥാപിക്കാൻ വിനിയോഗിച്ച ചില മനുഷ്യരുടെ മഹാമനസ്കത ഒരു പ്രദേശത്തിൻറെ ജീവരേഖ തന്നെ മാറ്റി പണിത അനുഭവങ്ങളുണ്ട് നമ്മുടെ ചരിത്രത്തിൽ അതിലൊന്നാണ് കുഞ്ഞിമംഗലം സെൻട്രൽ യു.പി.സ്കൂളിൻറത്.
1919ൽ ഒന്നു മുതൽ മൂന്ന് വരെ ക്ലാസ്സുകളോടു കൂടി ശ്രീ കുപ്പാടകത്ത് നാരായണൻ നമ്പ്യാർ ആരംഭിച്ച കണ്ടംകുളങ്ങര സ്കൂൾ നൂറ്റാണ്ടിൻറെ ജ്ഞാന ഭാരം വഹിക്കുന്ന വിശാലമായ ഇരുനിലകെട്ടിടമായി ഇന്ന് ഗ്രാമഹൃദയത്തിൽ ശിരസ്സുയർത്തി നിൽക്കുകയാണ്. ഒരു സ്വകാര്യ വിദ്യാലയമായി ആരംഭിച്ച്.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിന് കൈമാറ്റപ്പെട്ട് സർക്കാർ അധീനതയിലായി, ശ്രീ.കേളപ്പജി ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായിരിക്കെ 1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് അംഗീകാരവും ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ ഭരണകാലത്ത് യു.പി.സ്കൂൾ പദവിയും നേടിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ പുരോഗതിക്ക് പിറകിൽ നിരവധി ത്യാഗധനരുടെ സമർപ്പിത ജീവിത ഗാഥകൾ ഉണ്ട്.
തെക്കൻ കേരളത്തിലെ കുടിപ്പള്ളി അതിന്റെ ചുവടുപിടിച്ച് കൂടങ്ങൾക്ക് സമാനമായി വടക്കൻ കേരളത്തിൽ നാട്ടെഴുത്തച്ഛന്മാരുടെ കീഴിലുള്ള ശിക്ഷണമാണ് നിലനിന്നിരുന്നത്.ക്രിസ്ത്യൻ മിഷണറിമാർ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ ആരംഭിച്ചപ്പോൾ ചില നാട്ടു മുഖ്യസ്ഥന്മാരുടെ നേതൃത്വത്തിൽ സ്കൂളുകൾ അങ്ങിങ്ങായി ആരംഭിക്കാൻ തുടങ്ങി.ജാതിവിവേചനവും ആൺ പെൺ വ്യത്യാസവും ശക്തമായിരുന്ന അക്കാലത്ത് ആൺ പള്ളിക്കൂടങ്ങളും പെൺപ്പള്ളിക്കുടങ്ങളും വെവ്വേറെയാണ് ആരംഭിച്ചത്. ആ കാലത്താണ് കുറുവാട്ട് പാർത്ഥസാരഥി ക്ഷേത്രത്തിന്റെ തൊട്ടടുത്ത് പടിഞ്ഞാറെ വാരിക്കര വീട്ടുക്കാരുടെ പറമ്പിൽ ഓലമേഞ്ഞ ഷെഡിൽ കുഞ്ഞിമംഗലത്തെ ആദ്യ വിദ്യാലയം രൂപീകൃതമായത്.1919 ഓടുകൂടി കുഞ്ഞിമംഗലത്തിന്റെ മധ്യഭാഗത്തായി കണ്ടംകുളങ്ങരയിൽ കുപ്പാടകത്ത് കുഞ്ഞികൃഷ്ണൻ നമ്പയാരുടെ പിതാവ് കോടോത്ത് നാരായണൻ നമ്പ്യാർ 5ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉള്ള L രൂപത്തിലുള്ള ഒരു നല്ല കെട്ടിടം നിർമ്മിച്ചുകൊണ്ട് സ്കൂളിന്റെ പ്രവർത്തനം ഇങ്ങോട്ട് മാറ്റി. പ്രഗത്ഭരായ എത്രയോ അധ്യാപകരാൽ ധന്യമായിരുന്നു ഈ വിദ്യാലയം.ആരംഭകാലത്ത് ഇവിടെ അധ്യാപകരായിരുന്ന നമ്പൂതിരി മാഷ്,രൈരു മാഷ് പിന്നീട് ഇങ്ങോട്ട് ദേവി ടീച്ചർ ,ഗോപാലൻ നമ്പ്യാർ മാഷ് ,ഗോവിന്ദൻ മാഷ്,കുഞ്ഞിരാമൻ നായനാർ മാഷ്, ചാന്തുക്കുട്ടി നായനാർ മാഷ്,കുഞ്ഞുണ്ണി മാഷ് ,ടി.ജി.മാഷ്,രാമൻകുട്ടി മാഷ്,സ്റ്റാൻലി മാഷ്, പീതാംബരൻ മാഷ് എന്നിവർ പ്രത്യേകം സ്മരണീയരാണ്.
ശ്രീ.കുപ്പാടകത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും പിന്നീട് ശ്രീമതി.ഒ.രാജലക്ഷ്മിയുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന കെട്ടിടത്തിലാണ് 2015വരെ ഈ സർക്കാർ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.അവർ സംഭാവനയായി വിട്ടുനൽകിയ 22സെന്റെ് സ്ഥലത്ത് ശ്രീ.ടി.വി.രാജേഷ് എം.എൽ.എ യുടെയും കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന്റെയും ധനസഹായത്തോടെ നിർമ്മിച്ച ഇരുനില കെട്ടിടത്തിലാണ് ഇന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 406 വിദ്യാർത്ഥികളും 15 അധ്യാപകരും ഇന്ന് ഈ വിദ്യാലയത്തിൽ ഉണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന ശക്തമായ പ്രചരണത്തിന്റെ ഗുണഫലമാണ് ഇത്. വർദ്ധിച്ച വിദ്യാർത്ഥികളെ ഉൾക്കൊള്ളാനുള്ള സ്ഥല പരിമിതി ശ്രദ്ധയിൽ പെടുത്തിയപ്പോൾ ശ്രീ.പി.കരുണാകരൻ എം.പി.രണ്ടാം നില പണിയുന്നതിന് 29,000,00 രൂപ അനുവദിച്ചിട്ടുണ്ട്.
അടിസ്ഥാന സൗകര്യ ലഭ്യതയെ പഠനനിലവാര മികവാക്കി മാറ്റിതീർക്കുന്നതിന് സ്വദേശത്തും വിദേശത്തുമുള്ള വിദ്യാർത്ഥികളും നാട്ടുകാരും നൽകുന്ന സഹായസഹകരണങ്ങൾ എടുത്തുപറയേണ്ടതാണ് 2015 ഡിസംബർ 20ന് നടന്ന പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ 9 ലക്ഷം രൂപയോളം സഹായമായി വാഗ്ദാനം ചെയ്യപ്പെട്ടു. ആ സഹായം ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത്.
മികച്ച അക്കാദമിക നിലവാരം ദശകങ്ങൾക്ക് മുമ്പ് തന്നെ നേടിയെടുത്ത ഒരു വിദ്യാലയമാണ് നമ്മുടേത്.1980കളിൽ തന്നെ ശുദ്ധജല വിതരണത്തിന് ആവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വിദ്യാലയത്തിന് ആയി.കേരളത്തിലെ ആദ്യത്തെ നേച്ച്വർ ക്ലബ്ബായ ഡോൾഫിൻ രൂപികരിക്കപ്പെട്ടത്. വിപുലമായ ശാസ്ത്ര പ്രദർശനങ്ങൾ ഈ വിദ്യാലയത്തിന്റെ പ്രശസ്തിക്ക്മാറ്റ് കൂട്ടി.ഇപ്പോഴും മികച്ച അക്കാദമിക നിലവാരം നിലനിർത്താൻ ഈ വിദ്യാലയത്തിന് കഴിയുന്നു.എൽ.എസ്.എസ്.,യു.എസ്.എസ് സ്കോളർഷിപ്പുകൾ തുടർച്ചയായി നമുക്ക് ലഭിച്ചിട്ടുണ്ട്. വിവിധ ക്വിസ്സ് മത്സരങ്ങളിലും കലാ-കായിക-പ്രവൃത്തിപരിചയ-ഗണിത-ഐ.ടി-ശാസ്ത്ര മേളകളിലും വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ശ്രീ.ടി.വി.രാജേഷ് എം.എൽ.എ അനുവദിച്ച എൽ.ഇ.ഡി ടിവിയിൽ വിൻകിഡ്സ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്തി.ഇന്ന് ഇംഗ്ലീഷ് പഠനത്തിന് ഒരു പ്രത്യേക സ്മാർട്ട് ക്ലാസ്സ് റൂം തന്നെ ഏർപ്പെടുത്തി ലാംഗ്വേജ് ലാബ് എന്ന ആശയം ഈ വിദ്യാലയം പ്രവൃത്തിപഥത്തിൽ എ ത്തിച്ചിട്ടുണ്ട്.പാരന്റ് സ്കൂൾ സ്ഥാപിച്ച് രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് ഭാഷാപരിശീലനവും പഠന ആപ്പുകൾ പരിചയപ്പെടുത്തലും ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു വരുന്നു. പാരന്റ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചലച്ചിത്ര ക്ലബ് ആരംഭിച്ച് പ്രതിമാസ സിനിമാപ്രദർശനവും ചർച്ചാ ക്ലാസ്സുകളും സംഘടിച്ചു വരുന്നു.
വിദ്യാലയ പ്രവർത്തനത്തിൽ മികച്ച പൊതുജനപങ്കാളിത്തം നമ്മുടെ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. വികസന സമിതിയുടെ നേതൃത്വത്തിൽ പിടിഎയുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂൾ വരാന്തയും മുഴുവൻ ക്ലാസുകളും ടൈൽ പാകി. ക്ലാസുമുറികൾക്കാവശ്യമായ ഫർണിച്ചറുകൾ നിർമ്മിച്ചു.പതിനൊന്ന് ക്ലാസുകളിലും ഗ്രീൻ ബോർഡ് സ്ഥാപിച്ചു.കമ്പ്യൂട്ടർ ലാബ്,അടുക്കള കുടിവെള്ള സംവിധാനം എന്നിവ പൂർത്തിയാക്കി.പതിനാറ് കമ്പ്യൂട്ടറുകളുള്ള സുസജ്ജമായ കമ്പ്യൂട്ടർ ലാബ് ഇന്റർനെറ്റ് കണക്ഷനോടുകൂടി ഈ അപ്പർപ്രൈമറി വിദ്യാലയത്തിൽ ഉണ്ട്.കളിസ്ഥലത്തിന്റെ പരിമിതിയെ തുടർന്ന് 2019ൽ സ്കൂളിന്റെ കിഴക്ക് വശത്ത് 22 സെന്റ് സ്ഥലം വാങ്ങി. മൈതാനം നിർമ്മിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിരന്തരമായ ആവശ്യത്തെ തുടർന്ന് ശ്രീ.ടി.വി.രാജേഷ് എം എൽ എ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് സ്കൂൾ ബസ് അനുവദിച്ചു തന്നു.2019 ൽ സ്കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് നടത്തിയ വിദ്യാഭ്യാസ പ്രദർശനം ' റെറ്റിന 2020' സ്കൂൾ ചരിത്രത്തിലെ നാഴികക്കല്ലായി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |