"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 36: വരി 36:




==ഓഡിറ്റോറിയം==
==ഒരുവീട്ടിൽ ഒരുമരം==
[[പ്രമാണം:42011 orumaram 1.jpg|ലഘുചിത്രം|മരം നടീൽ ഉദ്ഘാടനം]]
 
<big>വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുവീട്ടിൽ ഒരുമരം പദ്ധതി നടപ്പിലാക്കി. ക്ലബ്ബിലെ ഹരിതസേനാംഗങ്ങളായ കുട്ടികൾ സ്കൂളിന്റെ പരിസരത്തുള്ള നൂറോളം വീടുകൾ സന്ദർശിച്ച് പ്ലാവ്, പുളി തുടങ്ങിയ വൃക്ഷങ്ങളുടെ ഇരുന്നൂറിലധികം തൈകൾ വച്ചുപിടിപ്പിച്ചു. ഈ തൈകളുടെ തുടർ പരിപാലനവും കുട്ടികൾ തന്നെ നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.</big>
 
<big>പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം വാർഡുമെമ്പർ സുജാതൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം. മഹേഷ്, സ്കൂൾ വികസന സമിതി ചെയർമാൻ ടി. ശ്രീനിവാസൻ, എച്ച്.എം. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ഇക്കോക്ലബ്ബ് കൺവീനർ സജിത്ത്. വി.ആർ, അധ്യാപകരായ എം. സിജു, എസ്. ബിജു, കെ. പ്രകാശ്, സി. സുബാഷ്, എസ്. സുമേഷ്, ടി. രജീഷ്, ‍ജയന്തിമണി, കുമാരി ഷിലു, മിനിമോൾ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം‌ നല്കി</big>.





20:15, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഐ.റ്റി. ഗ്രാമോത്സവം

ഹാർഡ്‍വെയർ പ്രദർശനം
ഹാർഡ്‍വെയർ പ്രദർശനോദ്ഘാടനം
          നമ്മുടെ സ്കൂളിലെ ഐ.റ്റി. ഗ്രാമോത്സവം കുട്ടികൾക്കും നാട്ടുകാർക്കും പുതിയ അനുഭവമായി. സംസ്ഥാന തലത്തിൽ സ്കൂളുകളിൽ സർക്കാർ നടപ്പിലാക്കിയ സമഗ്ര കമ്പ്യൂട്ടർ പരിശീലന പദ്ധതിയുടെ ഭാഗമായി  "ഡോ. ഹാർഡ് വെയർ" എന്ന പേരിൽ  സ്കൂളിൽ ഹാർഡ്‍വെയർ പ്രദർശനം സംഘടിപ്പിച്ചു. പതിനഞ്ചോളം സ്റ്റാളുകളും ഐ.റ്റി. ലാബുകളും ഇതിനായി സജ്ജീകരിച്ചു. കമ്പ്യൂട്ടറിന്റെ ഉള്ളറകൾ തിരിച്ചറിയുന്നതിനും പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനും കുട്ടികൾക്കും നാട്ടുകാർക്കും അവസരമൊരുങ്ങി. കമ്പ്യൂട്ടറിന്റെ ചരിത്രം മുതൽ ആധുനിക കമ്പ്യൂട്ടർ ഉപകരണങ്ങളായ ടാബുകൾ, റാസ്ബറിപൈ, ഡ്രോണുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ളവ പ്രദർശനത്തിന്റെ ഭാഗമായി. പഴയതും പുതിയതുമായ  വിവിധ തലമുറയിൽപ്പെട്ട മുപ്പതിലധികം മദർബോർഡുൾ, പ്രിന്ററുകൾ, ഡിസ്പ്ലെ യൂണിറ്റുകൾ തുടങ്ങിയവ പ്രദർശനത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച അൻപതിലധികം കുട്ടികൾ പ്രദർശന ഇനങ്ങൾ സന്ദർശകർക്ക് വിശദീകരിച്ചുനൽകി. ഐ.റ്റി. പുസ്തകപ്രദർശനം, കമ്പ്യട്ടറിന്റെ നാൾവഴികൾ തേടിയുള്ള ചിത്രപ്രദർശനം തുടങ്ങി യവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമീപപ്രദേശത്തെ പത്തോളം സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം കാണാനെത്തി. സംസ്ഥാനതലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്രനിലവാരത്തിലേക്ക് സ്കുളിനെ ഉയർത്തുന്നതിന്റെ ആദ്യപടിയായി സ്കുളിലെ മുഴുവൻകുട്ടികൾക്കും കമ്പ്യൂട്ടർ ഹാർഡ് വെയർ പരിശീ ലനം പൂർത്തിയാക്കിവരികയാണ്. ഐ.റ്റി. ഗ്രാമോത്സവം ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി എസ്. രാധാദേവി ഉദ്ഘാടനംചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ മഹേഷ് അധ്യക്ഷനായി. സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ എസ്. ഷാജികുമാർ പദ്ധതിവിശദീകരണം നടത്തി. ബ്ലോക്കുമെമ്പർ സിന്ധുകുമാരി, വാർഡംഗം എസ്. സുജാതൻ, പ്രിൻസിപ്പാൾ ആർ. എസ്. ലത, എ. ജാഫറുദ്ദീൻ, വികസനസമിതി ചെയർമാൻ ടി. ശ്രീനിവാസൻ, എസ്. ജൂന എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽവച്ച് കാനറാബാങ്ക് മുദാക്കൽ ശാഖ, പഠനത്തിൽ മികവുപുലർത്തുന്ന കുട്ടികൾക്കായി എർപ്പെടുത്തിയ സ്കോളർഷിപ്പ് ശാഖാ മാനേജർ ശ്രീ വിനീഷ് വിതര ണംചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് എസ്. ഗീതാകുമാരി സ്വാഗതവും എം.ബാബു നന്ദിയും അറിയിച്ചു. 

പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം

പുതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം

വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി 5.62 കോഡി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡെപ്യൂട്ടിസ്പീക്കർ ശ്രീ. വി. ശശി നിർവഹിച്ചു. ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഗോപിനാഥൻ നായർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഒ.എസ്. അമ്പിക മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു എന്നിവർ സാന്നിധ്യംകൊണ്ട് സമ്പന്നമാക്കി. പി.ടി.എ. പ്രസിഡന്റ് ശ്രി. എം. മഹേഷ്, പ്രിൻസിപ്പാൾ ശ്രീ. ടി അനിൽ, എച്ച്.എം. ഇൻ ചാർജ്ജ് ശ്രീ. വിനോദ് സി.എസ് എന്നിവർസന്നിഹിതരായിരുന്നു.

കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ചു


ഡിജിറ്റൽ മാഗസിൻ

പ്രകാശനം

സ്കൂളിൽ ലിറ്റിൽ കൈറ്റ്‍സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'അക്ഷരക്കൂട്ട്' - ഡിജിറ്റൽ മാഗസിന്റെ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എസ്. രാധാദേവി നിർവഹിച്ചു. തദവസരത്തിൽ ഇരുപത് ലാപ്‍ടോപ്പുകളിലൂടെ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ലിറ്റിൽ കൈറ്റ്സ് കുട്ടികളും നിർവഹിച്ചത് ഏറെ ശ്രദ്ധേയമായി. ഇത്തരത്തിലുള്ള പ്രകാശനരീതി സംസ്ഥാനത്തുതന്നെ ഇതാദ്യമാണ്. സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ കഥയും കവിതയും ലേഖനങ്ങളും കടങ്കഥകളും ജീവചരിത്രകുറിപ്പുകളും ലിറ്റിൽകൈറ്റുകളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീസോഫ്റ്റുവെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബ്രെ ഓഫീസ് റൈറ്റർ, ഇമേജ് എഡിറ്റിംഗ് സോഫ്റ്റുവെയറായ ജിമ്പ് എന്നീ ആപ്ലിക്കേഷൻ സോഫ്‍റ്റ്‍വെയറുകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിന് രൂപം നൽകിയത്. സ്കൂളിൽ രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ കുഞ്ഞുപ്രതിഭകളുടെ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിനാക്കിമാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശനചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ എം. മഹേഷ് അധ്യക്ഷനായി. ബ്ലോക്ക് പ‍ഞ്ചായത്തു മെമ്പർ എം. സിന്ധുകുമാരി, ഗ്രാമ പഞ്ചായത്തു മെമ്പർ എസ്. സുജാതൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ലത, പ്രഥമാധ്യാപിക എസ്. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം.ബാബു, തുടങ്ങിയവർ ആശംസാപ്രസംഗവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ്. ഷാജികുമാർ പ്രവർത്തന റിപ്പോർട്ടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ.എസ് രാജി നന്ദിയും അറിയിച്ചു.

ആയിരത്തൊന്ന് മാഗസിൻ

മാഗസിൻ പ്രകാശനം
മാഗസിൻ പ്രകാശനം

ഇളമ്പ ഗവ. ഹയർസെക്കന്ററിസ്കൂളിൽ നവതി ആഘോഷങ്ങളുടെ ഭാഗമായി 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥി/വി ദ്യാർത്ഥിനികൾ 1001 കൈയ്യെഴുത്തുമാഗസിൻ തയ്യാറാക്കി. ഒരുകുട്ടി ഒരുമാഗസിൻ എന്ന നിലയിലാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. സ്വന്തം കൃതികൾ, പഠനപ്രർത്തനങ്ങളുടെ ഭാഗമായുള്ള യാത്രാവിവരണങ്ങൾ, വിലയിരുത്തൽ കുറിപ്പുകൾ, അനുഭവകുറിപ്പുകൾ, നിരൂപണക്കുറിപ്പുകൾ തുടങ്ങിയവയാണ് മാഗസിന്റെ ഉള്ളടക്കം.

   2014 ജനുവരി 24 ന് സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ബഹു: ജില്ലാപഞ്ചായത്ത് ഡിവിഷൻമെമ്പർ ശ്രീ സതീശൻ നായർ മാഗസിൻ പ്രകാശനകർമ്മം നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീമതി R.S. ലത സ്വാഗതം പറഞ്ഞു. മുദാക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വിജയകുമാരി, ഹെഡ് മാസ്റ്റർ ഗിരിജാവരൻ നായർ, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ബി. ജയകുമാരനാശാരി എന്നിവർ സംസാരിച്ചു. തുടർന്ന് +1വിദ്യാർത്ഥിനി ഐശ്വര്യാ. എ.പി. സ്വന്തം കവിത അവതരിപ്പിച്ചു.



ഒരുവീട്ടിൽ ഒരുമരം

മരം നടീൽ ഉദ്ഘാടനം

വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുവീട്ടിൽ ഒരുമരം പദ്ധതി നടപ്പിലാക്കി. ക്ലബ്ബിലെ ഹരിതസേനാംഗങ്ങളായ കുട്ടികൾ സ്കൂളിന്റെ പരിസരത്തുള്ള നൂറോളം വീടുകൾ സന്ദർശിച്ച് പ്ലാവ്, പുളി തുടങ്ങിയ വൃക്ഷങ്ങളുടെ ഇരുന്നൂറിലധികം തൈകൾ വച്ചുപിടിപ്പിച്ചു. ഈ തൈകളുടെ തുടർ പരിപാലനവും കുട്ടികൾ തന്നെ നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം വാർഡുമെമ്പർ സുജാതൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം. മഹേഷ്, സ്കൂൾ വികസന സമിതി ചെയർമാൻ ടി. ശ്രീനിവാസൻ, എച്ച്.എം. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ഇക്കോക്ലബ്ബ് കൺവീനർ സജിത്ത്. വി.ആർ, അധ്യാപകരായ എം. സിജു, എസ്. ബിജു, കെ. പ്രകാശ്, സി. സുബാഷ്, എസ്. സുമേഷ്, ടി. രജീഷ്, ‍ജയന്തിമണി, കുമാരി ഷിലു, മിനിമോൾ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം‌ നല്കി.


സ്മാർട്ട്റൂം

സ്കൂൾ സൊസൈറ്റി

കളിസ്ഥലം

അടുക്കള

ഭക്ഷണശാല

ഗേൾസ് അമിനിറ്റി സെന്റർ

|}