"ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ലാബിന്റെ ചിത്രം അപ്‌ലോഡ് ചെയ്തു) |
(സൗകര്യങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ 20 ക്ലാസ് റൂമുകളിൽ ആണ് പ്രീപ്രൈമറി മുതൽ മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട് | |||
== ഹൈ-ടെക് ലാബ് == | == ഹൈ-ടെക് ലാബ് == | ||
[[പ്രമാണം:48533lab2.jpg|ലഘുചിത്രം|ലാബ് ഉദ്ഘാടനം]] | [[പ്രമാണം:48533lab2.jpg|ലഘുചിത്രം|ലാബ് ഉദ്ഘാടനം]] |
19:06, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ 20 ക്ലാസ് റൂമുകളിൽ ആണ് പ്രീപ്രൈമറി മുതൽ മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്
ഹൈ-ടെക് ലാബ്
വിവിധ പ്രവാസി അസോസിയേഷൻ സ്കൂളിലേക്ക് ലാപ്ടോപ് വിതരണം ചെയ്തിരുന്നു. അതുൾപ്പെടെ 12 ലാപ്ടോപ് സ്കൂളിനുണ്ട്. ലാബിനു വേണ്ടി ജനങ്ങളുടെ പിന്തുണയും രക്ഷിതാക്കളുടെ സഹകരണവും അധ്യാപകരുടെ കൂട്ടായ്മയും ഹൈ ടെക് ലാബിന് ആക്കം കൂട്ടി. രണ്ടര ലക്ഷം രൂപ എല്ലാവരിൽ നിന്നും പിരിച്ചെടുത് തരിശിലെ ജനകീയ കൂട്ടായ്മയിൽ ഹൈ ടെക് ലാബ് ഉദ്ഘാടനം ചെയ്തു. കരുവാരകുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഷൗക്കത്തലി ആണ് നിർവഹിച്ചത് . ശീതീകരണ സംവിധാനത്തോടുകൂടിയ ലാബാണ് കുട്ടികൾക്കായി തയ്യാറാക്കിയിരിക്കുന്നത്. Projector, സൗണ്ട് സിസ്റ്റം എന്നിവയും ഒരുക്കിയീട്ടുണ്ട.
ഓഡിറ്റോറിയം
ലാൻഡ്‌സ്‌കേപ് മുറ്റത്തിനടുത് സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് വിശാലമായ സ്റ്റേജോട് കൂടിയ ഓഡിറ്റോറിയം ഉണ്ട്. സൗണ്ട് സിസ്റ്റവും ഇവിടെ എപ്പോഴും ലഭ്യമാണ്. സ്കൂളിന്റെ ഒട്ടുമിക്ക പരിപാടികളും ഇവിടെയാണ് നടത്താറുള്ളത്. Lkg മുതൽ 4വരെ യുള്ള കുട്ടികൾക്കു പ്രയാസമില്ലാതെ ഇരിക്കാൻ പര്യാപ്തമാണ്
ഗേറ്റ്,മുറ്റം
തരിശ് ഗവ. എൽ.പി സ്കൂളിന്റെ ദീർഘകാലത്തെ ഒരു സ്വപ്നം ഇന്ന് പൂവണിഞ്ഞു.സുരക്ഷയും സംരക്ഷണവും ഒരുക്കുക എന്നതിനോടൊപ്പം വിദ്യാലയസൗന്ദര്യവൽകരണം കൂടി കണ്ടാണ് ഒരു ഗേറ്റും ചുറ്റുമതിലും നമ്മുടെസ്കൂളിന് വേണമെന്ന ആവശ്യമുണരുന്നത്.ഇതിന് തുടക്കംകുറിക്കുന്നത് 2012-13,2013-14 വർഷങ്ങളിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ നിന്നാണ്.ജില്ലയിലും സംസ്ഥാനത്തും ഏറെ ചർച്ചചെയ്യപ്പെട്ട ഈ പ്ലാനിൽ ഊന്നൽ നൽകിയത് ഭൗതിക പ്രവർത്തനങ്ങൾക്കായിരുന്നു. അതിൽ ഭാവിയിൽ യു.പി ക്ലാസുകൾ കൂടി മുന്നിൽ കണ്ട് ഓഫീസ്,സ്റ്റാഫ് റൂം,ലൈബ്രറി, കംപ്യൂട്ടർലാബ്,ശാസ്ത്രലാബ്,എന്നീ സൗകര്യങ്ങൾ ഉൾപ്പെടെ 30 ക്ലാസ്റൂം,ഓഡിറ്റോറിയം,ടോയ്ലറ്റുകൾ,ചുറ്റുമതിൽ,ഗേറ്റ് എന്നിവ ഉൾപ്പെടുന്നതായിരുന്നു.ഇതിൽ SSA fund,MLA fund,ഗ്രാമ പഞ്ചായത്ത്ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി ക്ലാസ് റൂം,ഓഡിറ്റോറിയം എന്നിവ പൂർത്തീകരിച്ചു.ഗേറ്റ്, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിന് വേണ്ടി ആദ്യ പ്രവർത്തനം നടന്നത് 2017-18 വർഷത്തിലാണ്.അന്നത്തെ പി.ടി.എ യുടെനേതൃത്വത്തിൽ നമ്മുടെപൂർവ്വവിദ്യാർത്ഥിയായ ശ്രീ.സമ്പത്തിൻെറ സഹായത്തോടെ ഗേറ്റിൻെറയും ചുറ്റുമതിലിൻെറയും ഒരു രൂപരേഖ തയ്യാറാക്കി.ഇതിൻെറ നിർമ്മാണത്തിനായി പെരിന്തൽമണ്ണ മൗലാനാ ആശുപത്രി അധികൃതരെ അന്നത്തെ smc അംഗമായ ശ്രീ.രാജൻെറനേതൃത്വത്തിൽ സമീപിച്ചു.വിശദമായ പ്ലാനും എസ്റ്റിമേറ്റുംതയ്യാറാക്കി കൊടുക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ ഇത് തയ്യാറാക്കുന്നതിന് എഞ്ചിനീയർ ശ്രീ ഉണ്ണിയോട് ആവശ്യപ്പെട്ടു.തീർത്തുംസൗജന്യമായും വളരെ പെട്ടെന്നും ഈ ഗേറ്റിൻെറയും മതിലിൻെറയും പ്ലാൻ അദ്ദേഹം തയ്യാറാക്കിയിരുന്നു.തുടർന്ന്പെരിന്തൽമണ്ണ മൗലാനാ ആശുപത്രി അധികൃതർ ഇതിൻെറ നിർമ്മാണത്തിന് ആവശ്യമായസാധന സാമഗ്രികൾ നൽകാമെന്നേറ്റു.എന്നാൽ ഇതിൻെറനിർമ്മാണവുംപൂർത്തീകരണവും മുമ്പിൽ കണ്ട് കൊണ്ട് ഈ പദ്ധതി ഏറ്റെടുക്കാൻ അന്നത്തെ പഞ്ചായത്ത്പ്രസിഡൻറുംനമ്മുടെ വാർഡ് മെമ്പറുമായ ശ്രീ കെ.മുഹമ്മദ് മാസ്റ്ററുടെ നിർദേശാനുസരണം കരുവാരകുണ്ട് സർവീസ് സഹകരണ ബാങ്ക്പ്രസിഡൻറ് ഉൾപ്പെടെയുള്ള ഭാര വാഹികളെ സമീപിച്ചു.അടുത്ത സാമ്പത്തിക വർഷത്തില് ഉൾപ്പെടുത്തി ബാങ്കിൻെറ നേതൃത്വത്തിൽ സ്കൂളിന് ഗേറ്റും ചുറ്റുമതിലും നിർമ്മിച്ചു നൽകാമെന്ന് ഉറപ്പ് നൽകി. ഈ കാലയളവിലാണ് ബ്ലോക്ക്പഞ്ചായത്തുകൾക്ക് പ്രൈമറിസ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട്അനുവദിക്കാനുളള അനുമതിലഭിക്കുന്നത്.നമ്മുടെഡിവിഷൻ മെമ്പറുംബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ശ്രീമതി റംലടീച്ചർ പ്രത്യേകം താൽപര്യമെടുത്ത് ആദ്യഘട്ടംകവാടത്തിനും തുടർന്ന് ചുറ്റു മതിലിനും ഫണ്ട് അനുവദിച്ചു.ഇതിൻെറ നിർമ്മാണം സ്കൂൾ അധികൃതരുടെ താൽപര്യവും നിർദ്ദേശങ്ങളും പരിഗണിച്ചു കൊണ്ട് മാതൃകാപരമായ രീതീയിൽപൂർത്തീകരിച്ചു.
ക്ലാസ്സ് മുറികൾ
ടൈൽസ് ഇട്ട ക്ലാസ്സ് മുറികൾ, ലൈബ്രറി, ഗണിതമൂല, ലേർണിംഗ് aids സൂക്ഷിക്കാൻകഴിയുന്ന കബോർഡുകളും ക്ലാസ്സിലുണ്ട്. മിക്ക ക്ലാസ്സ് മുറികളിലും പ്രൊജക്ടർ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റ്, ഫാൻ സ്ഥാപിച്ചിട്ടുണ്ട്. Dust free ക്ലാസ്സ് മുറികളാണ് എല്ലാം
വായന മുറി
സ്കൂളിൽ കുട്ടികൾക്കു ഇരുന്ന് വായന ആസ്വാദിക്കാൻ പ്രത്യേക മുറിയുണ്ട്.. ഇരുന്ന് വായിക്കാൻ ഇരിപ്പിടവും നടുവിൽ മനോഹരമായ അക്വാറിയവും ഒരുക്കിയീട്ടുണ്ട്. കുട്ടികൾ ഇവിടെയിരുന്ന് ചർച്ച നടത്തുകയും ക്വിസ് പഠിക്കുകയും വായിക്കുകയും ചെയ്യാറുണ്ട്.
അടുക്കള
എല്ലാ സൗകര്യത്തോടുകൂടിയ വൃത്തിയുള്ള അടുക്കളയുണ്ട് അടച്ചുറപ്പുള്ള സ്റ്റോർ റൂം, വാഷിംഗ് ഏരിയ, പാത്രങ്ങൾ, വർക്ക് ഏരിയ, ഗ്യാസ്, കബോർഡ് മുതലായവ അടങ്ങിയ വിശാലമായ അടുക്കളയാണ് സ്കൂളിനുള്ളത്.പഞ്ചായത്തിൽ നിന്നും ലഭിച്ച വാട്ടർ പ്യൂരിഫെയറും അടുക്കളക്കടുത്ത് കുട്ടികൾക്ക് എപ്പോഴും ലഭിക്കുന്ന വിധത്തിൽ സജ്ജമാക്കി വെച്ചിട്ടുണ്ട്