"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 48: | വരി 48: | ||
!ജെ ആർ സി യിൽ ചേർന്ന വർഷം | !ജെ ആർ സി യിൽ ചേർന്ന വർഷം | ||
|- | |- | ||
!1 | |||
!30838 | |||
|ജ്യോതിലക്ഷ്മി കെ ജെ | |ജ്യോതിലക്ഷ്മി കെ ജെ | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.08.50 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.08.50 AM.jpg|50px]] | ||
വരി 55: | വരി 55: | ||
| | | | ||
|- | |- | ||
!2 | |||
!31694 | |||
|സനഗ പി എസ് | |സനഗ പി എസ് | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.08.30 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.08.30 AM.jpg|50px]] | ||
വരി 62: | വരി 62: | ||
| | | | ||
|- | |- | ||
!3 | |||
!31662 | |||
|ദേവിക എ എൽ | |ദേവിക എ എൽ | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.08.07 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.08.07 AM.jpg|50px]] | ||
വരി 69: | വരി 69: | ||
| | | | ||
|- | |- | ||
!4 | |||
!31612 | |||
|ജന്ന യാസ്‍മിൻ | |ജന്ന യാസ്‍മിൻ | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.07.45 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.07.45 AM.jpg|50px]] | ||
വരി 76: | വരി 76: | ||
| | | | ||
|- | |- | ||
!5 | |||
!30746 | |||
|കൃഷ്ണേന്ദു പി | |കൃഷ്ണേന്ദു പി | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.07.19 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.07.19 AM.jpg|50px]] | ||
| | | | ||
| | | | ||
!6 | |||
!30824 | |||
|നൗഫ് പി ബി | |നൗഫ് പി ബി | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.06.47 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.06.47 AM.jpg|50px]] | ||
വരി 90: | വരി 89: | ||
| | | | ||
|- | |- | ||
!7 | |||
!30858 | |||
|നെഹ്റീൻ കെ എൻ | |നെഹ്റീൻ കെ എൻ | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.06.20 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.06.20 AM.jpg|50px]] | ||
വരി 97: | വരി 96: | ||
| | | | ||
|- | |- | ||
!8 | |||
!30782 | |||
|ഹനമോൾ വി എ | |ഹനമോൾ വി എ | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.05.52 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.05.52 AM.jpg|50px]] | ||
വരി 104: | വരി 103: | ||
| | | | ||
|- | |- | ||
!9 | |||
!31775 | |||
|ഷെറീന പി എം | |ഷെറീന പി എം | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.05.19 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.05.19 AM.jpg|50px]] | ||
വരി 111: | വരി 110: | ||
| | | | ||
|- | |- | ||
!10 | |||
!30733 | |||
|അതുല്യ ടി എസ് | |അതുല്യ ടി എസ് | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.04.57 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.04.57 AM.jpg|50px]] | ||
വരി 118: | വരി 117: | ||
| | | | ||
|- | |- | ||
!11 | |||
!31667 | |||
|ഫർഹാന എ എൻ | |ഫർഹാന എ എൻ | ||
|[[പ്രമാണം:WhatsApp Image 2022-01-16 at 6.04.37 AM.jpg|50px]] | |[[പ്രമാണം:WhatsApp Image 2022-01-16 at 6.04.37 AM.jpg|50px]] | ||
വരി 125: | വരി 124: | ||
| | | | ||
|- | |- | ||
!12 | |||
!30926 | |||
|ദിയ ഫാത്തിമ കെ ഡി | |ദിയ ഫാത്തിമ കെ ഡി | ||
|[[പ്രമാണം:23013WhatsApp Image 2022-01-16 at 6.04.03 AM.jpg|50px]] | |[[പ്രമാണം:23013WhatsApp Image 2022-01-16 at 6.04.03 AM.jpg|50px]] | ||
വരി 132: | വരി 131: | ||
| | | | ||
|- | |- | ||
!13 | |||
!30714 | |||
|ഫാത്തിമ നെഹദ് | |ഫാത്തിമ നെഹദ് | ||
|[[പ്രമാണം:23013WhatsApp Image 2022-01-16 at 6.03.37 AM.jpg|50px]] | |[[പ്രമാണം:23013WhatsApp Image 2022-01-16 at 6.03.37 AM.jpg|50px]] | ||
വരി 139: | വരി 138: | ||
| | | | ||
|- | |- | ||
!14 | |||
!31624 | |||
|അഗജ പി എ | |അഗജ പി എ | ||
|[[പ്രമാണം:23013WhatsApp Image 2022-01-16 at 6.03.16 AM.jpg|50px]] | |[[പ്രമാണം:23013WhatsApp Image 2022-01-16 at 6.03.16 AM.jpg|50px]] | ||
വരി 146: | വരി 145: | ||
| | | | ||
|- | |- | ||
!15 | |||
!31795 | |||
|അപർണ്ണ എം ബി | |അപർണ്ണ എം ബി | ||
|[[പ്രമാണം:23013WhatsApp Image 2022-01-16 at 6.02.48 AM.jpg|50px]] | |[[പ്രമാണം:23013WhatsApp Image 2022-01-16 at 6.02.48 AM.jpg|50px]] |
08:53, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
അന്തർ ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും യുവതലമുറയിൽ സേവനസന്നദ്ധത , സ്വഭാവ രൂപീകരണം, ദയ, സ്നേഹം, ആതുര ശുശ്രൂഷ, വിദ്യാഭ്യാസ പ്രചാരണം എന്നീ ഗുണങ്ങൾ വളർത്തുന്നതിനും വേണ്ടി രൂപീകരിച്ച ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്. ഇത് പൂർണ്ണമായും ജാതി മത വർഗ്ഗ രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ നിഷ്പക്ഷമായി പ്രവർത്തിക്കുന്ന സംഘടനയാണ്. മാതൃ സംഘടനയെ പോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയർ റെഡ്ക്രോസിന് ശാഖകളുണ്ട്. ജീൻ ഹെന്റി ഡുനാന്റിന് സോൾഫെറിനോ യുദ്ധം നല്കിയ പ്രചോദനം റെഡ്ക്രോസിനു രൂപം നല്കിയെങ്കിൽ ഒന്നാം ലോക മഹാ യുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാ ബാലന്മാരുടെ കണ്ണുതുറപ്പിക്കാൽ പോന്നവയായിരുന്നു. യുദ്ധത്തിൽ മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിന്റെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കി.
പ്രളയബാധിതരായ സഹപാഠികൾക്ക് കൈത്താങ്ങ്
2017 - 18 അധ്യയന വർഷത്തിൽ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസിലെ 20 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ജൂനിയർ റെഡ്ക്രോസിന്റെ ആദ്യയൂണിറ്റ് ആരംഭിച്ചു. സ്കൂളിലെ എല്ലാ പരിപാടികളിലും ജെ ആർ സി കേഡറ്റുകളുടെ സേവനങ്ങൾ ഉണ്ടായിരുന്നു. പ്രളയബാധിതരായ സഹപാഠികൾക്ക് കൈത്താങ്ങാകാൻ ജെ ആർ സി അംഗങ്ങൾ മുന്നോട്ടു വന്നു.
ഫലവൃക്ഷത്തൈകൾ പരിസ്ഥിതി ദിനത്തിൽ
നല്ലയിനം വിത്തുകൾ പാകി മുളപ്പിച്ച ഫലവൃക്ഷത്തൈകൾ പരിസ്ഥിതി ദിനത്തിൽ സഹപാഠികൾക്കും പൊതുജനങ്ങൾക്കും നൽകി.
പറവകൾക്കൊരു പാനപാത്രം
2020-21 അധ്യയന വർഷത്തിൽ എട്ടാം ക്ലാസിൽ 30 കുട്ടികൾ വീതമുള്ള 2 യൂണിറ്റും യു.പി യിൽ 20 കുട്ടികൾ വീതമുള്ള 2 യൂണിറ്റും തുടങ്ങാൻ കഴിഞ്ഞു. 'പറവകൾക്കൊരു പാനപാത്രം 'വീട്ടിലും സ്കൂളിലും ഒരുക്കി.
പറവകൾക്കൊരു പാനപാത്രം |
---|
ഗവ. ഹോസ്പിറ്റലിലെക്ക് മാസ്ക്
കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും അവശ്യ വസ്തുവായ മാസ്ക് സ്വന്തമായി നിർമ്മിച്ച് ഗവ. ഹോസ്പിറ്റലിലെക്ക് നൽകി. ദുരിതമനുഭവിക്കുന്ന സഹപാഠികൾക്ക് ഓണത്തിന് ആവശ്യമായ സാധനങ്ങൾ ഉൾപ്പെടുത്തി 'ഓണക്കൂട " തയ്യാറാക്കി സഹപാഠികൾക്ക് കൈത്താങ്ങായി .ജെ ആർ സി കേഡറ്റുകൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരം , ക്വിസ് എന്നിനങ്ങളിൽ മികവു തെളിയിച്ചു.
ഗവ. ഹോസ്പിറ്റലിലെക്ക് മാസ്ക് |
---|
എ, ബി, സി ലെവൽ പരീക്ഷകളിൽ തിളക്കമാർന്ന വിജയം
എ, ബി, സി ലെവൽ പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ ജെ ആർ സി യിലെ മുഴുവൻ മിടുക്കികൾക്കും കഴിഞ്ഞു. നിമ്മി മേപ്പുറത്ത്, നിലീന എസ് എന്നീ അദ്ധ്യാപകരാണ് ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
സ്വാതന്ത്ര്യ ദിനത്തിൽ കൂട്ടുകാർക്ക് ഓണക്കൂടയുമായി എസ്.പി.സി & ജെ.ആർ.സി. ടീം
മഹാമാരിക്കിടയിലും കാണാമറയത്തിരിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരെ ചേർത്തുപിടിച്ച് അതിജീവനത്തിനൊരു പുതുഭാഷ്യം രചിക്കാൻ കെ.കെ.ടി.എം.ജി.ജി.എച്ച്.എസ്.എസ്.എസ്.പി.സി., ജെ.ആർ.സി. ടീം കൈകോർത്തപ്പോൾ അതിത്ര വലിയ നന്മ മരമായി തണൽ വിരിക്കുമെന്ന് ആരും കരുതിയതല്ല. സ്വന്തം വീട്ടിലേക്ക് അവശ്യ വസ്തുക്കളായ അരിപ്പൊടി, അവിൽ, പഞ്ചസാര, ശർക്കര എന്നിവക്കു പുറമെ സോപ്പ്, സോപ്പുപൊടി, ടൂത്ത് പേസ്റ്റ്, സാനിറ്ററി പാഡ് ,പഠനോപകരണങ്ങൾ, സാനിറ്റൈസർ തുടങ്ങിയവ വാങ്ങുന്ന കൂട്ടത്തിൽ ഒന്നോ രണ്ടോ അതിൽ കൂടുതലോ ഐറ്റം സാധനങ്ങൾ കൂട്ടുകാരുടെ വീട്ടിലേക്കായും വാങ്ങി ഇവർ സ്കൂളിലെത്തിച്ചു. കൂടാതെ അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന നിരവധി പേർ പദ്ധതിയോട് സഹകരിച്ചു.അങ്ങനെ ഉള്ളതു കൊണ്ട് ഓണം പോലെ എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് യു.പി., ഹൈസ്കൂൾ ക്ലാസ്സുകളിലെ നൂറ്റിപ്പത്തോളം കുട്ടികളുടെ കുടുംബങ്ങളിലേക്ക് ഇവർ പന്ത്രണ്ടോളം തരം അവശ്യ വസ്തുക്കളടങ്ങുന്ന ഓണക്കൂടയുമായി കടന്നു ചെന്നപ്പോൾ അവിടെ ദൃഢമായത് കൂട്ടായ്മയെന്ന നന്മയുടെ തിരി അണയാത്തിടത്തോളം നമുക്കേതു കെട്ടകാലത്തേയും അതിജീവിക്കാം എന്ന ആത്മവിശ്വാസമായിരുന്നു.
കൂട്ടുകാർക്ക് ഓണക്കൂട | കൂട്ടുകാർക്ക് ഓണക്കൂട |
---|
സ്കൂളിന്റെ തനതു പ്രവർത്തനമായ" ഓണക്കൂട " എന്ന പ്രവർത്തനം സ്കൂളിൽ നടപ്പിലാക്കിയത് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയും ജൂനിയർ റെഡ് ക്രോസും ചേർന്നാണ്. രാജ്യത്തിന്റെ 75-ാം ജന്മദിനത്തിൽ ഓണക്കൂടയുടെ വിതരണോദ്ഘാടനം ബഹു. കൊടുങ്ങല്ലൂർ നഗരസഭ ചെയർ പേഴ്സൺ ഷിനിജ ടീച്ചർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് പി.എച്ച്.അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ ആശ ആനന്ദ്, ഹെഡ്മിസ്ട്രസ് ടി.കെ.ലത, വൈസ് പ്രസിഡന്റ് രഘു , എസ്.എം.സി ചെയർമാൻ എം.ആർ. സുനിൽ ദത്ത്,കൊടുങ്ങല്ലൂർ എസ്.ഐ. തോമസ്,എസ്.പി.സി.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇ.സി. കവിത, ജെ.ആർ.സി. കോ-ഓർഡിനേറ്റേഴ്സ് ആയ നിമ്മി മേപ്പുറത്ത്, എസ്. നിലീന , അധ്യാപകർ, PTA ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.